(129) ഭാഗം 1: ആരോഹണം
123. ഉറക്കറകളിൽ നിന്ന് പള്ളിയിലേയ്ക്ക്
1036. ഉറക്കമുണരുമ്പോൾ ഓരോരുത്തരും കുരിശടയാളത്താൽ സ്വയം ആശീർവ്വദിക്കുന്നു. അപ്രകാരം, തന്റെ ആദ്യ വാക്കുകൾ മൂന്നു ദൈവിക വ്യക്തികളിലേക്കുള്ള ഒരുയർച്ചയായിരിക്കും. അപ്രകാരം, തന്റെ വ്യക്തിപരമായ ഭക്ത പ്രാർത്ഥനകളിൽ തന്റെ ആത്മാവിലധിവസിക്കുന്ന പരിശുദ്ധ ത്രിത്വത്തിൽ അയാൾ കേന്ദ്രീകരിച്ചിരിക്കും.
1037. ഉറക്കമുണർന്നയുടൻ ഇപ്രകാരം പറയണം: നേതാവ്: "ഞാനിതാ, അങ്ങെന്നെ വിളിച്ചല്ലോ. കർത്താവേ, അരുൾച്ചെയ്താലും. അങ്ങയുടെ ദാസനിതാ ശ്രവിക്കുന്നു.'' മറുപടി: "കർത്താവേ, ഞാനെന്താണ് അങ്ങേയ്ക്കായി ചെയ്യേണ്ടത്? അങ്ങയുടെ വചനം പോലെ എന്നിൽ ഭവിക്കട്ടെ.''
1038. സമൂഹത്തിൽ ഉണർത്തുമണിക്ക് താഴെവരുന്ന പ്രാർത്ഥനകൾ ചൊല്ലുന്നു: V) Benedicamus Patrem et Filium cum Sancto Spiritu. R) Laudemus et superexaltemus Eum in saecula. V) Sanctus, sanctus, sanctus, Dominus Deus Sabaot. R) Pleni sunt coali et terra Gloria tua: Hosanna in excelsis. V) Gloria Patri et Filio et Spiritu Sancto. R) Cum Maria, per Mariam, in Maria. Amen.
1039. നേതാവ്: "നമുക്ക് പരിശുദ്ധാത്മാവിനൊപ്പം പിതാവിനെയും പുത്രനെയും വാഴ്ത്താം.'' മറുപടി: ""നമുക്ക് എന്നേയ്ക്കും അവിടുത്തെ സ്തുതിച്ചു പുകഴ്ത്താം.'' നേതാവ്: "സർവ്വശക്തനായ കർത്താവായ ദൈവം പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ.'' മറുപടി: "അങ്ങയുടെ മഹിമയാൽ സ്വർഗ്ഗവും ഭൂമിയും നിറഞ്ഞിരിക്കുന്നു. ഉന്നതങ്ങളിൽ ഹോസ്സാന.'' നേതാവ്: "പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.'' മറുപടി: "മറിയത്തോടൊപ്പവും മറിയത്തിലൂടെയും മറിയത്തിലും, ആമ്മേൻ.''
1040. ഉണർത്തുമണിക്കു ശേഷം നേതാവ് പ്രഭാതഗീതം ആരംഭിക്കും. ഉറക്കച്ചടവും പ്രലോഭനങ്ങളും അകറ്റിനിർത്താൻ ഇതു സഹായകമാകുമെന്നു മാത്രമല്ല, ഗാനാലാപനം പരമ്പരാഗതമായുള്ള സ്നേഹപ്രകടനമാകയാൽ ദൈവ ശുശ്രൂഷയിലുള്ള ഈ ദിനം ഉദാരമായി ആരംഭിക്കാൻ അതു സഹായിക്കുകയും ചെയ്യും.
1041. ഞായറാഴ്ച പെന്തക്കുസ്തയുടെ സീക്വൻസ്, "വന്നാലും പരിശുദ്ധാത്മാവേ'' (വേനി ക്രെയാത്തോർ), തിങ്കളാഴ്ച പരിശുദ്ധ കന്യകയുടെ പൊതുവായ വേസ്പര ഗീതമായ "സമുദ്രതാരമേ, സ്വസ്തി'', ചൊവ്വാഴ്ച സഖറിയായുടെ കീർത്തനം, ബുധനാഴ്ച മറിയത്തിന്റെ മഹത്വകീർത്തനം, വ്യാഴാഴ്ച പെസഹാവ്യാഴത്തിന്റെ സീക്വൻസായ "എന്റെ നാവേ, രക്ഷകന്റെ മഹത്വമാലപിക്കുക'', വെള്ളിയാഴ്ച തിരുക്കുരിശിന്റെ തിരുനാൾ ദിനത്തിന്റെ വേസ്പര ഗീതമായ "രാജപതാക'', ശനിയാഴ്ച വായനകളുടെ സമാഹാരത്തിന്റെ സമാപനഗീതമായ സ്ത്രോത്രഗീതം "ദൈവമേ, ഞങ്ങളങ്ങേ വാഴ്ത്തുന്നു.'' മറ്റെല്ലാ ഗാനങ്ങളും മേധാവിയാണ് തിരഞ്ഞെടുക്കുന്നത്.
1042. പിന്നീട്, എല്ലാവരും വസ്ത്രം മാറുകയും സ്നാനം ചെയ്യുകയും കട്ടിലൊരുക്കുകയും എല്ലാം ക്രമീകരിക്കുകയും ചെയ്യുമ്പോൾ, കർത്താവിന്റെ മാലാഖ-യും അതോടൊപ്പം നാലു ക്രിസ്തീയ പ്രകരണങ്ങളും പ്രഭാതത്തിനായുള്ള പന്ത്രണ്ട് നന്മനിറഞ്ഞ മറിയമേ-യും ചൊല്ലണം.
1043. സമൂഹ പ്രാർത്ഥനയ്ക്കു മുമ്പ് സമയമുണ്ടെങ്കിൽ ഈ വിലപ്പെട്ട നിമിഷങ്ങൾ പാഴാക്കാതിരിക്കുന്നതിനായി ഒന്നുകിൽ മാനസിക പ്രാർത്ഥനയ്ക്കായുള്ള ഒരുക്കമായും അല്ലെങ്കിൽ ഏതെങ്കിലും വ്യക്തിപരമായ മരിയൻ ഭക്തിയും സ്വകാര്യമായി ഏവരും പ്രാർത്ഥിക്കും.
1044. നമ്മുടെ കർത്താവിന്റെ മാലാഖ എന്ന പ്രാർത്ഥന ഉൾക്കൊള്ളുന്നവ: (1) പരിശുദ്ധാത്മാവിന്റെ ഗീതം അഥവാ സീക്വൻസിന്റെ ആലാപനം; (2) ആരാധനക്രമ കാലത്തിനനുസരിച്ച്, കർത്താവിന്റെ മാലാഖ അഥവാ സ്വർല്ലോകരാജ്ഞീ; തുടർന്ന് "വിവാഹ വാക്യം'' എന്നു നാം വിളിക്കുന്ന നമ്മുടെ ആഹ്വാനം.
1045. ഇതാണ് നമ്മുടെ "വിവാഹ വാക്യം'': നേതാവ്: "ഇതാ, മണവാളൻ! പുറത്തുവന്ന് അവനെ എതിരേല്ക്കുവിൻ!'' മറുപടി: "ആമ്മേൻ, കർത്താവായ യേശുവേ, വരണമേ!'' ഇതുരുവിടുന്നത്, (1) ദിവ്യകാരുണ്യ സ്വീകരണത്തിനും (2) ദൈവത്തിന്റെ സമുന്നത കൃപാവരങ്ങൾക്കും (3) മരണത്തിനും വേണ്ടി നിരന്തരമായി ഒരുങ്ങുന്നതിനുള്ള നിയോഗത്തോടെയും (4) അരൂപിക്കടുത്ത ദിവ്യകാരുണ്യ സ്വീകരണമായുമാണ്.
1046. തുടർന്ന്, മുറിയിലെ അഥവാ ഉറക്കറകളിലെ പ്രധാന തിരുസ്വരൂപത്തിനു മുമ്പിൽ മുട്ടുകുത്തി നിന്നുകൊണ്ട് നാം പ്രഭാത പ്രാർത്ഥനകൾ ചൊല്ലും. മതാത്മകതയുടെ ചില പ്രകരണങ്ങളും തീരുമാനങ്ങളുടെ നവീകരണവും ഡിവോഷണലിൽ നിന്നുള്ള നിയോഗങ്ങളും ഉൾപ്പെടുന്നതാണത്.
1047. തിരുത്തേണ്ട തന്റെ പ്രധാനമായ ഒരു തെറ്റും അഥവാ ആർജ്ജിച്ചെടുക്കേണ്ട ഒരു പ്രത്യേക പുണ്യവും അതുപോലെത്തന്നെ ദൈവിക പ്രചോദനങ്ങളും കേന്ദ്രീകരിച്ചുകൊണ്ട്, ഒരു പ്രതിരോധ നടപടിയായി ചെയ്യുന്ന പ്രത്യേക ആത്മശോധന ഉൾക്കൊള്ളുന്ന ഹ്രസ്വമായൊരു നിശ്ശബ്ദ പ്രാർത്ഥനയും ഉണ്ടായിരിക്കും. തുടർന്നുവരുന്ന ധ്യാനത്തിന്റെ വിഷയത്തെ സംബന്ധിച്ചു ചിന്തിക്കാനും അതോടൊപ്പം മൂന്നു ത്രിത്വസ്തുതിയുടെ ആചാരത്തിനുമുള്ള സമയമാണിത്.
1048. ആദ്യ കുരിശടയാളത്തിൽ വിശുദ്ധരുടെയും കന്യകാമറിയത്തിന്റെയും പരിശുദ്ധ ത്രിത്വത്തിന്റെയും അനുഗ്രഹങ്ങൾ നാം അഭ്യർത്ഥിക്കുന്നു. രണ്ടാമത്തേതിൽ പിശാചിന്റെ എല്ലാ സ്വാധീനങ്ങൾക്കുമായുള്ള ഹ്രസ്വമായൊരു ഭൂതോച്ചാടനപ്രാർത്ഥന നാം ചൊല്ലുന്നു. മൂന്നാമത്തേതിൽ നമ്മുടെ ഉപകാരികൾക്കും ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കൾക്കും നമ്മുടെ പ്രാർത്ഥന ആവശ്യപ്പെട്ടിട്ടുളള എല്ലാവർക്കുമായി നാം പ്രാർത്ഥിക്കുന്നു.
1049. "ദൈവത്തെ പിതാവേ എന്നു വിളിക്കാൻ യേശു നമ്മെ പഠിപ്പിച്ചു. അതിനാൽ അപ്രകാരം പ്രാർത്ഥിക്കാൻ നാം ധൈര്യപ്പെടുന്നു'' എന്ന് വൈദികൻ അൾത്താരയിൽ നിന്ന് ആഘോഷമായി പറയുന്നതു ശ്രവിക്കുന്നതിനു മുമ്പ് സമൂഹമായി നാം സ്വർഗ്ഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥന നാം ഉപയോഗിക്കുകയില്ല.
Comments
Post a Comment