ഭാഗം 1: ആരോഹണം (90)
83. കർത്താവിന്റെ ദാനം
684. കർത്താവിൽ ആശ്വാസം കണ്ടെത്താൻ നാം സദാ ആഗ്രഹിക്കുന്നു, വൈകാരികമായ ഒന്നല്ല അത്. യഥാർത്ഥമായും നമുക്കനുഭവപ്പെടുന്ന, നമ്മുടെ സ്വത്വത്തിലാകമാനം പരന്നുകിടക്കുന്ന, നമ്മുടെ സ്വത്വം മുഴുവനും സ്വയം കണ്ടെത്തുന്ന, സ്വയം സന്തോഷിക്കുന്ന, അനുകമ്പയനുഭവപ്പെടുന്ന ആശ്വാസം.
685. ഒരിക്കൽ അത്തരം ആശ്വാസം അനുഭവിച്ചവർക്ക് ഒരിക്കലും അതിന്റെ അഭാവത്തിലോ കുറവിലോ ഉദാസീനരായിരിക്കാനാവില്ല. പകരം, തന്റെ മകനുവേണ്ടിയുള്ള മറിയത്തിന്റെ അന്വേഷണത്തിൽ അവളെ അനുകരിച്ചും ബഹുമാനിച്ചുംകൊണ്ട് എന്തുവില കൊടുത്തും അവിടുത്തെ കണ്ടെത്തി തിരിച്ചുകൊണ്ടുവരണമെന്ന് നിശ്ചയിക്കണം.
686. അതേ ദാനം, അതേ ആശ്വാസം, അതേ തരം അനുഗ്രഹം തിരിച്ചുകിട്ടാൻ ശ്രമിക്കുന്നതിൽ നാം നിർബന്ധബുദ്ധിയുള്ളവരാകരുത്. പകരം, അതെന്തുതന്നെയായിരുന്നാലും അത് നമ്മുടെ സ്വത്വത്തെയാകമാനം അവിടുന്നുമായി ബന്ധിപ്പിക്കണമെങ്കിൽ കർത്താവിന്റെ ദാനം കർത്താവിന്റെ ആശ്വാസം.
687. പിന്നീടുവരുന്ന ഫലങ്ങളുടെ സൃഷ്ടിക്ക് അത്യാവശ്യമായിരിക്കുന്ന വസന്തകാലത്തെ പൂക്കളോടെന്നപോലെ ഇൗ ആത്മീയാനുഗ്രഹങ്ങളെ വലിയ ആദരവോടെ നാം കാണും, ഫലം പുറപ്പെടുവിക്കാൻ അവ തന്റെ ഇതളുകൾ പൊഴിക്കണമെന്നറിഞ്ഞുകൊണ്ടു തന്നെ.
688. അപ്രകാരം, പ്രാർത്ഥനയിലും, ദിവസം മുഴുവനും ഏതെല്ലാം വിധത്തിലും തോതിലുമാണോ നാം അനുഗ്രഹിക്കപ്പെടുന്നത് അവയിലെല്ലാം ഹൃദയസ്പർശിയായ കർതൃസാന്നിധ്യം നാം വിലമതിക്കുന്നു. അവിടുത്തെ സാന്നിധ്യമാണോ അസാന്നിധ്യമാണോ നമുക്കനുഭവപ്പെടുന്നതിനെക്കുറിച്ച് നമുക്ക് നിസ്സംഗരായിരിക്കാനാവില്ല.
689. അപ്രകാരം അവിടുത്തെ ആന്തരിക വചനത്തിന്റെ, നമ്മുടെ പ്രകാശത്തിന്റെ, അപ്പത്തിന്റെ, ആത്മാവിന്റെ വിരുന്നിന്റെ ദാനത്തോടും അവിടുത്തെ സംഭാഷണത്തോടും നിശ്ശബ്ദതയോടും നിർവ്വികാരമായി നിലകൊള്ളാൻ നമുക്കാവില്ല. ഓ! ഓരോ ദിവ്യബലിയിലും പ്രാർത്ഥനയിലും ദിവസത്തിൽ പല തവണയെങ്കിലും അവിടുത്തെ വയനം ശ്രവിക്കുമ്പോൾ!
690. അതിലുപരി, സന്മനസ്സെന്ന ദാനത്തോട്, അവിടുത്തെ പ്രസാദിപ്പിക്കുന്നവ പെട്ടെന്നും സ്നേഹത്തോടെയും നിർവ്വഹിക്കുന്നതിലെ സകല ഭക്തിയും: സ്വർഗ്ഗത്തിലേക്കുള്ള ആഗ്രഹങ്ങളുടെ സമ്പൂർണ്ണ ഉയർച്ച, അവിടുത്തെ മഹത്വത്തിന്റെ ഓരോ മുദ്രണത്തിനുമായുള്ള സമ്പൂർണ്ണ ഉത്സാഹം!
Comments
Post a Comment