Posts

143 ഭാ​ഗം 1: ആരോഹണം

അവസാനമൊഴി - ആമ്മേൻ! ആമ്മേൻ! 1203. ഭൗതികമോ ബാഹ്യമോ ആയ എന്തെങ്കിലും സംഭവങ്ങളാൽ നാം നിരാശരാകുമ്പൊഴൊക്കെയും, അഥവാ നമുക്കുള്ളിലെ എന്തോ ഒന്ന് നമ്മുടെ മോശം മാനസികാവസ്ഥയ്ക്ക് ഹേതുവാകുമ്പോഴെല്ലാം...നമ്മുടെ സന്യാസാനുഷ്ഠാനങ്ങൾ നാം പാലിക്കുന്നുണ്ടോയെന്ന് ശ്രദ്ധാപൂർവ്വം പുനഃപരിശോധിക്കണം. 1204. അകമേനിന്ന് അനാരോഗ്യം നമ്മെ അലട്ടുകയും പുറമേനിന്ന് പീഢകൾ കോലാഹലമുയർത്തുകയും ചെയ്യുമ്പോൾ, ഏതെങ്കിലും തരത്തിലുള്ള പ്രതിവിധി തേടുന്നതിനു മുമ്പ്...നമ്മുടെ സന്യാസാനുഷ്ഠാനങ്ങൾ നാം പാലിക്കുന്നുണ്ടോയെന്ന് ശ്രദ്ധാപൂർവ്വം പുനഃപരിശോധിക്കണം. 1205. ലോകത്തിന്റെയും ശരീരത്തിന്റെയും പിശാചിന്റെയും പ്രലോഭനങ്ങളാൽ നാം ആക്രമിക്കപ്പെട്ട് പാപത്തോടുള്ള വെറുപ്പ് നമുക്ക് നഷ്ടപ്പെടുമ്പോഴെല്ലാം...നമ്മുടെ സന്യാസാനുഷ്ഠാനങ്ങൾ നാം പാലിക്കുന്നുണ്ടോയെന്ന് ശ്രദ്ധാപൂർവ്വം പുനഃപരിശോധിക്കണം. 1206. മന്ദോഷ്ണത നമ്മെ ആമഗ്നരാക്കുമ്പോഴും അഴിമതി നമ്മെ ഭഗ്നാശരാക്കുമ്പോഴും, ദൈവസ്നേഹ തീക്ഷ്ണത വിദൂരസ്ഥമായോ ഏറെക്കുറെ അസാധ്യമായോ അനുഭവപ്പെടുമ്പോൾ...നമ്മുടെ സന്യാസാനുഷ്ഠാനങ്ങൾ നാം പാലിക്കുന്നുണ്ടോയെന്ന് ശ്രദ്ധാപൂർവ്വം പുനഃപരിശോധിക്കണം. 120...

142 ഭാ​ഗം 1: ആരോഹണം

136. വേനലവധിയുടെ സമയക്രമം ഓഗസ്റ്റ് 1 മുതൽ സെപ്തംബർ 20 വരെ 1201. - ഇടദിവസങ്ങളിലെ സമയക്രമം: 5:00 - 5:30 - പ്രാർത്ഥനകൾ 5:30 - 7:00 - പ്രാർത്ഥനയും ധ്യാനവും 7:00 - 11:00 - പ്രഭാതഭക്ഷണം, തീർത്ഥയാത്ര, വായന, ജോലി 11:00 - 12:00 - പ്രഭാഷണം 12:00 - 1:00 - പ്രാർത്ഥനകൾ 1:00 - 1:30 - ഉച്ചഭക്ഷണം 1:30 - 3:00 - കായികാദ്ധ്വാനം 3:00 - 4:00 - നിശ്ശബ്ദമായ ഒഴിവുസമയം 4:00 - 6:00 - നടത്തം / ഉല്ലാസയാത്ര 6:00 - 6:30 - പ്രാർത്ഥനകൾ 6:30 - 8:00 - പഠനം 8:00 - 9:00 - അത്താഴവും പ്രാർത്ഥനകളും 1202. - ഞായറാഴ്ചയിലെ സമയക്രമം: 5:00 - 5:30 - പ്രാർത്ഥനകൾ 5:30 - 7:00 - വി. കുർബാനയും ധ്യാനവും 7:00 - 11:00 - പ്രഭാതഭക്ഷണം, ഉല്ലാസം, രണ്ടാം ദിവ്യബലി 11:30 - 12:00 - പ്രഭാഷണം 12:00 - 1:00 - പ്രാർത്ഥനകൾ  1:00 - 1:30 - ഉച്ചഭക്ഷണം 1:30 - 3:00 - ഉല്ലാസം 3:00 - 4:00 - ഒഴിവുസമയം 4:00 - 5:30 - ഉല്ലാസം  5:30 - 6:00 - പ്രാർത്ഥനകൾ 6:00 - 7:00 - പഠനം 7:00 - 8:00 - ആഘോഷമായ വേസ്പര 8:00 - 9:00 - അത്താഴവും പ്രാർത്ഥനകളും

141 ഭാ​ഗം 1: ആരോഹണം

135. വേനൽക്കാല സമയക്രമം മെയ് 1 മുതൽ ജൂലൈ 31 വരെ 1197. - ഇടദിവസങ്ങളിലെ സമയക്രമം: 4:00 - 4:30 - പ്രാർത്ഥനകൾ 4:30 - 5:30 - വി. കുർബാനയും ധ്യാനവും 5:30 - 7:00 - പഠനം 7:00 - 7:30 - പ്രഭാതഭക്ഷണം 7:30 - 9:30 - വിദ്യാലയം 9:30 - 10:00 - പ്രാർത്ഥനകൾ 10:00 - 12:00 - വിദ്യാലയം 12:00 - 1:00 - പ്രാർത്ഥനകൾ 1:00 - 1:30 - ഉച്ചഭക്ഷണം 1:30 - 2:00 - ഉല്ലാസം 2:00 - 3:00 - പഠനം 3:00 - 3:30 - പ്രാർത്ഥനകൾ 3:30 - 5:00 - പഠനം 5:00 - 6:00 - പ്രാർത്ഥനകൾ 6:00 - 7:00 - തീർത്ഥാടനം / നടത്തം 7:00 - 8:00 - പഠനം 8:00 - 8:30 - അത്താഴം 8:30 - 9:00 - പ്രാർത്ഥനകൾ 1198. - തിരുനാൾദിന സമയക്രമം: 5:00 - 5:30 - പ്രാർത്ഥനകൾ 5:30 - 6:30 - വി. കുർബാനയും ധ്യാനവും 6:30 - 8:30 - പഠനം 8:30 - 9:00 - പ്രഭാതഭക്ഷണം 9:00 - 11:00 - തീർത്ഥാടനം/ഉല്ലാസയാത്ര 11:00 - 12:00 - പഠനം 12:00 - 1:00 - പ്രാർത്ഥനകൾ 1:00 - 1:30 - ഉച്ചഭക്ഷണം 1:30 - 2:00 - ഉല്ലാസം 2:00 - 4:30 - പഠനം 4:30 - 5:00 - പ്രാർത്ഥനകൾ 5:00 - 6:00 - പഠനം 6:00 - 8:00 - തീർത്ഥയാത്ര/നടത്തം 8:00 - 8:30 - അത്താഴം 8:30 - 9:00 - പ്രാർത്ഥനകൾ 1199. - ഞായറാഴ്ചയിലെ സമയക്രമം: 5:00 - 5:30 - പ്രാർത്ഥ...

(140) ഭാ​ഗം 1: ആരോഹണം

134. ശൈത്യകാല സമയക്രമം സെപ്തംബർ 21 മുതൽ മെയ് 1 വരെ 1193. - ഇടദിവസത്തെ സമയക്രമം 4:00 - 4:30 - പ്രാർത്ഥനകൾ 4:30 - 5:30 - വി. കുർബാനയും ധ്യാനവും 5:30 - 7:00 - പഠനം 7:00 - 7:30 - പ്രഭാതഭക്ഷണം 7:30 - 9:30 - വിദ്യാലയം 9:30 - 10:00 - പ്രാർത്ഥനകൾ 10:00 - 12:00 - വിദ്യാലയം 12:00 - 1:00 - പ്രാർത്ഥനകൾ 1:00 - 1:30 - ഉച്ചഭക്ഷണം 1:30 - 2:00 - ഉല്ലാസം 2:00 - 3:00 - തീർത്ഥാടനം/നടത്തം 3:00 - 3:30 - പ്രാർത്ഥനകൾ 3:30 - 5:30 - പഠനം 5:30 - 6:30 - പ്രാർത്ഥനകൾ 6:30 - 8:00 - പഠനം 8:00 - 8:30 - അത്താഴം 8:30 - 9:00 - പ്രാർത്ഥനകൾ *** വർഷത്തിലെ ഓരോ ദിവസവും, ആന്തരികവും ബാഹ്യവുമായ ശുശ്രൂഷകളും യാമപ്രാർത്ഥനകളും രാവിലെ 7:30നും ഉച്ചയ്ക്ക് 1 മണിക്കുമിടയിലും അതുപോലെത്തന്നെ ഉച്ചതിരിഞ്ഞ് 2 മണിക്കും 8 മണിക്കുമിടയിലും നടത്താവുന്നതാണ്. 1194. - തിരുനാൾ സമയക്രമം 5:00 - 5:30 - പ്രാർത്ഥനകൾ 5:30 - 6:30 - വി. കുർബാനയും ധ്യാനവും 6:30 - 8:30 - പഠനം 8:30 - 9:00 - പ്രഭാതഭക്ഷണം 9:00 - 9:30 - പ്രാർത്ഥനകൾ  9:30 - 11:00 - തീർത്ഥാടനം/വിനോദയാത്ര 11:00 - 12:00 - പഠനം 12:00 - 1:00 - പ്രാർത്ഥനകൾ 1:00 - 1:30 - ഉച്ചഭക്ഷണം 1:30 - 2:00 - ഉല്...

(139) ഭാ​ഗം 1: ആരോഹണം

133. നിശ 1188. രാത്രിയിലെ ഏഴാം ഭക്തഭ്യാസം "സ്വർഗ്ഗാരോഹണം'' എന്നാണറിയപ്പെടുന്നത്. ഇത് നിശാപ്രാർത്ഥനകളും അതോടൊപ്പം വി. യൗസേപ്പിന്റെ ലുത്തിനിയയും (വാചിക പ്രാർത്ഥന) പൊതുവും പ്രത്യേകവുമായ നമ്മുടെ ആത്മശോധനയും അതുപോലെത്തന്നെ അടുത്ത ദിവസത്തെ ധ്യാനത്തിനും ദിവ്യകാരുണ്യ സ്വീകരണത്തിനുമായുള്ള ഒരുക്കവും (മാനസിക പ്രാർത്ഥന) ഉൾപ്പെടുന്നു. 1189. ഈ ഭക്തഭ്യാസം നടക്കുന്നത് ദിവസത്തിന്റെ അന്ത്യത്തിലാണ്. ഒരു പള്ളിയിലോ കപ്പേളയിലോ പൊതു വിശ്രമമുറിയിലോ വച്ച് ഇതു നടത്താവുന്നതാണ്. ഏറ്റവും ഹ്രസ്വമായ ഭക്തഭ്യാസമാണിത്. നിശാപ്രാർത്ഥനയിൽ എപ്പോഴും മരണത്തിനുള്ള പ്രത്യക്ഷമായ ഒരുക്കവും പൂർണ്ണ മനഃസ്താപ പ്രകരണവുമുണ്ടായിരിക്കണം. അപ്രകാരം, ഇടയ്ക്കിടെ, പ്രത്യേകിച്ചും ഭൗതികമോ ധാർമികമോ ആയ എന്തെങ്കിലും വിപത്സന്ധിയുള്ളപ്പോൾ ഇതു നിർവ്വഹിക്കുന്നത് ഓരോരുത്തരും ശീലിക്കും. ഈ ഭക്തഭ്യാസം അവസാനിക്കുന്നത് സന്തോഷകരമായ ഒരു മരണത്തിനുള്ള നിയോഗത്തിനുവേണ്ടി വി. യൗസേപ്പിന്റെ ലുത്തിനിയ പ്രകടമായി ഉരുവിട്ടുകൊണ്ടാണ്. 1190. പൊതുവും പ്രത്യേകവുമായ ആത്മശോധന പതിനഞ്ചു മിനിറ്റിൽ കൂടുകയോ പത്തു മിനിറ്റിൽ കുറയുകയോ അരുത്. നിശാപ്ര...

(138) ഭാ​ഗം 1: ആരോഹണം

132. സൂര്യാസ്തമയം 1178. സൂര്യാസ്തമയത്തിനുള്ള ആറാമത്തെ ഭക്തഭ്യാസം "തിരുക്കുടുംബവുമായുള്ള ഐക്യം'' എന്നാണറിയപ്പെടുന്നത്. ജപമാല, പരിശുദ്ധ മാതാവിന്റെ ലുത്തിനിയ, ദിവ്യകാരുണ്യാശീർവ്വാദം (വാചിക പ്രാർത്ഥന), ആത്മീയോപദേശ സ്വീകരണത്തിനുവേണ്ടി നമ്മുടെ അനുദിന പ്രചോദനങ്ങളുടെ രേഖപ്പെടുത്തൽ (മാനസിക പ്രാർത്ഥന) എന്നിവ ഇതുൾക്കൊള്ളുന്നു. 1179. കുരിശുമണിയോടും അതിന്റെ പ്രത്യേക പ്രാർത്ഥനയോടും കൂടെയാണ് ഇതാരംഭിക്കുന്നത്. ജപമാലയെ സംബന്ധിച്ചിടത്തോളം, ഏറ്റവും ആഘോഷമായ തിരുനാളുകളിൽ, വി. ലൂയി ദെ മോൺഫോർട്ടിന്റെ രീതിയുടെ വിചിന്തനങ്ങളും നിയോഗങ്ങളും ഉൾച്ചേർത്തുകൊണ്ടുള്ള സുദീർഘമായ രീതി നാം ഉപയോഗിക്കും. ഓരോ ദശകത്തിനുമൊടുവിൽ ഓരോ ക്രിസ്തീയ രഹസ്യത്തിലും കാണപ്പെടുന്ന എളിമയെന്ന പുണ്യം സവിശേഷമായി നേടിയെടുക്കുന്നതിനായി "ഹൃദയ ശാന്തതയും എളിമയുമുള്ള ഈശോ, മറിയം, യൗസേപ്പേ, ഞങ്ങളുടെ ഹൃദയങ്ങളെ അങ്ങയുടേതു പോലെയാക്കണമേ'' എന്നു പ്രാർത്ഥിക്കും. കാരണം, വ്യക്തിപരവും സാർവ്വത്രികവുമായ വിശുദ്ധീകരണത്തിന് എളിമ സർവ്വോപരി ആവശ്യമാണ്. 1180. സന്തോഷ രഹസ്യങ്ങൾ: (1) പരിശുദ്ധ കന്യാമറിയത്തോടുള്ള മാലാഖയുടെ അരുളപ്പ...

(137) ഭാ​ഗം 1: ആരോഹണം

131. അപരാഹ്നം 1166. "സായാഹ്ന ബലി'' എന്നറിയപ്പെടുന്ന അഞ്ചാം ഭക്തഭ്യാസം വേസ്പര സമയത്തുള്ളതാണ്. കുരിശിന്റെ ഗീതവും ഏറ്റവും അമൂല്യ തിരുരക്ത സമർപ്പണവും അതോടൊപ്പം തിരുഹൃദയത്തിന്റെയും തിരുനാമത്തിന്റെയും മാറിമാറിവരുന്ന ലുത്തിനിയകളും (വാചിക പ്രാർത്ഥന) സുവിശേഷത്തിന്റെ ഒരു അദ്ധ്യായത്തിന്റെ ഗണംതിരിഞ്ഞുള്ള വായനയും (മാനസിക പ്രാർത്ഥന) ഉൾപ്പെടുന്നു. 1167. ഈ ഭക്തഭ്യാത്തിന്റെ സമയവും ഉള്ളടക്കവും കർത്താവിന്റെ മരണവേദനയുമായി ബന്ധപ്പെട്ടുള്ളതാണ്. മരണമണി പ്രാണവേദനയുടെ ഒരടയാളമാണ്. ഉയിർപ്പുകാലത്തൊഴികെ വലിയ നോമ്പിലും എല്ലാ വെള്ളിയാഴ്ചകളിലും ഈ മണിമുഴക്കുന്നു. ഓരോന്നിനുമിടയ്ക്ക് ഒരു ത്രിത്വസ്തുതിക്കുള്ള സമയം അനുവദിച്ചുകൊണ്ട്, വളരെ സാവധാനവും ആഘോഷവുമായി ചെയ്യുന്ന ഇക്കാര്യം 33 മണിയടികൾ ഉൾക്കൊള്ളുന്നു. നിശ്ശബ്ദമായി പ്രാർത്ഥിച്ചുകൊണ്ടോ വിശ്വാസപ്രമാണവും മനഃസ്താപപ്രകരണവും അതോടൊപ്പം വ്യാകുലയായ നമ്മുടെ മാതാവിനോട് ഒരു നന്മ നിറഞ്ഞ മറിയമേ-യും ചൊല്ലിക്കൊണ്ടോ നാമതു ശ്രവിക്കുന്നു. 1168. ഈ ഭക്തഭ്യാസം ആരംഭിക്കുന്നത് കുരിശിനോടുള്ള ഗീതത്തോടുകൂടെയാണ്. ഈ ശീർഷകം "രാജപതാക'' (Vexilla Regis) മാത്...