ഭാഗം 1: ആരോഹണം (96)
89. ദൈവവിളികൾ
749. ആത്മാക്കളുടെ ഏറ്റവും വലിയ ആവശ്യവും അതേസമയം തന്നെ അവയ്ക്കു നൽകപ്പെടാവുന്ന ഏറ്റവും വലിയ ദാനവും "നല്ല സന്യാസി''യും "വിശുദ്ധ വൈദികനു''മാണ്. അപ്രകാരം, വിശുദ്ധരുടെ സേവകന്റെ പ്രഥമവും കേന്ദ്രസ്ഥിതവുമായ പ്രവർത്തനവും ഭക്തിയും പ്രേഷിതത്വവും സദാ പൗരോഹിത്യത്തിലേക്കും സന്യാസജീവിതത്തിലേക്കുമുള്ള ദൈവവിളികൾക്കായുള്ള അന്വേഷണവും പരിപോഷണവുമാണ്.
750. തത്വത്തിലും യാഥാർത്ഥ്യത്തിലും വിശുദ്ധരുടെ സേവകരുടെ വസതി "വൊക്കേഷനറി'' എന്നാണ് വിളിക്കപ്പെടേണ്ടത്. അതായത്, രൂപതകളിലും സന്യാസ സഭകളിലും ലോകത്തിലും ദൈവരാജ്യ സേവനത്തിനായി ഒരുങ്ങുന്ന, പ്രാപ്തരും ഉദാരമനസ്കരുമായ യുവാക്കളുടെ പഠനത്തിനായുള്ള ഒരു സന്യാസ മിഷനറി കേന്ദ്രം.
751. സാമ്പത്തിക ഞെരുക്കത്തിലായിരിക്കുന്നവരെയും ഏത് സന്യാസ സമൂഹത്തിൽ പ്രവേശിക്കണമെന്ന് തീരുമാനമെടുക്കാത്തവരെയും, അവർ ആ തിരഞ്ഞെടുപ്പു നടത്തുന്നതു വരെയും, വൊക്കേഷനറി മൂലം വിശുദ്ധരുടെ സേവകർ സഹായിക്കുന്നു. ഈ സംരംഭത്തിൽ മാത്സര്യത്തിന്റെ ഒരു കണിക പോലും ഉണ്ടായിരിക്കരുത്!
752. തന്റെ സ്വന്തം സമൂഹത്തിനുവേണ്ടി അംഗങ്ങളെ ശേഖരിക്കുന്നതിനെക്കാൾ, ജനങ്ങൾക്കിടയിൽ നിന്നു കണ്ടെത്തി തിരഞ്ഞെടുത്ത ഉത്തമ അർത്ഥികൾ, രൂപതയിലോ സന്യാസ സഭയിലോ സ്വീകരിക്കപ്പെടുന്നതുവരെയും പിന്തുണച്ച് അവരെ രൂപതകൾക്കും സന്യാസ സമൂഹങ്ങൾക്കും നൽകി ശുശ്രൂഷിക്കാൻ വിശുദ്ധരുടെ സേവകൻ വൊക്കേഷനറികളെ ഉപയുക്തമാക്കുന്നു.
753. മൈനർ സെമിനരി ഇല്ലാത്ത രൂപതകളിൽ രൂപതാദ്ധ്യക്ഷന്റെ അംഗീകാരത്തോടും നിയന്ത്രണത്തിൻ കീഴിലും വൊക്കേഷനറിക്ക് ഒരു മൈനർ സെമിനരിയായി പ്രവർത്തിക്കാവുന്നതാണ്.അത്തരം സാഹചര്യത്തിൽ രൂപതയ്ക്കുള്ള അർത്ഥികൾക്ക് മുൻഗണന നൽകണം.
754. മൈനർ സെമിനരിയുള്ള രൂപതകളിൽ, എപ്പോഴും രൂപതാദ്ധ്യക്ഷന്റെ അംഗീകാരത്തോടുകൂടെ, ഭാവി വൊക്കേഷനിസ്റ്റുകളുടെ അപ്പസ്തോലിക വിദ്യാലയവും സന്യാസ ജീവിതത്തിലേക്കും വിദേശ മിഷനുകളിലേക്കുമുള്ള അർത്ഥികളുടെ മിഷനറി വിദ്യാലയവും മാത്രമായിരിക്കും വൊക്കേഷനറി.
755. വൊക്കേഷനറികളിൽ പ്രാർത്ഥനയുടെയും പഠനത്തിന്റെയും ജോലിയുടെയും (കായികാദ്ധ്വാനത്തിന്റെ പോലും) തീക്ഷ്ണമായൊരു ജീവിതം പാലിക്കണം. ബോർഡിംഗ് സ്കൂളുകളെക്കാൾ നവസന്യാസ ഭവനം പോലെയായിരിക്കണം വൊക്കേഷനറി. ഓരോ സന്യാസ സഭയ്ക്കും, ഏറ്റവും കഠിനമായ നിഷ്ഠയുള്ളവയ്ക്കു പോലുമുള്ള നല്ല ഒരുക്കം അവ നൽകണം.
756. സഭാപരവും സന്യാസാത്മകവുമായ പരിശീലനത്തിനു മാത്രമായുള്ള വൊക്കേഷനറികൾക്കു പുറമെ, വിശുദ്ധരുടെ സേവകന് യുവാക്കളുടെ വിദ്യാഭ്യാസത്തിനുള്ള ഏതൊരു വിദ്യാലയത്തിലും ജോലി ചെയ്യുകയോ അംഗമായിരിക്കുകയോ ചെയ്യാവുന്നതാണ്. മറ്റു ജോലികളിൽ നിന്നുള്ള സാമ്പത്തിക വരുമാനം മുഴുവൻ സൗജന്യമായി വൊക്കേഷനറികളിലേക്ക് വകതിരിച്ചു നൽകേണ്ടതാണ്.
757. വിദ്യാലയ ശുശ്രൂഷയിൽ ഏർപ്പെട്ടിരിക്കുന്നവർ ഭക്തിയുള്ള ക്രിസ്തുശിഷ്യന്റെയും പ്രേഷിതത്വത്തിൽ വൈദികന്റെ വിലയേറിയ സഹകാരിയുടെയും പരിശീലനത്തിൽ വിശുദ്ധരുടെ സേവകൻ സ്വയം ഏർപ്പെടുകയും ചെയ്യും. പൗരോഹിത്യ ജോലിയിലും അരൂപിയിലുമുള്ള കൂടുതൽ പങ്കാളിത്തം പകർന്നു നൽകുന്നതിലൂടെ ഒാരോ വിദ്യാലയത്തെയും ദൈവജനത്തിനുവേണ്ടിയുള്ള വിശുദ്ധിയുടെ വൊക്കേഷനറികളായി രൂപാന്തരപ്പെടുത്തും.
758. വൊക്കേഷനറികളും വിദ്യാലയങ്ങളും ഇതര സംഘടനകളും വഴി പന്ത്രണ്ട് അപ്പസ്തോലന്മാരെയും എഴുപത്തിരണ്ട് ശിഷ്യരെയും തിരഞ്ഞെടുത്തു പരിശീലിപ്പിച്ച യേശുവിന്റെ പരസ്യ ജീവിതത്തിന്റെ മാതൃകയിൽ, വിശുദ്ധരുടെ സേവകൻ തിരഞ്ഞെടുക്കപ്പെട്ട ഒരു ഗണത്തെ ഒരുമിച്ചു കൂട്ടുകയും പരിശീലിപ്പിക്കുകയും ചെയ്യും.
Comments
Post a Comment