ഭാഗം 1: ആരോഹണം (84)
77. പ്രലോഭന സമയത്ത്
640. പരിശുദ്ധ മാതാവിലേക്കും അവളുടെ എളിമയിലേക്കും തിരിഞ്ഞുകൊണ്ട്, ശത്രുവിന്റെ സ്ഥാനങ്ങൾ ഒഴിഞ്ഞുമാറുക. എളിമയുടെ കൃപാവരത്തിനായി ആവശ്യപ്പെടുകയും ചെയ്യുക. യേശുവിന്റെയും മറിയത്തിന്റെയും യൗസേപ്പിന്റെയും താഴ്മയെ ദൈവിക ത്രിത്വത്തിനു സമർപ്പിക്കുക. ബാഹ്യ ആശയടക്കിന്റെ ചില പ്രവൃത്തികൾ നിർവ്വഹിക്കുക.
641. സഹായത്തിനും വിടുതലിനുമായുള്ള പ്രാർത്ഥന വർദ്ധിപ്പിക്കുകയും അതു നമ്മിൽ നിന്നും ലോകത്തിൽ പ്രലോഭിതരും പ്രശ്നബാധിതരുമായ സകലരിലേക്കും, ശത്രുവിന്റെ അടിമകളായിത്തീർന്ന സകലരിലേക്കും, ആ ആത്മാക്കളുടെ മോചനത്തിനും വിജയത്തിനുമായി യേശുവിന്റെ ഏറ്റവും അമൂല്യമായ തിരുരക്തം മുതലായവ സമർപ്പിച്ചുകൊണ്ട് വ്യാപിപ്പിക്കുകയും ചെയ്യുക.
642. പിശാചിനെതിരായുള്ള പോരാട്ടത്തിൽ, പ്രതിരോധത്തിൽ മാത്രമായി നാം സ്വയം പരിമിതപ്പെടുത്തരുത്. യേശുവിന്റെ തിരുനാമം ഉപയോഗിച്ചുകൊണ്ട്, പ്രലോഭിതർക്കു ചുറ്റിലും ബാഹ്യമായി മാത്രമെങ്കിലും, ക്രമരാഹിത്യവും അസ്വസ്ഥതയും അന്ധകാരവും മാലിന്യവുമുള്ളിടങ്ങളിൽ, അത് എപ്പോഴും ശത്രുവിന്റെ അടയാളമായതിനാൽ, നിശ്ശബ്ദമായി, എന്നാൽ തീക്ഷ്ണതയോടും ആഘോഷത്തോടും കൂടെ അവിടുത്തെ വിളിച്ചപേക്ഷിച്ചുകൊണ്ട് ആക്രമണങ്ങളിലേക്കു നീങ്ങുക.
643. ഒരുവന്റെ ദൗർബല്യവും ദാരിദ്ര്യവും ശൂന്യതയും, തദ്വാരാ കർത്താവിനായുള്ള നമ്മുടെ സത്താപരമായ ആവശ്യവും പ്രായോഗികമായി മനസ്സിലാക്കാൻ പ്രലോഭനങ്ങളെ പ്രയോജനപ്പെടുത്തുക. അപ്രകാരം, തന്റെ കൗശലം വഴിയായി താൻ ആഗ്രഹിച്ചതു നേടിയെടുത്തില്ലെന്നും പ്രലോഭനത്തിന്റെ ഏക ഫലം എളിമ വഴിയായി യേശുവിനെ നമ്മിലേക്കും ഉപവി മൂലം നമ്മെ യേശുവിലേക്കും കൂടുതൽ അടുത്തുകൊണ്ടുവന്നുവെന്നതാണെന്ന് ശത്രു കാണട്ടെ.
644. പ്രലോഭനത്തിനെതിരായ ഏറ്റവും മികച്ച സംരക്ഷണങ്ങളിലൊന്നായ അജയ്യമായ ആനന്ദത്തിന്റെ അരൂപി വളർത്തിയെടുക്കുക. ഇൗ ലക്ഷ്യത്തിനായി രഹസ്യമായി പോലും, ഭക്തി ഗാനാലാപനം കൂടുതലായി ഉപയോഗിക്കുക. പക്ഷേ, വ്യക്തിപരമായ സംതൃപ്തിക്കു മാത്രമായല്ല, ഭക്തിയുടെ യഥാർത്ഥ രൂപമായി അതു ഉപയോഗിക്കുക.
645. പ്രലോഭനത്തിനെതിരെ യുദ്ധം ചെയ്യുന്നതിനായി വിശുദ്ധ ജലമുപയോഗിച്ച് തളിക്കുന്ന, അധഃപതിച്ച മാലാഖമാർക്കെതിരായുള്ള ഭൂതോച്ചാടനവും എല്ലായിടത്തും സന്നിഹിതവും സകലതിലും വരയ്ക്കുന്നതുമായ കുരിശടയാളവും ഭക്ഷണം, വസ്ത്രം തുടങ്ങി നാം ഉപയോഗിക്കുന്ന സകലതിന്റെയും ആശീർവ്വാദമെന്ന ലഘുവായ രഹസ്യ ഭൂതോച്ചാടനവും നാം ഉപയോഗിക്കണം.
646. എന്നാൽ സർവ്വോപരി, നിമിഷത്തിന്റെ സത്പ്രചോദനങ്ങളോടുള്ള സ്നേഹമസൃണമായ അനുസരണത്തിൽ, വിശ്വസ്തതയും ഉദാരതയും ആചാരനിഷ്ഠയും നാം പരിശീലിക്കുന്നു. കാരണം, നാമൊരിക്കലും പൂർണ്ണമായി തനിച്ചാക്കപ്പെടുന്നില്ല. മറിച്ച്, നാമെപ്പോഴും മാലാഖമാർക്കും പിശാചുകൾക്കുമിടയിലാണ്; ഒന്നുകിൽ പ്രലോഭനം, അല്ലെങ്കിൽ പ്രചോദനം.
Comments
Post a Comment