(133) ഭാ​ഗം 1: ആരോഹണം

127. യാമപ്രാർത്ഥനകൾ

1114. പ്രഭാതത്തിലും മദ്ധ്യാഹ്നത്തിലും സായാഹ്നത്തിലുമുള്ള "കർത്താവിന്റെ മാലാഖ''യ്ക്കു ശേഷം ദിവ്യകാരുണ്യമുള്ള പള്ളിയിലോ കപ്പേളയിലോ യാമത്തിന്റെ ഇരുഗണമായുള്ള പ്രാർത്ഥനയ്ക്കായി, അതായത്, പ്രഭാത പ്രാർത്ഥനയ്ക്കായും മദ്ധ്യാഹ്നത്തിലെ പകൽസമയപ്രാർത്ഥനയ്ക്കായും വൈകിയ അപരാഹ്നത്തിൽ സായാഹ്നപ്രാർത്ഥനയ്ക്കുമായി നാം ഒത്തുചേരുന്നു.

1115. യാമത്തിന്റെ ഇരുഗണമായുള്ള പ്രാർത്ഥനയുടെ ഈ സമയങ്ങൾക്ക്, വിദ്യാർത്ഥികളുടെ ഭവനത്തിലെ കർത്തവ്യങ്ങളും ഇടവകയിലെ ബാഹ്യ ശുശ്രൂഷകളും കണക്കിലെടുത്തുകൊണ്ട്, പ്രാദേശികാധികാരിക്ക് മാറ്റം വരുത്താവുന്നതാണ്. എന്നിരുന്നാലും സമയക്രമം ഒരു പെന്തക്കുസ്തായ്ക്കെങ്കിലും (അമ്പതു ദിവസ കാലഘട്ടം), ഒരു യഥാർത്ഥ അനുഭവത്തിനും വസ്തുനിഷ്ഠമായ വിലയിരുത്തലിനുമായി അഭംഗുരം കാത്തുസൂക്ഷിക്കേണ്ടതാണ്.

1116. സഭാസമൂഹത്തിന്റെ പ്രകടമായ ഭക്തഭ്യാസങ്ങൾ ഒരേ സമയത്ത് എന്നാൽ വ്യത്യസ്തമായൊരു സ്ഥലത്ത് യാമപ്രാർത്ഥനയ്ക്കു തടസ്സം വരുത്താതെ നടത്തണോ അതോ അർദ്ധ-അവിരാമ പ്രാർത്ഥനയുടെ പ്രാർത്ഥനാന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് യാമപ്രാർത്ഥനയ്ക്കു ശേഷം അതു നടത്തുകയോ ചെയ്യണമെന്ന് പ്രാദേശികാധികാരിക്ക് നിശ്ചയിക്കാവുന്നതാണ്. ഈ രണ്ടാമത്തേതാണ് കൂടുതൽ അഭികാമ്യം.

1117. സാധാരണ പോലെ നിശ്ചിത സമയത്ത് പൂർത്തീകരിക്കേണ്ട മറ്റുള്ളവ സംബന്ധിച്ചുള്ളതല്ല, ഒരേ സമയങ്ങളിൽ നിശ്ചയിച്ചിട്ടുള്ള ഭക്തഭ്യാസങ്ങളെ സംബന്ധിക്കുന്നതാണ് മുന്നേയുള്ള തീരുമാനം. വിദ്യാർത്ഥികൾക്ക് ഏഴു ഭക്തഭ്യാസങ്ങൾ മൂന്നാക്കി കുറച്ചുകൊടുക്കാവുന്നതാണ്. എന്നാൽ മറ്റാർക്കും ഇളവില്ല.

1118. പ്രധാനപ്പെട്ട ശുശ്രൂഷയ്ക്കോ പഠനങ്ങൾക്കോ പ്രസംഗത്തിനായുള്ള ഒരുക്കത്തിനോ ബാധ്യതയില്ലാത്തപ്പോൾ, യാമപ്രാർത്ഥനയ്ക്കു കടപ്പെട്ടവർ, യാമപ്രാർത്ഥനയുടെ അതേ സമയത്തു നിശ്ചയിക്കപ്പെടാത്ത സമൂഹത്തിന്റെ ഭക്തഭ്യാസങ്ങളിലെല്ലാം പങ്കെടുക്കണം. സമൂഹത്തിനൊപ്പം പങ്കെടുക്കാത്തപ്പോൾ അവർ രഹസ്യമായോ പങ്കെടുക്കാൻ സാധിക്കാത്ത മറ്റുള്ളവർക്കൊപ്പമോ ഈ ഭക്തഭ്യാസങ്ങൾ ചെയ്യേണ്ടതാണ്.

1119. "ഏറ്റവും അമൂല്യമായ തിരുരക്ത സമർപ്പണം'' സമൂഹത്തിനൊപ്പം നടത്താൻ സാധിക്കുന്ന വൈദികർ പകൽസമയ യാമപ്രാർത്ഥനയ്ക്കു ശേഷം അതു നിർവ്വഹിക്കുകയും സായാഹ്നപ്രാർത്ഥനയ്ക്കു ശേഷം ജപമാല ചൊല്ലുകയും ചെയ്യും. അപ്രകാരം ചെയ്യാൻ സാധിക്കാത്തവർ പരിശുദ്ധ ദിവ്യബലിയുടെ നന്ദിപ്രകാശനത്തിന്റെ ഭാഗമായി "സമർപ്പണം'' പ്രാർത്ഥിക്കുകയും അത്താഴാനന്തരമുള്ള ഉല്ലാസവേളയിൽ ജപമാല ചൊല്ലുകയും ചെയ്യും. ഏറെ ദൂരം നടക്കാനോ യാത്രചെയ്യാനോ ഉള്ളവർക്ക് ഈ സമയങ്ങളിൽ ജപമാല ചൊല്ലാവുന്നതാണ്, പതിനഞ്ചു ദശകങ്ങൾമുഴുവനും ചൊല്ലണമെന്നു മാത്രം.

1120. സന്യാസസഹോദരന്മാരും മറ്റ് കർത്തവ്യങ്ങളിൽ നിന്ന് സ്വതന്ത്രരായവരും വൈദികർക്കൊപ്പം യാമപ്രാർത്ഥന ചൊല്ലും.

1121. നമ്മുടെ മുഖ്യ ഭക്തഭ്യാസങ്ങൾക്കെന്ന പോലെ യാമപ്രാർത്ഥനകൾക്കും അരപ്പട്ടയും കയ്യില്ലാത്ത അയഞ്ഞ കുപ്പായവും കഴുത്തിൽ ജപമാലയുമുള്ള ഗായകസംഘ വസ്ത്രം, വൃത്തിക്കും ക്രമത്തിനും ശ്രദ്ധകൊടുത്തുകൊണ്ട്, നാം അണിയുന്നു. നിശ്ചയിക്കപ്പെട്ട സ്ഥലത്ത് എത്താൻ വൈകുന്നവർക്കുവേണ്ടി നാം പള്ളിയുടെയോ കപ്പേളയുടെയോ പുറത്തു കാത്തുനില്ക്കുന്നു. ക്രമത്തോടും ഭക്തിയോടും കൂടിയുള്ള ഒരു പ്രദക്ഷിണമായി ഒരുമിച്ച് അകത്തു പ്രവേശിക്കുന്നതിനാണത്.

1122. പള്ളിയിലെ പ്രവേശന കവാടത്തിലെ പരിശുദ്ധമായ മാമ്മോദീസത്തൊട്ടിക്കരികിൽ വച്ച് "കർത്താവേ എന്റെ അധരങ്ങൾ തുറക്കണമേ'' എന്നു നാം പ്രാർത്ഥിക്കാൻ തുടങ്ങും. തുടർന്ന് നമ്മുടെ സ്ഥാനങ്ങളിലേക്കു നാം നീങ്ങുമ്പോൾ സാവധാനം ആമുഖ പ്രാർത്ഥനകൾ നാം ചൊല്ലും. സങ്കീർത്തനങ്ങൾ ഉരുവിടുന്നതിനായി നാം മുട്ടുകുത്തുകയും മറ്റു ഭാഗങ്ങൾക്കായി നാം നില്ക്കുകയും ചെയ്യും. ഓരോ ത്രിത്വസ്തുതിക്കും, അതുപോലെ തന്നെ ഗീതങ്ങളുടെയും സങ്കീർത്തനങ്ങളുടെയും അന്ത്യത്തിലും, നില്ക്കുകയാണെങ്കിൽ നാം മുട്ടുകുത്തുകയും മുട്ടുകുത്തിയിരിക്കുകയാണെങ്കിൽ കുമ്പിടുകയും ചെയ്യും.

1123. പഴയ, പുതിയ നിയമങ്ങളിലെ കീർത്തനങ്ങൾക്ക് നമ്മുടെ ശബ്ദം നാം ഒരുപടി ഉയർത്തും. ഉച്ചാരണം സ്പുടവും വേഗത സാധാരണവുമായിരിക്കണം. എന്നാൽ ഒരിക്കലും സാവധാനത്തിലായിരിക്കരുത്. ഒന്നിടവിട്ട വരികൾക്കിടയിൽ നിറുത്തലുണ്ട്, ചരണത്തിന്റെ അന്ത്യത്തിൽ ദൈർഘ്യമുള്ള നിറുത്തലും.

1124. യാമപ്രാർത്ഥനയുടെ പരിസമാപ്തിയിൽ, മറിയത്തിന്റെ അൾത്താരയിലേക്കു നീങ്ങുമ്പോൾ പരിശുദ്ധ കന്യകയുടെ പ്രഭണിതം പ്രാർത്ഥിക്കും. ശനിയാഴ്ചകളിലും പരിശുദ്ധ കന്യകയുടെ തിരുനാളുകളിലും കത്തിച്ച തിരികൾ സംവഹിച്ചുകൊണ്ട് നാമിതു നിർവ്വഹിക്കും.

1125. മറ്റെല്ലാ കാര്യങ്ങളിലും, ഇടദിവസമോ തിരുനാൾ ദിനമോ ആയിരുന്നാലും, എല്ലാ ആരാധനക്രമ അനുശാസനങ്ങളും അതുപോലെത്തന്നെ റോമൻ ആചാരനിഷ്ഠയിലെ കാര്യങ്ങളും പൂർണ്ണമായി നാം പാലിക്കും. യാമപ്രാർത്ഥനകൾക്കൊടുവിൽ നാം ദേവാലയം വിട്ടുപോകുന്നതിനു മുമ്പായി ഒരു നിമിഷത്തെ നിശ്ശബ്ദമായ ആരാധന നാം പാലിക്കും. നാം പ്രവേശിച്ച സന്യാസാത്മകമായ അതേ ആഘോഷത്തോടുകൂടിത്തന്നെ നാം ദേവാലയത്തിൽ നിന്നും പുറത്തുവരും.

Comments

Popular posts from this blog

1 മുഖക്കുറിപ്പ്

ഭാ​ഗം 1: ആരോഹണം (011)

ഭാ​ഗം 1: ആരോഹണം (115)