ഭാഗം 1: ആരോഹണം (94)
87. പ്രേഷിത വർഷം
729. വർഷം മുഴുവനും, അതിന്റെ ആരാധനക്രമപരവും താപസാത്മകവും രഹസ്യാത്മകവുമായ മാനത്തിൽ, അതിന്റെ കാലങ്ങളിലും ഘട്ടങ്ങളിലും ചക്രങ്ങളിലും, ആന്തരികമായി പൂർണ്ണമായും മാലാഖസമാനവും ബാഹ്യമായി പൂർണ്ണമായും അപ്പസ്തോലികവുമായിരിക്കണം. ഒരുഭാഗത്ത് എപ്പോഴും എന്തുചെയ്യണമെന്നു പദ്ധതിയാവിഷ്കരിക്കുകയും പൂർത്തീകരിക്കേണ്ട പദ്ധതി സ്ഥാപിക്കുകയും പാലിക്കേണ്ട മാനദണ്ഡങ്ങൾ നിശ്ചയിക്കുകയും ചെയ്യുമ്പോൾ, മറുഭാഗത്ത് സമയത്തിന്റെയും സ്ഥലത്തിന്റെയും ജനങ്ങളുടെയും സാഹചര്യങ്ങൾക്കനുസരിച്ച് സദാ നാം പൊരുത്തപ്പെടുന്നു. കാരണം മനുഷ്യാത്മാവിന്റെ സ്വാതന്ത്ര്യമാണ് കർത്താവിന്റെ നിർദ്ദേശപ്രകാരം നാം കൈകാര്യം ചെയ്യുന്നത്.
730. എല്ലാവരും അപ്പസ്തോലിക കർമം ആശ്ലേഷിക്കണം. ഹൃദയം സ്നേഹത്താൽ നിറഞ്ഞു കവിയാൻ തീക്ഷ്ണതയുടെ പരിശീലനത്തിൽ തന്റെ എല്ലാ സമ്പാദ്യങ്ങളും കഴിവുകളും ഉപയോഗിക്കാനുള്ള ആവശ്യം ഒരുവന് അനുഭവപ്പെട്ടാൽ, കർത്താവിന് നന്ദിപറഞ്ഞുകൊണ്ട് ആ ആവശ്യം തന്നിൽ നിലനിന്ന് വളരുന്നതിനായി അയാൾ പ്രാർത്ഥിക്കുകയും പ്രേഷിത ചൈതന്യത്തിന്റെ സംരംഭങ്ങൾ പിന്തുടരുകയും വേണം. താൻ പുണ്യവാനല്ലാത്തതിനാൽ ഈ തീക്ഷ്ണത സ്വാഭാവികമായി ഒരുവന് അനുഭവവേദ്യമാകുന്നില്ലെങ്കിൽ, പുറമെ നിന്നു വരുന്ന പ്രേരണ അയാൾ താഴ്മയോടെ സ്വീകരിച്ച് - ബോധ്യവും കർത്തവ്യ ബോധവും കൊണ്ടു മാത്രമാണെങ്കിൽ പോലും - ആത്മാക്കളുടെ സേവനത്തിനായി അയാൾ സ്വയം സമർപ്പിക്കണം. എത്ര കുറവ് ആന്തരിക പ്രേരണ ഒരുവന് അനുഭവപ്പെടുന്നുവോ അത്ര അധികമായി, മേലധികാരികളുടെ അംഗീകാരവും ആശീർവ്വാദവും അനുവാദവും ലഭ്യമാകുമെങ്കിൽ, പ്രേഷിതപ്രവർത്തനത്തിൽ മറ്റുള്ളവരെ സഹായിച്ചുകൊണ്ട് അയാളൊരു ഉപകരണമായിത്തീരണം.
731. ലോകം മുഴുവനും, നാമതു കർത്താവിനു പ്രതിഷ്ഠിക്കുന്ന ഓരോ സന്ദർഭത്തിലും, രാജ്യങ്ങൾ ഓരോന്നോരോന്നായി, ആത്മാക്കൾ ഓരോന്നോരോന്നായി, നമ്മുടെ മനസ്സിലും ഹൃദയത്തിലും നമ്മുടെ മാനസികവും വാചികവുമായ പ്രാർത്ഥനകളിൽ ഉണ്ടായിരിക്കട്ടെ. മിഷനുകളുടെ രാജ്ഞിയുടെ ചിത്രത്തിൽ, മറിയത്തിന്റെ പരിശുദ്ധ കരങ്ങളിൽ ദിവ്യ ശിശുവിനു പകരം ഭൂഗോളം നാം കാണുന്നതുപോലെ, വളരേണ്ടതും പിതാവിനു സമർപ്പിക്കേണ്ടതുമായ അവളുടെ ശിശു! എങ്കിലും നമുക്കു ചുറ്റുമുള്ള ആത്മാക്കൾക്കു വേണ്ടി നാം പ്രവർത്തിക്കാൻ തുടങ്ങുന്നില്ലെങ്കിൽ സാർവ്വത്രിക മാദ്ധ്യസ്ഥ്യം നമുക്കു യോഗ്യമല്ലാതായിത്തീരുന്നു. സവിശേഷ കാരണങ്ങളാൽ നമ്മെ ഭരമേല്പ്പിക്കുന്ന ആത്മാക്കളിൽ നാം തുടങ്ങുകയും പിന്നീട് നമ്മോട് ഏതെങ്കിലും തരത്തിൽ ബന്ധപ്പെട്ടിരിക്കുന്നവരിലും. ദൈവിക പദ്ധതിയിലുള്ള മറ്റേതൊരു ബന്ധവും പ്രേഷിതപ്രവർത്തനം ലക്ഷ്യം വച്ചുകൊണ്ടുള്ളതാണ്.
732. നമ്മുടെ പ്രാഥമിക പ്രവർത്തന മേഖലയിൽ നമ്മുടെ സ്ഥാനവും വ്യക്തിപരമായ തസ്തികയും, അപ്രകാരം ചിന്താക്കുഴപ്പവും ദുർമാതൃകയും ഒഴിവാക്കിക്കൊണ്ടും മറ്റുള്ളവരുടെ ജോലിയിൽ കൈകടത്താതെയും, വിഭാവനം ചെയ്യുകയും സ്ഥാപിക്കുകയും വേണം. സ്വാഭാവികമായും, വ്യത്യസ്ത സമയങ്ങളിൽ ഒരു സ്ഥലത്തുനിന്നും മറ്റൊന്നിലേക്ക്, ഒരു ഉദ്യോഗത്തിൽ നിന്നും മറ്റൊന്നിലേക്ക്, എന്നാൽ തക്കതായ അധികാരിയുടെ മാർഗ്ഗനിർദ്ദേശം പിന്തുടർന്നുകൊണ്ട്, നാം പോയേക്കാം. അതേസമയം തന്നെയും പതിവായും, സ്വഭാവേന വ്യത്യസ്തവും വേറിട്ടതുമായ കർമങ്ങളിലും കടമകളിലും നമുക്ക് പങ്കെടുക്കാനാവില്ല. നമ്മെ ദുർബലപ്പെടുത്തുമെന്നതിനാൽ ഭൂതകാലത്തിലോ ഭാവികാവത്തിലോ തീർത്തും ലോലമായി നമ്മെ വ്യാപിപ്പിക്കാതെ, നാം വർത്തമാനകാലത്തിൽ ജീവിക്കുന്നു. നാം ചെയ്തുകൊണ്ടിരിക്കുന്നവയിൽ നമ്മുടെ എല്ലാ ശ്രദ്ധയും കഴിവുകളും നാം കേന്ദ്രീകരിക്കുന്നു. അപ്രകാരം, നമുക്കക്കു സാധ്യമായ ഏറ്റവും മികച്ചതും നമ്മിൽ നിന്നാവശ്യപ്പെടുന്നതുമായ കാര്യമാണ് നാം ചെയ്യുന്നതെന്ന് നമുക്കുറപ്പുണ്ട്.
733. പ്രേഷിതപ്രവർത്തനത്തിൽ, സ്ഥലങ്ങളെയും സ്ഥാനങ്ങളെയും നാം വേർതിരിക്കുന്നത് സുവിശേഷ പ്രചാരണത്തിൽ ദൈവിക സമൃദ്ധിയുമായുള്ള മാനുഷിക സഹകരണത്തിന്റെ തോതും തരവുമനുസരിച്ചാണ്. സ്വാഭാവിക ജീവിതത്തിൽ മാതാപിതാക്കൾ എന്നതുപോലെ, അതിസ്വാഭാവിക ജീവിതത്തിന്റെ വിനിമയത്തിലും വളർച്ചയിലും കർത്താവിന്റെ സഹകാരികളാണ് വൈദികർ. സത്യത്തിന്റെ ബൗദ്ധിക നന്മ വിനിമയം ചെയ്യുന്നതിലെ സഹകാരികളാണ് ഗുരുഭൂതർ. പുണ്യങ്ങളുടെ ധാർമിക നന്മ വിനിമയം ചെയ്യുന്നതിലെ സഹകാരികളാണ് നേതാക്കൾ. സ്വാഭാവിക നന്മകൾക്കായി ഉത്പാദനത്തിലെ സഹകാരികളാണ് ജോലിക്കാർ. വിതരണത്തിലെ സഹകാരികളാണ് കാര്യനിർവ്വാഹകർ. തങ്ങളുടേതായ ജോലിയിൽ മറ്റുള്ളവരെ സഹായിക്കുന്നവരാണ് സഹായികൾ. തങ്ങളുടെ വ്യക്തിപരമായ, ബാഹ്യ പ്രവൃത്തിയിൽ അപ്രകാരം ഒന്നും നിർവ്വഹിക്കാനില്ലെങ്കിലും പ്രാർത്ഥനയിലും സഹനത്തിലും ഓരോ നന്മയും ഓരോ പ്രവൃത്തിയും ആശ്ലേഷിക്കുന്നവരാണ് തപസ്വികൾ (രോഗികളെല്ലാവരും, തങ്ങളുടെ രോഗത്തിന്റെ കാലയളവിൽ സ്വയം തപസ്വികളായി കണക്കാക്കുകയും അവരെപ്പോലെ ആത്മീയമായി പ്രവർത്തിക്കുകയും വേണം).
734. പരിശീലനത്തിലായിരിക്കുന്നവർ പ്രേഷിതപ്രവർത്തനത്തിനായി സ്വയം ഒരുങ്ങണം. അറിവിലൂടെയുള്ള ബൗദ്ധിക പരിശീലനം മാത്രം പോരാ, മറിച്ച് സുകൃതഭ്യസനത്തിലൂടെയുള്ള ധാർമിക ഒരുക്കം അതിലുപരി ആവശ്യമാണ്. അവയ്ക്കൊപ്പം നാം ഒരുങ്ങിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളുടെ തന്നെ ചില പരിശീലനങ്ങളോടുകൂടിയ പ്രായോഗിക അപ്പസ്തോലിക പരിശീലനം നാം ചേർക്കണം. സാധിക്കാവുന്നിടത്തോളം, മേൽവിവരിച്ച ഏഴ് അപ്പസ്തോലിക സ്ഥാനങ്ങളും അഥവാ സഹവർത്തിത്വങ്ങളും പൂർത്തീകരിക്കാൻ നാം സുസജ്ജരായിരിക്കണം. അതേസമയം, നമ്മുടെ നിലവിലെ കഴിവിനനുസരിച്ച് നമ്മിൽ നിന്നു പ്രതീക്ഷിക്കുന്നത് നിർവ്വഹിക്കുക. നമ്മുടെ ആന്തരിക ലോകത്തിൽ നാം സാർവ്വത്രികവും ബാഹ്യ ലോകത്ത് പ്രത്യേകവുമായിരിക്കണം, ലക്ഷ്യത്തിൽ സാർവ്വത്രികവും മാർഗ്ഗത്തിൽ പ്രത്യേകവുമായിരിക്കണം, പ്രേഷിതപ്രവർത്തനത്തിന് സാർവ്വത്രികവും ജോലികൾക്ക് പ്രത്യേകവുമായിരിക്കണം.
735. പ്രായോഗികമായ അടിസ്ഥാന തത്വം ഇതാണ്: നമുക്കു സ്വന്തമായ സകല നന്മയും നാം നല്കുകയും വേണം. നമുക്കറിയാവുന്ന ഓരോ നന്മയും മറ്റുള്ളവർ അതു ചെയ്യുമ്പോൾ അതനുവദിക്കുകയും ആസ്വദിക്കുകയും ചെയ്താൽ പോരാ, അതു മറ്റുള്ളവർക്കായി സമർപ്പിക്കുകയും നിർവ്വഹിക്കുകയും വേണം. നമ്മുടെ നേട്ടത്തിനും സുഖത്തിനും വേണ്ടിയല്ല, മറിച്ച് അവരുടെ നേട്ടത്തിന്റെയും യോഗ്യതയുടെയും വളർച്ചയ്ക്കുവേണ്ടി. അപ്രകാരം തന്നെ, കുരിശടയാളം മാത്രമറിയുന്ന ചെറിയവരും ശുദ്ധഗതിക്കാരുമായവർ അതു മറ്റുള്ളവരെ പഠിപ്പിക്കുന്നതിനു സ്വയം നല്കണം. നന്മ പ്രകൃത്യാ സാംക്രമികമാണ്. വികസിക്കാത്ത നന്മ നന്മയല്ല. "അതനുസരിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവൻ സ്വർഗ്ഗരാജ്യത്തിൽ വലിയവനെന്നു വിളിക്കപ്പെടും.''
736. നമുക്ക് എന്നും അപ്പം വേണം. മതപരമായ ശിക്ഷണത്തിലൂടെയാണ് നമ്മുടെ അപ്പം നമുക്കു നൽകപ്പെടുന്നത്. ദിവ്യകാരുണ്യമാണ് നമ്മുടെ അപ്പം. കൗദാശിക സ്വീകരണത്തിൽ നമുക്കതുണ്ട്. മതബോധനത്തിന്റെയും ദിവ്യകാരുണ്യത്തിന്റെയും പ്രേഷിതപ്രവർത്തനത്തെ ഒരു കാലത്തിനോ കാലഘട്ടത്തിനോ വർഷത്തിലെ ഒരു ചക്രത്തിനോ ആയി നിയോഗിക്കാനാവില്ല. അത് നിരന്തരമായിട്ടുള്ളതായിരിക്കണം. വചനത്തിന്റെയും ദിവ്യകാരുണ്യത്തിന്റെയും അനുദിന വിരുന്നും ഈ വിരുന്നിലേക്കുള്ള അനുദിന ക്ഷണവും ശൂന്യമായ ഒരു സ്ഥലവുമുണ്ടായിരിക്കില്ലെന്ന അനുദിന ഉത്കണ്ഠയും ഓരോരുത്തർക്കും നാം ഉറപ്പാക്കണം. ഈ പരിശീലനത്തിൽ എല്ലാ ആത്മാക്കളും സ്ഥിരമല്ലാതിരിക്കുന്നിടത്തോളം യേശുക്രിസ്തുവിന്റെ രാജ്യം സ്ഥാപിതമാകുകയില്ല. ഇത് നിരന്തരമായൊരു അദ്ധ്വാനമാണ്. കാരണം, മാനുഷിക തലമുറകൾ അനുദിനം നവീകൃതമാകുന്നു.
737. മറ്റ് അപ്പസ്തോലിക പ്രവർത്തനങ്ങൾക്ക്, അവ കൂടുതൽ പ്രത്യക്ഷമായി വരച്ചുകാട്ടുകയും പകർന്നു നല്കുകയും വികസിപ്പിക്കുകയും ചെയ്യുന്ന അവയുടെ കാലങ്ങളോ കാലഘട്ടങ്ങളോ ചക്രങ്ങളോ ഉണ്ടാകാം. ശാരീരിക കാരുണ്യ പ്രവൃത്തികൾ, ആദ്ധ്യാത്മിക കാരുണ്യ പ്രവൃത്തികൾ, മരിയൻ ഭക്തികൾ, മിഷൻ പ്രവർത്തനങ്ങൾ, സാമൂഹ്യ ഇടപെടലുകൾ എന്നിവ അത്തരത്തിലുള്ളവയാണ്. ജീവനും ശക്തിക്കും അവശ്യം വേണ്ട എെക്യത്തിനായി ഇവയെല്ലാം ഓരോ ഇടവകയിലും തുടങ്ങണം. പതിവുക്രമമനുസരിച്ചുള്ള പ്രവർത്തനം ഉറപ്പാക്കുന്ന വിധത്തിലായിരിക്കണം അവയെല്ലാം ക്രമീകരിക്കേണ്ടത്. അവ ധാരാളമുള്ളതിനാൽ ഒരു മൂന്നാം സഭയ്ക്ക് ഈ പ്രവർത്തനങ്ങളോരോന്നും ഭരമേല്പ്പിച്ചുകൊടുക്കാവുന്നതാണ്. ഇടവകയ്ക്കുള്ളിൽ, ഈ പ്രവർത്തനങ്ങളോരോന്നും ഒരു ഭക്തസംഘടനയായി, യഥാർത്ഥമായ സഹോദരസഖ്യമല്ലെങ്കിൽ പോലും, രൂപീകൃതമാകാവുന്നതാണ്. എങ്കിലും യഥാർത്ഥമായ ആവശ്യമില്ലെങ്കിൽ സംഘടനകളുടെ എണ്ണം നാം വർദ്ധിപ്പിക്കരുത്.
738. മാസത്തിന്റെ ആദ്യ ഏഴു ദിനങ്ങളിൽ, പ്രേഷിതപ്രവർത്തനത്തിനു സമർപ്പിതമായ ഒരാഴ്ച നമുക്കാചരിക്കാം. പ്രതിദിനം, സാധ്യമെങ്കിൽ വ്യത്യസ്ത ഇടങ്ങളിൽ, മാലാഖമാരുടെയും ശുദ്ധീകരണ സ്ഥലത്തിന്റെയും അപ്പസ്തോലന്മാരുടെയും സഭാസ്ഥാപകരുടെയും വി. യൗസേപ്പിന്റെയും പരിശുദ്ധ മാതാവിന്റെയും തിരുഹൃദയത്തിന്റെയും ദിവ്യകൂദാശയുടെയും ദൈവിക ത്രിത്വത്തിന്റെയും ബഹുമാനാർത്ഥം പ്രത്യേക ഭക്തികൾ ഉണ്ടായിരിക്കണം. സത്യമായ പള്ളിയോഗങ്ങൾ പോലെ, എന്താണ് ചെയ്തിട്ടുള്ളതെന്നും എന്താണ് ചെയ്യേണ്ടതെന്നതിനുള്ള പദ്ധതികളെയും കുറിച്ചുള്ള റിപ്പോർട്ടുകൾ സഹിതം വ്യത്യസ്ത അപ്പസ്തോലിക സംഘടനകളുമായുള്ള പ്രത്യേക കൂടിക്കാഴ്ചകൾ ഉണ്ടായിരിക്കണം. തുടർന്ന്, തന്റെ സ്വന്തം ജോലി സ്വീകരിക്കാനും യേശുക്രിസ്തുവിന്റെ രാജ്യത്തിൽ സമ്പൂർണ്ണ ജോലിക്കാരനും ധീരപടയാളിയുമായുള്ള തന്റെ സ്ഥാനം ഏറ്റെടുക്കാനും ഓരോ ക്രിസ്ത്യാനിയെയും നയിക്കാൻ പൊതുയോഗങ്ങൾ ഉണ്ടായിരിക്കണം.
Comments
Post a Comment