ഭാ​ഗം 1: ആരോഹണം (89)

82. ദൈവിക ഐക്യം

676. ദിവ്യകാരുണ്യ സ്വീകരണത്തിനുള്ള മുഖ്യമായ ഒരുക്കവും കൃതജ്ഞതയുമെന്നു നാം വിളിക്കുന്നത് വെറുമൊരു ഭക്തപരമായ ആശയത്തെയോ ഭക്തപരമായ മിഥ്യാദർശനത്തെയോ ആകാതിരിക്കുന്നതിനായി, പരിശുദ്ധ കുർബാനയുടെ ധാരാളം ഹ്രസ്വ സന്ദർശനങ്ങളോടും നമ്മുടെ താപസാത്മക-രഹസ്യാത്മക ദിനം പൂരിതമാക്കേണ്ട അനവധി, നിരവധി അരൂപിക്കടുത്ത ദിവ്യകാരുണ്യ സ്വീകരണങ്ങളോടും കൂടെയുള്ള വ്യത്യസ്ത ദിവ്യകാരുണ്യ സമാഗമങ്ങളുടെ രീതി നാം അവലംബിക്കും.

677. നമ്മുടെ ആദ്ധ്യാത്മിക ദുരിതത്തിന്റെ ആഴം യാചിച്ച് കൗദാശിക ദിവ്യകാരുണ്യത്തിൽ ദൈവിക പരിപൂർണ്ണതകളുടെയും യേശുവിന്റെ യോഗ്യതകളുടെയും ആഴം കൈവരിക്കുന്ന പോലെ, ദൈവിക പരിശുദ്ധിയിലേക്കും യേശുക്രിസ്തുവിന്റെ പുണ്യത്തിലേക്കും ആന്തരികമായി നയിക്കുന്ന ദിവ്യകാരുണ്യ-താപസാത്മക സമാഗമങ്ങൾ.

678. യേശുവിന്റെ മനുഷ്യത്വത്തിന്റെയും ദൈവത്വത്തിന്റെയും ചിന്തയാലും വാത്സല്യത്താലും നാം പൂരിതരാകുന്നതും അവിടുത്തെ ജീവിതം അതിന്റെ വ്യത്യസ്ത ഘട്ടങ്ങളിലും മാനങ്ങളിലും അവിടുത്തെ വിശ്വാസസത്യത്തിലും മാതൃകകളിലും നാം സസൂക്ഷ്മം പഠിക്കുകയും ചെയ്യുന്ന ദൈവശാസ്ത്ര-ദിവ്യകാരുണ്യ സമാഗമങ്ങൾ.

679. നമ്മുടെ ഹൃദയത്തിലും കരങ്ങളിലും സംവഹിച്ചുകൊണ്ട് യേശുവിലേക്കു നാം കൊണ്ടുവരുന്ന ലോകം മുഴുവനിലും യേശുവിന്റെ രാജ്യത്തിന്റെ ആഗമനത്തിനു നാം ഉത്സാഹം പ്രദർശിപ്പിക്കുന്നതും ലോകത്തിനുവേണ്ടി നാം അവിടുത്തെ സ്വീകരിക്കുന്നതും ലോകം മുഴുവനിലും വിജയാഹ്ലാദത്തോടുകൂടെ - ആന്തരിക പ്രദക്ഷിണങ്ങൾ - അവിടുത്തെ സംവഹിക്കുന്നതുമായ ദിവ്യകാരുണ്യ-അപ്പസ്തോലിക സമാഗമങ്ങൾ.

680. അവിടുത്തെ വിശുദ്ധരിൽ, ഉദാഹരണത്തിന് നാം വായിക്കുന്നതോ തിരുനാൾ ആഘോഷിക്കുന്നതോ ആയവരിൽ, നാം യേശുവുമായി സമ്പർക്കത്തിലാകുന്ന ദിവ്യകാരുണ്യ-വിശുദ്ധചരിത-മരിയൻ സമാഗമങ്ങൾ. അവരിൽ ദിവ്യകാരുണ്യ യേശുവിനെ നാം അറിയുകയും സ്നേഹിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യുന്ന ക്രിസ്തീയ വീരപുരുഷന്മാരോടും ക്രിസ്തീയ ധീരതയോടും നാം കൂടുതൽ തീക്ഷ്ണമതികളാവുകയും ചെയ്യുന്നു.

681. കന്യകാമറിയത്തെയും വി. യൗസേപ്പിനെയും സംബന്ധിച്ച് അതിൽക്കൂടുതൽ അപ്രകാരമായിരിക്കുന്ന ദിവ്യകാരുണ്യ-മരിയൻ സമാഗമങ്ങൾ. യേശുവിനോടൊപ്പം നാം കന്യകാമറിയത്തെ സ്നേഹിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യുന്നു. കന്യകാമാതാവിന്റെ ഹൃദയത്തോടുകൂടെ നാം യേശുവിന് സ്വയം സമർപ്പിക്കുകയും അവിടുത്തോട് എെക്യപ്പെടുകയും ചെയ്യുന്നു. നാം ഒരു കുടുംബമായിത്തീരുന്നു.

682. പഴയതും പുതിയതുമായ നിയമഗ്രന്ഥങ്ങളിലെ സംഭവങ്ങളാലും ജനങ്ങളാലും നാം നിറഞ്ഞിരിക്കുമ്പോൾ, പ്രത്യേകമായി ഏശയ്യായുടെ പ്രവചനങ്ങളുടെ സാന്ത്വനങ്ങളാലും വി. പൗലോസിന്റെ അപ്പസ്തോലിക അനുശാസനങ്ങളാലും നാം പ്രകമ്പനംകൊള്ളുമ്പോൾ നാം യേശുവിനെ സമീപിക്കുന്ന ബൈബിളധിഷ്ഠിത-സുവിശേഷീകരണ-ദിവ്യകാരുണ്യ സമാഗമങ്ങൾ.

683. ജ്ഞാനസ്നാനം സ്വീകരിച്ച് ക്രിസ്തുവിന്റെ ശരീരത്തിലെ അവയവങ്ങളായിത്തീർന്ന എല്ലാവർക്കും പ്രത്യേകമായുള്ള രാജകീയവും ദൈവികവുമായ പൗരോഹിത്യത്തിന്റെ കർത്തവ്യത്തിൽ നാം നേരിട്ട് കൂടുതലായി ഏർപ്പെടുന്ന തിരുസ്സഭയെയും മനുഷ്യവംശത്തെ മുഴുവനായും പ്രതിനിധീകരിച്ചുകൊണ്ടുള്ള പട്ടമേറ്റ ശുശ്രൂഷകന്റെ ആരാധനക്രമ-ദിവ്യകാരുണ്യ സമാഗമങ്ങൾ. ഔദ്യോഗിക-സാർവ്വത്രിക പ്രാർത്ഥനയിൽ സ്വയം വിസ്മരിച്ചാലെന്ന പോലെ നാം നിർവൃതിയടയുകയും ആമഗ്നരാവുകയും ചെയ്യുന്നപോലെ.


Comments

Popular posts from this blog

1 മുഖക്കുറിപ്പ്

ഭാ​ഗം 1: ആരോഹണം (011)

ഭാ​ഗം 1: ആരോഹണം (115)