ഭാഗം 1: ആരോഹണം (81)
74. ദൈവിക പ്രചോദനങ്ങൾക്കുള്ള മാനദണ്ഡങ്ങൾ
625. നമ്മുടെ കർത്തവ്യങ്ങൾ പൂർത്തീകരിക്കാനും അവ പൂർണ്ണതയോടെ (വീരോചിതമായ പൂർണ്ണതയെങ്കിലും, പക്ഷേ ആന്തരിക പൂർണ്ണത മാത്രം) നിർവ്വഹിക്കാനും പ്രചോദനങ്ങൾ നമ്മെ ഓർമ്മിപ്പിക്കുകയും നിർബന്ധിക്കുകയും ചെയ്യുമ്പോൾ, ശങ്കകൂടാതെ നാമവ അനുഷ്ഠിക്കണം.
626. പ്രചോദനങ്ങൾ, ആന്തരികമോ ബാഹ്യമോ ആയ, ഉദാരവും എന്നാൽ സാധാരണവുമായ (മറ്റ് യാതൊരു കടമയ്ക്കും വിഘാതം സൃഷ്ടിക്കാത്ത) പുണ്യ പ്രവൃത്തികൾ നമ്മെ അനുസ്മരിപ്പിക്കുകയും അവയ്ക്കു പ്രേരിപ്പിക്കുകയും ചെയ്യുമ്പോൾ, ശങ്ക കൂടാതെ നാമവ അനുഷ്ഠിക്കണം.
627. ബാഹ്യവും അസാധാരണവും അതിസാധാരണവുമായ പുണ്യപ്രവൃത്തികൾ അവ പ്രബോധിപ്പിക്കുമ്പോൾ, നാം അവ സ്വീകരിക്കണം, പക്ഷേ അവയെക്കുറിച്ചുള്ള ആദ്ധ്യാത്മികോപദേശം സ്വീകരിക്കുന്നതുവരെയും അവയുടെ നിർവ്വഹണം നാം നീട്ടിവയ്ക്കണം.
628. ഏതെങ്കിലും പുണ്യത്തിലുള്ള ചെറിയ അപൂർണ്ണത പോലുമായ പ്രവൃത്തികൾ അവ നമ്മെ ഉദ്ബോധിപ്പിക്കുമ്പോൾ, ഉദാഹരണത്തിന് അവ മാർഗതടസ്സം സൃഷ്ടിക്കുന്നവയോ കോപമുളവാക്കുന്നവയോ നമ്മുടെ കടമകൾക്ക്, സൗകര്യപ്രദമായ ഒരു കടമയാണെങ്കിൽ പോലും, ഏതെങ്കിലും തരത്തിൽ യോജിച്ചതല്ലെങ്കിൽ, നാമവ അനുഷ്ഠിക്കരുത്.
629 ആരെയെങ്കിലും ഏതെങ്കിലും തരത്തിൽ അസൗകര്യപ്പെടുത്തുകയോ ദുഃഖിപ്പിക്കുകയോ ചെയ്തേക്കാവുന്നതോ അഥവാ നമ്മുടെ അഹന്തയെയും സുഖലോലുപതയെയും ഏതെങ്കിലും വിധത്തിൽ വളർത്തുന്നതോ ആയ പ്രവർത്തനങ്ങൾ അവ നമ്മിൽ പ്രബോധിപ്പിക്കുമ്പോൾ, നാമവ അനുഷ്ഠിക്കരുത്.
630. മനസ്സിന്റെ ആശയക്കുഴപ്പവും ഇച്ഛാശക്തിയുടെ നിരുത്സാഹവും പ്രവർത്തനത്തിൽ മന്ദതയും നമ്മുടെ അയല്ക്കാരനോട് നീരസവും ദേഷ്യവും ദൈവത്തെക്കുറിച്ച് നിസ്സംഗതയും സംശയവും ഉളവാക്കുമ്പോൾ നാമവ മേലധികാരികൾക്കു മുമ്പാകെ തള്ളിപ്പറയണം.
631. ആന്തരികമായവയേക്കാൾ ബാഹ്യമായവയിലേക്കും ഗുണത്തേക്കാൾ എണ്ണത്തിലേയ്ക്കും വിവേകത്തിലേക്കെന്നതിനേക്കാൾ തിടുക്കത്തിലേക്കും നമ്മുടെ ആന്തരിക ലോകത്തിൽ ഏകത്വത്തിലേക്കെന്നതിനേക്കാൾ നാനാത്വത്തിലേക്കും മേലധികാരികളുടെയടുത്ത് തുറവിയേക്കാൾ മറച്ചുവയ്ക്കുന്നതിലേയ്ക്കും ദൈവത്തിന്റെയടുത്ത് സ്നേഹത്തേക്കാൾ ഭയത്തിലേയ്ക്കും അവ നമ്മെ പതിവായി നയിക്കുമ്പോൾ, അവ ആദ്ധ്യാത്മിക നിയന്താവിന്റെയടുത്ത് തള്ളിപ്പറയണം.
Comments
Post a Comment