ഭാഗം 1: ആരോഹണം (95)
88. ഭൃത്യന്റെ കർത്തവ്യം
739. വിശുദ്ധരുടെ ദാസൻ തിരുസ്സഭയിലെ തന്റെ എല്ലാ ശുശ്രൂഷയിലും സത്താപരമായി മെത്രാന്മാരുടെയും വ്യത്യസ്ത സന്യാസ സഭകളുടെയും ദൈവജനം മുഴുവന്റെയും ആത്മീയ സേവനത്തിനായി നിലകൊള്ളുന്നു. കാരണം, അവരാണ് ഭൂമിയിലെ സഭയായ, സമരസഭയിലെ ദൈവത്തിന്റെ വിശുദ്ധർ.
740. ഓരോ പൊന്തിഫിക്കൽ പ്രവർത്തനത്തിനും മറ്റേതൊരു അപ്പസ്തോലിക സേവനത്തിനുമായി പ്രാദേശിക ദൈവവിളികൾ ശേഖരിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്നതിന് പ്രത്യേകമായൊരു പ്രതിജ്ഞാബദ്ധതയോടുകൂടെ, വിശുദ്ധരുടെ ദാസൻ യേശുവിന്റെ പ്രതിനിധിയായ പാപ്പയ്ക്ക് മിഷനുകളിലെ സേവനത്തിനായി സ്വയം സമർപ്പിക്കുന്നു.
741. മൈനർ സെമിനരികളിലെ സേവനത്തിനും ഇടവകകളുടെ അജപാലക ശുശ്രൂഷയ്ക്കും രൂപത തലത്തിലുള്ള ഓരോ സേവനത്തിനും, പ്രത്യേകിച്ച് വൈദികർക്കുവേണ്ടിയുള്ളവയ്ക്ക്, ശാരീരിക ഉപവി പ്രവൃത്തികൾ കൊണ്ടുപോലുമുള്ള സേവനത്തിന് വിശുദ്ധരുടെ ദാസൻ മെത്രാന്മാർക്കും രൂപതാദ്ധ്യക്ഷൻമാർക്കും സ്വയം സമർപ്പിക്കുന്നു.
742. രൂപതാദ്ധ്യക്ഷന്മാരുടെ അനുവാദത്തോടുകൂടെ, വഞ്ചിതരാകുകയോ അത്തരം അപായാവസ്ഥയിലോ ആയ രൂപയിലെയോ സന്യാസത്തിലെയോ ദൈവവിളികളെ, സവിശേഷമായും പട്ടമേറ്റവരെങ്കിൽ, സദാ സ്വകാര്യമായ ഉപവിയിൽ കണ്ടെത്താനും രക്ഷിച്ചെടുക്കാനുമായി ഓരോ സന്ദർഭത്തിലും അതിന് ഏറ്റവും അനുയോജ്യമായ വിധത്തിൽ വിശുദ്ധരുടെ ദാസൻ പ്രവർത്തിക്കുന്നു.
743. വൈദിക ഗണത്തിലെ എല്ലാ അംഗങ്ങൾക്കുമായി സമൂഹജീവിതം സുഗമമാക്കുന്നതിനുവേണ്ടി വിശുദ്ധരുടെ ദാസൻ തന്റെ സേവനങ്ങൾ അജപാലകർക്കും ആത്മാക്കളുടെ രക്ഷ ഭരമേല്പ്പിക്കപ്പെട്ടിരിക്കുന്നവർക്കും സമർപ്പിക്കുന്നു. അയാൾ തന്റെ പിന്തുണ കാത്തലിക് ആക്ഷൻ സംഘടനയ്ക്കും വിശ്വാസ സഹോദര സഖ്യത്തിനും ദിവ്യകാരുണ്യ സഹോദരസഖ്യത്തിനും നല്കും. അവരുടെ മാർഗ്ഗനിർദ്ദേശത്തിൻ കീഴിൽ അയാൾ കുടുംബങ്ങളുടെ പ്രതിഷ്ഠയും മിഷനറി സഹവർത്തിത്വവും ഇതര ഇടവക പ്രവർത്തനങ്ങളും പ്രോത്സാഹിപ്പിക്കും.
744. വൈദികഗണത്തിലെ അംഗങ്ങൾക്കും ദൈവജനത്തിനും വേണ്ടിയുള്ള ആദ്ധ്യാത്മികഭ്യാസങ്ങളുടെയും തുടർ വിദ്യാഭ്യാസത്തിന്റെയും സേവനം വിശുദ്ധരുടെ ദാസൻ നല്കും. വിശ്വാസികൾക്കു വ്യാപിപ്പിച്ച പരിശുദ്ധ ദൗത്യങ്ങൾ, പരിവർത്തനങ്ങൾ നേടാൻ മാത്രമല്ല, അവരെ വിശുദ്ധീകരണത്തിലേക്കു നയിക്കാനുള്ള സംഘങ്ങളും പ്രവർത്തനങ്ങളും സ്ഥാപിക്കുന്നതിനായുള്ളവയാണ്.
745. സന്യാസ സമൂഹങ്ങൾക്ക്, സവിശേഷമായി സന്യാസ സഹോദരന്മാരുടെയും സഹോദരിമാരുടെയും സ്ഥാപനങ്ങൾക്ക് പരിശുദ്ധ ശുശ്രൂഷയും ഓരോ സേവനവും നല്കാൻ വിശുദ്ധരുടെ ദാസൻ സദാ സന്നദ്ധനാണ്. അവർക്കുള്ള സേവനം സർവ്വോപരി യോഗ്യരായ അർത്ഥികളെ കണ്ടെത്തുന്നതിലും ഒരുക്കുന്നതിലും സമർപ്പിക്കുന്നതിലും അടങ്ങിയിരിക്കുന്നു.
746. അവരുടെ സ്വയംഭരണാവകാശത്തോട് അതീവഭക്തി സദാ സൂക്ഷിച്ചുകൊണ്ടും ലയിപ്പിക്കാനുള്ള യാതൊരു ഉദ്ദേശമില്ലാതെയും താപസാത്മക പരിശീലനം തുടരുന്നതിനായി അവരുടെ സംരംഭങ്ങൾ പ്രോത്സാഹിപ്പിച്ചും തിരുസ്സഭയിലെ അവരുടെ നിരന്തരമായ വളർച്ച പരിപോഷിപ്പിച്ചുംകൊണ്ട് സന്യാസസമൂഹങ്ങളുമായി വിശുദ്ധരുടെ ദാസൻ പരിശുദ്ധമായ ഒരു സഖ്യം വളർത്തിയെടുക്കുന്നു.
747. ദൈവജനത്തെ സംബന്ധിച്ചിടത്തോളം എല്ലാവരും പങ്കെടുക്കുന്നതിനായി ക്ഷണിച്ചും പ്രേരിപ്പിച്ചും നിർബന്ധിച്ചും ദൈവവചനത്തിന്റെയും ദിവ്യകാരുണ്യത്തിന്റെയും അനുദിന വിരുന്ന് ഓരോരുത്തർക്കും നല്കാൻ വിശുദ്ധരുടെ ദാസൻ സദാ പ്രവർത്തിക്കും.
748. അങ്ങനെ, വിശുദ്ധരുടെ ദാസന്റെ ഓരോ വസതിയിലും വ്യത്യസ്ത ജനവിഭാഗങ്ങളെ യേശുവിന്റെ നിത്യമായ രാജകീയ ഭവനത്തിലും ദൈവരാജ്യത്തിലും പ്രവേശിക്കാൻ പ്രാപ്തരാക്കിക്കൊണ്ട് അവർക്കുവേണ്ടി തുടരെത്തുടരെയുള്ള ബോധനങ്ങളുടെയും ഭക്തിയുടെയും ഒരു തുടർ മിഷൻ ഉണ്ടായിരിക്കണം. വൊക്കേഷനിസ്റ്റ് വൈദികർ നടത്തുന്നതല്ലാത്ത പള്ളികളിലും, ആവശ്യപ്പെടുമ്പോഴെല്ലാം, ഈ തുടർ മിഷൻ സ്ഥാപിക്കാൻ വിശുദ്ധരുടെ ദാസൻ സന്തോഷവാനായിരിക്കും.
Comments
Post a Comment