ഭാ​ഗം 1: ആരോഹണം (88)

81. പരിശുദ്ധ ദിവ്യകാരുണ്യ സ്വീകരണം

668. നമ്മുടെ തപോനിഷ്ഠകളിലോരോന്നിനും അതിനാൽത്തന്നെ നമ്മുടെ ആന്തരിക ലോകം മുഴുവനായി നിറയ്ക്കാനും നമ്മിൽ അധിവസിക്കുന്ന പരിശുദ്ധ ത്രിത്വത്തിന്റെ മഹത്വത്തിന്റെയും സ്നേഹത്തിന്റെയും സദസ്സിൽ നമ്മെ വ്യാപൃതരാക്കി സൂക്ഷിക്കാനും കഴിയും. എന്നിരുന്നാലും പരിശുദ്ധ ദിവ്യകാരുണ്യ സ്വീകരണത്തെക്കാൾ നമ്മുടെ സമയത്തെയും ജീവിതത്തെയും പൂരിതമാക്കാൻ യോഗ്യതയും പ്രാപ്തിയുമുള്ളതായി അവയിലൊന്നും തന്നെയില്ല. കാരണം, കർത്താവിന് കൂടുതൽ മഹത്വവും ആത്മാവിന് കൂടുതൽ സൗഭാഗ്യവും നല്കുന്ന മറ്റൊന്നും തന്നെയില്ല.

669. ഒരുക്കവും കൃതജ്ഞതയും അത്യന്താപേക്ഷിതമാണ്. തൊട്ടു മുമ്പും ശേഷവും സമൂഹം മുഴുവനും ചെയ്യുന്ന ഹ്രസ്വമായ ഒന്നുണ്ടായിരിക്കണം. ഇത് നമ്മുടെ താപസാത്മക ഘട്ടത്തിന്റെ ഓരോ ആഴ്ചയും വ്യത്യാസപ്പെട്ടിരിക്കും. ദൈവിക മുഹൂർത്തത്തിനു മുമ്പും ശേഷവുമുള്ള അർദ്ധദിനം മുഴുവനും സ്വകാര്യമായി നിർവ്വഹിക്കേണ്ട അത് കൂടുതൽ ദൈർഘ്യമുള്ളതാണ്.

670. ഹ്രസ്വമായ ഒരുക്കത്തിനും കൃതജ്ഞതയ്ക്കും നാമിത് ഉപയോഗിക്കുന്നു: (1) വിശ്വാസം, ആരാധന, പ്രത്യാശ, അനുതാപം, എളിമ, ആഗ്രഹം എന്നിവയുടെ പ്രകരണങ്ങൾ, സ്വയം സമർപ്പണവും പ്രതിഷ്ഠയും, അതുതന്നെ ആഴ്ചയിൽ ഒരു ദിവസം (വ്യാഴം അല്ലെങ്കിൽ ഞായർ), പക്ഷേ കൂടുതൽ വിപുലമായ രീതിയിലുള്ളത്. ഇതാണ് നമ്മുടെ പൊതുവായ ഒരുക്കവും കൃതജ്ഞതയും. (2) അനുയോജ്യമായ ഒരുക്കവും കൃതജ്ഞതയുമാകുന്ന വിധത്തിൽ ഹ്രസ്വ പ്രാർത്ഥനകൾ തിരഞ്ഞെടുത്ത് കോർത്തിണക്കിയ ഒന്ന് നാം ഉപയോഗിക്കുന്നു. ഹ്രസ്വ പ്രാർത്ഥനാരൂപങ്ങൾ രണ്ടു തവണ നാം ആവർത്തിക്കും. വലിയ പ്രാർത്ഥനകൾ ആവർത്തിക്കാതെ, ഇരുഗണമായി ചൊല്ലുന്നതിനായി രണ്ടായി വിഭജിക്കും.

671. ആവശ്യത്തിന് കൂടുതൽ അനുയോജ്യമായ ദിവ്യകാരുണ്യ സ്വീകരണ പ്രഭണിതങ്ങളും മറ്റ് ചെറു ആരാധനക്രമ പ്രാർത്ഥനകളും ഉൾപ്പെടുന്ന ഒരുക്കവും കൃതജ്ഞതയും കൂടെ നാം ഉപയോഗിക്കും. അവ ചെറുതാണെങ്കിൽ ആവർത്തിക്കുകയും വലുതാണെങ്കിൽ രണ്ടു ഭാഗങ്ങളായി തിരിക്കുകയും ചെയ്യും. ദിവ്യകാരുണ്യ പ്രഭണിതങ്ങളുടെ വലിയ വൈവിധ്യമുള്ളതിനാൽ ഇൗ ഒരുക്കവും കൃതജ്ഞതയും രണ്ടാഴ്ച നീണ്ടുനില്ക്കും.

672. മറ്റൊരു ഒരുക്കവും കൃതജ്ഞതയും രണ്ടു സങ്കീർത്തനങ്ങൾ കൊണ്ടും വേറൊന്ന് പഴയനിയമത്തിലെ കീർത്തനങ്ങൾകൊണ്ടും നിർമിക്കും. മേധാവിയാണ് സമൂഹത്തിനുവേണ്ടി ഇതു തിരഞ്ഞെടുക്കുന്നത്. സ്വകാര്യ ഉപയോഗത്തിനുള്ളത്, സ്വകാര്യ വ്യക്തിയെ ആശ്രയിച്ചിരിക്കുന്നു. സമൂഹത്തിൽ സങ്കീർത്തനങ്ങളും കീർത്തനങ്ങളും വായിക്കുകയല്ല, പാടുകയാണു ചെയ്യുന്നത്.

673. ധാരാളം ജനങ്ങൾ ദിവ്യകാരുണ്യം സ്വീകരിക്കുമ്പോൾ, ഇത് വളരെ ആഘോഷമായിരിക്കണം. ഉച്ചത്തിൽ പ്രാർത്ഥിക്കുന്നതും ഗാനങ്ങൾ ഇടകലർന്നതുമായ ഹ്രസ്വ ദിവ്യകാരുണ്യ പ്രാർത്ഥനകൾ ഈ ദൈവിക നിമിഷങ്ങളെ പൂരിതമാക്കുന്നു.

674. ദിവ്യകാരുണ്യ സ്വീകരണ ശേഷം, ക്രൂശിതനായ യേശുവിനോടുള്ളതും ക്രിസ്തുരാജനോടുള്ളതും പോലെ ഭാഗികമോ പൂർണ്ണമോ ആയ ദണ്ഡവിമോചനങ്ങളുള്ള പ്രാർത്ഥനകളും ഇപ്പോൾ നിലവിലുള്ളതും ഭാവിയിൽ ഉണ്ടാകാനിരിക്കുന്നതുമായവയും ഒരിക്കലും വിട്ടുകളയരുത്. എന്നിരുന്നാലും നന്ദിപ്രകാശനം ഇതുമാത്രം ഉൾക്കൊള്ളുന്നതാവരുത്. ഇത് സ്വതാത്പര്യ ഭക്തിയായി തോന്നിയേക്കാം, എങ്കിലും ഇത് നല്ല സ്വതാത്പര്യമാണ്.

675. തീക്ഷ്ണമായ ദിവ്യകാരുണ്യ സ്വീകരണത്തിന് ഇനിയും കൂടുതൽ സന്തോഷം നല്കുന്നതിന്, നമ്മിലുള്ള എന്തെങ്കിലും യേശുവിന് നല്കണമെന്ന ഉദ്ദേശത്തോടുകൂടെ നിർവ്വഹിക്കുന്ന, നേരത്തെ ഉറക്കമുണരുന്നതിന്റെയും നിശാപ്രാർത്ഥനാനന്തരമുള്ള മഹാനിശ്ശബ്ദതയുടെയും ശീലമാണ്, ബലിവസ്തു, സംയോജക ഭകതിയോടുകൂടെയുള്ള ദിവ്യബലിയിലെ ഭാഗഭാഗിത്വം, മാലാഖമാരും മറിയവും ദൈവപിതാവും പരിശുദ്ധാത്മാവുമായുള്ള ഐക്യത്തിൽ. അവർക്കൊപ്പമാണല്ലോ നമ്മിലുള്ള യേശുവിനെ നാം ബഹുമാനിക്കുന്നതും അവർക്കാണല്ലോ നമ്മിൽ സന്നിഹിതനായ യേശുവിനെ നാം സമർപ്പിക്കുന്നതും.


Comments

Popular posts from this blog

1 മുഖക്കുറിപ്പ്

ഭാ​ഗം 1: ആരോഹണം (011)

ഭാ​ഗം 1: ആരോഹണം (115)