ഭാ​ഗം 1: ആരോഹണം (86)

79. ആത്മപരിശോധന

654. പ്രത്യേക ആത്മശോധനയ്ക്ക്, ഇഗ്നേഷ്യൻ രീതി പിന്തുടരണം. മേലധികാരി ഇത് വിവേകപൂർവ്വം വിശദീകരിച്ചുകൊടുക്കുകയും മേധാവി നിയന്ത്രിക്കുകയും എല്ലാവരും പഠിച്ച് പരിശീലിക്കുകയും വേണം. നമ്മുടെ പ്രത്യേക ആത്മശോധനയുടെ സവിശേഷ വിഷയം പരിശുദ്ധ പ്രലോഭനങ്ങളോടുള്ള വിശ്വസ്തതയും അനുസരണവും ഉദാരതയുമാണ്.

655. പൊതു ആത്മശോധന നടത്തുന്നത് ഉച്ചയ്ക്കും രാത്രിയിലുമാണ്. ഇതിന് മാനസിക പ്രാർത്ഥനയുടെ പ്രാധാന്യവും മൂല്യവുമുണ്ട്. പൊതു ആത്മശോധന രണ്ടു ഭാഗങ്ങളായി തിരിച്ചിരിക്കുന്നു: ആത്മാവിനോട് കർത്താവു പറഞ്ഞതും നല്കിയതും ചെയ്യുന്നതുമായവയും ആത്മാവ് കർത്താവിനോടു ചെയ്തവയും. ഇത് പ്രഭാത ധ്യാനത്തിന്റെ ആവർത്തനവും വ്യാപനവുമായി എപ്പോഴും വീക്ഷിക്കണം.

656. രണ്ടു ഭാഗങ്ങളും വികസിപ്പിക്കുകയും നടത്തുകയും ചെയ്യേണ്ടത് നമ്മിലുള്ള നമ്മുടെ കർത്താവീശോയുമായോ നമ്മിൽ അധിവസിക്കുന്ന ദൈവിക വ്യക്തികളുമായോ ഉള്ള എളിമ നിറഞ്ഞതും ഗാഢവുമായ സംഭാഷണത്തോടെയാണ്. ഇരു ഭാഗങ്ങളും കണക്കിലെടുക്കുന്നതിൽ നിന്ന് യുക്തമായ പരിണിതഫലങ്ങളായ ഇച്ഛാശക്തിയുടെ എല്ലാ പ്രവൃത്തികളും ഉരുത്തിരിഞ്ഞുവരണം.

657. പൊതു ആത്മശോധനയ്ക്കായി നിയോഗിക്കപ്പെട്ടിരിക്കുന്ന രണ്ടു മണിക്കൂറുകളിൽ മറ്റ് ഭക്തഭ്യാസങ്ങളുമുണ്ട്. മാനസിക പ്രാർത്ഥനയെന്ന നിലയ്ക്ക് ആത്മശോധന മറ്റ് ഭക്തഭ്യാസങ്ങൾക്കു ശേഷമായിരിക്കണം. അപ്രകാരം ആത്മാവ് കൂടുതൽ സജ്ജമായിരിക്കും. എന്നിരുന്നാലും മറ്റ് ഭക്തകൃത്യങ്ങൾക്ക്, കർത്താവിന്റെ മുമ്പിൽ സ്വയം പ്രതിഷ്ഠിക്കുക, പശ്ചാത്താപം, സ്വന്തം മനസ്സിലേക്ക് പെട്ടെന്നു വരുന്ന എല്ലാ തെറ്റുകളുടെയും ശുദ്ധീകരണം എന്നീ സാധാരണ ഒരുക്കങ്ങൾ ഉണ്ടായിരിക്കും.

658. ആത്മശോധനയ്ക്ക്, യഥാർത്ഥവും പ്രത്യേകവുമായ പ്രാർത്ഥനയ്ക്കായി പതിനഞ്ചു മിനിറ്റെങ്കിലും മാറ്റിവയ്ക്കണം. സമയമില്ലെങ്കിൽ ആത്മശോധനയല്ല, മറ്റു പ്രാർത്ഥനകളാണ് ചുരുക്കുകയോ ഒഴിവാക്കുകയോ ചെയ്യാവുന്നത്. സവിശേഷമാംവിധം രാത്രിയിലെ ആത്മശോധന അതിവിശുദ്ധമായി നാം കണക്കാക്കുന്നു.

659. ആത്മാവിനെ അതിന്റെ കടമകളെയും അതിന്റെ പ്രവർത്തനങ്ങൾക്കുവേണ്ട പുരോഗതികളെയും കുറിച്ച് അനുസ്മരിപ്പിക്കുന്നതിനായി ധാരാളം സൂത്രവാക്യ സമാഹാരങ്ങളും ചോദ്യാവലികളും ഉണ്ടായിരിക്കണം. അവയുടെ വായന, ആത്മശോധനയ്ക്കു മുമ്പുള്ള വാചിക പ്രാർത്ഥനയുടെ ഭാഗമാകാവുന്നതാണ്. പക്ഷേ യഥാർത്ഥവും പ്രത്യേകവുമായ മാനസിക പ്രാർത്ഥനയുടെ പതിനഞ്ചു മിനിറ്റിന്റെ ഭാഗമാകരുത്.

660. ഉച്ചയ്ക്ക്, ആദ്യ ഭാഗത്തിന് കൂടുതൽ പ്രാധാന്യം നല്കിയിരിക്കുന്നു. രണ്ടാം ഭാഗത്തിലെത്തിച്ചേരുന്നതിനെ കുറിച്ച് ആകുലപ്പെടാതെ അതിൽ ആത്മാവ് ആമഗ്നമാകുന്നതിനാണ് അപ്രകാരം ചെയ്തിരിക്കുന്നത്. രാത്രിയിൽ, സ്വന്തം തെറ്റുകളുടെ കാരണവും വേരും അറിയാൻ ശ്രമിച്ചുകൊണ്ട്, രണ്ടാം ഭാഗത്തിൽ മുഖ്യമായി ആത്മാവ് ശ്രദ്ധ കേന്ദ്രീകരിക്കും.

Comments

Popular posts from this blog

1 മുഖക്കുറിപ്പ്

ഭാ​ഗം 1: ആരോഹണം (011)

ഭാ​ഗം 1: ആരോഹണം (115)