(131) ഭാഗം 1: ആരോഹണം
125. കുർബാനയുടെ പരിശുദ്ധ ബലി
1064. ദിവ്യബലിയിൽ, പ്രാരംഭകർമം, സുവിശേഷം, വിശ്വാസപ്രമാണം, വിശ്വാസികളുടെ പ്രാർത്ഥന, സ്ത്രോത്രയാഗപ്രാർത്ഥനയുടെ ആമുഖം, കർതൃ പ്രാർത്ഥന, സമാപന കർമം എന്നിവയ്ക്ക് നാം എഴുന്നേറ്റു നിൽക്കും. ആദ്യ രണ്ടു വായനകൾക്കും പ്രസംഗം, കാഴ്ചവയ്പ്, കുർബാന സ്വീകരണാനന്തര നന്ദിപ്രകാശനം എന്നിവയ്ക്ക് നാം ഇരിക്കും. സ്ത്രോത്രയാഗ പ്രാർത്ഥന, ദിവ്യകാരുണ്യ സ്വീകരണത്തിനുള്ള അടുത്ത ഒരുക്കം എന്നിവയ്ക്ക് നാം മുട്ടുകുത്തും. മുഖ്യകാർമികൻ ഇരിക്കുമ്പോഴെല്ലാം നാം ഇരിക്കും.
1065. ദിവ്യബലിമദ്ധ്യേ, ദൈവിക രഹസ്യമോ അതിലുള്ള നമ്മുടെ പങ്കാളിത്തത്തെ നേരിട്ട് പരിപോഷിപ്പിക്കുന്നതോ അല്ലാത്ത മറ്റെന്തെങ്കിലും ശ്രദ്ധിക്കുന്നത് നിഷിദ്ധമാണ്. തത്ഫലമായി, പ്രത്യേക അനുവാദം കൂടാതെ, ആരാധനക്രമ പ്രാർത്ഥനാ പുസ്തകങ്ങൾക്കു പുറമെയുള്ള മറ്റെന്തെങ്കിലും നമ്മുടെ സന്യസ്തർ ഉപയോഗിക്കുന്നത് അനുവദനീയമല്ല.
1066. സമൂഹ ദിവ്യബലിയെ അർദ്ധ-ആശ്രമ ബലിയായി കരുതണം. പ്രത്യേകിച്ചും നമ്മുടെ കർത്താവിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും മാലാഖമാരുടെയും വി. യൗസേപ്പിന്റെയും വി. സ്നാപക യോഹന്നാന്റെയും പരിശുദ്ധരായ അപ്പസ്തോലന്മാരുടെയും വേദപാരംഗതന്മാരുടെയും സഭാസ്ഥാപകരുടെയും തിരുനാൾ ദിനങ്ങളിൽ ദിവ്യബലിയുടെ ചില ഭാഗങ്ങൾ ഇടയ്ക്കിടെ നാം ആലപിക്കും. മറ്റെല്ലാ ദിനങ്ങളിലും ദൈവിക പരിശുദ്ധി മൂലമുള്ള ശുദ്ധീകരണമെന്ന നമ്മുടെ സവിശേഷ ലക്ഷ്യത്തെപ്രതി നാം തൈ്രശുദ്ധ കീർത്തനം (പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ) ആലപിക്കും.
1067. സമൂഹബലിമദ്ധ്യേ, നൊവേനകൾ, ഭക്തഭ്യാസങ്ങൾ, ആദ്ധ്യാത്മിക പാരായണം, ലുത്തിനിയകൾ മുതലായവ വിലക്കിയിരിക്കുന്നു. ദൈവിക ബലി നിഷ്പ്രഭമാക്കപ്പെടരുത്. ഇതര കാര്യങ്ങളാൽ അതിൽ സംബന്ധിക്കുന്നവരുടെ ശ്രദ്ധ പതറരുത്.
1068. ദിവ്യബലിയിലെ മറുപടികൾ നാം സബ്ഡീക്കന്മാർക്കൊപ്പം പ്രാർത്ഥിക്കും. ബലിയർപ്പകനൊപ്പം മാറിമാറി ഒരിക്കലും നാം പ്രാർത്ഥിക്കുകയില്ല. പക്ഷേ, എല്ലായ്പ്പോഴും അദ്ദേഹവുമായി ഏകയോഗമായി, ഒരിക്കലും അദ്ദേഹത്തിന്റെ ശബ്ദത്തെ മറികടക്കാതെ.
1069. പ്രവേശക പ്രഭണിതവും ദിവ്യകാരുണ്യ പ്രഭണിതവും ചൊല്ലുന്നതിനായി നമുക്ക് ലഘു ദിവ്യപൂജാഗ്രന്ഥം ഉപയോഗിക്കാവുന്നതാണ്. സാധ്യമായ ഏറ്റവും വലിയ ശ്രദ്ധ ദൈവവചന പ്രഘോഷണത്തിനു നാം നൽകും.
1070. നാം നേരിട്ട് വായിക്കാതെ, വായനകൾ നാം ശ്രദ്ധാപൂർവ്വം ശ്രവിക്കും. ഉച്ചത്തിൽ ചൊല്ലണമെന്ന് കർമം നിഷ്കർഷിക്കുന്ന ദിവ്യബലിയിലെ എല്ലാ ഭാഗങ്ങളും ഓരോരുത്തരും വ്യക്തമായി കേൾക്കത്തക്കവിധം സമൂഹബലിയർപ്പകൻ ഉച്ചത്തിലും വ്യക്തമായ ശബ്ദത്തിലും ഉരുവിടണം.
1071. വ്യക്തിപരമെന്ന് ആരാധനക്രമ മാർഗരേഖ ചൂണ്ടിക്കാണിക്കുന്ന ദിവ്യബലിയുടെ ഭാഗങ്ങൾ, അതിൽ സംബന്ധിക്കുന്നവർക്കു കേൾക്കാവുന്ന ശബ്ദത്തിൽ പ്രാർത്ഥിക്കരുത്. ബലിയർപ്പണത്തിലെ നിശ്ശബ്ദതയുടെ നിമിഷങ്ങൾ വിചിന്തനത്തിനും യേശുവുമായുള്ള എെക്യപ്രകരണങ്ങൾക്കും ദിവ്യകാരുണ്യ സ്വീകരണത്തിനുള്ള ഒരുക്കമെന്നോണവും വിലപ്പെട്ടവയാണ്.
1072. യഥായോഗ്യവും ആരാധനക്രമപരമായും തിരുവസ്ത്രങ്ങളണിഞ്ഞ രണ്ട് സബ്ഡീക്കന്മാരാണ് എപ്പോഴും സമൂഹബലിയിൽ ശുശ്രൂഷ ചെയ്യേണ്ടത്. ദിവ്യബലിയുടെ കർമാനാഷ്ഠാനത്തിൽ ഒരു ശുശ്രൂഷ നിർവ്വഹിക്കുക എന്നത് ഒരു ബഹുമതിയും ആനുകൂല്യവുമാണ്. ഇക്കാരണത്താൽ, ചെറുപട്ടങ്ങൾ സ്വീകരിച്ചവർക്ക് മുൻഗണന കൊടുക്കുന്നത് അഭികാമ്യം. അവരുടെ അഭാവത്തിൽ വ്രതവാഗ്ദാനം നടത്തിയവർ.
1073. കാഴ്ചവയ്പിന്റെ സമയത്ത്, അനാവശ്യമായ കാലതാമസം ഒഴിവാക്കി, സബ്ഡീക്കന്മാരല്ലാത്ത ഒന്നോ രണ്ടോ സമൂഹാംഗങ്ങൾ അൾത്താരയ്ക്കു മുമ്പിൽ മുട്ടുകുത്തിയ ശേഷം ഒരുമിച്ച് അൾത്താരയിലേക്കു കയറിച്ചെന്ന് ബലിയർപ്പകന് കുസ്തോദി(കൾ) സമർപ്പിച്ചുകൊണ്ട് അൾത്താരയിലേക്കു വരും.
1074. സ്ഥാപന വാക്യങ്ങൾക്കു ശേഷം, അതുപോലെത്തന്നെ, അതേയാളുകൾ തന്നെ, ഈ സമയം പവിത്രീകരിച്ച തിരുവോസ്തി ഉൾക്കൊള്ളുന്ന കുസ്തോതിക്കുള്ള മേൽവിരിപ്പുശീലകൾ കാർമികനു കൈമാറുന്നു. കർത്താവിന്റെ സാന്നിദ്ധ്യത്തോടുള്ള ബഹുമാനാർത്ഥം അവ കൈമാറുന്നതിന് അവർ മുട്ടുകുത്തുന്നു. അപ്രകാരം, അത്യാവശ്യമെങ്കിൽ, ദിവ്യകാരുണ്യ സ്വീകരണാനന്തരം ഒഴിഞ്ഞ കുസ്തോദികളും അവയുടെ മേൽവിരിപ്പുശീലകളും നീക്കംചെയ്യുന്നു.
1075. സ്തോത്രയാഗപ്രാർത്ഥനയുടെ തുടക്കത്തിൽ, മറ്റൊരു അൾത്താര ശുശ്രൂഷി ഒരു തിരി കത്തിച്ച് ഏവരും കാണത്തക്കവിധം അതു പിടിച്ചുകൊണ്ട്, സ്ഥാപന വചനങ്ങൾ മുതൽ ദിവ്യകാരുണ്യ സ്വീകരണം വരെ അൾത്താരയ്ക്കരികിൽ നിലകൊള്ളും. ഈ നാളം ദിവ്യകാരുണ്യ നാഥനുവേണ്ടി സന്നിഹിതരായ എല്ലാവരുടെയും വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും പ്രതീകമായാണ് ഉപയോഗിക്കുന്നത്.
1076. സമൂഹബലിയുടെ കാഴ്ചവയ്പു സമയത്ത് ഇരുഗണമായി ഏറ്റവും അമൂല്യമായ തിരുരക്തത്തിന്റെ പൊതുവായ സമൂഹപ്രാർത്ഥന നാം ചൊല്ലും. കൂദാശാവചനങ്ങൾക്കു ശേഷം വിശ്വാസപ്രഖ്യാപനം നാമെല്ലാവരും ആലപിക്കും.
1077. കൂദാശവചനങ്ങൾക്കു ശേഷമുള്ള വിശ്വാസ പ്രഖ്യാപനത്തിന്, ഞായറാഴ്ചകളിൽ "ഒരാൾ'' (Homo Quidam), തിങ്കളാഴ്ചകളിൽ "ഇതെത്ര മധുരം''(O Quam Suavis Est), ചൊവ്വാഴ്ചകളിൽ "ഓ കൂടുതൽ ശോഭയാർന്ന കുരിശേ'' (O Crux Splendidior), ബുധനാഴ്ചകളിൽ "നാമഭിമാനിക്കണം'' (Nos Autem Gloriari), വ്യാഴാഴ്ചകളിൽ "ഓ വിശുദ്ധ വിരുന്നേ'' (O Sacrum Convivium), വെള്ളിയാഴ്ചകളിൽ "ക്രിസ്തു നമുക്കായി'' (Christus Factus Est Pro Nobis), ശനിയാഴ്ചകളിൽ "ദാസൻ ആശിക്കുന്ന പോലെ'' (Sicut Servus Desiderat) എന്നീ ഗീതങ്ങൾ ആലപിക്കും. മേലധികാരിക്ക് മറ്റ് ദിവ്യകാരുണ്യ ഗീതങ്ങൾ തിരഞ്ഞെടുക്കാവുന്നതാണ്.
1078. വിശ്വാസ പ്രഖ്യാപനത്തിനു ശേഷം, ദിവ്യകാരുണ്യത്തിനും, തുടർന്നുള്ള നമ്മുടെ കൃതജ്ഞതാപ്രകാശനത്തിനുമായി നാം സ്വകാര്യമായും നിശ്ശബ്ദമായും നമ്മുടെ ഒരുക്കം ആരംഭിക്കുന്നു.
1079. വ്യാഴാഴ്ചകളിൽ മേലധികാരിയുടെ വിവേചനാധികാരത്തിനനുസൃതവും വിദ്യാലയത്തിന് അവധിയാണെങ്കിലും, സുദീർഘമായ ദിവ്യകാരുണ്യ സ്വീകരണ ഒരുക്കവും കൃതജ്ഞതാപ്രകാശനവും നാം ഉപയോഗിക്കും. ആദ്യത്തേത് ദിവ്യബലിയ്ക്കു മുമ്പും രണ്ടാമത്തേത് ദിവ്യബലിയ്ക്കു ശേഷവുമാണ് ചെയ്യുന്നത്.
1080. കർതൃപ്രാർത്ഥനയ്ക്കു ശേഷം, പ്രദക്ഷിണത്തിനെന്നപോലെ, ദിവ്യകാരുണ്യാർത്ഥികളെല്ലാം നിശ്ശബ്ദരായി മദ്ധ്യ ഇടനാഴിയിൽ അണിനിരക്കും. അവർ "ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന'' എന്ന പ്രാർത്ഥനഉച്ചത്തിൽ ചൊല്ലുകയും ദിവ്യകാരുണ്യ സ്വീകരണത്തിനു മുമ്പ് കാർമികൻ ചൊല്ലുന്ന പ്രാർത്ഥന നിശ്ശബ്ദമായി ചൊല്ലുകയും ചെയ്യും.
1081. "ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന'' എന്ന പ്രാർത്ഥന മൂന്നു തവണ ചൊല്ലുന്നത് ഏതൊരു മാരകപാപത്തിൽ നിന്നും, ലഘുപാപത്തിൽ നിന്നും, മനഃപൂർവ്വമുള്ള ഏതൊരു അപൂർണ്ണതയിൽ നിന്നുമുള്ള സമ്പൂർണ്ണ ശുദ്ധീകരണത്തിനായി ആന്തരികമായി പ്രയോജനപ്പെടുത്താവുന്നതാണ്.
1082. "ഇതാ ദൈവത്തിന്റെ കുഞ്ഞാട്'' എന്ന വാക്കുകൾ ഉപയോഗിച്ച് കാർമികൻ തിരുവോസ്തി നമുക്കു നൽകുമ്പോൾ, "കർത്താവേ, ഞാൻ യോഗ്യനല്ല'' എന്നു പ്രത്യുത്തരിച്ച ശേഷം സമ്പൂർണ്ണമായ അച്ചടക്കത്തോടുകൂടെ നാം കർത്താവിനെ സ്വീകരിക്കും.
1083. "കർത്താവേ, ഞാൻ യോഗ്യനല്ല'' എന്നുച്ചരിക്കുമ്പോൾ, ആന്തരികമായി നമ്മുടെ ദയനീയമായ ഗതകാലത്തെയും നമ്മുടെ ദയനീയമായ വർത്തമാനകാലത്തെയും, സകല എളിമയിലും, നമ്മുടെ ദയനീയമായ ഭാവിയെയും കുറിച്ച് വിചിന്തനം ചെയ്യും. ഒരുക്കത്തിന്റെയും നമ്മുടെ ഓർമ്മയുടെയും ബുദ്ധിയുടെയും ഇച്ഛയുടെയും അഭാവത്തിനും ഇത് പ്രയോഗിക്കാവുന്നതാണ്.
1084. ദിവ്യകാരുണ്യ സ്വീകരണ സമയത്ത്, എന്തെങ്കിലും ആവശ്യം വരുമെന്നു കരുതി, മറ്റ് രണ്ട് അൾത്താര ശുശ്രൂഷികൾ ഒരു അൾത്താരവിരി പിടിക്കും. മറ്റ് രണ്ടു ശുശ്രൂഷികൾ ഇരു വശങ്ങളിലുമായി തിരികൾ പിടിക്കും. മറ്റ് രണ്ടു പേർ സങ്കീഞ്ഞുകൾ പിടിക്കും. ഈ ശുശ്രൂഷകൾ നൽകുമ്പോഴും, ദിവ്യകാരുണ്യ സ്വീകരണ സമയത്ത് അവരെല്ലാവരും മുട്ടുകുത്തുന്നു.
1085. ചെറുപട്ടങ്ങൾ സ്വീകരിച്ചവരും വ്രതവാഗ്ദാനം ചെയ്തവരും മദ്ബഹായിൽ ദിവ്യകാരുണ്യം സ്വീകരിക്കും. അതേസമയം മറ്റുള്ളവർ ദിവ്യകാരുണ്യസ്വീകരണത്തിനുള്ള ഇരുമ്പഴിയ്ക്കരികിൽ താഴെപ്പറയുന്ന ക്രമത്തിൽ നിൽക്കും: വൈദികവിദ്യാർത്ഥികൾ, സിസ്റ്റേഴ്സ്, തുടർന്ന് അല്മായർ.
1086. ദിവ്യകാരുണ്യ സ്വീകരണ സമയത്ത് അൾത്താരയിൽ ശുശ്രൂഷ ചെയ്യുന്നവരെല്ലാം ദൈവസന്നിധിയിൽ ശുശ്രൂഷ ചെയ്യുന്ന ഏഴ് മാലാഖമാരോടും യേശുവിനോടും സമ്പൂർണ്ണ സ്നേഹത്തിന്റെ പ്രവൃത്തി വഴി സ്വയം എെക്യപ്പെടും.
1087. ദിവ്യകാരുണ്യ സ്വീകരണ സമയത്ത്, നാം നിന്നുകൊണ്ട് ദിവ്യകാരുണ്യ ഗീതാലാപനവും ദിവ്യകാരുണ്യ പ്രാർത്ഥനയും മാറിമാറി ചൊല്ലും. ഗീതങ്ങളും പ്രാർത്ഥനകളും പ്രാദേശിക ഭാഷയിലോ ലത്തീൻ ഭാഷയിലോ ആകാം. ഓ! ഈ ദിവ്യകാരുണ്യ സ്വീകരണം ഒരിക്കലും അവസാനിച്ചിരുന്നില്ലെങ്കിൽ എന്നു നാം ആശിക്കുന്നു!
1088. ദിവ്യകാരുണ്യ സ്വീകരണാനന്തരം നിശ്ശബ്ദമായി, ഓരോരുത്തരും സ്വകാര്യമായി കർത്താവിനു നന്ദി പ്രകാശിപ്പിക്കും. ദിവ്യബലിയുടെ അവസാനത്തിൽ, സന്നിഹിതരായ എല്ലാവർക്കുമൊപ്പം ക്രിസ്തുരാജനായ, ക്രൂശിതനായ യേശുവിനോടുള്ള പ്രാർത്ഥനകളും ദൈവവിളികൾക്കായുള്ള പ്രാർത്ഥനയും ചൊല്ലും.
1089. കാർമികന്റെ സമാപനാശീർവാദം ഭക്തിനിർഭരമായി നാം സ്വീകരിച്ച് ദിവസം മുഴുവനിലേയ്ക്കും വ്യാപിപ്പിക്കാൻ ശ്രമിക്കും.
1090. മദ്ധ്യസ്ഥപ്രാർത്ഥനയ്ക്കായി മൂന്ന് ദൈവിക വ്യക്തികളുമായുള്ള മറിയത്തിന്റെ ദൈവൈക്യത്തിനുള്ള സ്തുതിപ്രകരണമായും അപ്രകാരം മറിയം നമ്മോടൊപ്പവും നമുക്കുവേണ്ടിയും നന്ദിയർപ്പിക്കുകയും മാദ്ധ്യസ്ഥ്യം വഹിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നതിനും നമുക്കായി ദൈവൈക്യം നേടിത്തരുന്നതിനും വേണ്ടി നന്മനിറഞ്ഞ മറിയമേ എന്ന പ്രാർത്ഥന മൂന്നാവൃത്തി ഓരോരുത്തരും പ്രാർത്ഥിക്കണമെന്ന് നിർദ്ദേശിക്കുന്നു.
1091. ആരാധനയുടെയും സ്തുതിയുടെയും അനുതാപത്തിന്റെയും പ്രാർത്ഥനയുടെയും ചൈതന്യം സദാ നിലനിർത്തിക്കൊണ്ട്, ദൃശ്യമായ എല്ലാ പാപങ്ങൾക്കും, വിശിഷ്യാ വാച്യാലുള്ളവയ്ക്കുള്ള പ്രായശ്ചിത്തമായും നാം സ്വീകരിച്ച ദിവ്യകാരുണ്യത്തിനായുള്ള കൃതജ്ഞതയായി ഈ ഭാഗ്യങ്ങളെ വിനിയോഗിച്ചുകൊണ്ടും ദൈവസ്തുതികൾ മുഴുഹൃദയത്തോടെ നാം ചൊല്ലുകയും ചെയ്യും.
1092. ദിവ്യബലിയുടെ അവസാനം, ബലിയർപ്പകൻ മേലധികാരിയാണെങ്കിൽ, ദിവ്യബലിയുടെയും ദിവ്യകാരുണ്യ സ്വീകരണത്തിന്റെയും അടുത്ത കൃതജ്ഞതാപ്രകാശനം സമാപിപ്പിച്ചുകൊണ്ട് സങ്കീർത്തനങ്ങളോ ഗീതങ്ങളോ ആലപിച്ചുകൊണ്ട് സങ്കീർത്തിയിലേയ്ക്ക് നാമദ്ദേഹത്തെ അനുഗമിക്കും. ഇതിനായി പുസ്തകങ്ങൾ ഉപയോഗിക്കാതിരിക്കുന്നതിനുവേണ്ടി ചില സങ്കീർത്തനങ്ങളും ഗീതങ്ങളും ഹൃദിസ്ഥമാക്കുന്നത് അത്യാവശ്യമാണ്.
1093. സങ്കീർത്തിയിലായിരിക്കുമ്പോൾ, കാർമികൻ തിരുവസ്ത്രങ്ങൾ മാറുമ്പോൾ, നിശ്ശബ്ദരായി നേരെയോ വളഞ്ഞതോ ആയ ഒരു വരിയായി നിലകൊള്ളുക. അതിനുശേഷം, ദിവ്യകാരുണ്യ സ്വീകരണത്തിനുപയോഗിച്ച അതേ ക്രമപ്രകാരം, സാധാരണ ആരാധനക്രമ രീതിയുപയോഗിച്ച് സമാധാന ചുംബനം സ്വീകരിക്കാൻ സമീപിക്കും.
1094. സമാധാന ചുംബനം നൽകുമ്പോൾ, വൈദികൻ മതപരമായ ഒരഭിവാദനം ഉപയോഗിക്കും. ഞായറാഴ്ചകളിൽ "കർത്താവ് നിന്നോടു കൂടെ'', തിങ്കളാഴ്ചകളിൽ "നിയമം നിന്നോടു കൂടെ'', ചൊവ്വാഴ്ചകളിൽ "പ്രകാശം നിന്നോടു കൂടെ'', ബുധനാഴ്ചകളിൽ "സ്നേഹം നിന്നോടു കൂടെ'', വ്യാഴാഴ്ചകളിൽ "ആനന്ദം നിന്നോടു കൂടെ'', വെള്ളിയാഴ്ചകളിൽ "കുരിശ് നിന്നോടു കൂടെ'', ശനിയാഴ്ചകളിൽ "സമാധാനം നിന്നോടു കൂടെ''. മറുപടി എല്ലായ്പ്പോഴും ഒന്നു തന്നെ: "അങ്ങയോടും കൂടെ''.
1095. പ്രഭാതത്തിലെ സമാധാന കർമത്തിനുശേഷം, കാർമികൻ മേലധികാരിയാണെങ്കിൽ, അദ്ദേഹത്തിനു ചുറ്റും എല്ലാവരും മുട്ടുകുത്തുന്നു. ചുരുങ്ങിയ വാക്കുകളിലുള്ള അനുശാസനത്തോടെ, ഓരോ വ്യക്തിയ്ക്കും സമൂഹത്തിനും അദ്ദേഹം അവരുടെ അനുദിന കർത്തവ്യങ്ങൾ നൽകും. സമൂഹത്തിനുവേണ്ടി അദ്ദേഹം ധ്യാനം പ്രസംഗിക്കുകയാണെങ്കിൽ കർത്തവ്യങ്ങൾ ഒഴിവാക്കാവുന്നതാണ്.
1096. തുടർന്ന്, അവർ പള്ളിയിലേയ്ക്കു മടങ്ങുകയും നിന്നുകൊണ്ട് കന്യകാമറിയത്തിന്റെ പ്രഭണിതം ആലപിച്ചുകൊണ്ട്, ദിവ്യകാരുണ്യ സ്വീകരണത്തിനുപയോഗിച്ച അതേ ക്രമത്തിൽ അണിനിരക്കുകയും, പെസഹാക്കാലത്തൊഴികെ, അവസാന അപേക്ഷക്ക് മുട്ടുകുത്തുകയും ചെയ്യും.
1097. അപ്രകാരം, "ഞങ്ങളുടെ രക്ഷകന്റെ സ്നേഹമയിയായ അമ്മേ'' എന്ന ഗീതം ആലപിക്കുമ്പോൾ, "പാപികളായ ഞങ്ങളിൽ കരുണ തോന്നണമേ'' എന്ന വാക്കുകൾ പാടുമ്പോൾ മുട്ടുകുത്തുന്നു. "സ്വർല്ലോക രാജ്ഞീ, സ്വസ്തി'' എന്ന ഗീതത്തിൽ "ഞങ്ങളെ രക്ഷിക്കാൻ ക്രിസ്തുവിനോടു മാദ്ധ്യസ്ഥ്യം വഹിക്കണമേ'' എന്ന വാക്കുകൾ പാടുമ്പോൾ മുട്ടുകുത്തുന്നു. "പരിശുദ്ധ രാജ്ഞീ, കരുണയുള്ള മാതാവേ, സ്വസ്തി'' എന്ന ഗീതത്തിൽ "കരുണയും വാത്സല്യവും മാധുര്യവും നിറഞ്ഞ കന്യകാമറിയമേ'' എന്നുപാടുമ്പോൾ മുട്ടുകുത്തുന്നു.
1098. അതിനുശേഷം, ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ആത്മാക്കൾക്കു വേണ്ടിയും സഭാസമൂഹത്തിലെ നമ്മുടെ പ്രിയപ്പെട്ടവർക്കുവേണ്ടിയും നമ്മുടെ ഉപകാരികൾക്കുവേണ്ടിയും "അഗാധത്തിൽ നിന്നു ഞാൻ'' എന്ന സങ്കീർത്തനം നിശ്ശബ്ദമായി ഉരുവിട്ടുകൊണ്ട് ഗണങ്ങളോ സംഘങ്ങളോ ആയി ദേവാലയം വിട്ടുപോകുന്നു. മറ്റെന്തെങ്കിലും അനുശാസിക്കാത്ത സാഹചര്യത്തിൽ നാം ദേവാലയം വിട്ടുപോകുമ്പോഴെല്ലാം നാമിങ്ങനെ ചെയ്യുന്നു.
1099. നമ്മുടെ മുറികളിലേയ്ക്കു നാം തിരിച്ചുപോകുമ്പോൾ - സമയമുണ്ടെങ്കിൽ - സ്വീകരിച്ച ദിവ്യകാരുണ്യത്തിനായി നന്ദിപ്രകാശിപ്പിക്കാനും ഓരോ വ്യക്തിയുടെയും ഭക്തിയ്ക്കനുസരിച്ച് കൂടുതൽ കൃപകൾക്കായി മാദ്ധ്യസ്ഥ്യം വഹിക്കാനുമായി വിവിധ ദിവ്യബലികളുടെ ദിവ്യകാരുണ്യ സ്വീകരണാനന്തര പ്രാർത്ഥനകളിൽ നിന്നും തിരഞ്ഞെടുത്ത ബൈബിൾ വചനങ്ങളുടെ ഒരു ജപമാല നാം ചൊല്ലും.
Comments
Post a Comment