143 ഭാഗം 1: ആരോഹണം
അവസാനമൊഴി - ആമ്മേൻ! ആമ്മേൻ!
1203. ഭൗതികമോ ബാഹ്യമോ ആയ എന്തെങ്കിലും സംഭവങ്ങളാൽ നാം നിരാശരാകുമ്പൊഴൊക്കെയും, അഥവാ നമുക്കുള്ളിലെ എന്തോ ഒന്ന് നമ്മുടെ മോശം മാനസികാവസ്ഥയ്ക്ക് ഹേതുവാകുമ്പോഴെല്ലാം...നമ്മുടെ സന്യാസാനുഷ്ഠാനങ്ങൾ നാം പാലിക്കുന്നുണ്ടോയെന്ന് ശ്രദ്ധാപൂർവ്വം പുനഃപരിശോധിക്കണം.
1204. അകമേനിന്ന് അനാരോഗ്യം നമ്മെ അലട്ടുകയും പുറമേനിന്ന് പീഢകൾ കോലാഹലമുയർത്തുകയും ചെയ്യുമ്പോൾ, ഏതെങ്കിലും തരത്തിലുള്ള പ്രതിവിധി തേടുന്നതിനു മുമ്പ്...നമ്മുടെ സന്യാസാനുഷ്ഠാനങ്ങൾ നാം പാലിക്കുന്നുണ്ടോയെന്ന് ശ്രദ്ധാപൂർവ്വം പുനഃപരിശോധിക്കണം.
1205. ലോകത്തിന്റെയും ശരീരത്തിന്റെയും പിശാചിന്റെയും പ്രലോഭനങ്ങളാൽ നാം ആക്രമിക്കപ്പെട്ട് പാപത്തോടുള്ള വെറുപ്പ് നമുക്ക് നഷ്ടപ്പെടുമ്പോഴെല്ലാം...നമ്മുടെ സന്യാസാനുഷ്ഠാനങ്ങൾ നാം പാലിക്കുന്നുണ്ടോയെന്ന് ശ്രദ്ധാപൂർവ്വം പുനഃപരിശോധിക്കണം.
1206. മന്ദോഷ്ണത നമ്മെ ആമഗ്നരാക്കുമ്പോഴും അഴിമതി നമ്മെ ഭഗ്നാശരാക്കുമ്പോഴും, ദൈവസ്നേഹ തീക്ഷ്ണത വിദൂരസ്ഥമായോ ഏറെക്കുറെ അസാധ്യമായോ അനുഭവപ്പെടുമ്പോൾ...നമ്മുടെ സന്യാസാനുഷ്ഠാനങ്ങൾ നാം പാലിക്കുന്നുണ്ടോയെന്ന് ശ്രദ്ധാപൂർവ്വം പുനഃപരിശോധിക്കണം.
1207. ധിക്കാരം നമ്മെ ഊതിവീർപ്പിക്കുകയും പൊങ്ങച്ചം നമ്മെ ദഹിപ്പിക്കുകയും നമ്മുടെ സകല പ്രയത്നവും വൃഥാവിലായതിനാൽ നിരാശയുടെ വക്കിലേക്കു നമ്മെ കൊൺെത്തിക്കുന്ന കുറ്റബോധം നമുക്കുൺാകുകയും ചെയ്യുമ്പോൾ...നമ്മുടെ സന്യാസാനുഷ്ഠാനങ്ങൾ നാം പാലിക്കുന്നുണ്ടോയെന്ന് ശ്രദ്ധാപൂർവ്വം പുനഃപരിശോധിക്കണം.
1208. ഭക്തിയാൽ നമ്മുടെ ഹൃദയം വിശാലമാവുകയും കർത്താവുമായുള്ള ഏറ്റവും ഉദാത്തവും അനിയന്ത്രിതവുമായ സ്നേഹബന്ധത്താൽ പരിപോഷിതരാകാൻ ആശിക്കുകയും ചെയ്യുമ്പോൾ...നമ്മുടെ ഓരോ സന്യാസാനുഷ്ഠാനത്തിലുമുള്ള പരിപൂർണ്ണതയ്ക്കായി നാം യത്നിക്കണം.
1209. തീക്ഷ്ണത നമ്മെ ജ്വലിപ്പിക്കുകയും ദഹിപ്പിക്കുകയും സകല ആത്മാക്കളെയും, ദൈവത്തിന്റെ മഹത്വത്തിനും സ്നേഹത്തിനും തിരുവിഷ്ടത്തിനും വേണ്ടി, വിശുദ്ധരായി പരിവർത്തനം ചെയ്യാൻ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ...നമ്മുടെ ഓരോ സന്യാസാനുഷ്ഠാനത്തിലുമുള്ള പരിപൂർണ്ണതയ്ക്കായി നാം യത്നിക്കണം.
1210. നമുക്ക് നമ്മുടെ ഗതകാല പാപങ്ങൾക്കായുള്ള പ്രായശ്ചിത്തവും ഇപ്പോൾ, ഇവിടെയുള്ള തിന്മയുടെ ഉന്മൂലനവും ഭാവി തിന്മകളിൽ നിന്നുള്ള സംരക്ഷണവും ഇവയെ ആശ്രയിച്ചിരിക്കുന്നു.
1211. നമ്മുടെ അനുസ്യൂതമായ ആദ്ധ്യാത്മികോന്നമനവും ദൈവൈക്യം നാം കരസ്ഥമാക്കുന്നതും ആസ്വദിക്കുന്നതും നമ്മുടെ യഥാർത്ഥമായ ഒാരോ ഫലപ്രദമായ പ്രേഷിതപ്രവർത്തനവും ഇവയെ ആശ്രയിച്ചിരിക്കുന്നു.
1212. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ എന്റെ ദൈവമേ എന്റെ സർവ്വസ്വവുമേ, അങ്ങിലെപ്പോലെ സദാ വർദ്ധിതമായി എന്നിലും മറ്റുള്ളവരിലും അങ്ങയുടെ തിരുവുള്ളം നിറവേറട്ടെ, അങ്ങയുടെ സ്നേഹം ഭരണം നടത്തട്ടെ, അങ്ങയുടെ മഹത്വം പ്രകാശിക്കട്ടെ. ഓ എന്റെ ദൈവമേ, എന്റെ സർവ്വസ്വവുമേ!
ആമ്മേൻ. ഹല്ലേലൂയ്യ.
Comments
Post a Comment