ഭാഗം 1: ആരോഹണം (011)
4. ഉന്നതത്തിൽ നിന്നുള്ള സഹായം
31. ദൈവമാതാവായ പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗ്ഗീയ സംരക്ഷണത്തിനും മാതൃസഹജമായ കരുതലിനും വി. യൗസേപ്പിനും ഞാൻ പൂർണ്ണമായി ഭരമേല്പിക്കപ്പെടും. ഞാൻ അംഗമാകാൻ ആഗ്രഹിക്കുന്ന കുടുംബവും ഞാൻ പ്രവേശിക്കാനാഗ്രഹിക്കുന്ന രാജ്യവും അവരുടേതാണ്. എന്റെ ആന്തരിക ജീവിതത്തിൽ, ദൈവസിംഹാസനത്തിങ്കൽ ശുശ്രൂഷ ചെയ്യുന്ന ഏഴ് മാലാഖമാരുമായി ഞാൻ പ്രത്യേകമാംവിധം സ്വയം എെക്യപ്പെടുത്തും.
32. ദൈവസ്നേഹത്തിന്റെ മാതാവായ പരിശുദ്ധ കന്യകയെ, വി. ലൂയി മറി ദെ മോൺഫോർട്ടിന്റെ ഭക്തിയോടുകൂടെ, "ദൈവവിളികളുടെ നാഥ'', സകല കൃപാവരങ്ങളുടെയും മദ്ധ്യസ്ഥ, സകല വിശുദ്ധരുടെയും രാജ്ഞി, എന്ന സംജ്ഞയോടുകൂടെ, അവളോടുള്ള സ്വകാര്യമായ എല്ലാ ഭക്തകൃത്യങ്ങളിലും എല്ലായ്പ്പോഴും അഭേദ്യമായി വി. യൗസേപ്പിനെ സംയോജിപ്പിച്ചുകൊണ്ട്, ഞാൻ വണങ്ങും.
33. എന്റെ മദ്ധ്യസ്ഥ വിശുദ്ധർക്കു പുറമെ, എന്റെ സ്വകാര്യ ഭക്തകൃത്യങ്ങളിൽ, വ്യത്യസ്ഥ വിഭാഗങ്ങളിൽപ്പെടുന്ന വിജയസഭയിലെ എല്ലാ വിശുദ്ധരെയും, സവിശേഷമായി പരിശുദ്ധ പ്രവാചകന്മാർ, അപ്പസ്തോലന്മാർ, സഭാപിതാക്കന്മാർ, വേദപാരംഗതന്മാർ, പരിശുദ്ധ മാർപ്പാപ്പമാർ, സഭാസ്ഥാപകർ എന്നിവരെ ഞാൻ വണങ്ങും. തിരുസ്സഭയുടെ സാർവ്വത്രിക പഞ്ചാംഗത്തിൽ പേരുചേർക്കപ്പെട്ടിരിക്കുന്നവരെ ആഘോഷമായ വേസ്പരയോടും ദിവ്യബലിയോടും കൂടെ ഞാൻ ആചരിക്കും.
34. തിരുഹൃദയ തിരുനാളിൽ യേശുവിനെയും മറിയത്തെ അവളുടെ നാമദിനത്തിലും വി. യൗസേപ്പിനെ അദ്ദേഹത്തിന്റെ തിരുനാൾ ദിനത്തിലും കാവൽമാലാഖമാരുടെ തിരുനാൾ ദിനത്തിൽ മാലാഖമാരെയും സകല വിശുദ്ധരുടെയും ദിനത്തിൽ പരിശുദ്ധ വിജയസഭയെയും വി. പത്രോസിന്റെ സിംഹാസനത്തിരുനാളിൽ സമരസഭയെയും പ്രത്യേക സമൂഹ തിരുനാൾ ദിനങ്ങളായി ഞാൻ ആദരിക്കും.
35. ഏറ്റവും സമുന്നതമായ സന്യാസ ഭക്തിയോടുകൂടെ, പ്രാർത്ഥനാദിനങ്ങളുടെ ത്രിദിനവും അതിന്റെ എട്ടാമിടവും ആഘോഷിച്ചുകൊണ്ട്, യേശുവിന്റെ ദൈവികമായ സ്വർഗ്ഗാരോഹണത്തെ, ആ രഹസ്യത്തെ അവതരിച്ച വചനത്തിന്റെ എല്ലാ പ്രവൃത്തികളുടെയും അവസ്ഥകളുടെയും പാരമ്യവും യുക്തിയുക്തതയും സമന്വയവുമായും ദൈവത്തിലേക്കുള്ള ആത്മാവിന്റെ ഓരോ ആരോഹണത്തിനുമുള്ള മാതൃകയും ക്ഷണവുമായി പരിഗണിച്ചുകൊണ്ട് ഞാൻ ആദരിക്കും.
36. ഏറ്റവും സമുന്നത ആഘോഷത്തോടുകൂടെ, ദൈവിക പെന്തക്കുസ്തയെ, മാളികമുറിയിലെ അതിന്റെ നൊവേനയോടും എട്ടാമിടത്തോടും കൂടെ, പവിത്രാദാവായ പരിശുദ്ധാത്മാവിന്റെ താണിറങ്ങലും ദൗത്യവും ആചരിച്ചുകൊണ്ടും പെന്തക്കുസ്തയുടെ ബഹുമാനാർത്ഥവും താപസാത്മക വർഷത്തെ അമ്പതു ദിവസങ്ങളുള്ള ഏഴു കാലഘട്ടങ്ങളായി വിഭജിച്ചുകൊണ്ട്, അവയോരോന്നിലും വിശുദ്ധീകരണത്തിന്റെ ചില പ്രത്യേക പരിശീലനങ്ങൾക്കു ഞാൻ സ്വയം സമർപ്പിച്ചുകൊണ്ട് ഞാൻ ആദരിക്കണം.
37. ഏറ്റവും വലിയ ആഘോഷത്തോടുകൂടെ, ത്രിത്വത്തിന്റെ പരമോന്നത രഹസ്യത്തെ, വർഷത്തിന്റെ ഹൃദയഭാഗത്ത്, അതിന്റെ ആരാധനക്രമ ദിനത്തിലും (സ്വർഗ്ഗാരോഹണത്തിന്റെയും പെന്തക്കുസ്തയുടെയും രണ്ട് എട്ടാമിടങ്ങളെ ഒരുക്കമായും ക്രിസ്തുവിന്റെ തിരുശ്ശരീരരക്തങ്ങളുടെയും തിരുഹൃദയത്തിന്റെയും മറ്റ് രണ്ട് തിരുനാൾ ദിനങ്ങളെ കൃതജ്ഞതയായും പരിഗണിച്ചുകൊണ്ട്), അതിന്റെ വ്യാപനമായി വർഷത്തിലെ എല്ലാ ഞായറാഴ്ചകളിലും ദൈവത്വത്തിന്റെ മൂലകാരണമായ ദൈവപിതാവിനുള്ള സവിശേഷമായ ശ്രദ്ധയോടുകൂടെ ഞാൻ ആദരിക്കണം.
38. വസന്തകാലത്തിലെ പ്രായശ്ചിത്ത ദിനങ്ങളെ ദൈവവിളിയുടെ തിരുനാളായും വേനല്ക്കാലത്തിലെ പ്രായശ്ചിത്ത ദിനങ്ങളെ വ്രതവാഗ്ദാനത്തിന്റെ തിരുനാളായും ശരത്കാലത്തിലെ പ്രായശ്ചിത്ത ദിനങ്ങളെ തിരുപ്പട്ടത്തിന്റെ തിരുനാളായും മഞ്ഞുകാലത്തിലെ പ്രായശ്ചിത്തത്തിന്റെ ദിനങ്ങളെ മിഷന്റെ തിരുനാളായും ലഘു ആദ്ധ്യാത്മിക അഭ്യാസങ്ങളിൽ ആ ദിനങ്ങളെ ചൊവ്വാഴ്ച രാത്രി മുതൽ ഞായർ പ്രഭാതം വരെ നീളുന്ന ദിനങ്ങളായി ഞാൻ ആഘോഷിക്കും.
39. വർഷംതോറും കഠിനമായ ആദ്ധ്യാത്മിക പരിശീലനങ്ങളുടെ ഏഴ് സമ്പൂർണ്ണ ദിനങ്ങൾ ദൈവൈക്യത്തിന്റെ വ്യക്തിപരമായ തിരുനാളായി ഞാൻ പരിഗണിക്കും. പീഢാനുഭവ വാരത്തിലോ സൗകര്യപ്രദമായ മറ്റ് സമയത്തോ ഈ ധ്യാനം നടത്താൻ ഞാൻ പരിശ്രമിക്കും. ഈ വാർഷിക ധ്യാന വേളയിൽ, അതിന്റെ പരിസമാപ്തിയിൽ എന്റെ സന്യാസവ്രതങ്ങൾ നവീകരിച്ചുകൊണ്ട്, സന്യാസ ജീവിതത്തിന്റെ ബഹുമാനത്തിലും സ്നേഹത്തിലും നിഷ്ഠയിലും പ്രേഷിതത്വത്തിലുമുള്ള എന്റെ വളർച്ച പരിപോഷിപ്പിക്കുന്നതിൽ ഞാൻ സ്വയം ഏർപ്പെടും.
40. അവസാനമായി, സന്യാസാത്മക ഭക്തിയോടുകൂടെ മാർപ്പാപ്പയുടെയും മെത്രാന്റെയും ഇടവക വികാരിയുടെയും തിരുനാൾ, രാജ്യത്തിലെയും സംസ്ഥാനത്തിലെയും നഗരത്തിലെയും ഏറ്റവും സമുന്നത രാഷ്ട്ര ഭരണാധികാരിയുടെ തിരുനാൾ, സുപ്പീരിയർ ജനറൽ, പ്രൊവിൻഷ്യൽ സുപ്പീരിയർ, പ്രാദേശികാധികാരി എന്നിവരുടെ തിരുനാൾ അവരുടെ നാമഹേതുക തിരുനാൾ ദിനത്തിലും, പ്രാർത്ഥനയുടെയും പ്രായശ്ചിത്തത്തിന്റെയും സത്കർമങ്ങളുടെയും ഒരു സമ്പൂർണ്ണ ദിനം, രാഷ്ട്ര ഭരണകർത്താക്കൾക്ക് ദിവ്യബലിപോലും അർപ്പിച്ചുകൊണ്ട് ഞാൻ ആഘോഷിക്കും.
Comments
Post a Comment