(123) ഭാ​ഗം 1: ആരോഹണം

115. മറിയത്തിന്റെ ജപമാല

998. 1. ഒന്നാം ദശകം:

- ഓ മറിയമേ, അങ്ങയിൽ ഏറ്റവും പരിശുദ്ധ ത്രിത്വത്തിനു മഹത്വം! ഓ മറിയമേ, അങ്ങയുടെ മുൻനിശ്ചിത വിധിയെയും മുൻനിശ്ചിത നിയോഗത്തെയുംപ്രതി, അങ്ങയുടെ പരിശുദ്ധ മാതാപിതാക്കളെപ്രതി, അങ്ങയുടെ അമലോത്ഭവത്തെപ്രതി, അങ്ങയുടെ ഗർഭധാരണത്തെപ്രതി, അങ്ങയുടെ ജനനത്തെപ്രതി, അങ്ങയുടെ ആത്മസമർപ്പണത്തെപ്രതി, അങ്ങയുടെ ശൈശവത്തെപ്രതി, ദേവാലയത്തിലെ അങ്ങയുടെ സമർപ്പണത്തെപ്രതി, ദേവാലയത്തിലെ അങ്ങയുടെ ജീവിതത്തെപ്രതി, പരിശുദ്ധ ത്രിത്വത്തിൽ അങ്ങേയ്ക്കു മഹത്വം!

2. രണ്ടാം ദശകം:

- ഓ മറിയമേ, അങ്ങയിൽ ഏറ്റവും പരിശുദ്ധ ത്രിത്വത്തിനു മഹത്വം! ഓ മറിയമേ, അങ്ങയുടെ കന്യാവ്രതത്തെപ്രതി, അങ്ങയുടെ വിവാഹത്തെപ്രതി, അങ്ങയുടെ പരിശുദ്ധ ജീവിതപങ്കാളിയായ വി. യൗസേപ്പിനെപ്രതി, അങ്ങയുടെ മംഗളവാർത്തയെയും സന്ദർശനത്തെയുംപ്രതി, വി. യൗസേപ്പിന് മനുഷ്യാവതാരത്തെക്കുറിച്ചുണ്ടായ വെളിപാടിനെപ്രതി, അങ്ങയുടെ ഉദരത്തിലെ യേശുവിന്റെ ജീവിതത്തെപ്രതി, യേശു ജനനത്തെക്കുറിച്ചുള്ള അങ്ങയുടെ പ്രത്യാശയെപ്രതി, ബെത്ലെഹെമിലേയ്ക്കുള്ള അങ്ങയുടെ ആരോഹണത്തെപ്രതി, യേശുവിന് അങ്ങ് ജന്മം നൽകിയതിനെപ്രതി, പരിശുദ്ധ ത്രിത്വത്തിൽ അങ്ങേയ്ക്കു മഹത്വം!

3. മൂന്നാം ദശകം:

- ഓ മറിയമേ, അങ്ങയിൽ ഏറ്റവും പരിശുദ്ധ ത്രിത്വത്തിനു മഹത്വം! ഓ മറിയമേ, യേശുവിനോടും യൗസേപ്പിനോടുമൊത്തുള്ള അങ്ങയുടെ പരിശുദ്ധ ജീവിതത്തെപ്രതി, ആട്ടിടയന്മാരുടെ വിളിയെയും ആരാധനയെയുംപ്രതി, യേശുവിന്റെ പരിഛേദനത്തെപ്രതി, ബേത്ലെഹെമിലെ അങ്ങയുടെ വാസത്തെപ്രതി, അങ്ങയുടെ ശുദ്ധീകരണത്തെയും ദേവാലയത്തിലെ സമർപ്പണത്തെയുംപ്രതി, ശിമയോന്റെ പ്രവചനത്തെപ്രതി, യേശുവിന്റെ ശൈശവത്തെപ്രതി, അങ്ങയുടെ നാമത്തെയും വിമല ഹൃദയത്തെയുംപ്രതി, പരിശുദ്ധ ത്രിത്വത്തിൽ അങ്ങേയ്ക്കു മഹത്വം!

4. നാലാം ദശകം:

- ഓ മറിയമേ, അങ്ങയിൽ ഏറ്റവും പരിശുദ്ധ ത്രിത്വത്തിനു മഹത്വം! ഓ മറിയമേ, യേശുവിനോടും യൗസേപ്പിനോടുമൊത്ത് ഈജിപ്തിലേയ്ക്കുള്ള അങ്ങയുടെ പലായനത്തെപ്രതി, യേശുവിനോടും യൗസേപ്പിനോടുമൊത്തുള്ള ഈജിപ്തിലെ അങ്ങയുടെ വിപ്രവാസത്തെപ്രതി, യേശുവിനോടും യൗസേപ്പിനോടുമൊത്ത് ഈജിപ്തിൽ നിന്നുള്ള അങ്ങയുടെ തിരിച്ചുവരവിനെപ്രതി, യേശുവിനോടും യൗസേപ്പിനോടുമൊത്ത് നസ്രത്തിലെ അങ്ങയുടെ താമസത്തെപ്രതി, യേശുവിനോടും യൗസേപ്പിനോടുമൊത്ത് ജെറുസലേമിലേയ്ക്കുള്ള അങ്ങയുടെ ആരോഹണത്തെപ്രതി, അങ്ങേയ്ക്കും വി. യൗസേപ്പിനും യേശുവിനെ നഷ്ടപ്പെട്ടതിനെയും കണ്ടെത്തിയതിനെയുംപ്രതി, അങ്ങയോടും വി. യൗസേപ്പിനോടുമൊത്തുള്ള യേശുവിന്റെ കൗമാരത്തെപ്രതി, അങ്ങയോടും വി. യൗസേപ്പിനോടുമൊത്തുള്ള യേശുവിന്റെ യൗവനത്തിന്റെ വർഷങ്ങളെപ്രതി, അങ്ങയുടെ ആന്തരിക ജീവിതത്തെപ്രതി, പരിശുദ്ധ ത്രിത്വത്തിൽ അങ്ങേയ്ക്കു മഹത്വം!

5. അഞ്ചാം ദശകം:

- ഓ മറിയമേ, അങ്ങയിൽ ഏറ്റവും പരിശുദ്ധ ത്രിത്വത്തിനു മഹത്വം! ഓ മറിയമേ, അങ്ങയോടും വി. യൗസേപ്പിനോടും കൂടെയുള്ള യേശുവിന്റെ പ്രാർത്ഥനയെപ്രതി, അങ്ങയോടും വി. യൗസേപ്പിനോടും കൂടെയുള്ള യേശുവിന്റെ പ്രവർത്തനത്തെപ്രതി, അങ്ങയോടും വി. യൗസേപ്പിനോടും കൂടെയുള്ള യേശുവിന്റെ അനുസരണത്തെപ്രതി, വി. യൗസേപ്പിന്റെ മരണത്തെപ്രതി, കാനായിലെ വിവാഹവിരുന്നിലെ അങ്ങയുടെ സാന്നിദ്ധ്യത്തെപ്രതി, നസ്രത്തിൽ നിന്നുള്ള അങ്ങയുടെ ഗമനത്തെപ്രതി, യേശുവിന്റെ പരസ്യജീവിതത്തിലെ അങ്ങയുടെ പങ്കാളിത്തത്തെപ്രതി, ഭക്തസ്ത്രീകൾക്കൊപ്പമുള്ള അങ്ങയുടെ സംസർഗത്തെപ്രതി, അങ്ങയുടെ സഹന ജീവിതത്തെപ്രതി, അങ്ങയുടെ സഹ-രക്ഷണീയ അനുകമ്പയെപ്രതി പരിശുദ്ധ ത്രിത്വത്തിൽ അങ്ങേയ്ക്കു മഹത്വം.

6. ആറാം ദശകം:

- ഓ മറിയമേ, അങ്ങയിൽ ഏറ്റവും പരിശുദ്ധ ത്രിത്വത്തിനു മഹത്വം! ഓ മറിയമേ, കാൽവരിയിലേയ്ക്കുള്ള യാത്രയിൽ യേശുവിനെ അങ്ങ് മുഖാമുഖം ദർശിച്ചതിനെപ്രതി, യേശുവിനെ ക്രൂശിക്കുമ്പോഴുള്ള അങ്ങയുടെ സാന്നിദ്ധ്യത്തെപ്രതി, യേശുവിന്റെ പ്രാണവേദനയുടെ സമയത്തുള്ള അങ്ങയുടെ പിന്തുണയെപ്രതി, അങ്ങേയ്ക്കുള്ള യേശുവിന്റെ അന്ത്യദാനത്തെപ്രതി, യേശുവിന്റെ മരണത്തെപ്രതി, കുരിശിൽ നിന്നും അവിടുന്ന് മാറ്റപ്പെട്ടതിനെപ്രതി, യേശിന്റെ മൃതദേഹ സംസ്കാരത്തെപ്രതി, ഉത്ഥാനത്തെക്കുറിച്ചുള്ള അങ്ങയുടെ പ്രത്യാശയെപ്രതി, യേശു അങ്ങേയ്ക്കു പ്രത്യക്ഷനായതിനെപ്രതി, ഉത്ഥിതനായ യേശുവിനോടൊത്തുള്ള അങ്ങയുടെ ജീവിതത്തെപ്രതി, പരിശുദ്ധ ത്രിത്വത്തിൽ അങ്ങേയ്ക്കു മഹത്വം.

7. ഏഴാം ദശകം:

- ഓ മറിയമേ, അങ്ങയിൽ ഏറ്റവും പരിശുദ്ധ ത്രിത്വത്തിനു മഹത്വം! ഓ മറിയമേ, സ്വർഗാരോപണത്തിലുള്ള അങ്ങയുടെ സ്ഥാനത്തെപ്രതി, മാളികമുറിയിലുള്ള അങ്ങയുടെ സ്ഥാനത്തെപ്രതി, അങ്ങയിലെ പരിശുദ്ധാത്മാവിന്റെ ആവാസത്തെപ്രതി, അപ്പസ്തോലന്മാർക്കൊപ്പമുള്ള അങ്ങയുടെ വാസത്തെപ്രതി, അങ്ങയുടെ മരണത്തെക്കുറിച്ചുള്ള അങ്ങയുടെ പ്രത്യാശയെപ്രതി, അങ്ങയുടെ സന്തോഷപ്രദമായ മരണത്തെപ്രതി, അങ്ങയുടെ ഉത്ഥാനത്തെപ്രതി, അങ്ങയുടെ സ്വർഗാരോപണത്തെപ്രതി, അങ്ങയുടെ മഹത്വീകരണത്തെപ്രതി, രാജ്ഞിയായുള്ള അങ്ങയുടെ കിരീടധാരണത്തെപ്രതി പരിശുദ്ധ ത്രിത്വത്തിൽ അങ്ങേയ്ക്കു മഹത്വം.

Comments

Popular posts from this blog

1 മുഖക്കുറിപ്പ്

ഭാ​ഗം 1: ആരോഹണം (011)

ഭാ​ഗം 1: ആരോഹണം (115)