(128) ഭാ​ഗം 1: ആരോഹണം

122. സമൂഹം

1025. നിശ്ചിത സമയത്തിന് ഏഴുമിനിറ്റ് മുമ്പുള്ള ഒരുക്കമണിയോടു കൂടിയാണ് ഓരോ സമൂഹാഭ്യാസവും പ്രഖ്യാപിക്കപ്പെടുന്നത്. എല്ലാവർക്കും തങ്ങളുടെ സ്ഥലമോ വസ്തുക്കളോ ക്രമരഹിതമായി ഇട്ടിട്ടുപോകാതെ ഒരുക്കം നടത്തി സജ്ജരാകുവാൻ ഇതുവഴി സാധിക്കും. അതേസമയം മറ്റേതൊരു ആവശ്യത്തിനും ഇത് സമയം നല്കുകയും ചെയ്യുന്നു.

1026. ഭക്തഭ്യാസമോരോന്നിനുമുള്ള മണി ആഘോഷമായും പ്രസന്നമായും അഞ്ചുമിനിറ്റു നേരം, അതായത്, നിശ്ചിത സമയത്തിന് മൂന്നു മിനിറ്റു മുമ്പും രണ്ടു മിനിറ്റ് ശേഷവും അടിക്കും. മണിയടിയുടെ സമയത്ത് ഓരോരുത്തരും തനിക്കു നിശ്ചയിക്കപ്പെട്ട സ്ഥലത്ത് മണിനാദത്തിൽ നിന്നുതന്നെ ആശീർവ്വാദം സ്വീകരിക്കുന്നുവെന്ന മട്ടിലും പ്രാർത്ഥനയ്ക്ക് കൂടുതൽ മെച്ചമായി സ്വയം ഒരുങ്ങുന്നതിനുമായി മുട്ടുകുത്തി നില്ക്കണം.

1027. ദിനംപ്രതിയുള്ള ഏഴു ഭക്തഭ്യാസങ്ങൾക്കുള്ള വ്യത്യസ്തമായ ഒരു മണിയും ദിനംപ്രതിയുള്ള ഏഴു ഭക്തഭ്യാസങ്ങൾക്കുള്ള ഒരുക്കത്തിന് ഇലക്ട്രിക് മണിയും നമുക്കുണ്ടായിരിക്കണമെന്ന് ആഗ്രഹിക്കുന്നു. ഏറ്റവും ആഘോഷമായ തിരുനാൾ ദിനത്തിലെ വേസ്പരയ്ക്കും ദിവ്യബലിക്കും, ഒരു ഗായകസംഘം പോലെ ആ മണികളെല്ലാം ഒരുമിച്ച് ശ്രുതിമധുരമായി മുഴങ്ങണം.

1028. താഴെപ്പറയുന്ന വിധത്തിൽ ഈ മണികൾ ശ്രുതിമധുരമായി മുഴങ്ങണമെന്ന് നാം ആഗ്രഹിക്കുന്നു: മാലാഖമാരുടെയും മദ്ധ്യസ്ഥ വിശുദ്ധന്റെയും ദിനങ്ങളിലും അതുപോലെ മെത്രാന്റെ ആഗമനത്തിലും രണ്ടു മണികൾ വീതവും പരിശുദ്ധ കന്യകയുടെയും വി. യൗസേപ്പിന്റെയും തിരുനാൾ ദിനങ്ങളിൽ മൂന്നു മണികൾ വീതവും ആരാധനക്രമ സാഘോഷ തിരുനാളുകളിൽ നാലു മണികൾ വീതവും കടപ്പെട്ട തിരുനാൾ ദിനങ്ങളിൽ അഞ്ചു മണികൾ വീതവും ക്രിസ്തുമസ് രാതിയിലും ദെനഹാ തിരുനാൾ ദിനത്തിലും ഈസ്റ്റർ ദിനത്തിലും മാത്രം ആറുമണികൾ വീതവും ഒരേ സമയം മുഴക്കണം. ത്രിത്വത്തിന്റെ ഞായറാഴ്ചയിലെ ഭക്തഭ്യാസങ്ങൾക്കു മാത്രമാണ് ഏഴു മണികളും കൂട്ടമായി മുഴക്കുന്നത്.

1029. ചെറു പട്ടങ്ങൾ സ്വീകരിച്ചവരുള്ള എല്ലാ ഭവനങ്ങളിലും ദേവാലയത്തിലെയും പ്രാർത്ഥനാജീവിതത്തിന്റെയും എല്ലാ ശുശ്രൂഷകളുടെയും അതുപോലെത്തന്നെ തങ്ങളുടെ ശുശ്രൂഷകളുടെ പ്രത്യേക കടമകളുടെയും ചുമതലയുള്ളവർ അവരായിരിക്കും. നിയോഗിക്കപ്പെട്ട അത്തരം വ്യക്തികളുടെ അഭാവത്തിൽ ഈ ശുശ്രൂഷയ്ക്കായി ഏല്പിക്കപ്പെട്ടിരിക്കുന്നവർ നേരത്തെതന്നെ പ്രത്യേക ശുശ്രൂഷയുമായി ചേർന്നുപോകുന്നതും അതു പ്രതിഫലിക്കുന്നതുമായ ഒരു പ്രത്യേക പ്രതിഷ്ഠാജപം ചൊല്ലുന്നു.

1030. മതിയായ ശുശ്രൂഷകരുള്ളപ്പോഴെല്ലാം പ്രത്യേകിച്ചും സന്യാസ ശുശ്രൂഷകൾക്കും സമൂഹപ്രാർത്ഥനയ്ക്കും യന്ത്രസഹായത്താലോ തന്നെത്താനെയോ പ്രവർത്തിക്കുന്ന അടയാളങ്ങൾ നാം ഒഴിവാക്കാൻ ശ്രമിക്കുന്നു. മണിയടിക്കുന്ന ഓരോ വ്യക്തിയും മറ്റുള്ളവരെ വിളിച്ചു ചേർക്കുന്നതോടൊപ്പം എല്ലാവരുമായി ആന്തരിക കൃപാവരങ്ങൾക്കായി പ്രാർത്ഥിക്കുന്നവനുംകൂടെയായിരിക്കണം.

1031. കൃത്യസമയം കാണിക്കുന്ന ഘടികാരങ്ങൾ ധാരാളം ഉണ്ടായിരിക്കണം. എല്ലാവർക്കും നല്ല വാച്ചും ഉണ്ടായിരിക്കണം. എല്ലാ പ്രവർത്തനങ്ങൾക്കുമുള്ള സമയം കണിശവും കൃത്യനിഷ്ഠയോടുകൂടെയുള്ളതുമായിരിക്കാനാണത്. മേലധികാരിയുടെ അധികാരത്തിനു കീഴ്പ്പെട്ടവരുടെ അനുസരണത്തിന്റെ പ്രഥമ പ്രവൃത്തിയായി കണക്കാക്കുന്ന എല്ലാ സന്യാസാനുഷ്ഠാനത്തിന്റെയും നട്ടെല്ല് സമയക്രമപാലനമായിരിക്കണം.

1032. ഈ ഭാഗത്ത്, താപസാത്മക ദിനത്തിന്റെ ഓരോ മണിക്കൂറിന്റെയും സകല ഭക്ത നിയോഗങ്ങളും വ്യത്യസ്ത ഋതുക്കൾക്കും പ്രതിവർഷമുള്ള കാര്യങ്ങളുടെ സമയക്രമങ്ങളോടും കൂടെ ഉൾച്ചേർക്കുന്നു. വ്യക്തികൾ തങ്ങളുടെ സ്വന്തം നിയോഗങ്ങൾ ചേർത്തുകൊണ്ട് ഈ പട്ടിക സമ്പന്നമാക്കണം. സമൂഹത്തിന്റെയും കാലാവസ്ഥയുടെയും രാജ്യത്തിന്റെ നാട്ടുനടപ്പിന്റെയും ആവശ്യങ്ങളുമായി കോർത്തിണക്കി മേലധികാരികൾക്ക് സമയക്രമം പരിഷ്കരിക്കാവുന്നതാണ്.

1033. ഏതാണ്ട് മനഃപാഠമാകുന്നതു വരെയും നിയോഗങ്ങളും സമയക്രമങ്ങളും കൂടെക്കൂടെ പുനഃപരിശോധിക്കണം. ദൃശ്യമായ വിധത്തിൽ അവ പതിക്കേണ്ടതുമാണ്. സൂക്ഷ്മബോധമുള്ള മനഃസാക്ഷിയുടെയും ഇച്ഛാപൂർവ്വമായ നിശ്ചയദാർഢ്യത്തിന്റെയും തീക്ഷ്ണമായ നിഷ്ഠയുടെയും ഒരടയാളമാണിത്. അവയുടെ പൂർത്തീകരണത്തിന്റെ ഏറ്റവും ഫലപ്രദമായ സഹായങ്ങളിലൊന്നും വ്യക്തിനന്മയുടെയും സമൂഹനന്മയുടെയും അടിസ്ഥാനവുമാണിത്.

1034. പൊതുവായി പറഞ്ഞാൽ, ഓരോ ഭക്തഭ്യാസവും താഴെപ്പറയുന്ന രണ്ട് നാമജപങ്ങളോടെയാണ് തുടങ്ങുന്നതും അവസാനിക്കുന്നതും: "സകല മാലാഖമാരേ, ദൈവത്തിന്റെ വിശുദ്ധരേ, ഞങ്ങൾക്കുവേണ്ടി മാദ്ധ്യസ്ഥ്യം വഹിക്കണമേ'', "സകല വിശുദ്ധരുടെയും രാജ്ഞീ, സകല കൃപാവരങ്ങളുടെയും മദ്ധ്യസ്ഥേ, ദൈവസ്നേഹത്തിന്റെ മാതാവേ, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ.'' നമ്മുടെ ദിവ്യനാഥനോടു നാം പറയുന്നു: "ഈശോയുടെ ദിവ്യകാരുണ്യ ഹൃദയമേ, അങ്ങയോടുള്ള ആരാധനയോടും കൃതജ്ഞതയോടും അനുതാപത്തോടും മാദ്ധ്യസ്ഥ്യത്തോടും ഞങ്ങളെ പരിപൂർണ്ണമായി സംയോജിപ്പിക്കണമേ. അങ്ങയോടുകൂടെ ഞങ്ങളെയും ദൈവത്തിനുള്ള ഒരു ബലിവസ്തുവായും ആത്മാക്കൾക്കായുള്ള ഒരു കൂദാശയായും രൂപാന്തരപ്പെടുത്തണമേ.''

1035. ഒന്നാമത്തെയും അവസാനത്തെയും നാലാമത്തെയും ഭക്തഭ്യാസം ഇപ്രകാരം പറയുന്നു: "ഏറ്റവും പരിശുദ്ധ ത്രിത്വമേ, കന്യകാ മറിയമേ, മാലാഖമാരേ, വിശുദ്ധരേ, ഞങ്ങളെ അനുഗ്രഹിക്കണമേ (കുരിശു വരയ്ക്കുന്നു).'' ഹ്രസ്വ ഭൂതോച്ചാടന പ്രാർത്ഥനയും നാം ഉപയോഗിക്കുന്നു: "ഓ ദൈവമേ, അമലോത്ഭവ മറിയമേ, വി. മിഖായേലേ, വി. യൗസേപ്പേ, ഞങ്ങളുടെ സഹായത്തിനു വന്നണഞ്ഞ് ഞങ്ങളുടെ ശത്രുക്കളെ നിഷ്കാസനം ചെയ്യണമേ (കുരിശു വരയ്ക്കുന്നു).'' തന്റെ അയല്ക്കാർക്കുള്ള ഒരു ആശീർവ്വാദം തേടി പ്രാർത്ഥിക്കുന്നു: "ഓ കർത്താവേ, അങ്ങയുടെ അനുഗ്രഹം ശുദ്ധീകരണസ്ഥലത്തെ എല്ലാ ആത്മാക്കളിലും ഞങ്ങളുടെ ഉപകാരികളിലും ഞങ്ങളുടെ പ്രാർത്ഥന അഭ്യർത്ഥിച്ചിട്ടുള്ള എല്ലാവരിലും ചൊരിയണമേ (കുരിശു വരയ്ക്കുന്നു).''

Comments

Popular posts from this blog

1 മുഖക്കുറിപ്പ്

ഭാ​ഗം 1: ആരോഹണം (011)

ഭാ​ഗം 1: ആരോഹണം (115)