(130) ഭാ​ഗം 1: ആരോഹണം

124. ദേവാലയത്തിൽ - ദിവ്യബലിയ്ക്കായ്

1050. തുടർന്ന്, നിശ്ശബ്ദമായി സമയക്രമം പോലെ, ഇവിടെ പരാമർശിക്കുന്ന ഒന്നിനുശേഷം സാധാരണ ചെയ്യുന്നതുപോലെ, ദിവ്യബലിക്കോ ധ്യാനത്തിനോ പഠനത്തിനോ നാം പോകുന്നു. പോകുംവഴിയിൽ നാം തനിച്ചോ നമുക്കടുത്തുള്ള സഹസന്യാസിയുമായി ചേർന്നോ നാം പ്രാർത്ഥിക്കും.

1051. വരാന്തയിലൂടെ പോകുമ്പോഴും ചവിട്ടുപടികൾ കയറിയിറങ്ങുമ്പോഴും, സമയം അനുവദിക്കുന്നതിനനുസരിച്ച്, ഒന്നിൽക്കൂടുതൽ തവണ നാം ക്രിസ്തീയ പ്രകരണങ്ങൾ ആവർത്തിച്ച് ചൊല്ലും. ഇവയും നിശ്ശബ്ദത ഉറപ്പാക്കാൻ സഹായിക്കും.

1052. കന്യകാമറിയത്തിന്റെ തിരുനാൾദിനങ്ങൾക്കു തലേന്ന്, നാം ചവിട്ടുപടികൾ കയറിയിറങ്ങുമ്പോഴും പുറത്തുപോകുമ്പോഴും അകത്തുപ്രവേശിക്കുമ്പോഴും ക്രിസ്തീയ പ്രകരണങ്ങൾക്കു പകരമായി നന്മനിറഞ്ഞ മറിയമേ എന്ന ജപത്തിന്റെ ആദ്യഭാഗം നാം ആവർത്തിക്കുകയും തിരുനാൾ ദിനത്തിൽ പരിശുദ്ധ മറിയമേ എന്ന രണ്ടാം പകുതി പ്രാർത്ഥിക്കുകയും ചെയ്യും.

1053. പുറംയാത്രകളിൽ നാം തനിച്ചോ സഹസന്യാസിക്കൊപ്പമോ പ്രാർത്ഥിക്കും. ജപമാലയുടെ ഒരു ദശകം നാം ചൊല്ലുകയും ശേഷമുള്ള സമയം ദൈവത്തെക്കുറിച്ചു ചിന്തിച്ചുകൊണ്ടും വഴിയിൽ നാം കണ്ടുമുട്ടുന്നവരുടെ മാലാഖമാരുമായി സ്വയം എെക്യപ്പെട്ടുകൊണ്ടും മിതത്വത്തോടെയുള്ള നിശ്ശബ്ദതയിൽ ചിലവഴിക്കും.

1054. ദിവ്യബലിക്കും ദിവ്യകാരുണ്യസ്വീകരണത്തിനുമായി പ്രധാന ദേവാലയത്തിലേക്ക് പോകുമ്പോൾ താണസ്വരത്തിൽ സ്വകാര്യമായോ ഒരു സഹയാത്രികനൊപ്പമോ "ആരോഹണ സങ്കീർത്തനങ്ങൾ'' ദൂരത്തെ ആശ്രയിച്ച് സമ്പൂർണ്ണമായോ ഭാഗികമായോ നാം ചൊല്ലും. ഇക്കാര്യത്തിനായി ഈ സങ്കീർത്തനങ്ങൾ നാം ഹൃദിസ്ഥമാക്കണം.

1055. ഒരു ദിവസം ആദ്യമായി നാം പള്ളിയിൽ പ്രവേശിക്കുമ്പോൾ ദിവ്യകൂദാശയ്ക്കു മുമ്പിൽ നാം മുട്ടുകുത്തും. പിന്നീട്, അനുതാപമാർന്ന ഹൃദയത്തോടുകൂടെ വിശുദ്ധ ജലമുപയോഗിച്ച് നാം സ്വയം ആശീർവ്വദിക്കുകയും ഒരുമിച്ചോ തനിച്ചോ താഴെക്കാണുന്ന പ്രാർത്ഥനകൾ ഉപയോഗിച്ച് നമ്മുടെ ആരാധന നടത്തുകയും ചെയ്യും:

1056. ആദ്യം മുട്ടുകുത്തുമ്പോൾ: "ഓ അനന്ത സ്നേഹമേ, പിതാവായ ദൈവമേ, പാപിയായ എന്നോടു കരുണയായിരിക്കണമേ! ഓ അനന്ത സ്നേഹമേ, പുത്രനായ ദൈവമേ, പാപിയായ എന്നോടു കരുണയായിരിക്കണമേ! ഓ അനന്ത സ്നേഹമേ, പരിശുദ്ധാത്മാവായ ദൈവമേ, പാപിയായ എന്നോടു കരുണയായിരിക്കണമേ!''

1057. രണ്ടാം പ്രാവശ്യം മുട്ടുകുത്തുമ്പോൾ: "ഓ അനന്ത സ്നേഹമേ, പിതാവായ ദൈവമേ, അങ്ങയുടെ സത്യത്തെപ്രതിയും കന്യകാമറിയത്തിനുവേണ്ടിയും അങ്ങയുടെ വചനത്തിന്റെ പ്രതിച്ഛായയാക്കി എന്നെ മാറ്റണമേ! ഓ അനന്ത സ്നേഹമേ, പിതാവായ ദൈവമേ, പുത്രനായ ദൈവമേ, അങ്ങയുടെ സ്നേഹത്തെപ്രതിയും കന്യകാമറിയത്തിനുവേണ്ടിയും അങ്ങയുടെ ആത്മാവിന്റെ ഒരു പ്രതിരൂപമാക്കി എന്നെ മാറ്റണമേ! ഓ അനന്ത സ്നേഹമേ, പിതാവായ ദൈവമേ, പുത്രനായ ദൈവമേ, പരിശുദ്ധാത്മാവായ ദൈവമേ, അങ്ങയുടെ മഹത്വത്തപ്രതിയും കന്യകാമറിയത്തിനുവേണ്ടിയും അങ്ങയുടെ സമ്പൂർണ്ണ ഛായയും സാദൃശ്യവുമാക്കി എന്നെ മാറ്റണമേ!''

1058. മൂന്നാം തവണ മുട്ടുകുത്തുമ്പോൾ: "ഓ ദിവ്യകാരുണ്യ യേശുവേ, ഞാനങ്ങയിൽ വിശ്വസിക്കുന്നു, ഞാനങ്ങയിൽ പ്രത്യാശിക്കുന്നു, ഞാനങ്ങയെ സ്നേഹിക്കുന്നു. ഓ പരിശുദ്ധ ദിവ്യകാരുണ്യ യേശുവേ, അങ്ങയുടെ ആരാധനയും കൃതജ്ഞതയും അനുതാപവും പ്രാർത്ഥനയുമായി എന്നെ എെക്യപ്പെടുത്തണമേ. ഓ പരിശുദ്ധ കൂദാശയിലെ യേശുവേ, അങ്ങയോടൊപ്പം ത്രിത്വത്തിനുള്ള ഒരു ഓസ്തിയും മനുഷ്യവംശത്തിനുള്ള ഒരു കൂദാശയുമാക്കി എന്നെ മാറ്റണമേ.''

1059. തുടർന്ന്, തങ്ങളുടെ പ്രത്യേക സ്ഥാനങ്ങളിൽ മുട്ടുകുത്തിനിന്ന് അഗാധാചാരം ചെയ്യുകയും അരമണിക്കൂറിൽ കൂടുതൽ ഭക്തകൃത്യം നീണ്ടുനില്ക്കുന്നില്ലെങ്കിൽ യാതൊന്നിലും ചാരാതെ മുട്ടുകുത്തി തുടരുകയും ചെയ്യുന്നു.

1060. അതിവിശുദ്ധ സ്ഥലം ദിവ്യബലിക്കും മറ്റ് വിശുദ്ധ കർമങ്ങൾക്കും മാത്രമേ ഉപയോഗിക്കാവൂ. ആ പരിശുദ്ധ സ്ഥലത്തോട് വലിയ ബഹുമാനമുണ്ടായിരിക്കാൻ അത്മായരെ പഠിപ്പിക്കുകയും ചെയുന്നു.

1061. ഒറ്റയ്ക്ക് നാം പള്ളിയിൽ പ്രവേശിക്കുമ്പോൾ നമ്മുടെ പ്രഥമ ചിന്ത അൾത്താരയെ വീക്ഷിക്കാനും യേശുവിന് ഏതെങ്കിലും ദൃശ്യമായ സേവനം ആവശ്യമുണ്ടോയെന്ന് നോക്കുകയും, ഉദാഹരണത്തിന് ശുചിത്വം, വിശുദ്ധസ്ഥലത്തെ കെടാവിളക്ക്, മെഴുകുതിരികൾ പൂക്കൾ മുതലായവയെല്ലാം ശരിയായ ക്രമത്തിലാണിരിക്കുന്നതെന്ന് ഉറപ്പുവരുത്തുന്നത്, ആവശ്യമെങ്കിൽ വലിയ ബാഹ്യ ബഹുമാനത്തോടും ആന്തരിക സ്നേഹത്തോടും കൂടെ ശുശ്രൂഷ ചെയ്യുന്നതുമാണ്.

1062. പള്ളിയിൽ തനിച്ചായിരിക്കുമ്പോൾ, അകത്തു പ്രവേശിക്കുമ്പോഴും പുറത്തു പോകുമ്പോഴും മുട്ടുകുത്തുമ്പോൾ, നമ്മെ സംബന്ധിച്ചിടത്തോളം കൂടുതൽ ബാഹ്യമായ ബഹുമാനത്തിന്റെ പ്രതീകമായും അതുപോലെ ഇൗ ദൈവിക സമാഗമത്തെപ്രതിയുള്ള ആനന്ദപ്രദമായ ഒരു സ്നേഹ പ്രവൃത്തിയായും ദൈവഭവനത്തിന്റെ തറ ചുംബിക്കുന്നത് നാം കൂട്ടിച്ചേർക്കും.

1063. പള്ളിയിൽ നമ്മുടെ സ്ഥാനത്തെത്തുമ്പോൾ, ദിവ്യബലി ഉടനെ ആരംഭിക്കുന്നില്ലെങ്കിൽ, രാവിലെ 9 മണിയോടനുബന്ധിച്ച് സാധാരണ നിശ്ചയിച്ചിരിക്കുന്ന ഭക്തഭ്യാസം പൂർണ്ണമായോ ഭാഗികമായോ നമുക്കു നേരത്തെ ചെയ്യാവുന്നതാണ്. തുടർച്ചയായി അരമണിക്കൂറെങ്കിലും ഉണ്ടെന്ന് ഉറപ്പില്ലെങ്കിൽ ധ്യാനം നാം നേരത്തെയാക്കുന്നില്ല.

Comments

Popular posts from this blog

1 മുഖക്കുറിപ്പ്

ഭാ​ഗം 1: ആരോഹണം (011)

ഭാ​ഗം 1: ആരോഹണം (115)