ഭാഗം 1: ആരോഹണം (99)
92. സമൂഹം പൊതുവായി
779. ഏതെങ്കിലും തരത്തിൽ സ്ഥിരസ്വഭാവമുള്ള, ലബോറട്ടറികൾ, കടകൾ, വ്യവസായശാലകൾ, നഴ്സറികൾ, വിദ്യാലയങ്ങൾ, കലാലയങ്ങൾ, സൈനിക താവളങ്ങൾ, തടവറകൾ മുതലായ മനുഷ്യരുടെ മറ്റ് ഒത്തുചേരലുകളെയെല്ലാം വിശുദ്ധരുടെ ദാസൻ വിശാല കുടുംബമായി പരിഗണിക്കുകയും തുടർന്ന് അവയുമായി വിവേകപൂർവ്വം സമ്പർക്കത്തിലേർപ്പെടുകയും ചെയ്ത് ക്രൈസ്തവ-സന്യാസ കുടുംബത്തിന്റെ ആദർശവും കർമപദ്ധതിയും സാധിക്കാവുന്നിടത്തോളം നടപ്പിലാക്കുകയും വേണം.
780. ഉടമസ്ഥർ, അദ്ധ്യാപകർ, മേധാവികൾ, അദ്ധ്യക്ഷന്മാർ, തൊഴിൽ വിദഗ്ദ്ധർ തുടങ്ങി മറ്റുള്ളവർക്കുമേൽ അധികാരവും സ്വാധീനവുമുള്ള ജനങ്ങളെ ഈ ആദർശത്തിലേക്കു കൊണ്ടുവരാൻ ആദ്യം അയാൾ പരിശ്രമിക്കണം. ഇത് എല്ലായിടത്തും ചെയ്യേണ്ടതാണെങ്കിലും കൂടുതലായി ചെറിയ കേന്ദ്രങ്ങളിലും തുടർന്ന് ഈ ജനങ്ങളെ അധാകാരസ്ഥാനങ്ങളിലും വിശ്വാസ ദൗത്യങ്ങളിലും കാരുണ്യപ്രവൃത്തികളിലും പ്രേഷിതപ്രവർത്തനത്തിലും ഉപയുക്തമാക്കണം.
781. ഓരോ ബാഹ്യ തിന്മയ്ക്കുമെതിരെ നിലപാടെടുക്കാനും ആക്രമണോത്സുകമാകാനും സന്യാസ സത്യത്തിന്റെ അറിവ് പ്രോത്സാഹിപ്പിക്കാനും ബാഹ്യ ഭക്തി വർദ്ധിപ്പിക്കാനുമായി ബാഹ്യ ഭക്തകൃത്യങ്ങൾക്ക് മഹത്വവും ആഘോഷവും നല്കാനും കാരുണ്യ പ്രവൃത്തികളിൽ സ്ഥിരതയോടുകൂടെ ഇൗ ജനത്തെ ക്രമീകരിക്കാനും തന്റെ കഴിവിന്റെ പരമാവധി വിശുദ്ധരുടെ ദാസൻ ശ്രമിക്കും.
782. ജോലിക്കാർ, ക്ലർക്കുകൾ, വില്പനക്കാർ, സൈനികർ, രോഗികൾ, ഭിക്ഷാടകർ, തടവറക്കാർ തുടങ്ങി തങ്ങളുടെ ജോലി, സാഹചര്യങ്ങൾ, ആരോഗ്യം മുതലായവ മൂലം ദൈവഭവനത്തിൽ പലപ്പോഴും കാണാനാകാത്തതും, അപ്രകാരം അധികം ആത്മീയ സഹായമില്ലാതിരിക്കുകയും ചെയ്യുന്ന വിഭാഗം ജനങ്ങളെ വിശുദ്ധീകരിക്കുന്നതിനായി വിശുദ്ധരുടെ ദാസൻ തന്റെ സേവനം നല്കും.
783. ഈ പ്രേഷിത രംഗത്ത് സമൂഹ ഘടനകളും രീതികളും ഒരിക്കലും അനുയോജ്യമല്ലാത്തതിനാൽ, ഓരോ വ്യക്തിഗത ആത്മാവിനുമുള്ള ദൈവവചന ശുശ്രൂഷയെന്ന നിലയ്ക്ക് ക്രിസ്തീയ സൗഹാർദ്ദത്തിന്റെയും അപ്പസ്തോലിക ഭവനസന്ദർശനത്തിന്റെയും പ്രോത്സാഹക എഴുത്തുകളുടെയും ഉത്തമ കത്തോലിക്കാ സാഹിത്യത്തിന്റെയും വ്യക്ത്യധിഷ്ഠിത സമീപനത്തിന് അവർ പ്രാമുഖ്യം കല്പിക്കും.
784. ഈ മാർഗ്ഗങ്ങളിലൂടെ, വ്യക്തികൾക്കിടയിലുംഅവരിലൂടെ അവരുടെ സാമൂഹിക ബന്ധങ്ങളിൽ, ഏറ്റവും എളിയവർ മുതൽ സമുന്നതർ വരെയുള്ളവർക്കിടയിൽ, വില്പനക്കാർക്കും ഇടപാടുകാർക്കും അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും നേതാക്കൾക്കും സംഘടനകൾക്കുമിടയിൽ, നീതിയെയും ഉപവിയെയും ഒരിക്കലും അവഗണിക്കാതെ, കത്തോലിക്കാ താപസാത്മകതയുടെ അറിവും പ്രയോഗവും അയാൾ പ്രോത്സാഹിപ്പിക്കും.
785. അകത്തോലിക്കരുടെയും ദൈവജനത്തിനിടയിൽ തിന്മയും വ്യാജപ്രബോധനങ്ങളും പ്രചരിപ്പിക്കുന്നവരുടെയും വിശുദ്ധീകരണത്തിനായി വിശുദ്ധരുടെ ദാസൻ തന്റെ സഹായം വ്യാപിപ്പിക്കണം. അത്തരം കളങ്കപ്പെടുത്തലുകൾക്കെതിരെ ആത്മാക്കളെ പ്രതിരോധിക്കുകയോ അവയെ ഒഴിവാക്കുന്ന രീതിയെന്ന നിലയ്ക്ക് അവയെ പരിഹസിക്കുകയോ ചെയ്താൽ മാത്രം പോരാ. അവരെ സത്യത്തിലും ഉപവിയിലും ക്രിസ്തീയ രീതിയിലും ആശ്ലേഷിച്ചുകൊണ്ട് യേശുവിലേക്ക് വിശുദ്ധരുടെ ദാസൻ തിരികെ കൊണ്ടുവരികയും ചെയ്യണം.
786. താൻ ജോലിചെയ്യുന്നിടങ്ങളിലെല്ലാം വിശുദ്ധരുടെ ദാസൻ ഉന്നതങ്ങളിൽ നിന്നുള്ള സഹായത്താലും സ്വന്തം സ്വാഭാവിക കുടുംബത്തിനുനേർക്ക് ഒരാൾക്കുള്ള അതേ ചിന്തയോടും പ്രയത്നത്തോടും കൂടെ, ഓരോ വ്യക്തിയെയും സഹായിക്കണം: തന്റെ അതിസ്വാഭാവിക ക്ഷേമം ശ്രദ്ധിക്കാനും ദൈവരാജ്യത്തിനുവേണ്ടി ചില സ്ഥിര ജോലികൾ ഏറ്റെടുക്കാനും ആത്മീയമായ ഒരു കുടുംബം രൂപീകരിക്കാനും.
787. വ്യത്യസ്ത സന്യാസ സ്ഥാപനങ്ങളിൽ, പ്രത്യേകിച്ച് മൂന്നാം സഭകളിലും പൊന്തിഫിക്കൽ കത്തോലിക്കാ പ്രവർത്തക സംഘത്തിലും, അംഗത്വത്തിന്റെ വിവിധ രൂപഭാവങ്ങൾ ആത്മാർത്ഥമായി പ്രോത്സാഹിപ്പിച്ചുകൊണ്ട്, തിരുസ്സഭ അംഗീകരിച്ച നിരവധിയായ ധർമസംഘങ്ങളെ, തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം അനുവദിച്ചുകൊണ്ടും സന്യാസ സ്ഥാപനങ്ങളോരോന്നിന്റെയും ലക്ഷ്യങ്ങളോട് സത്യസന്ധനായിരുന്നുകൊണ്ടും വിശുദ്ധരുടെ ദാസൻ പ്രയോജനപ്പെടുത്തും.
788. തന്റെ തനതു ശൈലിയിൽ, വിശുദ്ധരുടെ ദാസൻ വിശുദ്ധരുടെ ജീവചരിത്ര വായനയും വ്യക്തികളെയും സംഘടനകളെയും പരിശുദ്ധ കന്യകയ്ക്കും തിരുഹൃദയത്തിനും പരിശുദ്ധ ത്രിത്വത്തിനും പ്രതിഷ്ഠിക്കുന്നതും പ്രോത്സാഹിപ്പിക്കും. മറ്റൊന്നിനേക്കാൾ പൂർണ്ണമായ ഒന്ന്, ഒന്ന് മറ്റൊന്നിനെ മകുടമണിയിക്കുന്ന പോലെ, അടുത്തതിനായി ഒരുങ്ങിക്കൊണ്ട്, ആരോഹണത്തിന്റെ പാവന യാത്രയുടെ നിരവധി പടവുകൾ പോലെ.
Comments
Post a Comment