(136) ഭാഗം 1: ആരോഹണം
130. മദ്ധ്യാഹ്നം
1153. "രൂപാന്തരീകരണം'' എന്നറിയപ്പെടുന്ന നാലാം ഭക്തഭ്യാസം 'കർത്താവിന്റെ മാലാഖേ'യും "മരിയാഞ്ജലി''യും വാചികപ്രാർത്ഥനയായും ആത്മശോധനയും ഏശയ്യാ പ്രവാചകന്റെ പുസ്തകത്തിലെ ഒരദ്ധ്യായത്തിന്റെ ഗണംതിരിഞ്ഞുള്ള വായന മാനസികപ്രാർത്ഥനയായും ഉൾക്കൊള്ളുന്നു.
1154. ഏതെങ്കിലും ഭക്തഭ്യാസത്തിനായി പള്ളിയിലോ കപ്പേളയിലോ മറ്റ് ഭക്തസ്ഥലത്തോ നാം പോകുമ്പോഴെല്ലാം സമാനമായ സാഹചര്യങ്ങൾക്കു നിർദ്ദേശിച്ചിട്ടുള്ളവ നാം പാലിക്കുന്നു. ആദ്ധ്യാത്മിക പാരായണത്തിൽ നമുക്കു പ്രിയപ്പെട്ട ഭാഗം ഏശയ്യാ പ്രവാചകന്റെ പുസ്തകമാണ്. എങ്കിലും, വലുതും ചെറുതുമായ മറ്റു പ്രവാചകന്മാരുടെ പുസ്തകങ്ങൾ, സവിശേഷമായി വിശുദ്ധീകരണ കർമത്തെ സംബന്ധിക്കുന്ന അവരുടെ പ്രവചനങ്ങൾ, ജ്ഞാന ഗ്രന്ഥങ്ങളോടൊപ്പം വായിക്കേണ്ടതാണ്. എന്നിരുന്നാലും ഏറ്റവും ആദ്ധ്യാത്മികമായ പഠനങ്ങളും സാന്ത്വനങ്ങളുമെന്ന നിലയ്ക്ക് ഏശയ്യാ പ്രവാചകന്റെ പുസ്തകം അതിന്റെ പൂർണ്ണതയിൽ വർഷം മുഴുവനും വായിക്കുകയും പുനർവായിക്കുകയും വേണം.
1155. "മരിയാഞ്ജലി''യായി വർഷങ്ങളോളം നാമുപയോഗിച്ച, വി. ബൊനെവെഞ്ചർ രചിച്ചതെന്നു കരുതപ്പെടുന്ന ഒന്നിനു പകരം, സുവിശേഷങ്ങളിലും ജ്ഞാനഗ്രന്ഥങ്ങളിലും മാലാഖമാരുടെ ശുശ്രൂഷകളിലും ഏറെക്കുറെ നേരിട്ടു കാണപ്പെടുന്നതും ആദരിക്കപ്പെടുന്നതുമായ പഴയ നിയമ പ്രതീകങ്ങളിലും രൂപങ്ങളിലും പ്രതിരൂപങ്ങളിലും പരിശുദ്ധ മാതാവിനെ മഹത്വപ്പെടുത്തുന്ന ബൈബിൾ വചനങ്ങൾ തിരഞ്ഞെടുത്ത് വിഷയാടിസ്ഥാനത്തിൽ ഗണംതിരിച്ചുള്ള ഒരു ജപമാല നാമിപ്പോൾ ഉപയോഗിക്കുന്നു. പെന്തക്കുസ്തയിലെ (അമ്പതു ദിന കാലഘട്ടം) ഓരോ ആഴ്ചയിലും മാറ്റിക്കൊണ്ട് ഈ അഞ്ജലിയുടെ അഞ്ച് അദ്ധ്യായങ്ങളെങ്കിലും ഒരു ദിവസം നാം ചൊല്ലും.
1156. മരിയാഞ്ജലിക്കു ശേഷം ഭവനത്തിലുള്ള എല്ലാവരും പൊതുവായി സദാ നിർവ്വഹിക്കുന്ന ആത്മശോധന മേധാവി പ്രഖ്യാപിക്കുന്നു. വ്യക്തികൾക്ക് വ്യത്യസ്ത രൂപങ്ങൾ സ്വകാര്യമായി ഉപയോഗിക്കാവുന്നതാണ്. എന്നാൽ സന്യാസ അനുശാസനത്തിനൊഴികെ അവ ഒരിക്കലും പൊതുവായി വായിക്കരുത്. വ്യക്തിപരമായ സ്വകാര്യ വിചിന്തനത്തിനും കർത്താവുമായുള്ള സംഭാഷണത്തിനുമായി പത്തു മിനിറ്റിൽ കുറയാത്ത സമയം അനുവദിക്കും. ആത്മശോധന അവസാനിക്കുന്നത് എല്ലാവരും സാവധാനത്തിൽ ചൊല്ലുന്ന മനഃസ്താപ പ്രകരണത്തോടു കൂടിയാണ്.
1157. യാമപ്രാർത്ഥനകളെ സംബന്ധിച്ചു പറഞ്ഞവ പ്രവാചക ഗ്രന്ഥത്തിൽ നിന്നുള്ള ആദ്ധ്യാത്മിക പാരായണത്തിനും സമൂഹത്തിന്റെ സമാനമായ ഭക്തകൃത്യങ്ങൾക്കും അതുപോലെ മരിയാഞ്ജലിക്കും ബാധകമാണ്. ബൈബിളിലെ ഒരദ്ധ്യായം തീരെ ചെറുതാണെങ്കിൽ നാം രണ്ടെണ്ണം വായിക്കുന്നു. സമൂഹത്തിനു വേണ്ടിയുള്ള വായനകൾ എപ്പോഴും നേരത്തെ നിശ്ചയിക്കുകയും പഠിക്കുകയും വേണം.
1158. എല്ലാ ഭക്തകൃത്യങ്ങളും തുടങ്ങുന്നതും അവസാനിക്കുന്നതും, "ഡിവോഷണലി''ൽ സൂചിപ്പിക്കുന്നതു പോലെ പെന്തക്കുസ്തയുടെ ഓരോ ആഴ്ചയിലും വ്യത്യാസപ്പെട്ടുവരുന്ന, പരിശുദ്ധാത്മാവിന്റെ ബഹുമാനാർത്ഥമുള്ള പ്രഭണിതങ്ങളോടും വാക്യങ്ങളോടും പ്രത്യേക പ്രാർത്ഥനകളോടും കൂടിയാണ്. മദ്ധ്യാഹ്ന ഭക്തകൃത്യം അവസാനിക്കുന്നത് വിശുദ്ധജലം തളിച്ചുകൊണ്ടാണ്. ഏറ്റവും ലളിതമായ വിധത്തിൽ സമൂഹത്തെ ഇരുഗണമായി തിരിക്കുന്നത് രണ്ടുവശങ്ങളായാണ്. മേധാവി, അത്യാവശ്യമായ എന്തെങ്കിലും അറിയിപ്പുകൾ നടത്തിയ ശേഷം, എല്ലാവരെയും, ഏതാണ്ട് വ്യക്തിപരമായി പെന്തക്കുസ്തയിലെ ഓരോ ആഴ്ചയും മാറിവരുന്ന പ്രത്യേക പ്രാർത്ഥന ഉപയോഗിച്ച് തളിക്കുന്നു.
1159. മദ്ധ്യാഹ്നത്തിലെ വിശുദ്ധ ജല തളിപ്പിനുപയോഗിക്കുന്ന ഏഴു വാക്യങ്ങൾ സുവിശേഷത്തിലെ ആദ്യത്തെ ഏഴു സൗഭാഗ്യങ്ങളാണ്. മേധാവി മുട്ടുകുത്തി ആദ്യം സ്വയം ആശീർവ്വദിച്ച ശേഷം എഴുന്നേറ്റ് "എന്നെ തളിക്കണമേ...'' എന്നു പറഞ്ഞുകൊണ്ട് സമൂഹത്തിനുമേൽ തളിക്കുന്നു. അതിനുശേഷം, ഉദാഹരണത്തിന് "ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ, എന്തെന്നാൽ സ്വർഗ്ഗരാജ്യം അവരുടേതാണ്'' എന്ന സൗഭാഗ്യം ഉരുവിട്ടുകൊണ്ട്, രണ്ട് ഹെവുപ്പദിയാക്ക്നമാരുടെ അകമ്പടിയോടെ വ്യക്തികളെ തളിച്ചുകൊണ്ട് മദ്ധ്യത്തിലൂടെ മുന്നോട്ടു നീങ്ങുന്നു. ഈ ആശീർവ്വാദത്തിന് ഓരോരുത്തരും മുട്ടുകുത്തി ശിരസ്സു നമിച്ച് സ്വയം ആശീർവ്വദിക്കുന്നു. ഞായറാഴ്ചയും മറ്റു തിരുനാളുകളിലും, തളിപ്പിന്റെ സമയത്ത് സമൂഹത്തിന് സൗഭാഗ്യം ആലപിക്കാവുന്നതാണ്.
1160. ആദ്യ വാരം: "ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാർ, സ്വർഗ്ഗരാജ്യം അവരുടേതാണ്.'' രണ്ടാം വാരം: "ശാന്തശീലർ ഭാഗ്യവാന്മാർ, അവർ ഭൂമി അവകാശമാക്കും.'' മൂന്നാം വാരം: "വിലപിക്കുന്നവർ ഭാഗ്യവാന്മാർ, അവർ ആശ്വസിപ്പിക്കപ്പെടും.'' നാലാം വാരം: "പരിശുദ്ധിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവർ ഭാഗ്യവാന്മാർ, അവർക്കു സംതൃപ്തി ലഭിക്കും.'' അഞ്ചാം വാരം: "കരുണയുള്ളവർ ഭാഗ്യവാന്മാർ, അവർക്കു കരുണ ലഭിക്കും.'' ആറാം വാരം: "ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ, അവർ ദൈവത്തെ കാണും.'' ഏഴാം വാരം: "സമാധാനം സ്ഥാപിക്കുന്നവർ ഭാഗ്യവാന്മാർ, അവർ ദൈവപുത്രന്മാരെന്നു വിളിക്കപ്പെടും.''
1161. എട്ടാമത്തെ സൗഭാഗ്യമുപയോഗിച്ച് മേധാവി ഓരോ ദിവസവും സമാപിപ്പിക്കും: "നീതിക്കുവേണ്ടി പീഡനം ഏല്ക്കുന്നവർ ഭാഗ്യവാന്മാർ, സ്വർഗ്ഗരാജ്യം അവരുടേതാണ്.'' ആദ്യ ഗണം ഇപ്രകാരം കൂട്ടിച്ചേർക്കും: "എന്നെപ്രതി മനുഷ്യർ നിങ്ങളെ അവഹേളിക്കുകയും പീഡിപ്പിക്കുകയും എല്ലാവിധ തിന്മകളും നിങ്ങൾക്കെതിരെ വ്യാജമായി പറയുകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ.'' രണ്ടാം ഗണം ഇപ്രകാരം പ്രത്യുത്തരിക്കുന്നു: "നിങ്ങൾ ആനന്ദിച്ചാഹ്ലാദിക്കുവിൻ. സ്വർഗ്ഗത്തിൽ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും. നിങ്ങൾക്കു മുമ്പുണ്ടായിരുന്ന പ്രവാചകന്മാരെയും അവർ ഇപ്രകാരം പീഡിപ്പിച്ചിട്ടുണ്ട്.''
1162. പള്ളി വിട്ടുപോകുമ്പോൾ താഴെക്കാണുന്ന സൗഭാഗ്യങ്ങൾ പ്രതിവചനമായി നാം ചൊല്ലുന്നു: (1) അപങ്കിലമായ മാർഗ്ഗത്തിൽ ചരിക്കുന്നവർ, കർത്താവിന്റെ നിയമം അനുസരിക്കുന്നവർ ഭാഗ്യവാന്മാർ; (2) പുതിയ ഇസ്രായേലായ നാം ഭാഗ്യവാന്മാർ, കാരണം ദൈവം തന്റെ തിരുവിഷ്ടം നമുക്കു വെളിപ്പെടുത്തിയിരിക്കുന്നു; (3) കർത്താവേ, അങ്ങയെ സ്നേഹിക്കുന്നവരും അങ്ങയുടെ സമാധാനം ആസ്വദിക്കുന്നവരും ഭാഗ്യവാന്മാർ; (4) കർത്താവേ അങ്ങയുടെ ഭവനത്തിൽ വസിക്കുന്നവർ ഭാഗ്യവാന്മാർ, എന്നേയ്ക്കും അവർ അങ്ങയെ സ്തുതിക്കും; (5) ദൈവവചനം ശ്രവിക്കുകയും അതു പ്രവർത്തിക്കുകയും ചെയ്യുന്നവർ ഭാഗ്യവാന്മാർ; (6) യജമാനൻ വരുമ്പോൾ ഉണർന്നിരിക്കുന്നവരായി കാണുന്ന ഭൃത്യന്മാർ ഭാഗ്യവാന്മാർ; (7) കർത്താവിൽ മൃതിയടയുന്നവർ അനുഗ്രഹീതർ. ആമ്മേൻ!
1163. ഈ ലുത്തിനിയയും സൗഭാഗ്യങ്ങളും പെസ്തക്കുസ്തയിലെ ഓരോ ആഴ്ചയും വ്യത്യാസപ്പെട്ടിരിക്കും, പഴയ നിയമത്തിലെയും പുതിയ നിയമത്തിലെയും എല്ലാ സൗഭാഗ്യങ്ങളും അപ്രകാരം ഉൾപ്പെടുത്തിക്കൊണ്ട്. ഓരോരുത്തരും അവ ഹൃദിസ്ഥമാക്കി അനുശാസനങ്ങളാലും സാന്ത്വനങ്ങളാലും വചനശുശ്രൂഷയിൽ ഉപയോഗിക്കണം. വിശുദ്ധ ഗ്രന്ഥത്തിൽ നിന്നെടുത്ത മറ്റെല്ലാ വായനകളും പ്രാർത്ഥനകളും ഇതേ രീതിയിലും ഇതേ ലക്ഷ്യത്തിനുമായി ഉപയോഗിക്കണം. വിശുദ്ധജലം തളിക്കുന്നത് ശത്രുവിന്റെ സ്വാധീനങ്ങളെ ചെറുത്തുനിർത്താൻ പ്രകടമായി ഉദ്ദേശിച്ചിട്ടുള്ളതാണ്.
1164. വിവിധ തിരുനാൾ ദിനങ്ങൾക്കായി പ്രത്യേക പ്രാർത്ഥനകളുള്ളപ്പോഴും ഒരുക്കത്തിന്റെ ഒരു ദിനവും കൃതജ്ഞതയുടെ ഒരു ദിനവും അതോടൊപ്പം തിരുനാൾ ദിനം തന്നെയുമുൾപ്പെടുന്ന പെസഹാ ത്രിദിനത്തിലും "മരിയാഞ്ജലി''ക്കു പകരം വയ്ക്കപ്പെടും. ഓരോ പരിശുദ്ധ സഭാസ്ഥാപകർക്കും വേദപാരംഗതർക്കും സഭാപിതാക്കൾക്കും ഇത് പാലിക്കപ്പെടുന്നു. അതുപോലെ, ഓരോ അപ്പസ്തോലനും സുവിഷേകനുമായി ഏഴു ദിനങ്ങൾ ആചരിക്കുന്നു. പ്രധാന മാലാഖമാർക്ക് ഒമ്പതു ദിവസവും വി. യൗസേപ്പിന്റെയും പരിശുദ്ധ മാതാവിന്റെയും ബഹുമാനാർത്ഥമുള്ള മുഖ്യ തിരുനാളുകളിൽ നൊവേനയും എട്ടാമിടവും ആചരിക്കുന്നു. യേശുവിന്റെ ഏറ്റവും ആഘോഷമായ തിരുനാൾ ദിനങ്ങളെ സംബന്ധിച്ചിടത്തോളം നമുക്ക് ഇപ്പോൾത്തന്നെ ആരാധനക്രമ ചക്രങ്ങളും ഭക്തമാസങ്ങളുമുണ്ട്, ഉദാഹരണത്തിന് തിരുനാമത്തിന്റെയും (ജനുവരി) തിരുഹൃദയത്തിന്റെയും (ജൂൺ) ഏറ്റവും അമൂല്യ തിരുരക്തത്തിന്റെയും (ജൂലൈ) പോലെയുള്ള തിരുനാളുകൾ.
1165. ഈ സന്ദർഭങ്ങൾക്കായുള്ള സമൂഹ പ്രാർത്ഥനകൾക്ക് നാം പ്രാമുഖ്യം നൽകുന്നത് ഇപ്രകാരമാണ്: (1) ആ സന്ദർഭത്തിനനുയോജ്യമായവയുണ്ടെങ്കിൽ ദണ്ഡവിമോചനത്തോടുകൂടിയ പ്രാർത്ഥനകൾ, (2) അംഗീകൃതമായവയുണ്ടെങ്കിൽ ലുത്തിനിയ രീതിയിലുള്ള പ്രാർത്ഥനകൾ, (3) "വിശുദ്ധ ..., ഞങ്ങൾക്കുവേണ്ടി മാദ്ധ്യസ്ഥ്യം വഹിക്കണമേ, അങ്ങുമായി ഞങ്ങളെ ഐക്യപ്പെടുത്തണമേ'' എന്ന് ഓരോ നാമജപത്തിലും കൂട്ടിച്ചേർത്തുകൊണ്ടുള്ള ഏഴ് ത്രിത്വസ്തുതി, (4) ഹ്രസ്വവും എന്നാൽ സമുന്നതവുമായയുണ്ടെങ്കിൽ സവിശേഷ ജപമാലകൾ, (5) ഓരോ പ്രാർത്ഥനയും ഗണംതിരിഞ്ഞു ചൊല്ലണമെന്നോർത്തുകൊണ്ട് തനതായ പ്രാർത്ഥനയോടുകൂടിയ ആരാധനക്രമ ഗീതം. ലുത്തിനിയകളിൽ ഗണങ്ങൾ മുഴുവൻ വാക്യവും മാറിമാറി ചൊല്ലും. അതായത്, അപേക്ഷയും പ്രത്യുത്തരവും.
Comments
Post a Comment