ഭാഗം 1: ആരോഹണം (87)
80. ധ്യാനം
661. ക്രിസ്തീയ താപസാത്മക ദൈവശാസ്ത്രത്തിൽ ഏറ്റവുമധികം ശുപാർശചെയ്യപ്പെടുന്ന ധ്യാനരീതികൾ, ഉദാഹരണമായും സവിശേഷമായും ഇഗ്നേഷ്യൻ രീതിയും സുൾപ്പീഷ്യൻ രീതിയും, നന്നായി പഠിക്കേണ്ടത് അത്യാവശ്യമാണ്. അവയുടെ സംഗ്രഹവും രൂപരേഖയും ഹൃദിസ്ഥമാക്കണം. മാസധ്യാന സമയത്തോ അഥവാ ചതുർകാല ദിനങ്ങളിലെ ധ്യാനവേളകളിലെങ്കിലും ചെറുപ്പക്കാരായ അംഗങ്ങൾ ഇത് ആദ്ധ്യാത്മിക നിയന്താവിനോട് ആവർത്തിക്കേണ്ടിയിരിക്കുന്നു.
662. ഈ രീതികൾ പഠിക്കുന്നതിനു പുറമെ അവയുടെ ഫലപ്രാപ്തി പരീക്ഷിച്ചറിയുന്നതിനായി കുറച്ചുകാലം ഓരോരുത്തരും വ്യക്തിപരമായി അവ പരീക്ഷിച്ചുനോക്കണം. പിന്നീട് തനിക്ക് ഏറ്റവും അനുയോജ്യവും ചേർന്നതുമായ ഒന്ന് തിരഞ്ഞെടുക്കാൻ അയാൾ പ്രാപ്തനാകും. ഔദ്യോഗികമായി, വി. ഇഗ്നേഷ്യൻ രീതി ധ്യാനത്തിനും സുൾപ്പീഷ്യൻ രീതി ദിവ്യകാരുണ്യ സ്വീകരണത്തിനുമാണ് നിയോഗിച്ചിട്ടുള്ളതെങ്കിലും ഈ തിരഞ്ഞെടുപ്പ് വലിയ സ്വാതന്ത്ര്യത്തോടും യുക്തിയോടും കൂടെയാണ് നടത്തുന്നത്.
663. മറ്റു രീതികൾക്കാവശ്യമായ അകന്നതും അടുത്തതുമായ ഒരുക്കവും നന്ദിപ്രകാശനവും ഉപയോഗിച്ചുകൊണ്ട് മൂന്നു വഴികളുടെ രീതിയും (ശുദ്ധീകരണം, ആത്മപ്രകാശനം, എെക്യം) പ്രയോജനകരമായി പിന്തുടരാവുന്നതാണ്. ഈ രീതിയിൽ, ഓരോ ആത്മാവും അതിന്റെ നിലവിലെ ആവശ്യങ്ങൾക്കും അവസ്ഥയ്ക്കും കൂടുതൽ അനുയോജ്യമായ ഭാഗത്തിൽ കൂടുതലായി ശ്രദ്ധകേന്ദ്രീകരിക്കും.
664. ഒന്നാം ഭാഗത്തിൽ, യേശുവും പരിശുദ്ധാത്മാവും അതിന്റെ ശ്രദ്ധയിൽപ്പെടുത്തുന്ന ശകാരങ്ങളും ശാസനകളും ശ്രവിക്കാനും അനുസ്മരിക്കാനും എളിമയോടെ വളർത്തിയെടുക്കാനും ശ്രദ്ധിച്ചുകൊണ്ട് വ്യക്തിപരമായി കർത്തവ്യങ്ങൾ, ജോലികൾ, ബന്ധങ്ങൾ ആദിയായ സർവ്വവും വ്യത്യസ്ത ദിനങ്ങളിൽ കൈകാര്യം ചെയ്തുകൊണ്ട്, ആത്മാവ് അതിന്റെ മൂന്നു ശക്തികളെ അതിന്റെ പാപങ്ങളുടെ ശുദ്ധീകരണത്തിനായി പൊതുവായും പ്രത്യേകമായും പ്രയോഗിക്കുന്നു. ഒരുവന്റെ സ്വത്വത്തിന്റെ യഥാർത്ഥവും സത്യവത്തുമായ പരിശോധനയും വിലയിരുത്തലും.
665. രണ്ടാം ഭാഗത്തിൽ, അവതരിച്ച വചനത്തിന്റെ പരിപൂർണ്ണതകളുടെയും ദൈവിക കർമങ്ങളുടെയും പ്രവൃത്തികളുടെയും അവസ്ഥകളുടെയും മറിയത്തിന്റെയും വിശുദ്ധരുടെയും പുണ്യങ്ങളുടെയും യോഗ്യതകളുടെയും സ്നേഹമസൃണമായ ധ്യാനത്തിന് ആത്മാവ് അതിന്റെ മൂന്നു ശക്തികൾ പ്രയോഗിക്കുന്നു, എല്ലാം ആത്മാവ് നിലവിൽ ആസ്വദിക്കുന്ന വിശ്വാസത്തിന്റെ വെളിച്ചത്തിൽ. ആത്മാവ് തന്നിൽ നിന്നുതന്നെ പുറത്തുവരാൻ ശ്രമിക്കുകയും അപ്രകാരം തേജോമയമായ ഈ മേഖലയെ തന്നിലേക്കാകർഷിക്കാൻ ശ്രമിക്കുകയോ അതിനാൽ ആകർഷിക്കപ്പെടുകയോ പൂർണ്ണമായി ഗ്രസിക്കപ്പെടുകയോ ചെയ്യാൻ ആഗ്രഹിക്കുകയോ ചെയ്തുകൊണ്ട് പൂർണ്ണമായി ആ മേഖലയിലേക്കു കടക്കുകയും ചെയ്യുന്നു.
666. മൂന്നാം ഭാഗത്തിൽ, സ്വന്തം സ്വത്വത്തെ മുഴുവനായി യേശുവിന്റെ പരിശുദ്ധമായ മനുഷ്യത്വവുമായും അതിലൂടെ ദൈവത്വത്തിലേക്കും എെക്യപ്പെടുത്തുന്നതിൽ ആത്മാവ് ഏർപ്പെടുന്നു. ദൈവത്വത്തിൽ ഓരോ വ്യക്തിക്കും മറ്റൊരു വ്യക്തിയുമായുള്ള ബന്ധത്തിന് സത്യമായും സ്വയം എെക്യപ്പെടുത്തിക്കൊണ്ട് വ്യക്തിഗത ദൈവിക വ്യക്തികളുടെ നേർക്ക് ആത്മാവ് സ്വയം ലക്ഷ്യംവയ്ക്കുകയും ചെയ്യുന്നു. ആത്മാവ് അതിന്റെ സകല സിദ്ധികളെയും പ്രവർത്തനങ്ങളെയും, അവ ദൈവിക പരിപൂർണ്ണതയുമായി ഐക്യപ്പെട്ടിരിക്കാനും ഓരോ പ്രവൃത്തിയിലും അവസ്ഥയിലും കർത്താവുമായി സഹകരിക്കാനുമായി ഈ ഐക്യത്തിലേക്കു കൊണ്ടുവരുന്നു.
667. (1) ധ്യാനം ഒരിക്കലും അവഗണിക്കുകയോ മാറ്റിവയ്ക്കപ്പെടുകയോ ചെയ്യാതെ, ദിവ്യബലിയ്ക്കു മുമ്പോ ദിവ്യകാരുണ്യ സ്വീകരണാനന്തരമോ, നമ്മിൽ അധിവസിക്കുന്ന യേശുവിനോടൊപ്പം അതു നടത്തണമെന്നും; (2) അത് സത്യമായും മാനസിക പ്രാർത്ഥനയാകുന്നതിനായി, സാധിക്കുന്നിടത്തോളം, ഓരോ ഭാഗത്തിലും ഇച്ഛാശക്തിയുടെ പ്രവർത്തനങ്ങൾ (അനുനയവും സമ്മതവും സന്തോഷവും സ്തുതിയും കൃതജ്ഞതയും അനുതാപവും കാഴ്ചയും പ്രതിഷ്ഠയും തീരുമാനങ്ങളും നടപ്പിലാക്കുന്നതും തുടങ്ങിയവ) മുഖ്യവും തുടർച്ചയുള്ളവയുമായിരിക്കണമെന്നുമുള്ളതാണ് ഏറ്റവും പ്രധാനമായ കാര്യം.
Comments
Post a Comment