ഭാഗം 1: ആരോഹണം (85)
78. സംവേദനവും നിവേശനങ്ങളും
647. നമുക്ക് ദുഃഖമോ സന്തോഷമോ ഭയമോ ആഗ്രഹമോ തോന്നുമ്പോഴെല്ലാം, അഥവാ വികാരത്തിന്റെ ഏതെങ്കിലും പ്രേരണയ്ക്കു നാം വശംവദരായിത്തീരുമ്പോൾ, കൂടുതൽ മെച്ചമായി മനസ്സിലാക്കാനും സ്വയം മനസ്സിലാക്കപ്പെടാനും കൂടുതൽ മെച്ചമായി സ്വയം നയിക്കാനും നയിക്കപ്പെടാനും അപ്രകാരം തിന്മയെ നിർമാർജ്ജനം ചെയ്ത് നന്മ വളർത്തിയെടുക്കാനുമായി അവയുടെ അടുത്തതോ അകന്നതോ ആയ കാരണവും അതുപോലെത്തന്നെ നമ്മുടെ അപര്യാപ്തതകളുടെ കാരണങ്ങളും നാം പരിശോധിക്കുന്നു.
648. മനസ്സിന്റെ ആശയക്കുഴപ്പവും ഹൃദയത്തിന്റെ അസ്വസ്ഥതയും ഭൂതകാലത്തെക്കുറിച്ചുള്ള അസംതൃപ്തിയും ഭാവിയെക്കുറിച്ചുള്ള ആശങ്കയും പൊതുവായ ഒരുതരം മനഃസാക്ഷിക്കുത്തും ആത്മീയ അസ്വസ്ഥതയും ശൂന്യതാബോധവും അസംതൃപ്തിയും നമുക്കനുഭവപ്പെടുമ്പോൾ, നമ്മിൽ നിന്ന് യേശു ആഗ്രഹിക്കുന്നത് ആദ്യം അറിയുകയും പിന്നീട് നാം നിറവേറ്റുകയും ചെയ്യുന്നതുവരെയും ഗൗരവമായി സ്വയം പരിശോധിക്കും.
649. പിൻവലിയാനുള്ള ചിന്ത നമുക്കനുഭവപ്പെടുകയോ പെട്ടെന്നുള്ള ദുഃഖം അനുഭവപ്പെടുകയോ ചെയ്യുകയും നമ്മിൽത്തന്നെ പരിശോധിക്കുമ്പോൾ നമ്മിലോ നമുക്കു ചുറ്റിലോ അതിനു കാരണം കണ്ടെത്താനാവാതിരിക്കുകയും ചെയ്യുമ്പോൾ, ഏതെങ്കിലും ഒരാൾ, പ്രത്യേകിച്ചും നമ്മോട് ഗാഢമായ ബന്ധമുള്ളയാൾ, സഹിക്കുകയോ പീഢയേല്ക്കുകയോ ചെയ്യുന്നുവെന്ന് നമുക്കു ചിന്തിക്കാവുന്നതാണ്.
650. ഒരു പക്ഷേ ആ സമയത്ത് ഒരാത്മാവ് ഒറ്റിക്കൊടുക്കപ്പെടുകയോ യേശുവിനെ ഒറ്റിക്കൊടുക്കുകയോ ചെയ്യുകയായിരിക്കാം. ആരെങ്കിലും മോഷ്ടിക്കപ്പെടുകയോ യേശുവിൽ നിന്ന് അപഹരിക്കപ്പെടുകയോ ചെയ്യാൻ പോകുകയായിരിക്കാം. ഒരാത്മാവ് വീണുപോവുകയോ വീഴാൻ പോവുകയോ ആവാം. ഒരു പക്ഷേ മരണ നേരത്ത് ശത്രുവിന്റെ ശക്തിക്കധീനവും ഏതെങ്കിലും തരത്തിൽ മാലാഖമാർ നമുക്കു മുന്നറിയിപ്പു നല്കുകയുമാകാം.
651. അശുഭമായ ആശങ്ക നമ്മുടെ ആത്മാവിനെ തമസ്കരിക്കുമ്പോൾ, ദുഃഖകരമായ ഉത്കണ്ഠ നമ്മെ തണുത്തുറയ്ക്കുമ്പോൾ, നന്മതിന്മകൾ തമ്മിൽ നിർണ്ണായകമായ ഒരു മത്സരം, ഒന്നല്ല, അനേകം ആത്മാക്കൾ ആപത്സന്ധിയിലായിരിക്കുന്ന യുദ്ധം നടന്നുകൊണ്ടിരിക്കുന്നുവെന്ന് നാം ചിന്തിച്ചേക്കാം. വിജയം നമ്മുടെ ഉപവിയോടെയുള്ള ഇടപെടലിനെ ആശ്രയിച്ചായിരിക്കാമെന്നതിനാൽ നമ്മുടെ പ്രാർത്ഥനകൾ വഴി നാം സഹായിക്കണം.
652. നമ്മുടെ മാനസിക സിദ്ധികളിൽ ഒരു തരം മന്ദതയും നിദ്രാലസ്യവും തളർച്ചയും നമുക്കനുഭവപ്പെടുമ്പോൾ, പ്രാർത്ഥിക്കാൻ നമുക്കു സാധിക്കാത്തപ്പോൾ, പ്രാർത്ഥന നിശ്ശൂന്യമായ ഒരു പ്രയത്നമായും അത് ഗൗരവകരമായ ത്യാഗങ്ങൾ ആവശ്യപ്പെടുന്നതായും അനുഭവപ്പെടുമ്പോൾ, നമ്മെ ഭരമേല്പ്പിച്ചിരിക്കുന്ന ചില ആത്മാക്കളെ ശത്രു ആക്രമിക്കുമ്പോൾ മറ്റു ശത്രുക്കൾ നമ്മെ സമീപിച്ച് നമ്മെ തിരക്കുള്ളവരാക്കുകയും നമ്മുടെ സഹായകരമായ ഇടപെടൽ തടസ്സപ്പെടുത്തുകയും ചെയ്യുന്നതായി നാം ചിന്തിക്കുന്നു.
653. ആത്മീയാനന്ദത്തിന്റെ ചില തരംഗങ്ങൾ ശാന്തതയാലും ആത്മവിശ്വാസത്താലും തീക്ഷ്ണതയാലും പൂരിതമാക്കുകയും, നമ്മെ പരിശോധിക്കുമ്പോൾ നമ്മിലോ നമുക്കു ചുറ്റിലോ പൊട്ടിപ്പുറപ്പെടുന്ന ധാരാപ്രവാഹത്തിന്റെ ഉറവിടം കണ്ടെത്താൻ കഴിയാതിരിക്കുകയും ചെയ്യുമ്പോൾ, നമുക്കു ചിന്തിക്കാം: ആത്മാക്കൾ ശുദ്ധീകരണ സ്ഥലത്തുനിന്നും പറുദീസയിലേക്കു കടന്നുപോകുന്നു. ആത്മാക്കൾ പാപത്തിൽ നിന്ന് കൃപയിലേക്കു കടക്കുന്നു. കൃപയുടെ സമുന്നത തലങ്ങളിൽ കരേറിക്കൊണ്ട് കർത്താവുമായുള്ള വിവാഹവിരുന്ന് ആത്മാക്കൾ ആഘോഷിക്കുകയും അവരുടെ ആഘോഷത്തിന്റെ മാറ്റൊലി - നമുക്ക് അപരിചിതമല്ലാത്ത - നമ്മിലെത്തുകയും ചെയ്യുന്നു. (ആമ്മേൻ).
Comments
Post a Comment