(122) ഭാഗം 1: ആരോഹണം
114. മറിയത്തിന്റെ ആഭരണങ്ങൾ
997. - 1 ഒന്നാം ദശകം:
- ഓ മറിയമേ, അങ്ങയിൽ ഏറ്റവും പരിശുദ്ധ ത്രിത്വത്തിനു മഹത്വം! ഓ മറിയമേ, അങ്ങയുടെ വിശ്വാസത്തെയും പ്രത്യാശയെയും ഉപവിയെയും പ്രതി, അങ്ങയുടെ മതാത്മകതയെയും വിവേകത്തെയും നീതിബോധത്തെയും ആത്മധൈര്യത്തെയും ആത്മനിയന്ത്രണത്തെയും പ്രതി, അങ്ങിലെ പരിശുദ്ധാത്മാവിന്റെ ദാനങ്ങളെപ്രതി, അങ്ങയുടെ സകല പരിശുദ്ധിയെയുംപ്രതി, ഏറ്റവും പരിശുദ്ധ ത്രിത്വത്തിൽ അങ്ങേയ്ക്കു മഹത്വം!
2. - രണ്ടാം ദശകം:
- ഓ മറിയമേ, അങ്ങയിൽ ഏറ്റവും പരിശുദ്ധ ത്രിത്വത്തിനു മഹത്വം! ഓ മറിയമേ, അങ്ങയുടെ താഴ്മയെപ്രതി, നിയമത്തോടും ഉപദേശങ്ങളോടും പ്രചോദനങ്ങളോടുമുള്ള അങ്ങയുടെ അനുസരണത്തെപ്രതി, അങ്ങയുടെ ശുദ്ധതയെയും കന്യാത്വത്തെയുംപ്രതി, അങ്ങയുടെ മാതൃത്വത്തെയും തിത്വത്തെയും ദാരിദ്ര്യത്തെയും സ്ഥിരതയെയുംപ്രതി പരിശുദ്ധ ത്രിത്വത്തിൽ അങ്ങേയ്ക്കു മഹത്വം!
3. - മൂന്നാം ദശകം:
- ഓ മറിയമേ, അങ്ങയിൽ ഏറ്റവും പരിശുദ്ധ ത്രിത്വത്തിനു മഹത്വം! ഓ മറിയമേ, അങ്ങയുടെ സൗന്ദര്യത്തെയും മാധുര്യത്തെയും സമാധാനത്തെയും ക്ഷമയെയും ഉദാരതയെയും ഭയത്തെയും ദീർഘസഹനത്തെയും നിസ്വാർത്ഥതയെയും ശാന്തസ്വഭാവത്തെയുംപ്രതി പരിശുദ്ധ ത്രിത്വത്തിൽ അങ്ങേയ്ക്കു മഹത്വം!
4. - നാലാം ദശകം:
- ഓ മറിയമേ, അങ്ങയിൽ ഏറ്റവും പരിശുദ്ധ ത്രിത്വത്തിനു മഹത്വം! ഓ മറിയമേ, അങ്ങയുടെ ശക്തിയെയും പ്രാമുഖ്യത്തെയും സ്വാതന്ത്ര്യത്തെയും നിയന്ത്രണത്തെയും കരുണയെയും മാദ്ധ്യസ്ഥ്യത്തെയും സംരക്ഷണയെയും ജ്ഞാനത്തെയും പ്രബോധനത്തെയുംപ്രതി, അങ്ങയുടെ മാതൃസഹജമായ സഹായത്തെപ്രതി പരിശുദ്ധ ത്രിത്വത്തിൽ അങ്ങേയ്ക്കു മഹത്വം!
5. - അഞ്ചാം ദശകം:
- ഓ മറിയമേ, അങ്ങയിൽ ഏറ്റവും പരിശുദ്ധ ത്രിത്വത്തിനു മഹത്വം! ഓ മറിയമേ, അങ്ങയുടെ വിശ്വസ്തതയെയും വിധേയത്വത്തെയും ലാളിത്യത്തെയുംപ്രതി, അങ്ങയുടെ കഠിനാദ്ധ്വാനശീലത്തെയും പരിത്യാഗത്തെയും പ്രാർത്ഥനയെയും അതീന്ദ്രിയധ്യാനത്തെയുംപ്രതി, അങ്ങയുടെ വചനങ്ങളെയും നിശ്ശബ്ദതകളെയും ഭൗമിക ജീവിതത്തെയുംപ്രതി പരിശുദ്ധ ത്രിത്വത്തിൽ അങ്ങേയ്ക്കു മഹത്വം!
6. - ആറാം ദശകം:
- ഓ മറിയമേ, അങ്ങയിൽ ഏറ്റവും പരിശുദ്ധ ത്രിത്വത്തിനു മഹത്വം! ഓ മറിയമേ, അങ്ങയുടെ കുലീനത്വത്തെയും മഹത്വത്തെയും പരിപൂർണ്ണതയെയുംപ്രതി, അങ്ങയുടെ യോഗ്യതകളെയും വൈശിഷ്ട്യത്തെയും ആനുകൂല്യങ്ങളെയുംപ്രതി, അങ്ങയുടെ സ്ഥാനപ്പേരുകളെയും പ്രകാശകിരീടത്തെയുംപ്രതി, അങ്ങയുടെ അർഹതയെയും നിർവൃതിയെയുംപ്രതി പരിശുദ്ധ ത്രിത്വത്തിൽ അങ്ങേയ്ക്കു മഹത്വം!
7. - ഏഴാം ദശകം:
- ഓ മറിയമേ, അങ്ങയിൽ ഏറ്റവും പരിശുദ്ധ ത്രിത്വത്തിനു മഹത്വം! ഓ മറിയമേ, അങ്ങയുടെ കൃപാവരപൂർണ്ണതയെയും സകല കൃപാവരങ്ങളുടെയും മാദ്ധ്യസ്ഥ്യത്തെയും സകല കൃപാവരങ്ങളുടെയും വിതരണത്തെയും പിതാവായ ദൈവവുമായുള്ള എെക്യത്തെയും പിതാവായ ദൈവത്തിന്റെ അനുകരണത്തെയും പുത്രനായ ദൈവവുമായുള്ള ഐക്യത്തെയും പുത്രനായ ദൈവത്തിന്റെ അനുകരണത്തെയും പരിശുദ്ധാത്മാവായ ദൈവവുമായുള്ള ഐക്യത്തെയും പരിശുദ്ധാത്മാവായ ദൈവത്തിന്റെ അനുകരണത്തെയും അങ്ങയുടെ ദൈവിക പ്രതിച്ഛായയെയുംപ്രതി പരിശുദ്ധ ത്രിത്വത്തിൽ അങ്ങേയ്ക്കു മഹത്വം!
Comments
Post a Comment