5 ഭാഗം 1: ആരോഹണം
പരിശുദ്ധ വിശ്വാസത്തിന്റെ അനുശാസനം
വിശ്വാസത്തിന്റെ അനിവാര്യത
XXVII. "വിശ്വാസമില്ലാതെ ദൈവത്തെ പ്രസാദിപ്പിക്കുക സാധ്യമല്ല'' "അടുത്തായിരുന്നാലും അകലെയായിരുന്നാലും അവിടുത്തെ പ്രസാദിപ്പിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം'' എന്ന അപ്പസ്തോലന്റെ വാക്കുകൾ നാം യഥാർത്ഥത്തിൽ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അദ്ദേഹത്തിന്റെ ഈ വചനത്തിന് നാം എത്രമേൽ ശ്രദ്ധകൊടുക്കണം. അവിടുത്തെ ദൃഷ്ടിയിൽ സംപ്രീതി കണ്ടെത്തിയ എല്ലാ ആത്മാക്കളെയും അനുകരിച്ചുകൊണ്ട് ഇതു നേടാൻ നാം ആഗ്രഹിക്കുന്നു.
XXVIII. പ്രളയത്തിൽനിന്നു രക്ഷിക്കപ്പെട്ട നോഹ മുതൽ കന്യകാമാതാവായിത്തീർന്ന മറിയത്തിന് മാലാഖ നൽകിയ മംഗളവാർത്ത വരെയും ""ദൈവത്തിന്റെ സംപ്രീതി കണ്ടെത്തുക'' എന്ന അനുഗ്രഹീത വചസ്സ് ഒരാൾ കണ്ടെത്തുമ്പോഴെല്ലാം ഈ സംപ്രീതി കണ്ടെത്താമായിരുന്ന ഗതകാലത്തെ പ്രതി, ആത്മാവ് വിലപിക്കുകയും അതു പ്രാപിക്കാമെന്നു പ്രത്യാശിക്കുമ്പോൾ ഭാവിയ്ക്കായി ആഗ്രഹിക്കുകയും തന്റെ നാഥന്റെ പക്കൽ സംപ്രീതി കണ്ടെത്തുന്നതിനായി ദൈവിക ആനന്ദങ്ങളുടെയും പരിഗണനകളുടെയും ആരാധനയ്ക്ക് സ്വയം പൂർണ്ണമായി സമർപ്പിക്കുകയും ചെയ്യുന്നു.
XXIX. ലോകം മുഴുവനും ഓരോ തെറ്റിൽനിന്നും അകന്നുനിൽക്കും എന്നു മാത്രമല്ല, കർത്താവിനെ ഗുണപരമായി ശുശ്രൂഷിക്കും എന്നു മാത്രമല്ല, ദൈവികാനന്ദത്തിന്റെ പദാർത്ഥമായിക്കൊണ്ടും ദൈവിക പരിഗണനയ്ക്കായും അപ്രകാരം കർത്താവിന്റെ സാബത്തിൽ പ്രവേശിക്കാനും അഭിലഷിച്ചുകൊണ്ടും ദൈവത്തെ സമ്പൂർണ്ണമായി പ്രസാദിപ്പിക്കാൻ സകല പ്രയത്നവും നടത്തുകയും ചെയ്യുന്നതിനായി സ്നേഹാരൂപി നമ്മുടെ കഴിവിന്റെ പരമാവധി കാംക്ഷിക്കുന്നതിലേയ്ക്കും അതു നിർവ്വഹിക്കുന്നതിലേയ്ക്കും നയിക്കുന്നു. എല്ലാ ആത്മാക്കളും യഥാർത്ഥമായും ദൈവത്തിന്റെ സാബത്തായിരിക്കട്ടെ. കർത്താവ്, തന്റെ സൃഷ്ടിക്കുന്നതും രക്ഷിക്കുന്നതും വിശുദ്ധീകരിക്കുന്നതുമായ സ്നേഹത്തിന്റെ പ്രവൃത്തിയിൽ നിന്നുള്ള തന്റെ വിശ്രമം അവരിൽ കണ്ടെത്തട്ടെ! പ്രകൃത്യാലും വ്യക്തികളാലും സ്നേഹമായ ദൈവം, പൂർണ്ണവും നിർമലവുമല്ലാത്ത സ്നേഹത്തിന്റെ യാതൊരു ആരാധനയും ആഗ്രഹിക്കുന്നില്ല.
XXX. പൂർണ്ണവും നിർമലവുമായ ഈ സ്നേഹം ""കർത്താവിനെ പ്രസാദിപ്പിക്കുക'' എന്ന വാക്കുകളിൽ പ്രകടമാകുന്നു. കർത്താവിൽ സംപ്രീതി കണ്ടെത്തുന്നതിനുള്ള ഏക മാർഗ്ഗം ഇതു തന്നെയാണ്. സ്നേഹിതർക്കിടയിൽ, ഇരുവരുടെയും സന്തോഷം സ്നേഹത്തിന്റെ കാരണവും ഫലവുമാണ്. ഒരാൾ മറ്റെയാൾക്കു നൽകുന്ന സന്തോഷം സ്നേഹത്തിന്റെ സത്താപരവും വിജയപ്രദവുമായ പ്രവൃത്തിയാണ്. ഈ സ്നേഹം (1) അറിവിലും (2) സാദൃശ്യത്തിലും (3) പരസ്പരം സ്നേഹിക്കുന്ന രണ്ടാളുകളുടെ പ്രാഥമിക ഐക്യത്തിലെങ്കിലും പൂർണ്ണമായി ആശ്രയിച്ചിരിക്കുന്നു. അങ്ങനെ, ഈ അറിവിലും സാദൃശ്യത്തിലും എെക്യത്തിലും ജീവിക്കുകയും വളരുകയും ചെയ്യുന്നതിന് ആനുപാതികമായി മാത്രം അവർ ജീവിക്കുകയും വളരുകയും ചെയ്യുന്നു.
XXXI. ഇപ്പോൾ, അതിസ്വാഭാവിക തലത്തിൽ, വിശ്വാസം മൂലം മാത്രമേ ദൈവത്തെക്കുറിച്ച് നമുക്ക് ഒരു ധാരണയുള്ളൂ. ഈ അതിസ്വാഭാവിക അറിവിൽ ദൈവവുമായുള്ള സാദൃശ്യം നാം നേടുന്നു. കാരണം എല്ലാ അറിവും ബുദ്ധിശക്തിവഴി അറിയുന്ന വസ്തുവിനെ ആത്മാവ് ഉൾക്കൊള്ളുന്നതാണ്. ആത്മാവ് ഇപ്രകാരം ഉൾക്കൊള്ളുന്നത്, ബുദ്ധിശക്തിയും ഇച്ഛാശക്തിയും മുഖേനെ ദൈവവുമായുള്ള പ്രാഥമികമായൊരു ഐക്യം നൽകുന്നു. വിശ്വാസത്തിന്റെ കൃപയാൽ ബുദ്ധിശക്തിയും ഇച്ഛാശക്തിയും ഉയർത്തപ്പെടുന്നു. വിശ്വാസത്തിന്റെ പ്രവർത്തനത്തോടൊപ്പം രണ്ടും സംഭവിക്കുന്നു.
XXXII. വിശ്വാസത്താൽ മാത്രം നൽകപ്പെടുന്നവയായ അറിവിന്റെയും സാദൃശ്യത്തിന്റെയും എെക്യത്തിന്റെയും ഒരു തുടക്കമെങ്കിലുമില്ലാതെ ദൈവത്തെ സ്നേഹിക്കാൻ സാധ്യമല്ലാത്തതുപോലെ, വിശ്വാസമില്ലാതെ അവിടുത്തെ പ്രസാദിപ്പിക്കാൻ സാധ്യമല്ല. വിശ്വാസം മൗലികമായ അടിസ്ഥാനം മാത്രമല്ല, നീതീകരണത്തിന്റെ, അതായത്, രക്ഷയും വിശുദ്ധിയും ചേർന്നതിന്റെ അടിസ്ഥാനപരമായ വേര് കൂടിയാണ്. ഈ നാരായ വേര് എത്രമാത്രം ആഴത്തിൽ ഇറങ്ങുകയും വ്യാപിക്കുകയും ചെയ്യുന്നുവോ അത്രമാത്രം അത് വൃക്ഷത്തിന്റെയും ആദ്ധ്യാത്മിക സൗധത്തിന്റെയും വളർച്ചയെ പരിപോഷിപ്പിക്കുന്നു. എത്രമാത്രം ജീവധാരണ പോഷകങ്ങൾ അത് സ്വാംശീകരിക്കുന്നുവോ അത്രമാത്രം അത് ആദ്ധ്യാത്മിക ജീവവൃക്ഷത്തിന്റെ എല്ലാ പുഷ്പങ്ങളെയും ഫലങ്ങളെയും പരിപോഷിപ്പിക്കുന്നു.
XXXIII. വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിക്കുക സാധ്യമല്ല എന്നത് സത്യമായിരിക്കുന്നതുപോലെത്തന് നെ, അല്പവിശ്വാസത്താൽ നാമവിടുത്തെ അല്പമായും അധിക വിശ്വാസത്താൽ അധികമായും ഏറ്റവും വലിയ വിശ്വാസത്താൽ ഏറ്റവുമധികമായും നാമവിടുത്തെ പ്രീതിപ്പെടുത്തും എന്നതും സത്യമാണ്. വിശ്വാസത്തിൽ വളർന്നാൽ മാത്രമേ നാം ദൈവത്തിന്റെ പ്രീതിയിൽ വളരൂ. വിശ്വാസം പ്രചരിപ്പിച്ചാൽ മാത്രമേ നാം ആത്മാക്കളെയും ലോകം മുഴുവനെയും ദൈവരാജ്യത്തിലേയ്ക്കു കൊണ്ടുവരൂ. ആയതിനാൽ, വിശ്വാസത്തിന്റെ പ്രവൃത്തികളാലും ചൈതന്യത്താലും നമ്മുടെ ജീവിതം മുഴുവൻ നിറയുന്നതുവരെ വിശ്വാസം വളർത്തിയെടുക്കുന്നതാണ് വ്യക്തിപരമായ ഭക്തിയുടെ അടിസ്ഥാനപരമായ കടമ. വിശ്വാസത്തിന്റെ പ്രവൃത്തികളാലും ചൈതന്യത്താലും ലോകം മുഴുവനും നിറയുന്നതുവരെയും പ്രചരിപ്പിക്കുന്നതാണ് പ്രേഷിതത്വത്തിന്റെ അടിസ്ഥാനപരമായ കടമ. ആമ്മേൻ! ഹല്ലേലൂയ്യ!
Comments
Post a Comment