ഭാഗം 1: ആരോഹണം (115)
107. പ്രധാന വീഥി
900. ഓരോ വൊക്കേഷനിസ്റ്റിനും, സവിശേഷമായി മോലധികാരികൾക്കും അദ്ധ്യാപകർക്കും മേധാവികൾക്കും, സാർവ്വത്രിക സഭാനിയമം, ആരാധനക്രമം, നമ്മുടെ നിയമാവലി, അനുഷ്ഠാനവിധി തുടങ്ങിയവയുടെ ഓരോ നിയമത്തെക്കുറിച്ചുമുള്ള ആഴമായ ഒരറിവുണ്ടായിരിക്കണം. അവയുടെ വാച്യാർത്ഥവും അതിൽക്കൂടുതലായി അവയുടെ അരൂപിയും അതുപോലെ അവയുടെ ചരിത്രവും മനഃശാസ്ത്രവും നിർവ്വഹണവും ഉൾക്കൊള്ളുന്നതായിരിക്കണം ഈ അറിവ്.
901. അവയെപ്പറ്റി സംസാരിക്കാനുള്ള അവസരങ്ങൾ അവർ കണ്ടെത്തുന്നതും അവയുടെ എണ്ണം വർദ്ധിപ്പിക്കുന്നതും പ്രധാനപ്പെട്ടതും അത്യാവശ്യവുമാണ്. അവർ അവയെക്കുറിച്ചു സംസാരിക്കുമ്പോൾ, വ്യക്തവും സമുന്നതവുമായ ആശയങ്ങളോടും പദങ്ങളോടും കൂടെ, വലിയ സ്നേഹത്തോടും ബഹുമാനത്തോടും കൂടെ, അവരുടെ വലിയ സ്നേഹവും അവ പാലിക്കാനുള്ള നിശ്ചയദാർഢ്യവും വാചികമായി പ്രകടിപ്പിച്ചുകൊണ്ടും, അതുപോലെ അവ പാലിക്കാൻ മറ്റുള്ളവരെ സഹായിച്ചുകൊണ്ടും അപ്രകാരം തീർത്തും പരിശുദ്ധമായ ഒരന്തരീക്ഷം സൃഷ്ടിച്ചുകൊണ്ടും വേണം അപ്രകാരം ചെയ്യാൻ.
902. മേലധികാരി, അദ്ദേഹം പ്രഥമ സ്ഥാനീയനായിരുന്നാലും ഏറ്റം എളിയവനായിരുന്നാലും, പരിശുദ്ധ പിതാവായിരുന്നാലും ഏറ്റം ചെറിയ പള്ളിയുടെ വികാരിയായിരുന്നാലും, അദ്ദേഹത്തിന്റെ നാമത്തെയും വ്യക്തിയെയും ഏറ്റവും സമുന്നതമായ ആദരവോടുകൂടെ കരുതണം.
903. ഒഴികഴിവുകളില്ലാതെ, ഇളവുകളില്ലാതെ, അയവുകളില്ലാതെ എന്ന തത്വത്തെ ഓരോരുത്തരും ഗാഢമായി മുറുകെപ്പിടിക്കണം. എന്നിരുന്നാലും അത്തരം അഭ്യർത്ഥനകളുമായി മറ്റുള്ളവർ സമീപിക്കുമ്പോൾ മറ്റെല്ലാറ്റിലുമുപരിയായി സ്നേഹത്തിന്റെ നിയമം മികച്ചു നില്ക്കുന്നുവെന്ന് ഉറപ്പാക്കാൻ മേലധികാരിക്കു കഴിയും, അപ്രകാരം ചെയ്യുകയും വേണം.
904. എങ്കിലും, മഹാ വിളികളോടുകൂടെ നിഷ്കളങ്കരായ യുവാക്കൾ ഒരുമിച്ചു കൂടുന്ന നമ്മുടെ വൊക്കേഷനറികളിലോ സെമിനരികളിലോ മേലധികാരികൾ സുകൃതഭ്യസനത്തിൽ തുച്ഛമായതിലോ സാമാന്യത്വത്തിലോ സംതൃപ്തരാകുന്നത് യഥാർത്ഥ സ്നേഹമല്ല. സാവകാശമായി പക്ഷേ ഉറപ്പോടുകൂടെ പരിവർത്തനം ചെയ്യപ്പെടേണ്ട, കൂടുതൽ ഉടനടി അവർക്കു ചെയ്യാനാവാത്തതിനാൽ തുച്ഛമായതിൽ തൃപ്തിയടയേണ്ട ആവശ്യമുള്ളതും എന്നാൽ അവരെ വിട്ടുകളയാത്തതുമായ തെരുവുബാലകരല്ല അവർ.
905. നിശ്ചയ ദാർഢ്യത്തോടും ശക്തിയോടും കൂടെ ക്രിസ്തുവിന്റെ കൂടുതൽ സമ്പൂർണ്ണമായ സാദൃശ്യമായിത്തീരാൻ പ്രാപ്തരും അപ്രകാരം പ്രേഷിതരാകേണ്ടവരുമായ ദൈവവിളികളാൽ തിരഞ്ഞെടുക്കപ്പെട്ടവരെയാണ് നാം കൈകാര്യം ചെയ്യുന്നത്. കാരണം അവർ നഷ്ടപ്രകാശമല്ല, ലോകത്തിന്റെ പ്രകാശമാണാകേണ്ടത്, തിരഞ്ഞെടുക്കപ്പെട്ട ജനത്തിന്റെ നേതാക്കൾ, സ്വർഗ്ഗരാജ്യത്തിന്റെ രാജകുമാരന്മാർ.
906. പരിശീലനം പൂർത്തിയായാൽ, അതായത്, തനിക്കു ഭരമേല്പ്പിക്കപ്പെട്ട യുവാവിനെ പരിരക്ഷിക്കുന്നത് അദ്ധ്യാപകനോ മേലധികാരിയോ പൂർത്തീകരിച്ചാൽ, വി. യൗസേപ്പിന്റെയും പരിശുദ്ധ മാതാവിന്റെയും സാദൃശ്യത്തിൽ, മറ്റുള്ളവരുടെ ജോലിയിൽ ഇടപെടാതിരിക്കാനും യുവാവിന് പ്രവൃത്തിയുടെ കൂടുതൽ സ്വാതന്ത്ര്യം നല്കാനുമായി ഈ പരിരക്ഷ പരിശീലനം സിദ്ധിക്കുന്നയാളിന്റെ ജീവിതത്തിൽ നിന്നും അപ്രത്യക്ഷമായി പശ്ചാത്തലത്തിൽ നിലകൊള്ളണം.
Comments
Post a Comment