ഭാഗം 1: ആരോഹണം (92)
85. യോഗ്യതകളും ദണ്ഡവിമോചനങ്ങളും
698. മറ്റുള്ളവയെക്കാളുപരിയായി ആരാധനക്രമ കടമകളും കർമങ്ങളും, അതിനുശേഷം തിരുസ്സഭയുടെ അംഗീകാരമുണ്ടെന്നതിനു പുറമെ സവിശേഷമായ ദണ്ഡവിമോചനങ്ങൾ ചേർത്തുവച്ചിട്ടുള്ള ഭക്തകൃത്യങ്ങളും പ്രാർത്ഥനകളും ഞാൻ വിലമതിക്കും.
699. ദൈവനീതിയ്ക്കെതിരായുള്ള എന്റെ പാപങ്ങൾക്കു വേണ്ടി ഈ ജീവിതത്തിൽ പരിഹാരമനുഷ്ഠിക്കുന്നതിലും വരാനിരിക്കുന്ന ജീവിതത്തിനായി സാധിക്കാവുന്നത്രയും യോഗ്യതകൾ നേടുന്നതിലുമുള്ള ആത്മീയ താത്പര്യത്തിന്റെ ആശയം സാർത്ഥപരവും അപൂർണ്ണവുമാണെന്ന വിധം ഞാൻ അവഹേളിക്കുകയില്ല. പകരം, ഞാൻ ബഹുമാനിക്കുകയും എനിക്കും മറ്റുള്ളവർക്കുമായി ഞാൻ വിലമതിക്കുകയും ചെയ്യും.
700. സത്യത്തിൽ, എന്റെ ഈ ആദ്ധ്യാത്മിക താത്പര്യത്തെ കർത്താവിന്റെ ഉപരി മഹത്വത്തിനു വിധേയമാക്കാനും ഉയർത്താനും ഞാൻ സ്വയം സദാ പരിശീലിക്കേണ്ടിയിരിക്കുന്നു. ദൈവമഹത്വത്തിനു മാത്രമായി ശുദ്ധീകരണസ്ഥലം ഒഴിവാക്കാനും നിത്യതയിലേക്ക് കൂടുതൽ കൃപാപൂർണ്ണത തേടാനും ഞാൻ അഭിലഷിക്കും.
701. ഭക്ത കൃത്യങ്ങളിലും പ്രാർത്ഥനകളിലും ധർമപരമായി പെരുമാറുന്നതിനെയും കൃപ സമ്പാദിക്കുന്നതിനെയും സംബന്ധിച്ച്, ആദ്യം എന്റെ അധികമായ ആത്മീയ നേട്ടവും പിന്നീട് അധികമായ ദണ്ഡവിമോചനവും ഞാൻ അന്വേഷിക്കും. പക്ഷേ, മഹത്തായ ഒന്നിനേക്കാൾ ചെറിയ ഒരു ദണ്ഡവിമോചനം, അത് എന്റെ ആവശ്യത്തിനും നിമിഷത്തിന്റെ നന്മയ്ക്കും കൂടുതൽ അഭികാമ്യമായ പ്രവൃത്തിയും പ്രാർത്ഥനയുമായി ബന്ധപ്പെട്ടിരിക്കുന്നതാണെങ്കിൽ ഞാൻ മുൻഗണന നല്കുന്ന വിധത്തിൽ.
702. എന്റെ പാപപ്പൊറുതി മാത്രമല്ല അതിനുള്ള ശിക്ഷയിൽ നിന്നുള്ള ഇളവു കൂടി നേടാനും ഞാൻ സദാ പരിശ്രമിക്കുകയും അപ്രകാരം ചെയ്യാൻ മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്യും. പുരോഹിതൻ ചുമത്തുന്ന പ്രായശ്ചിത്തം അനുഷ്ഠിക്കുന്നതിനു പുറമെ ശുദ്ധ നിയോഗങ്ങളാൽ പ്രചോദിതവും മേലധികാരികൾ അംഗീകരിച്ചതുമായ, സമയത്ത് എന്റെ കടം വീട്ടുന്ന മറ്റെന്തും ഞാൻ സന്നദ്ധതയോടെ നിർവ്വഹിക്കും.
703. പാപത്തിൽ നിപതിച്ച ശേഷം, എന്റെ ആത്മാവിനെ ശുദ്ധീകരിക്കാൻ ആത്മശോധന്ക്കായുള്ള സമയത്തിനായി ഞാൻ കാത്തിരിക്കില്ല. മറിച്ച്, എന്റെ അനുതാപം ശരിവച്ചുകൊണ്ട്, ഉടൻ തന്നെ തക്കതായ പ്രായശ്ചിത്തം ഞാൻ എന്റെമേൽ ചുമത്തുകയും, അർഹിച്ച ശിക്ഷയിൽ നിന്നും ഇച്ഛാശക്തിയുടെ ബലഹീനതയിൽ നിന്നും ശത്രുവിന്റെ സ്വാധീനത്തിൽ നിന്നും (പാപത്തിന്റെ ശേഷിപ്പുകളും ഫലങ്ങളും) എന്റെ ആത്മാവിനെ സ്വതന്ത്രമാക്കിക്കൊണ്ട്, അനുയോജ്യമായ പുണ്യ പ്രവൃത്തികൾ ചെയ്യാൻ തുടങ്ങുകയും ചെയ്യും.
704. തിരുസ്സഭ നല്കിയിട്ടുള്ളതോ കാലാകാലങ്ങളിൽ നല്കാനിരിക്കുന്നതോ ആയ പരിശുദ്ധ ദണ്ഡവിമോചനങ്ങളുടെ, പ്രത്യേകമായി ജപമാല ചൊല്ലുന്നതിനോടും ദിവ്യകാരുണ്യ സന്നിധിയിലെ യാമപ്രാർത്ഥനയോടും കുരിശിന്റെ വഴിയോടും ബന്ധപ്പെട്ട ദിനംപ്രതിയുള്ള പൂർണ്ണ ദണ്ഡവിമോചനത്തിന്റെ മുന്നോടിയായി ഞാൻ മാറും. ആഘോഷമായും സംഘങ്ങളായും, പോർസ്വിങ്കുലയുടെയും സകല മരിച്ചവരുടെയും തിരുനാൾ ദിനത്തിന്റെയും തിരുഹൃദയ മാസത്തിന്റെ സമാപനത്തിന്റെയും അതിസാധാരണ ദണ്ഡവിമോചനങ്ങൾ നേടാൻ ഞാൻ ജനങ്ങളെ ഒരുമിച്ചു കൂട്ടും.
Comments
Post a Comment