6 ഭാ​ഗം 1: ആരോഹണം

വിശ്വാസത്തിന്റെ ആന്തരിക നിവേശനം

XXXIV. ""അന്ധകാരത്തിൽ നിന്ന് പ്രകാശം ഉദിക്കട്ടെ എന്ന് ദൈവം അരുൾചെയ്തു.'' ആദിയിൽ കർത്താവായ ദൈവം ""ബാഹ്യമായ'' ഈ പ്രഥമ വചനത്താൽ (നമുക്കു ശ്രവിക്കാനായി ഈ വചനം ഇപ്പോഴും ആവർത്തിച്ചു കേൾക്കപ്പെടുന്നു. കൂടുതൽ മധുരതരമായും സുന്ദരമായും അത് എന്നേയ്ക്കുമായി വീണ്ടും മുഴങ്ങിക്കേൾക്കുകയും ചെയ്യും) പ്രപഞ്ചത്തിന്റെ ക്രമരഹിതമായ പാഴ്നിലം ചൂഴ്ന്നു നിന്നിരുന്ന ഇരുട്ടിൽ പ്രകാശം പ്രഭചൊരിയണമെന്ന് കല്പിക്കുകയും തത്ക്ഷണം പ്രകാശം ഉണ്ടാവുകയും ക്രമരഹിതമായ പ്രപഞ്ചം മുഴുവനും വ്യാപിക്കുകയും ചെയ്തു.

XXXV. "വെളിച്ചം ഉണ്ടാകട്ടെ!'' ദൈവം പ്രകാശവും സത്യവുമാകയാൽ, ആദ്യ ദിനത്തിന്റെ പ്രഥമ ഘട്ടം "ബാഹ്യമായ'' ഈ പ്രഥമ ദൈവവചനത്താൽ, പ്രഥമവും തനിമയാർന്നതുമായ "ആന്തരിക''മായ ദൈവിക വചസ്സിന്റെ ബാഹ്യമായ മാറ്റൊലിയാൽ സമസ്തവും പൂരിതമാവുകയും നിർമ്മിക്കപ്പെടുകയും ചെയ്തു. ഭൗതിക ലോകത്തിലെ ആദ്യ സൃഷ്ടി, ആദ്യ ദൈവിക വ്യക്തിയിൽ നിന്നും വ്യത്യസ്തമായ ഒരു ദൈവിക വ്യക്തിയുടെ പ്രഥമ ഉത്ഭവത്തിന്റെ ഒരു പ്രതിഫലനം, ദൈവികതയുടെ അച്ചായിരുന്നു. പ്രകാശത്തിനുമേൽ കളിയാടുകയും പരിലസിക്കുകയും ചെയ്തിരുന്ന ആദ്യ ദൈവിക ആനന്ദം പിതാവിന്റെയും പുത്രന്റെയും സ്നേഹത്തിന്റെ ഏക ആത്മാവായ, സ്നേഹത്തിന്റെ തനിമയാർന്ന ശ്വസനത്തിന്റെ ഒരു പ്രതിഛായയായിരുന്നു.

XXXVI. അപ്രകാരം, ദൈവിക വ്യക്തികളിലേക്കുള്ള ആത്മാവിന്റെ ആത്മീയ ഉയർച്ചകളുടെ ലോകത്തിൽ വാഗ്ദാനവും മറ്റെല്ലാ ദാനങ്ങളുടെയും ബീജവും ഉൾക്കൊള്ളുന്ന പ്രഥമ സ്ഥിരമായ ദാനം വിശ്വാസമാണ്. ആത്മാവിലെ ദൈവത്തിന്റെ പ്രഥമ സന്തോഷം ഈ പ്രഥമ രൂപത്തെയും ഛായയെയും കുറിച്ചുള്ളതാണ്, ദൈവവുമായുള്ള ഈ പ്രഥമ വിനിമയത്തെയും എെക്യത്തെയും പ്രതി.

XXXVII. "അവിടുന്നു തന്നെയാണ് ഞങ്ങളുടെ ഹൃദയങ്ങളെ പ്രകാശിപ്പിച്ചിരിക്കുന്നത്.'' ആത്മാക്കളുടെ സൃഷ്ടിയും ആത്മാക്കളിൽ വിശ്വാസം നേരിട്ട് സന്നിവേശിപ്പിക്കുന്നതും തനിക്കു മാത്രമായി ദൈവം മാറ്റിവച്ചിരിക്കുന്നു. അതിനാൽ, സ്വർഗ്ഗീയ ജെറുസലെമിനുപരിയായി പോലും ആത്മാവ് ദൈവത്തിന്റെ പരിശുദ്ധ നഗരമാണെന്നും സ്വർഗ്ഗീയ ജെറുസലെം പോലെ ദൈവം തന്റെ പ്രകാശമായതിനാൽ ആത്മാവിന് സൂര്യനിൽ നിന്നോ ചന്ദ്രനിൽ നിന്നോ മറ്റു നക്ഷത്രങ്ങളിൽ നിന്നോ പ്രകാശം ആവശ്യമില്ലെന്നും പറയാനാകും. ദൈവത്തിന്റെ കുഞ്ഞാടാണ് ദൈവിക പ്രഭാതത്തിന്റെ പ്രകാശ താരം: പിതാവിന്റെ വെളിപാടും വചനവുമായ ദൈവവചനം അവിടുത്തെ മനുഷ്യാവതാരത്തിൽ, ദൈവ-മനുഷ്യനായ യേശുക്രിസ്തുവിൽ, നമ്മുടെ ആന്തരിക സൂര്യനായിത്തീരുന്നു!

XXXVIII. അന്ധകാരത്തെ നീക്കേണ്ട പ്രഥമ വെളിച്ചം, സൃഷ്ടിയുടെ നാലാമത്തെ ദിനത്തോടുകൂടെ, പകലിനു സൂര്യനും രാത്രിക്കു ചന്ദ്രനും, അതുപോലെ ഇരവുകൾക്കും പകലുകൾക്കുമായി നക്ഷത്രങ്ങളുമായിത്തീരുന്നു. അതുപോലെ, പുത്രന്റെ വചനങ്ങളാൽപ്രപഞ്ചത്തിലാകമാനവും ആത്മീയ വായനയിൽ പരിശുദ്ധ ബൈബിളിലും തിരുസ്സഭയുടെ പ്രബോധനത്തിലെ അപ്പസ്തോലിക പാരമ്പര്യത്തിലും വചനത്തിന്റെ അതിസ്വാഭാവിക വെളിച്ചം പരന്നു. ഈ വിശ്വാസ വെളിച്ചം മരിച്ചവർക്കുള്ള കൂദാശകളിലൂടെ (രാത്രിക്കു ചന്ദ്രൻ) ജീവിച്ചിരിക്കുന്നവർക്കുള്ള കൂദാശകളിലേക്ക് (പകലിനു സൂര്യൻ) പ്രവഹിക്കുന്നു.

XXXIX. പ്രകാശത്തെക്കാൾ ആമഗ്നമാക്കുന്ന മറ്റൊന്നില്ല. അതിന്റെ രശ്മികളെക്കാൾ ചൂഴ്ന്നിറങ്ങുന്ന മറ്റൊന്നില്ല. വിശ്വാസത്തെക്കുറിച്ചും ദൈവവചനത്തെക്കുറിച്ചും ഇതു സത്യമാണ്. വിശ്വാസത്തെക്കാൾ ആമഗ്നമാക്കുന്ന മറ്റൊന്നില്ല. വിശ്വാസ വചനമായ ദൈവവചനത്തെക്കാൾ ചൂഴ്ന്നിറങ്ങുന്ന മറ്റൊന്നില്ല. ശരീരത്തിലെ ഏറ്റവും കുലീനവും സംവേദനക്ഷമവുമായ അവയവമായ കണ്ണിൽ, പ്രകാശവുമായി ബന്ധപ്പെട്ട് കേന്ദ്രീകൃതമല്ലാതാകുമ്പോൾ അതിനു ആഘാതമേൽക്കുന്നതുപോലെ, വിശ്വാസവും ദൈവവചനവും ആത്മാവിനെ തുളക്കുകയും ആഘാതമേൽപ്പിക്കുകയും ചെയ്യുന്നു. ഇരുളിനെ അകറ്റാത്ത പ്രകാശം പ്രകാശമല്ല. ആത്മാവിന്റെ ഹൃദയഭാഗത്തെ സ്പർശിക്കാത്ത വാക്ക് ദൈവവചനമല്ല. യുദ്ധത്തിൽ ജയിച്ചുയരാത്ത വിശ്വാസം ദൈവവിശ്വാസവുമല്ല.

XL. എല്ലാറ്റിലും ഉപരിയായും മറ്റുള്ളവയ്ക്കു മുന്നേയും, എന്റെ ആത്മാവിനെപ്രതി ദൈവിക നന്മയുടെ നീർച്ചാലുകളിൽ നിന്നും യേശുക്രിസ്തുവിൽ നിന്നുമുള്ള വിശ്വാസത്തിന്റെ ഇൗ ദൈവനിവേശനം ഞാൻ ആഗ്രഹിക്കണം. തിരുസ്സഭയുടെ പ്രബോധനാധികാരം നിമിത്തം മാതാവിന്റെ ഉദരത്തിലെ ശിശുവിനെപ്പോലെ പരിപോഷിപ്പിക്കപ്പെട്ട്, തിരുലിഖിതത്തിലെയും പാരമ്പര്യത്തിലെയും ദൈവവചനത്തിന്റെ ജ്ഞാനത്തിന്റെയും ധ്യാനത്തിന്റെയും സഹായത്താൽ, സദാ സമുന്നതവും സദാ ആഴമാർന്നതും സദാ കൂടുതൽ പൂർണ്ണവും കൂടുതൽ ആമഗ്നമാക്കുന്നതുമായ നിവേശനങ്ങൾ. വിശ്വാസത്തിലുള്ള വളർച്ച അപ്രമാദിത്വപരമായി ബന്ധപ്പെട്ടിരിക്കുന്ന കൗദാശിക പാപപ്പൊറുതിയുടെ കൂടെക്കൂടെയുള്ള സ്വീകരണത്തോടൊപ്പം ഇവയെല്ലാം കൗദാശികവും കൗദാശികേതകരവുമായ സകല വരപ്രസാദങ്ങളുടെയും അടിസ്ഥാനമായി വർത്തിക്കുന്നു. ആമ്മേൻ! ഹല്ലേലൂയ്യ!

Comments

Popular posts from this blog

1 മുഖക്കുറിപ്പ്

ഭാ​ഗം 1: ആരോഹണം (011)

ഭാ​ഗം 1: ആരോഹണം (115)