(127) ഭാഗം 1: ആരോഹണം
എട്ടാം ഭാഗം: സ്വർഗ്ഗീയ സംഭാഷണങ്ങൾ121. നിയോഗങ്ങൾ
1016. - അനുദിന പ്രാർത്ഥനയ്ക്ക് - ഏതു മണിക്കൂറിനും
1. കൃപാവരാവസ്ഥയിലുള്ള ആത്മാവിൽ അധിവസിക്കുന്ന ദൈവിക ത്രിത്വത്തിന് നമ്മുടെ എല്ലാ സമയവും പ്രതിഷ്ഠിക്കുന്നു.
2. തന്റെ ജീവിതസഖിയായ രഹസ്യാത്മക ആത്മാവുമായുള്ള പരിശുദ്ധ ത്രിത്വത്തിന്റെ ദൈവൈക്യത്തിന്റെ മഹത്വത്തിനും സ്നേഹത്തിനും.
3. ദൈവത്തിന്റെ അവതരിച്ച പുത്രനായ യേശുക്രിസ്തുവിലെ മനുഷ്യസ്വഭാവവുമായുള്ള ദൈവസ്വഭാവത്തിന്റെ ഇരുസ്വഭാവസംയുക്തതയുടെയും ദിവ്യകാരുണ്യ ഐക്യത്തിന്റെയും നീതിമാന്മാരുടെ ആത്മാവുകൾക്കുമേലുള്ള പരിശുദ്ധാത്മാവിന്റെ എല്ലാ വർഷത്തിന്റെയും മഹത്വത്തിനും സ്നേഹത്തിനും.
4. അമലോത്ഭവം മുതൽ സ്വർഗ്ഗത്തിലേക്കുള്ള മഹത്വപൂർണ്ണമായ ആരോപണം വരെയുള്ള വിശുദ്ധിയിലെ നിരന്തരവും അവർണ്ണനീയവുമായ പരിശുദ്ധ കന്യകയുടെ പുരോഗമനങ്ങളുടെ മഹത്വത്തിനും സ്നേഹത്തിനും.
5. തിരുസ്സഭയിലെ യേശുവിന്റെ സാന്നിദ്ധ്യത്തിനും പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തിനുമുള്ള മഹത്വത്തിനും സ്നേഹത്തിനും.
6. സകല വിശുദ്ധരുടെയും സമർപ്പണങ്ങളുടെയും അതുപോലെ തന്നെ അവരുടെ ദൈവസ്നേഹത്തിന്റെ പ്രദർശനത്തിന്റെയും ദൈവദൃഷ്ടിയിൽ വളരെ അമൂല്യമായ അവരുടെ മരണങ്ങളുടെയും മഹത്വത്തിനും സ്നേഹത്തിനും.
7. ദൈവികമായ പതിവു പുണ്യങ്ങളുടെ വളർച്ചയ്ക്കും ആത്മാവിലെ പ്രവൃത്ത്യധിഷ്ഠിതമായ എല്ലാ പുണ്യങ്ങളോടുമുള്ള സംയോജിപ്പിനും വൊക്കേഷനിസ്റ്റ് ചൈതന്യത്തിന്റെയും മിഷന്റെയും പ്രചാരണത്തിനും വേണ്ടി.
8. പരിശുദ്ധാത്മാവിന്റെ ഫലങ്ങളായ സമാധാനം, സന്തോഷം, സ്നേഹം എന്നിവയുടെ കൂടുതൽ തീക്ഷ്ണമായ ആസ്വാദനത്തിനുവേണ്ടി.
9. നമ്മുടെ മാലാഖമാരും വി. യൗസേപ്പും പരിശുദ്ധ മാതാവും ദൈവസിംഹാസനത്തിങ്കൽ ശുശ്രൂഷ ചെയ്യുന്ന ഏഴു മാലാഖമാരും ദിവസത്തിന്റെ വിശുദ്ധനുമായുള്ള ഐക്യത്തിൽ. ആമ്മേൻ. ഹല്ലേലൂയ്യ!
1017. - പുലർകാല പ്രാർത്ഥനയ്ക്ക് - ഒന്നാം മണിക്കൂർ.
1. ദിവസത്തിന്റെ ആദ്യ ഘട്ടം ദൈവിക ത്രിത്വത്തിലെ ഒന്നാമനായ പിതാവായ ദൈവത്തിനു നാം പ്രതിഷ്ഠിക്കുന്നു.
2. മനുഷ്യനുളള ദൈവത്തിന്റെ വെളിപ്പെടുത്തലിനും ദൈവത്തിലേക്കുള്ള മനുഷ്യന്റെ ഉയർച്ചയ്ക്കുമുള്ളിലുള്ള ദൈവിക സൃഷ്ടികർമത്തിന്റെ മഹത്വത്തിനും സ്നേഹത്തിനും.
3. നമ്മുടെ കർത്താവീശോ മിശിഹായുടെ മനുഷ്യാവതാരവും ഉത്ഥാനവുമാകുന്ന ക്രിസ്തീയ രഹസ്യങ്ങളുടെ മഹത്വത്തിനും സ്നേഹത്തിനും.
4. പരിശുദ്ധ കന്യകയുടെ ഗർഭധാരണത്തിന്റെയും ദേവാലയത്തിലെ സമർപ്പണത്തിന്റെയും വി. യൗസേപ്പിന്റെ ആത്മാവിന്റെ പ്രഥമ വിശുദ്ധീകരണത്തിന്റെയും മഹത്വത്തിനും സ്നേഹത്തിനും.
5. പഴയ നിയമത്തിലെ തിരഞ്ഞെടുക്കപ്പെട്ട ജനത്തിന്റെ സ്ഥാപനത്തിന്റെ മഹത്വത്തിനും സ്നേഹത്തിനും.
6. വിശുദ്ധരുടെ, പ്രത്യേകിച്ച് അപ്പസ്തോലന്മാരുടെയും സഭാപിതാക്കന്മാരുടെയും വേദപാരംഗതന്മാരുടെയും ദൈവവിളിയുടെ മഹത്വത്തിനും സ്നേഹത്തിനും.
7. വിശ്വാസം, മതാത്മകത, ദാരിദ്ര്യം എന്നീ സുകൃതങ്ങളുടെയും ദൈവത്തോടുള്ള ബഹുമാനപുരസ്സരമായ ഭയത്തിന്റെ ദാനത്തിന്റെയും ആരാധനക്രമ ചൈതന്യത്തിന്റെയും വളർച്ചയ്ക്കുവേണ്ടി.
8. നിർമല ഹൃദയർക്കുള്ള സൗഭാഗ്യത്തിന്റെയും പരിശുദ്ധാത്മാവിന്റെ ദാനമായക്ഷമയുടെയും കൂടുതൽ തീക്ഷ്ണമായ ആസ്വാദനത്തിനുവേണ്ടി.
9. പരിശുദ്ധ സെറാഫുകളും കെരൂബുകളുംസിംഹാസനങ്ങളുമായുള്ള ഐക്യത്തിൽ. ആമ്മേൻ. ഹല്ലേലൂയ്യ!
1018. സൂര്യോദയത്തിലെ പ്രാർത്ഥനയ്ക്ക് - രണ്ടാം മണിക്കൂർ.
1. രണ്ടാം ഘട്ടം ദൈവിക ത്രിത്വത്തിലെ രണ്ടാമത്തെ വ്യക്തിയായ പുത്രനായ ദൈവത്തിനു നാം പ്രതിഷ്ഠിക്കുന്നു.
2. അവതരിച്ച വചനമായ നമ്മുടെ കർത്താവീശോ മിശിഹായുടെ ദൗത്യത്തിലൂടെയുള്ള ദൈവിക രക്ഷാകർമത്തിന്റെ മഹത്വത്തിനും സ്നേഹത്തിനും.
3. ഛേദനാചാരം, പ്രത്യക്ഷീകരണം, ദേവാലയത്തിലെ യേശുവിന്റെ സമർപ്പണം എന്നീ ക്രിസ്തീയ രഹസ്യങ്ങളുടെ മഹത്വത്തിനും സ്നേഹത്തിനും.
4. പരിശുദ്ധ കന്യകയുടെ മംഗലവാർത്തയുടെയും ദൈവമാതൃത്വത്തിന്റെയും വി. യൗസേപ്പുമായുള്ള വിവാഹത്തിന്റെയും മഹത്വത്തിനും സ്നേഹത്തിനും.
5. പുതിയ നിയമത്തിലെ തിരുസ്സഭാസ്ഥാപനത്തിന്റെ മഹത്വത്തിനും സ്നേഹത്തിനും.
6. വിശുദ്ധരുടെ, പ്രത്യേകിച്ച് അപ്പസ്തോലന്മാരുടെയും സഭാപിതാക്കന്മാരുടെയും വേദപാരംഗതന്മാരുടെയും പരിശീലനത്തിന്റെ മഹത്വത്തിനും സ്നേഹത്തിനും.
7. പ്രത്യാശ, എളിമ, അനുസരണ എന്നീ സുകൃതങ്ങളുടെയും ഭക്തിയെന്ന ദാനത്തിന്റെയും ദിവ്യകാരുണ്യ ഭക്തികളുടെ ചൈതന്യത്തിന്റെയും വളർച്ചയ്ക്കുവേണ്ടി.
8. സമാധാനാസ്ഥാപകരുടെ സൗഭാഗ്യത്തിന്റെയും പരിശുദ്ധാത്മാവിന്റെ ഫലമായ കരുണയുടെയും കൂടുതൽ തീക്ഷ്ണമായ ആസ്വാദനത്തിനുവേണ്ടി.
9. ആധികാരികന്മാരുംഭക്തിജ്വാലകരും ശാക്തികന്മാരുമായുള്ള ഐക്യത്തിൽ. ആമ്മേൻ. ഹല്ലേലൂയ്യ!
1019. - പ്രഭാത പ്രാർത്ഥനയ്ക്ക് - മൂന്നാം മണിക്കൂർ.
1. ഈ മൂന്നാം ഘട്ടം ദൈവിക ത്രിത്വത്തിലെ മൂന്നാമനായ പരിശുദ്ധാത്മാവായ ദൈവത്തിനു നാം പ്രതിഷ്ഠിക്കുന്നു.
2. പരിശുദ്ധാത്മാവിന്റെ ദൗത്യത്തോടൊപ്പമുള്ള വിശുദ്ധീകരണമെന്ന ദൈവിക കർമത്തിന്റെ മഹത്വത്തിനും സ്നേഹത്തിനും.
3. യേശുവിന്റെ സ്വർഗ്ഗാരോഹണം, പെന്തക്കുസ്താനാളിലെ പരിശുദ്ധാത്മാവിന്റെ ആഗമനം എന്നീ ക്രിസ്തീയ രഹസ്യങ്ങളുടെ മഹത്വത്തിനും സ്നേഹത്തിനും.
4. പരിശുദ്ധ കന്യകയുടെ സർവ്വശക്തമായ മാദ്ധ്യസ്ഥ്യത്തിന്റെയും അതോടൊപ്പം തന്നെ വി. യൗസേപ്പിന്റെ സാർവ്വത്രിക മാദ്ധ്യസ്ഥ്യത്തിന്റെയും മഹത്വത്തിന്.
5. തിരുസ്സഭയുടെ അപ്പസ്തോലികതയുടെ മഹത്വത്തിന്.
6. വിശുദ്ധരുടെ, പ്രത്യേകിച്ച് അപ്പസ്തോലന്മാരുടെയും സഭാപിതാക്കന്മാരുടെയും വേദപാരംഗതന്മാരുടെയും ദൗത്യങ്ങളുടെ മഹത്വത്തിനും സ്നേഹത്തിനും.
7. ഉപവി, ദയ, ബ്രഹ്മചര്യം എന്നീ പുണ്യങ്ങളുടെയും ആത്മശക്തിയെന്ന ദാനത്തിന്റെയും മിഷനറി ചൈതന്യത്തിന്റെയും വളർച്ചയ്ക്കുവേണ്ടി.
8. പരിശുദ്ധിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവർക്കുള്ള സൗഭാഗ്യത്തിന്റെയും അതോടൊപ്പം ഔദാര്യം എന്ന പരിശുദ്ധാത്മാവിന്റെ ദാനത്തിന്റെയും കൂടുതൽ തീക്ഷ്ണമായ ആസ്വാദനത്തിനുവേണ്ടി.
9. പരിശുദ്ധ ഭദ്രാസനന്മാരും പ്രധാനമാലാഖമാരും കാവൽമാലാഖമാരുമായുള്ള ഐക്യത്തിൽ. ആമ്മേൻ. ഹല്ലേലൂയ്യ!
1020. - മദ്ധ്യാഹ്ന പ്രാർത്ഥനകൾ - നാലാം മണിക്കൂർ.
1. ഈ നാലാം ഘട്ടം തിരുക്കുടുംബത്തിൽ ദൈവിക ത്രിത്വത്തിനു നാം പ്രതിഷ്ഠിക്കുന്നു.
2. ദൈവിക വ്യക്തികളുടെ ജീവചംക്രമണത്തിന്റെ മഹത്വത്തിനും സ്നേഹത്തിനും.
3. നമ്മുടെ കർത്താവീശോ മിശിഹായുടെ ശൈശവം, കൗമാരം, യുവ പുരുഷത്വം എന്നിവയുടെ ക്രിസ്തീയ രഹസ്യങ്ങളുടെ മഹത്വത്തിനും സ്നേഹത്തിനും.
4. പരിശുദ്ധ കന്യകാമറിയത്തിന്റെയും വി. യൗസേപ്പിന്റെയും മനഃസമ്മതം, വിവാഹം, ആത്മീയൈക്യം എന്നിവയുടെ മഹത്വത്തിനും സ്നേഹത്തിനും.
5. തിരുസ്സഭയുടെപ്രവർത്തനങ്ങളുടെയും പോരാട്ടങ്ങളുടെയും ദൈവിക ഉണർവ്വിന്റെയും മഹത്വത്തിനും സ്നേഹത്തിനും.
6. പുണ്യവാന്മാരുടെ ഐക്യത്തിന്റെ മഹത്വത്തിനും സ്നേഹത്തിനും.
7. വിവേകം, വിധേയത്വം, ഭക്തി എന്നീ പുണ്യങ്ങളുടെയും ആലോചന എന്ന ദാനത്തിന്റെയും സാമൂഹ്യ നീതിയുടെ ചൈതന്യത്തിന്റെയും വർദ്ധനവിനുവേണ്ടി.
8. ഹൃദയശാന്തതയുള്ളവരുടെ സൗഭാഗ്യത്തിന്റെയും അതോടൊപ്പം ദീർഘസഹനമെന്ന പരിശുദ്ധാത്മാവിന്റെ ഫലത്തിന്റെയും കൂടുതൽ തീക്ഷ്ണമായ ആസ്വാദനത്തിനുവേണ്ടി.
9. പരിശുദ്ധ പൂർവ്വപിതാക്കന്മാരും പ്രവാചകന്മാരും ലേവായരും പഴയനിയമത്തിലെ സകല നീതിമാന്മാരുമായുള്ള ഐക്യത്തിൽ. ആമ്മേൻ. ഹല്ലേലൂയ്യ!
1021. - വേസ്പര - അഞ്ചാം മണിക്കൂർ.
1. ദിവസത്തിന്റെ ഈ അഞ്ചാം ഘട്ടത്തെ സമരസഭയിൽ ദൈവിക ത്രിത്വത്തിന് നാം പ്രതിഷ്ഠിക്കുന്നു.
2. മനുഷ്യനിലെ പരിശുദ്ധ ത്രിത്വത്തിന്റെ അധിവാസത്തിന്റെ മഹത്വത്തിനും സ്നേഹത്തിനും.
3. നമ്മുടെ കർത്താവീശോ മിശിഹായുടെ രൂപാന്തരീകരണം, പീഢാസഹനം, മരണം എന്നീ ക്രിസ്തീയ രഹസ്യങ്ങളുടെ മഹത്വത്തിനും സ്നേഹത്തിനും.
4. പരിശുദ്ധ കന്യകയുടെ സഹരക്ഷണീയ അനുകമ്പയുടെയും സകല മനുഷ്യരുടെയും സാർവ്വത്രിക മാതൃത്വത്തിന്റെയും മഹത്വത്തിനും സ്നേഹത്തിനും.
5. തിരുസ്സഭയുടെ നേട്ടങ്ങളുടെയും വിജയങ്ങളുടെയും ഐക്യത്തിന്റെയും മഹത്വത്തിനും സ്നേഹത്തിനും.
6. നീതിമാന്മാരുടെ ശുദ്ധീകരണത്തിന്റെ മഹത്വത്തിനും സ്നേഹത്തിനും.
7. നീതിബോധം, ഔദാര്യം, ആത്മപരിത്യാഗം എന്നീ പുണ്യങ്ങളിലും പരിശുദ്ധാത്മാവിന്റെ ദാനമായ ജ്ഞാനത്തിലും എല്ലാ മതബോധന പ്രവൃത്തിയുടെയും ചൈതന്യത്തിലുമുള്ള വളർച്ചയ്ക്കുവേണ്ടി.
8. നീതിയെപ്രതി പീഡയേല്ക്കുന്നവരുടെ സൗഭാഗ്യത്തിന്റെയും അതോടൊപ്പം പരിശുദ്ധാത്മാവിന്റെ ഫലമായ ശാന്തതയുടെയും കൂടുതൽ തീക്ഷ്ണമായ ആസ്വാദനത്തിനുവേണ്ടി.
9. പരിശുദ്ധ അപ്പസ്തോലന്മാരും രക്തസാക്ഷികളും കന്യകകളുമായുള്ള ഐക്യത്തിൽ. ആമ്മേൻ. ഹല്ലേലൂയ്യ!
1022. - സൂര്യാസ്തമയത്തുള്ള പ്രാർത്ഥനയ്ക്ക് - ആറാം മണിക്കൂർ.
1. സഹനസഭയിൽ ദൈവിക ത്രിത്വത്തിന് ആറാം ഘട്ടം നാം പ്രതിഷ്ഠിക്കുന്നു.
2.പരിശുദ്ധ ത്രിത്വത്തിന്റെ ദൈവിക പരിപൂർണ്ണതകളുടെ മഹത്വത്തിനും സ്നേഹത്തിനും.
3. നമ്മുടെ കർത്താവീശോ മിശിഹായുടെ പാതാളങ്ങളിലേക്കുള്ള ഇറക്കത്തിന്റെയും നീതിമാന്മാരുടെ ആത്മാക്കളെ അവിടുന്ന് മോചിപ്പിക്കുന്നതിന്റെയും അവിടുത്തെ ദിവ്യകാരുണ്യ ജീവിതത്തിന്റെയും മഹത്വത്തിനും സ്നേഹത്തിനും.
4. വി. യൗസേപ്പിന്റെയും പരിശുദ്ധ മറിയത്തിന്റെയും മരണത്തിന്റെയും അതുപോലെത്തന്നെ അവളുടെ ഉത്ഥാനത്തിന്റെയും സ്വർഗ്ഗാരോപണത്തിന്റെയും മഹത്വത്തിനും സ്നേഹത്തിനും.
5. ദുഷ്ടന്മാരുടെ ശിക്ഷാവിധിയിൽ കാണപ്പെടുന്ന ദൈവിക നീതിയുടെ മഹത്വത്തിനും സ്നേഹത്തിനും.
6. കത്തോലിക്കാസഭയുടെ ലോകത്തിലെ വളർച്ചയുടെയും അവളുടെ കത്തോലിക്കാ സ്വഭാവത്തിന്റെയും മഹത്വത്തിനും സ്നേഹത്തിനും.
7. ആത്മധൈര്യം, വിശ്വസ്തത, കഠിനാദ്ധ്വാനം എന്നീ പുണ്യങ്ങളിലുംപരിശുദ്ധാത്മാവിന്റെ ദാനമായ അറിവിന്റെയും താപസാത്മകവും രഹസ്യാത്മകവുമായ എല്ലാ പരിശീലനങ്ങളുടെയും അരൂപിയിലുമുള്ളവർദ്ധനവിനുവേണ്ടി.
8. ആത്മാവിൽ ദരിദ്രരായവർക്കുള്ള സൗഭാഗ്യത്തിന്റെയും ആത്മാവിന്റെ ഫലമായ വിശ്വാസത്തിന്റെയും കൂടുതൽ തീക്ഷ്ണമായ ആസ്വാദനത്തിനുവേണ്ടി.
9. പരിശുദ്ധ സഭാപിതാക്കന്മാരും വേദപാരംഗതന്മാരും അജപാലകരുമായുള്ള ഐക്യത്തിൽ. ആമ്മേൻ. ഹല്ലേലൂയ്യ!
1023. - സായാഹ്ന പ്രാർത്ഥന - ഏഴാം മണിക്കൂർ.
1. ഏഴാമത്തെ ഈ ഘട്ടം വിജയസഭയിൽ ദൈവിക ത്രിത്വത്തിന് നാം പ്രതിഷ്ഠിക്കുന്നു.
2.പരിശുദ്ധ ത്രിത്വത്തിന്റെ ദൈവിക പരിഗണനകളുടെ മഹത്വത്തിനും സ്നേഹത്തിനും.
3. പ്രപഞ്ചത്തിന്റെ രാജാവും പുരോഹിതനുമായി, പിതാവിന്റെ വലതുഭാഗത്തുള്ള യേശുക്രിസ്തുവിന്റെ മഹത്വത്തിന്റെയും ലോകാവസാനത്തിലെ അവിടുത്തെ രണ്ടാമത്തെ വരവിന്റെയും മഹത്വത്തിനും സ്നേഹത്തിനും.
4. പരിശുദ്ധ കന്യകാ മറിയത്തിന്റെകിരീടധാരണത്തിന്റെയും ആത്മാക്കൾക്കുള്ള അവളുടെ നിത്യസന്ദർശനത്തിന്റെയും മഹത്വത്തിനും സ്നേഹത്തിനും.
5. പരിശുദ്ധിയുടെ പുഷ്പങ്ങളുടെയും ഫലങ്ങളുടെയും നമ്മുടെ തിരുസ്സഭയുടെ വിജയത്തിന്റെയും മഹത്വത്തിനും സ്നേഹത്തിനും.
6. തിരഞ്ഞെടുക്കപ്പെട്ടവരുടെ മഹത്വീകരണത്തിന്റെ മഹത്വത്തിനും സ്നേഹത്തിനും.
7. മിതത്വം, നിലനില്പ്, സേവനമനോഭാവം എന്നീ പുണ്യങ്ങളിലും പരിശുദ്ധാത്മാവിന്റെ ദാനമായ ജ്ഞാനത്തിലും എല്ലാ മരിയൻ ഭക്തികളുടെയും അരൂപിയിലുമുള്ള വളർച്ചയ്ക്കുവേണ്ടി.
8. കരുണയുള്ളവർക്കുള്ള സൗഭാഗ്യത്തിന്റെയും അതുപോലെ പരിശുദ്ധാത്മാവിന്റെ ഫലമായ ആത്മസംയമനത്തിന്റെയും കൂടുതൽ തീക്ഷ്ണമായ ആസ്വാദനത്തിനുവേണ്ടി.
9. മദ്ധ്യസ്ഥവിശുദ്ധരും സ്ഥാനിക വിശുദ്ധരും സംരക്ഷക വിശുദ്ധരുമായുള്ള ഐക്യത്തിൽ. ആമ്മേൻ. ഹല്ലേലൂയ്യ!
1024. - നിശാപ്രാർത്ഥനകൾക്ക് - ഏതു മണിക്കൂറിലും.
1. സമയക്രമത്തിലുൾപ്പെടുത്താത്ത ഈ ഭക്തഭ്യാസം അനുതാപികളിൽ ദൈവികത്രിത്വത്തിനു നാം പ്രതിഷ്ഠിക്കുന്നു.
2. അനുതപിക്കുന്ന പാപികളുടെ അനുരഞ്ജനത്തിൽ ദൈവിക ത്രിത്വത്തിന്റെ മഹത്വത്തിനും സ്നേഹത്തിനും.
3. യേശുവിന്റെ ജ്ഞാനസ്നാനത്തിന്റെയും മറിയത്തിന്റെ ശുദ്ധീകരണത്തിന്റെയും യേശുവിനായുള്ള അന്വേഷണത്തിന്റെയും ദേവാലയത്തിലെ കണ്ടെത്തലിന്റെയും മഹത്വത്തിനും സ്നേഹത്തിനും.
4. മരിച്ചവരുടെ ഉയിർത്തെഴുന്നേല്പിന്റെയും അന്ത്യവിധിദിനത്തിലെ ശരീരത്തിന്റെ ഉത്ഥാനത്തിന്റെയും മഹത്വത്തിനും സ്നേഹത്തിനും.
5. എല്ലാ മനുഷ്യർക്കുമുള്ള പരിശുദ്ധ കത്തോലിക്കാ സഭയുടെ മാതൃത്വത്തിന്റെ മഹത്വത്തിനും സ്നേഹത്തിനും.
6. പരിശുദ്ധരായ സകല അനുതാപികളുടെയും മാനസാന്തരത്തിന്റെ മഹത്വത്തിനും സ്നേഹത്തിനും.
7. മനഃസ്താപം, അനുതാപം, മിതത്വം, ആർദ്രത എന്നിവയുടെയും പ്രായശ്ചിത്താരൂപിയുടെയും വർദ്ധനവിനുവേണ്ടി.
8. സഹിക്കുന്നവർക്കുള്ള സൗഭാഗ്യത്തിന്റെയും അതുപോലെ പരിശുദ്ധാത്മാവിന്റെ ഫലങ്ങളായ ആത്മസംയമനത്തിന്റെയും ബ്രഹ്മചര്യത്തിന്റെയും കൂടുതൽ തീക്ഷ്ണമായ ആസ്വാദനത്തിനുവേണ്ടി.
9. പരിശുദ്ധരായ കുഞ്ഞിപൈ്പതങ്ങളും അനുതാപികളുംഅത്ഭുതപ്രവർത്തകരുമായുള്ള ഐക്യത്തിൽ. ആമ്മേൻ. ഹല്ലേലൂയ്യ!
Comments
Post a Comment