1 മുഖക്കുറിപ്പ്

വിശുദ്ധ ജസ്റ്റിൻ റുസ്സൊളില്ലോയുടെ

സമ്പൂർണ്ണ കൃതികൾ



2004 മുതൽ ഇറ്റാലിയൻ ഭാഷയിലും ഇം​ഗ്ലീഷ് ഭാഷയിലുമായി പ്രസിദ്ധീകരിച്ചുവരുന്ന വി. ജസ്റ്റിൻ റുസ്സൊളില്ലോയുടെ കൃതികളുടെ മലയാളം പരിഭാഷയാണ് ഇവിടെ ചേർത്തിരിക്കുന്നത്. ഇറ്റാലിയൻ ഭാഷയിൽ Opera Omnia എന്നും ഇം​ഗ്ലീഷ് വിവർത്തനത്തിൽ Works എന്നുമാണ് ഈ സമാഹാരത്തിന്റെ പേര്. ഇരുപതു വർഷങ്ങൾക്കിപ്പുറം പല വാല്യങ്ങളായി ഇതിനകം 28 ​ഗ്രന്ഥങ്ങൾ പ്രസിദ്ധീകൃതമായിട്ടുണ്ട്. 2025-ൽ പ്രസിദ്ധീകൃതമായ ഇരുപത്തിയെട്ടാം വാല്യമാണ് ഈ ശ്രേണിയിൽ അവസാനത്തേത്. ഈ സദുദ്യമം ഏറ്റെടുത്ത് വിശ്വസ്തതാപൂർവ്വം ഇക്കാലമത്രയും അശ്രാന്തപരിശ്രമം നടത്തിവരുന്ന ആരാധ്യനായ ഫാ. ലൂയിസ് കപ്പൂത്തോയെ കൃതജ്ഞതാപൂർവ്വം ഇത്തരുണത്തിൽ അനുസ്മരിക്കുന്നു. ഈ ശ്രേണിയിലുള്ള ​ഗ്രന്ഥങ്ങളുടെ പേരുകൾ ചുവടെ ചേർത്തിരിക്കുന്നു:
1. ആരോഹണം (Ascension)
2. പ്രാർത്ഥനാരൂപി (Spirit of Prayer)
3. നമുക്ക് മനുഷ്യനെ സൃഷ്ടിക്കാം - ഭാ​ഗം 1 (Let Us Make Man - Part I)
4. നമുക്ക് മനുഷ്യനെ സൃഷ്ടിക്കാം - ഭാ​ഗം 2 (Let Us Make Man - Part II)
5. മാനസിക പ്രാർത്ഥനയ്ക്ക് (For Mental Prayer)
6. വ‍ചന ശുശ്രൂഷ (Ministry of the Word)
7. പ്രഭാഷണങ്ങൾ (Lectures)
8. ആത്മാവും ജീവനും (Spirit and Life)
9. വൈവാഹികൈക്യത്തിലേക്കുള്ള പ്രയാണം (Journey toward the Espousal Union)
10. ആത്മാവിന്റെ പുസ്തകം - ഭാ​ഗം 1 (Book of the Soul - Part I)
11. ആത്മാവിന്റെ പുസ്തകം - ഭാ​ഗം 2 (Book of the Soul - Part II)
12.ആത്മാവിന്റെ പുസ്തകം - ഭാ​ഗം 3 (Book of the Soul - Part III)
13. വൊക്കേഷനിസ്റ്റുകൾക്കുള്ള എഴുത്തുകൾ - ഭാ​ഗം 1 (Letters to the Vocationists - Part I)
14. വൊക്കേഷനിസ്റ്റുകൾക്കുള്ള എഴുത്തുകൾ - ഭാ​ഗം 2 (Letters to the Vocationists - Part II)
15. വൊക്കേഷനിസ്റ്റുകൾക്കുള്ള എഴുത്തുകൾ - ഭാ​ഗം 3 (Letters to the Vocationists - Part III)
16. വൊക്കേഷനിസ്റ്റുകൾക്കുള്ള എഴുത്തുകൾ - ഭാ​ഗം 4 (Letters to the Vocationists - Part IV)
17. വൊക്കേഷനിസ്റ്റുകൾക്കുള്ള എഴുത്തുകൾ (Letters to the Vocationist)
18. മേലധികാരികൾക്കുള്ള എഴുത്തുകൾ (Letters to the Authorities)
19. വിവിധ എഴുത്തുകൾ (Various Letters)
20. പ്രതിഷ്ഠാജപങ്ങൾ (Consecrations)
21. ഏറ്റവും അമൂല്യമായ തിരുരക്ത സമർപ്പണ പ്രാർത്ഥനകൾ (Offertories of the Most Precious Blood)
22. നിയമങ്ങൾ (Rules)
23. നിയമാവലികൾ - ഭാ​ഗം 1 (Constitutions - I)
24. നിയമാവലികൾ - ഭാ​ഗം 2 (Constitutions - II)
25. പരിപൂർണ്ണതയിലേക്കുള്ള പ്രയാണം (Journey towards Perfection)
26. സ്നേഹത്തിന്റെ നെടുവീർപ്പുകൾ (Sighs of Love)
27. സകലരെയും വിശുദ്ധി പരിശീലിപ്പിക്കുക (Forming Everyone towards Holiness)
28. എനിക്ക് യേശുവിനെ കാണണം (I want to See Jesus)

Comments

Popular posts from this blog

ഭാ​ഗം 1: ആരോഹണം (011)

ഭാ​ഗം 1: ആരോഹണം (115)