(137) ഭാ​ഗം 1: ആരോഹണം

131. അപരാഹ്നം

1166. "സായാഹ്ന ബലി'' എന്നറിയപ്പെടുന്ന അഞ്ചാം ഭക്തഭ്യാസം വേസ്പര സമയത്തുള്ളതാണ്. കുരിശിന്റെ ഗീതവും ഏറ്റവും അമൂല്യ തിരുരക്ത സമർപ്പണവും അതോടൊപ്പം തിരുഹൃദയത്തിന്റെയും തിരുനാമത്തിന്റെയും മാറിമാറിവരുന്ന ലുത്തിനിയകളും (വാചിക പ്രാർത്ഥന) സുവിശേഷത്തിന്റെ ഒരു അദ്ധ്യായത്തിന്റെ ഗണംതിരിഞ്ഞുള്ള വായനയും (മാനസിക പ്രാർത്ഥന) ഉൾപ്പെടുന്നു.

1167. ഈ ഭക്തഭ്യാത്തിന്റെ സമയവും ഉള്ളടക്കവും കർത്താവിന്റെ മരണവേദനയുമായി ബന്ധപ്പെട്ടുള്ളതാണ്. മരണമണി പ്രാണവേദനയുടെ ഒരടയാളമാണ്. ഉയിർപ്പുകാലത്തൊഴികെ വലിയ നോമ്പിലും എല്ലാ വെള്ളിയാഴ്ചകളിലും ഈ മണിമുഴക്കുന്നു. ഓരോന്നിനുമിടയ്ക്ക് ഒരു ത്രിത്വസ്തുതിക്കുള്ള സമയം അനുവദിച്ചുകൊണ്ട്, വളരെ സാവധാനവും ആഘോഷവുമായി ചെയ്യുന്ന ഇക്കാര്യം 33 മണിയടികൾ ഉൾക്കൊള്ളുന്നു. നിശ്ശബ്ദമായി പ്രാർത്ഥിച്ചുകൊണ്ടോ വിശ്വാസപ്രമാണവും മനഃസ്താപപ്രകരണവും അതോടൊപ്പം വ്യാകുലയായ നമ്മുടെ മാതാവിനോട് ഒരു നന്മ നിറഞ്ഞ മറിയമേ-യും ചൊല്ലിക്കൊണ്ടോ നാമതു ശ്രവിക്കുന്നു.

1168. ഈ ഭക്തഭ്യാസം ആരംഭിക്കുന്നത് കുരിശിനോടുള്ള ഗീതത്തോടുകൂടെയാണ്. ഈ ശീർഷകം "രാജപതാക'' (Vexilla Regis) മാത്രമല്ല സൂചിപ്പിക്കുന്നത്. വലിയ നോമ്പിലും പെസഹാ ദിനങ്ങളിലും അതിന്റെ സ്വാധീനം നഷ്ടപ്പെടാതിരിക്കാൻ ഈ ഗീതം വർഷത്തിൽ വിരളമായേ ഉപയോഗിക്കാവൂ. ഈ തത്വം, പ്രത്യേക ആരാധനക്രമ കാലങ്ങളുമായി ബന്ധപ്പെട്ട മറ്റെല്ലാ ആരാധനക്രമ പ്രാർത്ഥനകൾക്കും സംഗീതത്തിനും ബാധകമായിരിക്കണം. കുരിശിന്റെ ഗീതം ഏറ്റവും അമൂല്യ തിരുരക്ത സമർപ്പണത്തിനുള്ള ഒരു ഒരുക്കമായി വർത്തിക്കുന്നു.

1169. പെസഹാക്കാല ആരാധനക്രമത്തിൽ നിന്നെടുത്ത കുരിശിന്റെ ഗീതം നാം അനുദിനം ഉപയോഗിക്കുന്നു. എല്ലാവരും അവ ഹൃദിസ്ഥമാക്കണം. ഈ ഗീതങ്ങൾ താഴെക്കാണുന്ന ദിനങ്ങൾക്കുള്ളവയാണ്:

(1) ഞായർ: ആനന്ദം അലയടിക്കട്ടെ (Festivis resonent...)

(2) തിങ്കൾ: ന്യായമായ പ്രതികാരത്തിൽ (Ira justa Conditoris...)

(3) ചൊവ്വ: വേദനയുടെയും ദുഃഖത്തിന്റെയും ക്രൂര കൊടുങ്കാറ്റ് (Saevo dolorum turbine...)

(4) ബുധൻ: കുന്തത്തിലും ആണികളിലും (Savlate clavi et lancea...)

(5) വ്യാഴം: മാധുര്യ യേശുവേ, എന്റെ സ്നേഹമേ (Jesu dulcis amor meus...)

(6) വെള്ളി: ക്രിസ്തുവിന്റെ തിരുമുറിവുകളേ, സ്വസ്തി (Salvate Christi vulnera...)

(7) ശനി: വിലപിക്കുന്ന നേത്രങ്ങൾ (Moerentes oculi...)

1170. ഏറ്റവും അമൂല്യ തിരുരക്ത സമർപ്പണത്തിന്, അൾത്താരയ്ക്കു ചുറ്റും വൃത്താകൃതിയിലോ അർദ്ധവൃത്താകൃതിയിലോ, സ്ഥലം വിട്ടുകൊണ്ട്, ആവശ്യമെങ്കിൽ രണ്ട് സ്ഥലം വിട്ടുകൊണ്ട് നാമെല്ലാവരും മുട്ടുകുത്തുന്നു. അദ്ധ്യക്ഷൻ അൾത്താരയോട് ഏറ്റവും അടുത്തായിരിക്കും. ഓരോ ഭക്തമാസവും സന്യാസാത്മകമായ ആഘോഷത്തോടെ വേണം നിർവ്വഹിക്കാൻ. എന്നാൽ, അന്തർലീനമായ മൂല്യവും പ്രാമുഖ്യവും നിമിത്തം തിരുരക്ത സമർപ്പണം അതിൽക്കൂടുതൽ അർപ്പിക്കുന്നു.

1171. തിരുരക്ത സമർപ്പണത്തിനു ശേഷം കർത്താവിന്റെ ലുത്തിനിയ ഉണ്ടായിരിക്കും. തിരുനാമത്തിന്റെയും തിരുഹൃദയത്തിന്റെയും (തിരുസ്സഭ അംഗീകരിച്ച, പരിശുദ്ധ കുർബാനയുടെ ലുത്തിനിയ പോലെയുള്ള മറ്റുള്ളവയും) ലുത്തിനിയകൾ മാറിമാറി ചൊല്ലും. ഒരു മാസം മുഴുവൻ ഒരു ലുത്തിനിയയുണ്ടെങ്കിലും അത്തരം സന്ദർഭങ്ങളിലും, ഉദാഹരണത്തിന് തിരുനാമ മാസത്തിൽ (ജനുവരി) അഥവാ ഏറ്റവും അമൂല്യ തിരുരക്ത മാസത്തിൽ (ജൂലൈ), മറ്റൊരു ലുത്തിനിയയാണ് തിരുരക്ത പ്രാർത്ഥനയ്ക്കു ശേഷം ചൊല്ലുന്നത്. ഇൗ ലുത്തിനിയ, തുടർന്നുവരുന്ന സുവിശേഷ വായനയ്ക്കുള്ള ഒരുക്കമായി വർത്തിക്കുന്നു.

1172. ഈ സുവിശേഷ വായനയ്ക്ക്, ഒരു സുവിശേഷത്തിന്റെ പാഠഭാഗം മാത്രം വായിക്കുന്നതിനേക്കാൾ, നാലു സുവിശേഷങ്ങളുടെയും സമാഹാരം (ഉദാഹരണത്തിന് കർദ്ദിനാൾ ലെപ്പീസിയുടെ ദിയാതെസ്സറോൺ) നാം ഉപയോഗിക്കുന്നു. അപ്രകാരം, ഏറ്റവും സൂക്ഷമായ വിശദാംശം പോലും നമ്മുടെ വിചിന്തനങ്ങളുടെ ഭാഗമായിത്തീരും. നന്നായി വിരചിതമായ യേശുവിന്റെ സാധ്യമായ ഓരോ ജീവചരിത്രത്തിന്റെയും പകർപ്പ് ഗ്രന്ഥശാലയിലുണ്ടെന്ന് മേലധികാരികൾ ഉറപ്പുവരുത്തണം. തന്റെ ധ്യാനങ്ങൾ പരിപോഷിപ്പിക്കുന്നതിനുവേണ്ടി ക്രിസ്തുവിന്റെ വ്യത്യസ്തമായൊരു ജീവചരിത്രം ഓരോ വർഷവും വായിക്കാൻ കടപ്പെട്ടിരിക്കുന്നതായി ഓരോരുത്തർക്കും അനുഭവപ്പെടണം.

1173. ഈ വായനയ്ക്ക്, മറ്റു വായനകൾക്കു നിർദ്ദേശിച്ചിട്ടുള്ള അതേ നിർദ്ദേശങ്ങൾ നാം പാലിക്കുന്നു. ഇത് ഗണംതിരിഞ്ഞു നാം ചൊല്ലണം. പലപ്പോഴും, എപ്പോഴുമല്ലെങ്കിൽ, ആലപിക്കുകയും വേണം. ഓരോ പെന്തക്കുസ്തയിലും ഈ വായനയുടെ ക്രമത്തിന് മേധാവി മാറ്റം വരുത്തണം. ഒരു പെന്തക്കുസ്തയുടെ അപരാഹ്നത്തിൽ സുവശേഷവും അടുത്തതിൽ പ്രവാചക ഗ്രന്ഥങ്ങളും തുടർന്നു വരുന്നതിൽ ലേഖനങ്ങളും വായിക്കണം. അപ്രകാരം, ഒരേ വായന വർഷാവർഷങ്ങളിൽ ഒരേ സമയത്ത് ഒരിക്കലും ആവർത്തിക്കപ്പെടുകയില്ല.

1174. സുവിശേഷ വായനയുടെ സമാപനമായി ഒരു മിനിറ്റ് നിശ്ശബ്ദതയുണ്ടായിരിക്കും. അതെത്തുടർന്ന് ആദ്യഗണം പ്രഖ്യാപിക്കുന്നു: "നമ്മുടെ വിശ്വാസത്തിന്റെ രണ്ട് മുഖ്യ രഹസ്യങ്ങൾ ഇവയാകുന്നു: (1) ദൈവത്തിന്റെ ഐക്യവും ത്രിത്വവും; (2) നമ്മുടെ കർത്താവിന്റെ മനുഷ്യാവതാരവും സഹനവും മരണവും. ഞാൻ വിശ്വസിക്കുന്നു, എന്റെ അവിശ്വാസം പരിഹരിച്ച് എന്നെ സഹായിക്കണമേ.'' രണ്ടാം ഗണം ഇപ്രകാരം പ്രത്യുത്തരിക്കുന്നു: "നമ്മുടെ പരിശുദ്ധ നിയമത്തിന്റെ രണ്ട് മുഖ്യ കല്പനകൾ ഇവയാണ്: (1) നിന്റെ ദൈവമായ കർത്താവിനെ പൂർണ്ണ ഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണ മനസ്സോടും കൂടെ സ്നേഹിക്കുക; (2) നിന്നെപ്പോലെ നിന്റെ അയല്ക്കാരനെയും സ്നേഹിക്കുക. യേശുവിന്റെ തിരുഹൃദയമേ, അങ്ങേ സ്നേഹത്താൽ ഞങ്ങളുടെ ഹൃദയങ്ങളെ ജ്വലിപ്പിക്കണമേ.'' പഴയ നിയമത്തിലെയോ പുതിയ നിയമത്തിലെയോ ഒരു കീർത്തനം ചൊല്ലിക്കൊണ്ട് നാം ദേവാലയം വിട്ടുപോകുന്നു. ഉദാഹരണത്തിന് മഹത്വ കീർത്തനം അഥവാ ദൈവമേ കനിയണമേ.

1175. സ്വകാര്യ ആദ്ധ്യാത്മിക പാരായണത്തിന്, ബൈബിളിലെ ഒരദ്ധ്യായം, ക്രിസ്താനുകരണത്തിലെ ഒരദ്ധ്യായം, ഒരു വിശുദ്ധന്റെ ജീവചരിത്രം എന്നിവ നിയോഗിക്കപ്പെട്ടിരിക്കുന്നു. ആദ്ധ്യാത്മിക പാരായണത്തിന്റെ സമയം നിമിഷത്തിന്റെ ആവേശത്തെ ആശ്രയിച്ചല്ല ഇരിക്കുന്നത്. ആദ്ധ്യാത്മികോപദേഷ്ടാവിന്റെ ഉപദേശത്താലും അനുസരണത്തോടെയും അതു നിശ്ചയിക്കപ്പെടണം. സാധാരണയായുള്ള പ്രാരംഭ പ്രാർത്ഥനയ്ക്കും സമാപന പ്രാർത്ഥനയ്ക്കും പുറമെ, വി. കലിസ്റ്റസിന്റെയും വി. ഫെലിക്സിന്റെയും വി. വില്യത്തിന്റെയും ദിവ്യബലിയിലെ പ്രാർത്ഥനകൾ (ചെറിയ മാറ്റങ്ങളോടെ) മേന്മയുള്ള കൂട്ടിച്ചേർക്കലുകളാണ്.

1176. അവ താഴെപ്പറയുന്നവയാണ്: Concede, quaesumus, omnipotens Deus, ud ad meliorem vitam Sanctorem tuorum exempla now provocent; quatenus, quorum solemnia agimus, etiam, actus imitemur. Deus, qui nos conspicis ex nostra infirmitate deficere, ad amorem tuum nos misericorditer per Sanctorum tuorum exempla restaura. Deus, qui infirmitati nostrae ad terendam salutis viam in Sanctis tuis exemplum et praesidium collocasti: da nobis, ita eorum metira venerari, ut suscipiamus suffrogia et vestigia prosequamur.

1177. സർവ്വശക്തനായ കർത്താവേ, ഞങ്ങൾ ആഘോഷിക്കുന്ന അങ്ങയുടെ വിശുദ്ധരുടെ പ്രവൃത്തികൾ ഞങ്ങൾ അനുകരിക്കുന്നതോടൊപ്പം അവരുടെ ജീവിത മാതൃകകൾ ഞങ്ങളെ കൂടുതൽ മെച്ചമായ ജീവിതത്തിന് ഉത്തേജിപ്പിക്കാൻ കനിയണമേ! ഓ കർത്താവേ, ഞങ്ങളുടെ ബലഹീനതയാൽ ഞങ്ങൾ ആവശ്യത്തിലായിരിക്കുന്നതു കാണണമേ! ഓ കർത്താവേ, അങ്ങയുടെ വിശുദ്ധരുടെ മാതൃകകൾ മുഖേനെ അങ്ങേ സ്നേഹം ഞങ്ങളിൽ പുനഃസ്ഥാപിക്കണമേ. ഞങ്ങളുടെ രോഗങ്ങളെപ്രതി അങ്ങയുടെ വിശുദ്ധിയിൽ ഒരു മാതൃകയും സംരക്ഷണവും രക്ഷയ്ക്കുള്ള മാർഗ്ഗമൊരുക്കുന്നതിനായി സ്ഥാപിച്ച ദൈവമേ, അവരുടെ മാദ്ധ്യസ്ഥ്യത്തിന്റെ ഫലം ഞങ്ങൾ അനുഭവിക്കുകയും അവരെ അനുഗമിക്കുകയും ചെയ്യുന്ന വിധത്തിൽ അവരുടെ യോഗ്യതകൾ വണങ്ങാൻ ഞങ്ങളെ ശക്തരാക്കണമേ. ആമ്മേൻ.

Comments

Popular posts from this blog

1 മുഖക്കുറിപ്പ്

ഭാ​ഗം 1: ആരോഹണം (011)

ഭാ​ഗം 1: ആരോഹണം (115)