(124) ഭാഗം 1: ആരോഹണം
116. മറിയത്തിന്റെ താരകിരീടം
999. 1. ഒന്നാം ദശകം:
- ഓ മറിയമേ, അങ്ങയിൽ ഏറ്റവും പരിശുദ്ധ ത്രിത്വത്തിനു മഹത്വം! ഓ മറിയമേ, മാലാഖമാരുടെ രാജ്ഞീ, പ്രധാനമാലാഖമാരുടെ രാജ്ഞീ, ഭദ്രാസനന്മാരുടെ രാജ്ഞീ, ശാക്തികന്മാരുടെ രാജ്ഞീ, ഭക്തിജ്വാകരുടെ രാജ്ഞീ, അധീശന്മാരുടെ രാജ്ഞീ, കെരൂബുകളുടെ രാജ്ഞീ, സെറാഫുകളുടെ രാജ്ഞീ, ദൈവസിംഹാസനത്തിനുമുമ്പിൽ ശുശ്രൂഷ ചെയ്യുന്ന ഏഴു മാലാഖമാരുടെ രാജ്ഞീ, പരിശുദ്ധ ത്രിത്വത്തിൽ അങ്ങേയ്ക്കു മഹത്വം!
2. രണ്ടാം ദശകം:
- ഓ മറിയമേ, അങ്ങയിൽ ഏറ്റവും പരിശുദ്ധ ത്രിത്വത്തിനു മഹത്വം! ഓ മറിയമേ, പൂർവ്വപിതാക്കന്മാരുടെ രാജ്ഞീ, പ്രവാചകന്മാരുടെ രാജ്ഞീ, നീതിമാന്മാരുടെ രാജ്ഞീ, അപ്പസ്തോലന്മാരുടെ രാജ്ഞീ, ശിഷ്യന്മാരുടെ രാജ്ഞീ, സുവിശേഷകന്മാരുടെ രാജ്ഞീ, സഭാപിതാക്കന്മാരുടെ രാജ്ഞീ, വേദപാരംഗതന്മാരുടെ രാജ്ഞീ, അജപാലകരുടെ രാജ്ഞീ, കന്യകമാരുടെ രാജ്ഞീ, പരിശുദ്ധ ത്രിത്വത്തിൽ അങ്ങേയ്ക്കു മഹത്വം!
3. മൂന്നാം ദശകം:
- ഓ മറിയമേ, അങ്ങയിൽ ഏറ്റവും പരിശുദ്ധ ത്രിത്വത്തിനു മഹത്വം! ഓ മറിയമേ, രക്തസാക്ഷികളുടെ രാജ്ഞീ, പരിശുദ്ധ കുഞ്ഞിപ്പൈതങ്ങളുടെ രാജ്ഞീ, അനുതാപികളുടെ രാജ്ഞീ, അത്ഭുതപ്രവർത്തകരുടെ രാജ്ഞീ, പരിശുദ്ധ ബാലകരുടെ രാജ്ഞീ, പരിശുദ്ധ മാർപ്പാപ്പമാരുടെ രാജ്ഞീ, പരിശുദ്ധ വൈദികരുടെ രാജ്ഞീ, പരിശുദ്ധ സഭാസ്ഥാപകരുടെ രാജ്ഞീ, പരിശുദ്ധ താപസരുടെ രാജ്ഞീ, പരിശുദ്ധ സമൂഹസന്യസ്തരുടെ രാജ്ഞീ, പരിശുദ്ധ ത്രിത്വത്തിൽ അങ്ങേയ്ക്കു മഹത്വം!
4. നാലാം ദശകം:
- ഓ മറിയമേ, അങ്ങയിൽ ഏറ്റവും പരിശുദ്ധ ത്രിത്വത്തിനു മഹത്വം! ഓ മറിയമേ, പരിശുദ്ധ മുനിമാരുടെ രാജ്ഞീ, പരിശുദ്ധ സന്യാസ സഹോദരന്മാരുടെ രാജ്ഞീ, പരിശുദ്ധ ഇടവക വൈദികരുടെ രാജ്ഞീ, പരിശുദ്ധ ആതുരശുശ്രൂഷകരുടെ രാജ്ഞീ, പരിശുദ്ധ യോദ്ധാക്കളുടെ രാജ്ഞീ, പരിശുദ്ധ മിഷനറിമാരുടെ രാജ്ഞീ, പരിശുദ്ധ അതീന്ദ്രിയ ധ്യാനക്കാരുടെ രാജ്ഞീ, പ്രവർത്തനനിരതവും മിശ്രിത ജീവിത ശൈലിക്കാരുടെയും രാജ്ഞീ, പരിശുദ്ധ ത്രിത്വത്തിൽ അങ്ങേയ്ക്കു മഹത്വം!
5. അഞ്ചാം ദശകം:
- ഓ മറിയമേ, അങ്ങയിൽ ഏറ്റവും പരിശുദ്ധ ത്രിത്വത്തിനു മഹത്വം! ഓ മറിയമേ, മാർപ്പാപ്പയുടെ രാജ്ഞീ, മെത്രാന്റെ രാജ്ഞീ, വൈദികരുടെ രാജ്ഞീ, ഡീക്കന്മാരുടെ രാജ്ഞീ, ലേവായരുടെ രാജ്ഞീ, വൈദികഗണത്തിന്റെ രാജ്ഞീ, സന്യാസ സഭകളുടെയും സഭാസമൂഹങ്ങളുടെയും സ്ഥാപനങ്ങളുടെയും രാജ്ഞീ, ക്രൈസ്തവ കുടുംബങ്ങളുടെ രാജ്ഞീ, പരിശുദ്ധ ത്രിത്വത്തിൽ അങ്ങേയ്ക്കു മഹത്വം.
6. ആറാം ദശകം:
- ഓ മറിയമേ, അങ്ങയിൽ ഏറ്റവും പരിശുദ്ധ ത്രിത്വത്തിനു മഹത്വം! ഓ മറിയമേ, മിഷനുകളുടെ രാജ്ഞീ, ദൈവവിളികളുടെ രാജ്ഞീ, ക്രിസ്തീയതയുടെ രാജ്ഞീ, എല്ലാ രാജ്യങ്ങളുടെയും രാജ്ഞീ, ദൈവിക വെളിപാടിന്റെ രാജ്ഞീ, കലകളുടെ രാജ്ഞീ, സമര, സഹന, വിജയ സഭയുടെ രാജ്ഞീ, പരിശുദ്ധ ത്രിത്വത്തിൽ അങ്ങേയ്ക്കു മഹത്വം.
7. ഏഴാം ദശകം:
- ഓ മറിയമേ, അങ്ങയിൽ ഏറ്റവും പരിശുദ്ധ ത്രിത്വത്തിനു മഹത്വം! ഓ മറിയമേ, ബെത്ലെഹെമിന്റെ രാജ്ഞീ, തിരുനാമത്തിന്റെ നാഥേ, നസ്രത്തിന്റെ രാജ്ഞീ, തിരുഹൃദയത്തിന്റെ നാഥേ, കാൽവരിയുടെ രാജ്ഞീ, ഏറ്റവും അമൂല്യ തിരുരക്തത്തിന്റെ നാഥേ, മാളികമുറിയുടെ രാജ്ഞീ, ദിവ്യകാരുണ്യത്തിന്റെ നാഥേ, പരിശുദ്ധ ശാസ്ത്രങ്ങളുടെ രാജ്ഞീ, സത്പഠനങ്ങളുടെ നാഥേ, പരിശുദ്ധ ത്രിത്വത്തിൽ അങ്ങേയ്ക്കു മഹത്വം.
Comments
Post a Comment