12 ഭാ​ഗം 1: ആരോഹണം

5. പ്രാർത്ഥനാ ജീവിതം

41. “പ്രാർത്ഥിക്കുന്നവൻ നിശ്ചയമായും സ്വയം രക്ഷിക്കുന്നു; പ്രാർത്ഥിക്കാത്തവൻ നിശ്ചയമായും സ്വയം നശിക്കുന്നു” (വി. അൽഫോൻസ് നമ്മോട് ഇപ്രകാരം സാക്ഷ്യപ്പെടുത്തുന്നു) എന്നും “നന്നായി പ്രാർത്ഥിക്കാനറിയാവുന്ന ഒരാൾക്കു മാത്രമേ നന്നായി ജീവിക്കാനും അറിയൂ” (വി. അഗസ്റ്റിൻ ഇപ്രകാരം നമ്മെ പഠിപ്പിക്കുന്നു) എന്നും ആയതിനാൽ, മറ്റെല്ലാറ്റിലുമുപരിയായി, പ്രാർത്ഥനാജീവിതത്തിന്റെ സമ്പൂർണ്ണമായ ക്രമീകരണവും നിരന്തരമായ പ്രവർത്തനവും, നമ്മെ സംബന്ധിച്ചും മറ്റെല്ലാവർക്കുവേണ്ടിയും, നാം ശ്രദ്ധിക്കണം.

42. “കർത്താവേ, പ്രാർത്ഥിക്കാൻ ഞങ്ങളെ പഠിപ്പിക്കണമെ” എന്ന അപ്പസ്തോലന്മാരുടെ എളിയതും തീക്ഷ്ണവുമായ പ്രാർത്ഥന സ്വന്തമാക്കിക്കൊണ്ട്, സകല സമ്പൂർണ്ണ ദാനവും നല്കുന്ന കർത്താവിൽ നിന്ന് ഈ ദാനം ലഭിക്കാൻ നാം നിരന്തരം യാചിക്കണം. പ്രാർത്ഥനയുടെ തത്വങ്ങളിലുള്ള പരിജ്ഞാനം മാത്രം പോരാ പ്രാർത്ഥനാജീവിതത്തിന്. ഓരോ ജീവിതത്തിനും ജീവദായകമായ ഒരാത്മാവ് അനിവാര്യമാണ്. അപ്രകാരം, നാം കർത്താവിനോട് അഭ്യർത്ഥിക്കുന്നു, “അങ്ങയുടെ പ്രവാചകനിലൂടെ വാഗ്ദാനം ചെയ്ത കൃപയുടെയും പ്രാർത്ഥനയുടെയും ആത്മാവിനെ ഞങ്ങളിൽ ചൊരിയണമേ.”

43. യഥാർത്ഥത്തിൽ കർത്താവിന്റെ ആത്മാവാണ് നമ്മുടെ ആത്മാക്കളെ അതിസ്വാഭാവിക ജീവിതത്താൽ ഉജ്ജീവിപ്പിക്കുന്നത്. നമ്മുടെ അതിസ്വാഭാവിക ജീവനായ അവിടുത്തെകൃപയുടെയും ഈ ജീവന്റെ ഹൃദയമായ ഉപവിയുടെയും ഈ ജീവിതത്തിന്റെ ശക്തിയും സിദ്ധിയുമായ ദൈവിക പുണ്യങ്ങളുടെയും മൗലിക സുകൃതങ്ങളുടെയും അരുവികൾ വിശ്വാസത്തിന്റെയും സന്യാസത്തിന്റെയും പരിശീലനത്തിലൂടെ ഈ ജീവിതത്തിനാവശ്യമായ പോഷണം നമുക്ക് നൽകുന്നു.എന്നാൽ, കൃപയുടെ ഈ നിധി മുഴുവനുമായും താദാത്മ്യപ്പെടാനും സഹകരിക്കാനും നമ്മെ കർത്താവിന്റെ ആത്മാവ് സജ്ജരാക്കുന്നത് പ്രാർത്ഥനയിലൂടെയാണ്.

44. നമ്മുടെ ജീവന്റെ ആന്തരിക പ്രവർത്തനങ്ങൾക്കുള്ള ശ്വാസകോശവും രക്തധമനികളും നൽകുന്നതും അവ പ്രവർത്തിപ്പിക്കുന്നതും പ്രാർത്ഥനയാണ്. ഈ ജീവിത വഴിത്താരയിൽ മുന്നേറാനുള്ള കാലുകളും പാദങ്ങളും നമുക്ക് നൽകുന്നതും അവ താങ്ങുന്നതും പ്രാർത്ഥനയാണ്. ജീവിതത്തിന്റെ മഹാ കർമ്മങ്ങൾ പൂർത്തീകരിക്കാൻ കരങ്ങളും പാണികളും നൽകുന്നതും അവയെ താങ്ങുന്നതും പ്രാർത്ഥനയാണ്. ജീവിതയുദ്ധങ്ങൾ പോരാടാൻ ആവശ്യമായ ആയുധങ്ങളും പടക്കോപ്പുകളും നൽകുന്നതും അവ ഉപയോഗിക്കാൻ നമ്മെ പ്രാപ്തരാക്കുന്നതും പ്രാർത്ഥനയാണ്. എക്കാലവും കൂടുതൽ ഉയർന്ന തലങ്ങളിലേക്ക് നമ്മെ ഉയർത്തുന്ന ചിറകുകൾ നമുക്ക് നൽകുന്നതും അവ പ്രവർത്തിപ്പിക്കുന്നതും (അത് പതിവായുള്ളതും നിരന്തരവുമായിരിക്കണം) പ്രാർത്ഥനയാണ്. ലോകത്തെ ഉയർത്താനുള്ള ഉത്തോലകങ്ങൾ നമുക്ക് നൽകുന്നതും അത് പ്രവർത്തിപ്പിക്കാൻ നമ്മെ പ്രാപ്തരാക്കുന്നതും പ്രാർത്ഥനയാണ്.

45. ഒരു പ്രാർത്ഥനാജീവിതത്തിന്റെ ബാഹ്യ ക്രമീകരണത്തിനായി സങ്കീർത്തനങ്ങളും മറ്റ് വചനഗ്രന്ഥ പ്രാർത്ഥനകളും അതുപോലെത്തന്നെ വിശുദ്ധരുടെ പ്രസക്തഭാഗങ്ങളും നിധിപോലെ കാത്തുസൂക്ഷിക്കാൻ നാം ആഗ്രഹിക്കുന്നു. നമ്മുടെ ധ്യാനത്തിനായി സുൾപീഷ്യൻ രീതിയും ഇഗ്നേഷ്യൻ രീതിയും പോലുള്ള കത്തോലിക്കാ ആദ്ധ്യാത്മികതയുടെ വിവിധ ചിന്താസരണികളുടെ രീതികൾ നാം നിധിപോലെ കാത്തുസൂക്ഷിക്കണം. തന്നിൽത്തന്നിലും മറ്റുള്ളവരിലുമുള്ള കർത്താവിന്റെ പ്രവർത്തനം ഫലമുളവാക്കാൻ യഥാർത്ഥത്തിൽ ആഗ്രഹിക്കുന്ന ഏതൊരുവനും ഈ രീതികളുടെ അറിവും പ്രയോഗവും നാം ശക്തമായി ശുപാർശചെയ്യുന്നു.

46. പ്രാർത്ഥനയുടെ പ്രഥമ ഗുണം എന്നത് അത് സമൃദ്ധമായിരിക്കണമെന്നാണ്. “ഇടവിടാതെ പ്രാർത്ഥിക്കേണ്ടത് അനിവാര്യമാണ്” എന്നും “അവിരാമം പ്രാർത്ഥിക്കുവിൻ’’ എന്നും എഴുതപ്പെട്ടിരിക്കുന്നത് നാം പ്രാവർത്തികമാക്കേണ്ടതിനാണത്. നാം നമ്മുടെ ദൈനംദിന സമൂഹ ജീവിതത്തിൽ യാമപ്രാർത്ഥനകളിൽ തിരുസ്സഭ ചെയ്യുന്നതുപോലെ, “ഞാൻ ദിനംപ്രതി ഏഴു പ്രാവശ്യം അങ്ങേ സ്തുതികൾ ആലപിച്ചു” എന്ന വചനം അക്ഷരാർത്ഥത്തിലെടുക്കുന്നു. നമ്മുടെ വ്യക്തിപരമായ ജീവിതത്തിൽ“നിരവധി തവണ, അനന്തമായി’’എന്നതിന്റെ യഥാർത്ഥ അർത്ഥത്തിലും ഈ വചനം നാം സ്വീകരിക്കുന്നു.

47. പ്രാർത്ഥനയിൽ തുടർച്ചയും സ്ഥിരതയും ഉറപ്പാക്കാൻ, ഒരിക്കലും ക്ഷീണത്തിനോ വിരസതയ്ക്കോ കാരണമാകാത്തവിധം അത് എല്ലായ്പ്പോഴും വ്യത്യസ്തമായിരിക്കണം. “കർത്താവുമായുള്ള സംഭാഷണം വിരസത ഉളവാക്കുന്നില്ല” എന്നാണല്ലോ എഴുതപ്പെട്ടിരിക്കുന്നത്. അതിന്റെ ഫലമായി ലോകത്തിന്റെയും നമ്മുടെ ജീവിതത്തിന്റെയും അനന്തമായ സാഹചര്യങ്ങളെല്ലാം പ്രാർത്ഥനയ്ക്കുള്ള അവസരങ്ങളാക്കി മാറ്റാൻ നമുക്കു കഴിയുന്ന എല്ലാം ചെയ്യുന്നു. നമ്മുടെ ഹ്രസ്വവും പരിമിതവുമായ സ്വാഭാവിക ജീവിതത്തിലെയും അതിലുമേറെയുപരി കർത്താവിന്റെ തികവിലും അനന്തതയിലും ഭാഗഭാക്കാകുന്ന അതിസ്വാഭാവിക ജീവിതത്തിലെയും നിരവധിയും വ്യത്യസ്തവുമായ കാര്യങ്ങളും എണ്ണമറ്റ സാഹചര്യങ്ങളും നാം പ്രാർത്ഥനയിലേക്കു കൊണ്ടുവരുന്നു.

48. ഇതാ ഇവിടെ ഭക്തഭ്യാസങ്ങളുടെയും പരിശീലനങ്ങളുടെയും ഭക്തികളുടെയും ബാഹുല്യം നമുക്കുണ്ട്. അവയുടെ നാമാവലി മാത്രം മതി നമ്മെ അതിശയിപ്പിക്കാൻ. എങ്കിലും, ഇത് ഒരു മാതൃക മാത്രമാണ്, സ്നേഹാരൂപിയിൽ, സന്മനസ്സുള്ള ആത്മാവിൽ വിടർന്ന് പുഷ്പിക്കുന്ന വിശുദ്ധീകരണത്തിന്റെ പ്രവൃത്തികളെയും അഭ്യാസങ്ങളെയും പ്രവൃത്തികളെയും കുറിച്ചുള്ള ഒരു ധാരണ നൽകുന്ന ഒരു ആരംഭം മാത്രം. നല്ല ആശയങ്ങളുടെ ഇത്തരം സമ്പത്തിന്റെ പ്രചോദകനായ പരിശുദ്ധാത്മാവിന് നാം നന്ദി പറയണം. അത് ദിനംപ്രതി ചെയ്യുമെന്ന് മറ്റുള്ളവരിൽ നിന്ന് പ്രതീക്ഷിക്കുകയോ നാം തന്നെ നിനയ്ക്കുകയോ അരുത്. അത് തികച്ചും അപ്രായോഗികമാണു താനും.

49. അതുകൊണ്ടാണ് ഒരു ശീലമായി രൂപപ്പെടുന്നതു തടയാനും നമുക്ക് ഏറെ പ്രിയങ്കരമായ ബാഹ്യമായ വൈവിധ്യവും നവീനമായ അരൂപിയും കാത്തുസൂക്ഷിക്കാനുമായി, ആവശ്യമായ ഇടവേളകൾ കൊടുത്തുകൊണ്ട് വർഷത്തിലെ വ്യത്യസ്ത കാലങ്ങൾക്കും ഋതുക്കൾക്കും മാസങ്ങൾക്കും ദിവസങ്ങൾക്കുമായി ഇവ വിഭജിച്ചു നൽകിയിരിക്കുന്നത്. ഈ പ്രാർത്ഥനാ രൂപങ്ങൾ അവയിൽത്തന്നെ ലക്ഷ്യമായി കരുതി പരിശീലിക്കരുത്, ലക്ഷ്യം പ്രാപിക്കാനുള്ള മാർഗ്ഗം മാത്രമാണവ. കർത്താവിലേക്ക് ആത്മാവിനെ ഉയർത്താൻ വേണ്ടിയുള്ളവയാണവ. ദൈവത്തിലേക്കുയർന്ന് അവിടുന്നുമായി ഐക്യപ്പെട്ടു കഴിഞ്ഞാൽ ആത്മാവിന് അവിടെ വിശ്രമിക്കാൻ സാധിക്കും. പ്രതീക്ഷിക്കുന്ന ഫലം നിലനിൽക്കുന്നിടത്തോളം അവിടെ അതായിരിക്കുകയും വേണം. തുടർന്ന്, വൈവിധ്യമാർന്ന ഇതര പ്രാർത്ഥനകൾ നൽകപ്പെടുകയും നിർദ്ദേശിക്കപ്പെടുകയും ചെയ്താലും ഭക്തിയുടെ മറ്റു മാർഗ്ഗങ്ങളിലേക്ക് നീങ്ങുന്നതിലുപരി ആ വ്യക്തിക്ക് സഹായകരമായത് ആവർത്തിച്ചുപയോഗിക്കാം.

50. പ്രവൃത്തികൾഅത്യാവശ്യമാണ്.എങ്ങും എവിടെയും ഭക്തിയുടെയും പ്രാർത്ഥനയുടെയും പ്രവർത്തനങ്ങൾ. അല്ലാത്ത പക്ഷം ഒരുവൻ അലസതയുടെ കരങ്ങളിൽ വീണുപോകും. ഫാ. ഫേയ്ബറിന്റെ അഭിപ്രായത്തിൽ, ഭീകരസത്വങ്ങളിൽ വച്ച് ഒരിക്കലും മെരുക്കാനാവാത്ത ഒന്നാണ് അലസത. കർത്താവിന്റെ സാന്നിദ്ധ്യത്തിലും ഐക്യത്തിലുമുള്ള ഏതൊരു സത്യത്തിന്റെയും കർത്തവ്യത്തിന്റെയും പ്രവൃത്തിയുടെയും –ഗാഢമായ അർത്ഥത്തിൽ ഏറെക്കുറെ സമ്മിശ്രമായി അപ്രത്യക്ഷമാകുന്ന ഘട്ടത്തിലേക്കെത്തുന്ന, സദാ കൂടുതൽ ലളിതവും കൂടുതൽ വ്യാപകവുമായിത്തീരുന്നപ്രവൃത്തികൾ! എന്നാൽ അപ്പോൾപോലും നമുക്ക് പ്രവൃത്തികളുണ്ട്: അവയുടെ പ്രതിപാദ്യത്തിൽ കൂടുതൽ ലളിതവും കൂടുതൽ നിർമലവുമായ, അവയുടെ പ്രതിപാദ്യത്തിൽ കൂടുതൽ നേരിട്ടുള്ളതും തൊട്ടടുത്തുള്ളതുമായ, പക്ഷേ സദാ പ്രവൃത്തികൾ. “എനിക്ക് പ്രവൃത്തികൾ തരിക, എനിക്ക് എപ്പോഴും പ്രവൃത്തികൾ നല്കുക, ഞാൻ നിങ്ങൾക്ക് പൂർണ്ണത വാഗ്ദാനം ചെയ്യുന്നു.” പ്രശസ്ത ആത്മീയഗുരുവും ദൈവരക്ഷകസഭാംഗവുമായ ധന്യനായ പസ്സെറാത്തിന്റെ ഈ ചിന്ത, ആ വാക്കുകൾ അതേപടിയല്ലെങ്കിലും, നമുക്കും ആവർത്തിക്കാം.

Comments

Popular posts from this blog

1 മുഖക്കുറിപ്പ്

ഭാ​ഗം 1: ആരോഹണം (011)

ഭാ​ഗം 1: ആരോഹണം (115)