(134) ഭാ​ഗം 1: ആരോഹണം

128. പകലാർദ്ധം

1126. മൂന്നാം ഭക്തഭ്യാസം "തിരുസ്സഭയുമായുള്ള എെക്യം'' എന്നാണു വിളിക്കപ്പെടുന്നത്. പരിശുദ്ധാത്മാവിന്റെ സീക്വൻസും അനുദിനവിശുദ്ധചരിത വായനയും വാചികപ്രാർത്ഥനയായും ലേഖനങ്ങളിൽ നിന്നുള്ള ഒരദ്ധ്യായത്തിന്റെ ഗണംതിരിഞ്ഞുള്ള പ്രാർത്ഥന മാനസികപ്രാർത്ഥനയായും അതുൾക്കൊള്ളുന്നു.

1127. പള്ളിയിലോ കപ്പേളയിലോ ഈ ഭക്തഭ്യാസത്തിനു നിയോഗിക്കപ്പെട്ട മറ്റൊരു സ്ഥലത്തോ സമൂഹം ഒരുമിച്ചുകൂടുന്നു. നിശ്ശബ്ദമായ ആരാധനയിൽ സമൂഹം കാത്തുനില്ക്കുമ്പോൾ, രണ്ട് സന്യാസ സഹകാരികളാൽ അനുഗമിക്കപ്പെട്ട് വായനക്കാരൻ പ്രസംഗപീഠത്തിലേക്കു പോയി, ഭക്തഭ്യാസത്തിനു തുടക്കമിടുന്നു. അദ്ദേഹം അതിന്റെ പൂർണ്ണതയിൽ അതു നിയന്ത്രിക്കുന്നു. വായനക്കാരനും അദ്ദേഹത്തിന്റെ സഹകാരികളും ഒന്നാം ഗണവും ഇരുവശങ്ങളിലുമുള്ള സമൂഹാംഗങ്ങൾ രണ്ടും മൂന്നും ഗണങ്ങളുമായി വർത്തിക്കുന്നു.

1128. വലിയ സമൂഹങ്ങളിൽ, വായനക്കാരന്, ഇടദിവസങ്ങളിൽ രണ്ടും ഞായറാഴ്ചകളിലും നമ്മുടെ മദ്ധ്യസ്ഥവിശുദ്ധരുടെ തിരുനാൾദിനങ്ങളിലും നാലും ഏറ്റവും വലിയ ആഘോഷമുള്ള തിരുനാളുകളിൽ ആറും സഹകാരികളുണ്ടായിരിക്കും. അകത്തു പ്രവേശിക്കുമ്പോഴും പുറത്തു പോകുമ്പോഴും അവർ വായനക്കാരന്റെ മുമ്പേ നീങ്ങുകയും അദ്ദേഹം പ്രസംഗപീഠത്തിലായിരിക്കുമ്പോൾ ചുറ്റിലുമായി ഒരു അർദ്ധവൃത്തം രൂപീകരിക്കുകയും ഗണംതിരിഞ്ഞുള്ള വായനകളിൽ ഒരു ഗണമായി വർത്തിക്കുകയും അല്ലാത്തപ്പോൾ പ്രത്യുത്തരങ്ങളിൽ സമൂഹത്തെ നയിക്കുകയും ചെയ്യുന്നു.

1129. പ്രസംഗപീഠം ലക്ഷണവത്തായതും ചെറിയ തട്ടിൽ പ്രതിഷ്ഠിച്ചതായിരുന്നാലും ദൃശ്യമായിരിക്കണം. ആരാധനാലയത്തിന്റെ മദ്ധ്യത്തിലോ പ്രവേശന കവാടത്തിലോ, ഏതാണ് കൂടുതൽ അഭികാമ്യമെങ്കിൽ അപ്രകാരം പ്രതിഷ്ഠിക്കാവുന്നതാണ്. വായനക്കാരന്റെ സഹകാരികൾ അദ്ദേഹത്തിന്റെ അടുത്തായിരിക്കും, എന്നാൽ ഉയർന്ന തട്ടിലല്ല.

1130. ആദ്യ ഗണം രൂപീകരിക്കുന്ന വായനക്കാരനും സഹകാരികളും അനുദിനവിശുദ്ധചരിതത്തിൽ മാത്രമേ അദ്ധ്യക്ഷം വഹിക്കുകയുള്ളൂ. മറ്റെല്ലാ ഭക്തഭ്യാസങ്ങൾക്കും മേലധികാരികൾ അദ്ധ്യക്ഷം വഹിക്കും. നിശ്ചയിക്കപ്പെട്ട സ്ഥലത്തെയോ മേലധികാരിയുടെ ഔചിത്യബോധത്തെയോ ആശ്രയിച്ച് ദേവാലയത്തിന്റെ ഇരുവശങ്ങൾ അഥവാ അർദ്ധവൃത്തത്തിന്റെ ഇരുഭാഗങ്ങൾ സമൂഹത്തിന്റെ ഇരുഗണമായി രൂപപ്പെടും.

1131. മാലാഖമാരുടെയും വിശുദ്ധരുടെയും പരിശുദ്ധ കന്യകയുടെയും ദിവ്യകാരുണ്യ യേശുവിന്റെയും നാമജപത്തിന്റെയും ഐക്യത്തിന്റെയും പതിവു പ്രാർത്ഥന പോലെ വായനക്കാരൻ ആരംഭിക്കുന്നു. ഈ പ്രാർത്ഥന എല്ലാ ഭക്തഭ്യാസങ്ങളുടെയും ആരംഭത്തിലും അവസാനത്തിലുമാണ് ഉപയോഗിക്കുന്നത്. ധ്യാനങ്ങളുടെയും ആത്മശോധനകളുടെയും പ്രസംഗങ്ങളുടെയും കൂദാശകൾക്കുള്ള ഒരുക്കത്തിന്റെയും പ്രാരംഭത്തിൽ ഹ്രസ്വമായ ഭൂതോച്ചാടന പ്രാർത്ഥന നാം കൂട്ടിച്ചേർക്കും.

1132. മേൽപ്രസ്താവിച്ചവയ്ക്കു ശേഷം, വായനക്കാരൻ പരിശുദ്ധാത്മാവിന്റെ സീക്വൻസ് തുടങ്ങുന്നു. ആദ്യഗണം അതു തുടരുകയും സമൂഹവുമായി ഇടവിട്ട് ചൊല്ലുകയും ചെയ്യുന്നു. ശനിയാഴ്ചകളിലും വ്യാഴാഴ്ചകളിലും എല്ലാ പ്രധാന തിരുനാൾ ദിനങ്ങളിലും സീക്വൻസ് പാടുന്നു. സമാപന പ്രാർത്ഥന, സന്നിഹിതനായ പുരോഹിതനോ അഥവാ അദ്ദേഹത്തിന്റെ അഭാവത്തിൽ വായനക്കാരനോ ചൊല്ലുകയോ പാടുകയോ ചെയ്യുന്നു.

1133. തുടർന്ന്, ഉയർന്നതും വ്യക്തവും ഊർജ്ജസ്വലവുമായ ശബ്ദത്തിൽ അനുദിനവിശുദ്ധചരിതത്തിന്റെ സാഘോഷമായ വായന, ഗായകസംഘത്തിന് മറുപടി ചൊല്ലുന്നതിനായി, ഓരോ ഗണത്തിനും ശേഷം നിറുത്തിക്കൊണ്ട് വായിക്കുന്നു. ഓരോ മൂന്നു വരിക്കും ശേഷം നിറുത്തിക്കൊണ്ട് ചെറിയ ഗണങ്ങളെ അദ്ദേഹം ഒരുമിച്ചുകൂട്ടുന്നു.

1134. ഈ ഭക്തഭ്യാസത്തിൽ നമ്മുടെ സമൂഹത്തിന്റെ ഉപയോഗത്തിനായി, സമ്പൂർണ്ണ അനുദിനജീവചരിതഗ്രന്ഥം, അതായത്, ചില രൂപതകൾക്കും സന്യാസ സഭകൾക്കും പ്രത്യേകമായ, അംഗീകൃത വിശുദ്ധരുടെയും വാഴ്ത്തപ്പെട്ടവരുടെയും നാമങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്ന റോമൻ അനുദിനവിശുദ്ധജീവചരിത ഗ്രന്ഥം കരസ്ഥമാക്കാൻ നാം ആഗ്രഹിക്കുന്നു.

1135. ഈ ഇതര കൂട്ടിച്ചേർക്കലുകൾ വിശുദ്ധജീവചരിതം സുദീർഘമാക്കുമ്പോഴെല്ലാം, റോമൻ അനുദിനവിശുദ്ധജീവചരിത ഗ്രന്ഥത്തിന്റെ ലാളിത്യത്തിലേക്കും സംക്ഷിപ്തതയിലേക്കും തിരിച്ചുപോകുന്നു, കൂടുതൽ ദൈർഘ്യമുള്ളതും കൂടുതൽ വിശദവുമായ വിവരങ്ങൾ നവസന്യസ്തരെ പ്രചോദിപ്പിക്കുന്നതിൽ സഹായകരമായ നവസന്യാസ ഭവനത്തിൽ ഒഴികെ. മറ്റു സന്യാസ സമൂഹങ്ങളുടെ അനുദിനവിശുദ്ധജീവചരിതഗ്രന്ഥം നാം ഉപയോഗിക്കുകയും ശുപാർശ ചെയ്യുകയും ചെയ്യുന്നു. പക്ഷേ സ്വകാര്യമായ ഉപയോഗത്തിനായി, ഈ ഭക്തഭ്യാസത്തിനുവേണ്ടിയല്ല.

1136. അനുദിനവിശുദ്ധചരിതത്തിനിടെ വായനക്കാരൻ നിറുത്തുമ്പോഴെല്ലാം ആദ്യത്തെ, അഥവാ അദ്ദേഹത്തിന്റെ ഗണം ഒരുമിച്ച് പ്രത്യുത്തരിക്കുന്നു: "പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ, സർവ്വശക്തനായ ദൈവമായ കർത്താവ് പരിശുദ്ധൻ. ആകാശവും ഭൂമിയും അങ്ങയുടെ മഹിമയാൽ നിറഞ്ഞിരിക്കുന്നു. ഉന്നതങ്ങളിൽ ഓശാന.'' താപസാത്മകതയുടെ പെന്തക്കുസ്തയുടെ ഓരോ ആഴ്ചയിലും വ്യത്യാസപ്പെട്ടുവരുന്ന മറ്റു വരികൾ സമൂഹഗണങ്ങൾ മാറിമാറി പ്രത്യുത്തരിക്കും. അപ്രകാരം, ഉദാഹരണത്തിന് ആദ്യവാരത്തിൽ ഓരോ നിറുത്തലിനും ആദ്യഗണം ഇപ്രകാരം പറയുന്നു: "പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.'' രണ്ടാമത്തെ ഗണം ഇപ്രകാരം പ്രത്യുത്തരിക്കുന്നു: "ക്രിസ്തു കീഴടക്കുന്നു, ക്രിസ്തു ഭരിക്കുന്നു, ക്രിസ്തു അരുൾച്ചെയ്യുന്നു.'' തുടർന്ന്, അനുദിന വായന മുഴുവന്റെയും അവസാനത്തിൽ ഒന്നും രണ്ടും ഗണങ്ങൾ താഴെക്കാണുന്ന ബൈബിൾ വചനങ്ങൾ മാറാമാറി ചൊല്ലുന്നു.

1137. 

- നേതാവ്: നീതിമാന്മാരുടെ ആത്മാവ് ദൈവകരങ്ങളിലാണ്. ഒരു ഉപദ്രവവും അവരെ സ്പർശിക്കുകയില്ല.

- മറുപടി: അവൻ മരിച്ചതായി ഭോഷന്മാർ കരുതി. അവരാകട്ടെ ശാന്തി അനുഭവിക്കുന്നു.

- നേതാവ്: ശിക്ഷിക്കപ്പെട്ടവരെന്ന് മനുഷ്യദൃഷ്ടിയിൽ തോന്നിയാലും അനശ്വരമായ പ്രത്യാശയുള്ളവരാണവർ.

- മറുപടി: ദൈവം അവരെ പരിശോധിക്കുകയും യോഗ്യരെന്നു കാണുകയും ചെയ്തു.

- നേതാവ്: തന്റെ വിശുദ്ധരുടെ മരണം കർത്താവിന് അമൂല്യമാണ്.

- മറുപടി: നീതിമാന്റെ മരണം ഞാൻ കൈവരിക്കട്ടെ! എന്റെ അന്ത്യം അവന്റേതുപോലെയാകട്ടെ.

1138. വായനക്കാരനും സഹകർമികളും തങ്ങളുടെ ഇരിപ്പിടങ്ങളിലേക്കു നടന്നെത്താൻ അനുവദിക്കുന്നത്ര ദൈർഘ്യമുള്ള നിശ്ശബ്ദമായ നിറുത്തലിനുശേഷം അദ്ധ്യക്ഷൻ ആരംഭിക്കുന്നു: "മക്കളേ, ഞാൻ പറയുന്നതു കേൾക്കുവിൻ. ദൈവഭക്തി ഞാൻ നിങ്ങളെ പരിശീലിപ്പിക്കും.'' ആദ്യഗണം ഇപ്രകാരം പ്രത്യുത്തരിക്കുന്നു: "കർത്താവായ ദൈവം അരുൾച്ചെയ്യുന്നതു ഞാൻ കേൾക്കും. അവിടുന്ന് തന്റെ ജനത്തിനു സമാധാനം അരുളും.'' അടുത്ത ഗണം ഇപ്രകാരം പ്രത്യുത്തരിക്കും: "അവിടുത്തെ വിശുദ്ധർക്കും അവിടുന്നിലേക്ക് സ്വയം മാനസാന്തരപ്പെടുന്നവർക്കും.''

1139. ഇതെത്തുടർന്ന്, ലേഖനത്തിൽ നിന്നുള്ള ഒരു വായനയുണ്ടായിരിക്കും. ഒന്നിൽക്കൂടുതൽ അദ്ധ്യായം ഈ സമയം വായിക്കാവുന്നതാണ്, പക്ഷേ ഒരിക്കലും ഒന്നിൽ കുറയരുത്. ഈ വായനയുടെ ഉദ്ദേശം ആത്മാവിനു പോഷണം നല്കുക എന്നതാണ്. ഹ്രസ്വമായ മതബോധനമോ മറ്റ് അനുശാസനങ്ങളോ ഇതിനു പകരം വയ്ക്കാവുന്നതാണ്. വ്യക്തിപരമായ ധ്യാനത്തിന്റെ അരമണിക്കൂറൊഴികെയുള്ള എല്ലാ മാനസിക പ്രാർത്ഥനയ്ക്കും ഇത്തരത്തിലുള്ള പകരംവയ്ക്കൽ അനുവദനീയമാണ്.

1140. ഈ വായനകൾ എപ്പോഴും ഗണംഗണമായി ചൊല്ലണം, അതായത്, സമൂഹാംഗങ്ങളുടെ രണ്ടു ഗണങ്ങൾ ഒന്നിടവിട്ട വാക്യങ്ങൾ ചൊല്ലിക്കൊണ്ട്. ഓരോരുത്തർക്കും സ്വന്തമായൊരു പുസ്തകമുണ്ടായിരിക്കണം. സമൂഹത്തിൽ വായിക്കുന്നയാളെ ശ്രവിച്ചുകൊണ്ടു മാത്രം തൃപ്തനാവാൻ കഴിയുകയില്ല.

1141. വളരെ ക്ഷമയോടും കാര്യബോധത്തോടും കൂടെ വ്യത്യസ്ത ചാപ്റ്ററുകളുടെയും ആബികളുടെയും ആശ്രമങ്ങളുടെയും സന്യാസപരമായ ഗീതങ്ങൾ ശേഖരിക്കുന്ന വ്യക്തികളെ നമ്മുടെ സമൂഹത്തിൽ കാണാൻ നാം ആഗ്രഹിക്കുന്നു. അതുപോലെ, പുതിയ ഗാനങ്ങളുടെ വളരെ കഴിവുറ്റവരും പ്രഗത്ഭവുരുമായ രചയിതാക്കൾ സമൂഹത്തിൽ ഉണ്ടാകുന്നത് നാം ആഗ്രഹിക്കുന്നു. അപ്രകാരം അവയിൽ നിന്നും നമ്മുടെ സാധാരണവും അസാധാരണവുമായ പ്രാർത്ഥനകൾക്ക് കൂടുതൽ ഉത്ക്കർഷമുണ്ടാക്കുന്നതു തിരഞ്ഞെടുക്കാൻ നമുക്കു സാധിക്കും.

1142. ഗണംതിരിഞ്ഞുള്ള വായന ഹ്രസ്വമായ ഒരു നിറുത്തലോടെ അവസാനിക്കുന്നു. അതിനു ശേഷം അദ്ധ്യക്ഷൻ വിശുദ്ധരുടെ ഒരു സംക്ഷിപ്ത ലുത്തിനിയ ഉപയോഗിച്ച് അവസാനിപ്പിക്കുന്നു: "ഓ പരിശുദ്ധ മാലാഖമാരേ, പ്രധാന മാലാഖമാരേ,അധീശന്മാരേ, ഓ പരിശുദ്ധ ശാക്തികന്മാരേ, ഭക്തിജ്വാലകരേ, ആധികാരികന്മാരേ, ഓ പരിശുദ്ധ ഭദ്രാസനന്മാരേ, കെരൂബുകളേ, സെറാഫുകളേ, ഓ പരിശുദ്ധ പൂർവ്വ പിതാക്കന്മാരേ, പ്രവാചകരേ, ലേവായരേ, ഓ പരിശുദ്ധ അപ്പസ്തോലന്മാരേ, ശിഷ്യരേ, സുവിശേഷകരേ, ഓ പരിശുദ്ധ രക്തസാക്ഷികളേ, കന്യകകളേ, വന്ദകരേ, ഓ പരിശുദ്ധ സഭാപിതാക്കന്മാരേ, വേദപാരംഗതരേ, സഭാസ്ഥാപകരേ!'' സമൂഹം ഇപ്രകാരം പ്രത്യുത്തരിക്കുന്നു: "ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുകയും അങ്ങുമായി ഞങ്ങളെ ഐക്യപ്പെടുത്തുകയും ചെയ്യണമേ.''

1143. ഈ ഭക്തഭ്യാസം, അതിന്റെ പ്രത്യേക മണിക്കൂറോടും സീക്വൻസോടും അനുദിനവിശുദ്ധചരിത വായനയോടും കൂടെ, പരിശുദ്ധാത്മാവിന്റെ ആഗമനത്തെയും ക്രിസ്തീയ വീരപുരുഷന്മാരുടെ വിജയത്തിലെ ദൈവിക പരിശുദ്ധിയുടെ രാജ്യത്തിന്റെ നാന്ദിയെയും സാർവ്വത്രിക വിശുദ്ധീകരണ കർമത്തെയും ആദരിക്കാൻ ഉദ്ദേശിച്ചിട്ടുള്ളതാണ്.

Comments

Popular posts from this blog

1 മുഖക്കുറിപ്പ്

ഭാ​ഗം 1: ആരോഹണം (011)

ഭാ​ഗം 1: ആരോഹണം (115)