(135) ഭാ​ഗം 1: ആരോഹണം

129. പകൽസമയത്ത്

1144. പഠന സമയങ്ങൾക്കും ക്ലാസ്സുകൾക്കും മുമ്പായി, എല്ലാവരും സാഘോഷമായ കുരിശടയാളം വരയ്ക്കുക. പിന്നീട് വേദോപദേശ ഗ്രന്ഥത്തിലെപ്പോലെ സ്നേഹപ്രകരണവും "ജ്ഞാനത്തിന്റെയും അറിവിന്റെയും എല്ലാ സമ്പത്തും ഉൾക്കൊള്ളുന്ന യേശുവിന്റെ തിരുഹൃദയമേ, ഞങ്ങളിൽ കനിയണമേ'', "സത്പഠനങ്ങളുടെ മാതാവേ, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ'', പരിശുദ്ധ കെരൂബുകളേ, സെറാഫുകളേ, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ'', പരിശുദ്ധ സഭാപിതാക്കന്മാരേ, വേദപാരംഗതന്മാരേ, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ'' എന്നെല്ലാമുള്ള അർത്ഥനകൾ നാം പ്രാർത്ഥിക്കും. ഓരോ ക്ലാസ്സിനും മുമ്പായി ഓരോ അദ്ധ്യാപകനും തന്റെ വിദ്യാർത്ഥികൾക്കൊപ്പം ഈ പ്രാർത്ഥനകൾ ഉപയോഗിക്കും.

1145. പഠനസമയങ്ങളുടെ അവസാനത്തിൽ, നേതാവ് ഇപ്രകാരം പ്രാർത്ഥന തുടങ്ങുന്നു: "സർവ്വശക്തനായ ദൈവമേ, അങ്ങയുടെ എല്ലാ വരദാനങ്ങൾക്കുമായി ഞങ്ങളങ്ങേയ്ക്കു നന്ദിയർപ്പിക്കുന്നു., എന്നെന്നും ജീവിച്ചുവാഴുന്ന കർത്താവേ, ആമ്മേൻ''. എല്ലാവരും ഇപ്രകാരം പ്രത്യുത്തരിക്കുന്നു: "കർത്താവേ, ഞനങ്ങയുടെ കല്പനകളിൽ വിശ്വസിച്ചതിനാൽ നന്മയും അച്ചടക്കവും ജ്ഞാനവും എന്നെ പഠിപ്പിക്കണമേ.'' തുടർന്ന്, കുരിശടയാളം. ഓരോ ക്ലാസ്സിനും ശേഷം പാഠം അവസാനിപ്പിച്ചുകൊണ്ട് ഓരോ അദ്ധ്യാപകനും ഇപ്രകാരം പ്രാർത്ഥിക്കും: "കർത്താവേ, ഞങ്ങളങ്ങേയ്ക്ക് നന്ദിയർപ്പിക്കുന്നു.'' എല്ലാവരും ഇപ്രകാരം പ്രത്യുത്തരിക്കും: "കർത്താവേ, അങ്ങേ തിരുനാമത്തെപ്രതി ഞങ്ങൾക്കു നന്മ ചെയ്യുന്നവരോട് നിത്യജീവൻ പ്രതിഫലം നൽകണമേ, ആമ്മേൻ.'' നമ്മുടെ ഉപകാരികൾ, മേലധികാരികൾ, ഗുരുഭൂതർ, ഗ്രന്ഥകർത്താക്കൾ തുടങ്ങിയവർക്കുവേണ്ടി പ്രാർത്ഥിക്കേണ്ടതായ നമ്മുടെ നിയോഗം ഇതു പൂർത്തിയാക്കുന്നു.

1146. മൂന്നു സമൂഹ ഭക്ഷണത്തിനു മുമ്പും ശേഷവും, അഥവാ നാം തനിച്ചാണു ഭക്ഷിക്കുന്നതെങ്കിലും, പതിവനുസരിച്ചുള്ള ആരാധനക്രമ പ്രാർത്ഥനകളുടെ സമാപനത്തിൽ "കർത്താവിനെ സ്തുതിക്കുവിൻ'' എന്ന കൃതജ്ഞതയുടെ സങ്കീർത്തനം 116 കൂട്ടിച്ചേർക്കുന്നു. വെള്ളിയാഴ്ചകളിൽ "കരുണ തോന്നണേ'' എന്ന അമ്പതാം സങ്കീർത്തനം പകരം ചൊല്ലുന്നു. ശനിയാഴ്ചകളിൽ "ഉപവിയും സ്നേഹവുമുള്ളിടത്ത് ദൈവം വസിക്കുന്നു'' എന്നത് കൃതജ്ഞതാപ്രകാശനത്തോടൊപ്പം ചേർക്കുന്നു.

1147. പ്രഭാതഭക്ഷണത്തിനും ഇടനേരത്തുള്ള ഏതൊരു ലഘുഭക്ഷണത്തിനും, സമൂഹത്തടൊത്തുള്ളതോ സ്വകാര്യമായതോ ആയാലും ഭവനത്തിനകത്തായിരുന്നാലും പുറത്തായിരുന്നാലും, നന്മ നിറഞ്ഞ മറിയമേ എന്ന പ്രാർത്ഥനയ്ക്കൊപ്പം ഇപ്രകാരം നാം ചൊല്ലുന്നു: "കർത്താവേ, ഞങ്ങളെയും അങ്ങേ സമൃദ്ധിയിൽ നിന്ന് ഞങ്ങൾ സ്വീകരിക്കാനിരിക്കുന്ന അങ്ങയുടെ ഈ ദാനങ്ങളെയും ആശീർവ്വദിക്കണമേ, ഞങ്ങളുടെ കർത്താവായ ക്രിസ്തുവഴി, ആമ്മേൻ.'' അവസാനിക്കുമ്പോൾ നന്മ നിറഞ്ഞ മറിയമേ എന്ന പ്രാർത്ഥനയ്ക്കൊപ്പം നാം ഇപ്രകാരം പ്രാർത്ഥിക്കുന്നു: "ഞങ്ങളങ്ങേയ്ക്കു നന്ദിയർപ്പിക്കുന്നു...'' ഭക്ഷണത്തിനോടനുബന്ധിച്ചുള്ള ഈ പ്രാർത്ഥനകൾ ഒരിക്കലും അവഗണിക്കാതിരിക്കാനും ചുരുക്കാതിരിക്കാനും നാം ശ്രദ്ധിക്കണം. നമ്മുടെ ഭക്ഷണ സമയങ്ങളിലെ സന്യാസാന്തരീക്ഷം വരുന്നത്, നിശ്ശബ്ദതയുടെയും വായനയുടെയും അകമ്പടിയോടുകൂടെയുള്ള ഈ പ്രാർത്ഥനകളിൽ നിന്നാണ്. മറ്റൊരാളുടെ ഭവനത്തിൽ ഭക്ഷിക്കുമ്പോഴുള്ള ഒഴികഴിവുകളുള്ളപ്പോൾ പോലും ഈ പ്രാർത്ഥനകൾ ചൊല്ലുന്നത് നമ്മുടെ കടമയായി നാം പരിഗണിക്കും.

1148. സമൂഹ ഭക്ഷണ സമയങ്ങൾക്കു മുമ്പും അതുപോലെ ഉല്ലാസവേളകൾക്കും പുറത്തുപോകുന്നതിനും മുമ്പും ശേഷവും പരിശുദ്ധ ദിവ്യകാരുണ്യത്തിന്റെ ഹ്രസ്വമായ സന്ദർശനം സദാ ഉണ്ടായിരിക്കണം. സമൂഹമായിരിക്കുമ്പൾ നാമിതു നിശ്ശബ്ദമായി നിർവ്വഹിക്കണം. വെള്ളിയാഴ്ചകളിൽ "കരുണ തോന്നണേ'' എന്നുള്ള പ്രാർത്ഥന മേശയ്ക്കരികിൽ തുടങ്ങുകയും കപ്പേളയിലേക്കു നാം നടന്നുനീങ്ങുമ്പോൾ തുടരുകയും ചെയ്യണോയെന്ന് മേധാവി നിശ്ചയിക്കും. "ഉപവിയും സ്നേഹവുമുള്ളിടത്ത്...'' എന്ന പ്രാർത്ഥനയുടെ കാര്യത്തിലും അങ്ങനെ തന്നെ.

1149. സംഘമായി പുറത്തുപോകുന്നതിനു മുമ്പ്, ഒരു തിരുസ്വരൂപത്തിനു മുമ്പിൽ എല്ലാവരും നിന്ന് നന്മ നിറഞ്ഞ മറിയമേ എന്ന പ്രാർത്ഥന ഒരു തവണ ചൊല്ലും. തുടർന്ന് മേധാവി ഇപ്രകാരം പറയുന്നു: "നമുക്ക് സമാധാനത്തിൽ മുന്നോട്ടു നീങ്ങാം.'' എല്ലാവരും "കർത്താവായ യേശുവിന്റെ നാമത്തിൽ, ആമ്മേൻ'' എന്നു പ്രത്യുത്തരിക്കുന്നു. സവിശേഷമായ പുറത്തുപോകലുകൾക്കു മുമ്പായി മേധാവി ഇപ്രകാരം പറയുന്നു: "കർത്താവ് നമ്മുടെ മാർഗ്ഗത്തിൽ നമ്മോടൊത്തുണ്ടായിരിക്കട്ടെ.'' എല്ലാവരും "അവിടുത്തെ മാലാഖ നമ്മുടെ സഹയാത്രികനായിരിക്കട്ടെ'' എന്നു പ്രത്യുത്തരിക്കുന്നു. ചിന്തയും ഭക്തിയും നാമജപവും പ്രത്യേകമായി ലക്ഷ്യംവയ്ക്കുന്നത് പ്രധാനമാലാഖയായ റഫായേലിനെയാണ്.

1150. കർത്താവും ജനങ്ങളും ക്രിസ്തീയ പുണ്യങ്ങളുടെ പരിശീലനത്തിൽ നമ്മുടെ സ്നേഹത്തിന്റെ തെളിവ് കാണാൻ പ്രത്യാശിക്കുന്നുവെന്ന് ഏവരും, പ്രത്യേകിച്ചും ഭവനത്തിനു പുറത്തായിരിക്കുമ്പോൾ, അവബോധമുള്ളവരായിരിക്കണം. അതുപോലെ, നാം ലോകത്തിലായിരിക്കുമ്പോൾ, തങ്ങളുടെ ഭവനങ്ങളുടെ സുരക്ഷിതത്വത്താൽ സംരക്ഷിക്കപ്പെടുന്ന സന്യസ്തർ മൂലമുള്ള എല്ലാ നഷ്ടങ്ങളെപ്രതിയും ശത്രുക്കൾ പ്രതികാരം ചെയ്യാൻ പരിശ്രമിക്കുന്നു. നമ്മുടെ പുറത്തുപോകലുകളെക്കുറിച്ചും ഇതു സത്യമാണ്. നാം അവധിക്കാലത്തിലായിരിക്കുമ്പോൾ അത് അതിൽക്കൂടുതൽ അപ്രകാരമായിരിക്കുന്നു. അതിനാലാണ് സന്യാസ ഭവനത്തിനു പുറത്തുള്ള അവധിക്കാലങ്ങൾ നാം നിരുത്സാഹപ്പെടുത്തുന്നത്. സന്യാസ ഭവനങ്ങളിൽ മാത്രം നാം അവധിയെടുക്കുമ്പോൾ നാം പറയുന്നത്, "പ്രലോഭനങ്ങളിൽ അകപ്പെടാതിരിക്കാൻ ഉണർന്നിരുന്നു പ്രാർത്ഥിക്കുവിൻ'' എന്നാണ്.

1151. നാം പുറത്തോ തീർത്ഥാടനത്തിലോ ആയിരിക്കുമ്പോൾ, കൂടുതൽ ഉല്ലാസത്തിനുവേണ്ടി ജനനിബിഢമായ സ്ഥലങ്ങൾ ഉത്സാഹപൂർവ്വം ഒഴിവാക്കുന്നു. ജനനിബിഢമായ സ്ഥലങ്ങളിൽ പോകേണ്ടതുള്ളപ്പോൾ നാം നിശ്ശബ്ദതയും കർക്കശമായ മിതത്വവും പാലിക്കുന്നു. നമ്മുടെ എല്ലാ പുറത്തുപോകലിനും കർത്താവിന്റെ ഒരു ഭവനമോ ഒരു തീർത്ഥകേന്ദ്രമോ സന്ദർശിക്കുക എന്ന ഉദ്ദേശമുണ്ടായിരിക്കണം. നാം ഇടയ്ക്കിടെ പോകുന്ന സ്ഥലത്ത് തീർത്ഥകേന്ദ്രങ്ങൾ ഇല്ലെങ്കിൽ നാമൊരെണ്ണം പണിയണം. ഈ ലക്ഷ്യസ്ഥാനത്തെത്തിച്ചേരുമ്പോൾ നാം ഹ്രസ്വമായി പ്രാർത്ഥിക്കുകയോ ഒരു ഗീതം ആലപിക്കുകയോ ചെയ്യും. തുടർന്ന് നമ്മുടെ കർത്താവും പരിശുദ്ധ മാതാവും നമുക്കായി കാത്തിരിക്കുന്ന നമ്മുടെ സന്യാസ ഭവനത്തിലേക്ക് ശാന്തിയിലും സന്തോഷത്തിലും നാം മടങ്ങും.

1152. മനുഷ്യന്റെ കരവേലകൾ മാത്രമായവയേക്കാൾ ധ്യാനിക്കാനർഹതയുള്ള പ്രകൃതി സൗന്ദര്യങ്ങൾ, പ്രകൃതിദൃശ്യങ്ങൾ, ഗുഹ, തടാകം, പൂക്കൾ, ഇലകൾ ആദിയായവ ധ്യാനിക്കാനുള്ള സാധാരണവും അസാധാരണവുമായ പുറത്തുപോകലുകൾ ഉണ്ടാകണം. നമ്മുടെ സന്യസ്തരുടെ ഈ നടത്തങ്ങളും പുറത്തുപോകലുകളും ഇത്തരത്തിലുള്ള ചെറുതും അഥവാ ഒരു പക്ഷേ ബൃഹത്തുമായ പ്രകൃതി ധ്യാനങ്ങളാൽ സമ്പന്നമാക്കപ്പെടുകയും വിശുദ്ധമാക്കപ്പെടുകയും ചെയ്യുന്നുവെന്നറിയാൻ ഞാൻ ആഗ്രഹിക്കുന്നു. സാധാരണവും അസാധാരണവുമായ അവധിക്കാലങ്ങളിൽ, മരുഭൂമിയിലെ താപസരുടെ അനുകരണത്തിൽ, തുറസ്സായ സ്ഥലത്തുള്ള ധ്യാനങ്ങൾ മേലധികാരികൾ ആവിഷ്കരിക്കണം.

Comments

Popular posts from this blog

1 മുഖക്കുറിപ്പ്

ഭാ​ഗം 1: ആരോഹണം (011)

ഭാ​ഗം 1: ആരോഹണം (115)