ഭാഗം 1: ആരോഹണം (79)
72. വികാരങ്ങളുടെ നിയന്ത്രണം
617. ശാന്തമായി ജോലി ചെയ്യാനും സകല വികാരങ്ങളുടെയും ശുദ്ധീകരണത്തിനുവേണ്ടി അവയുടെ പ്രഥമ ലക്ഷണങ്ങൾ കണ്ടെത്താനുള്ള ജാഗ്രതയോടുകൂടെ സത്യമായ ലക്ഷ്യത്തിൽ നിന്നുള്ള അവയുടെ വ്യതിചലനം തിരുത്തി ദൈവത്തിലേക്കു മാത്രമായി അവയെ തിരിച്ചുവിടാനായി തീവ്രമായി പോരാടാനും ആത്മാവിന് പ്രേരണയുണ്ട്.
618. അതുകൊണ്ട്, സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള ആവശ്യം നമുക്കനുഭവപ്പെടുമ്പോഴെല്ലാം, ഏതെങ്കിലും സൃഷ്ടിയെപ്പറ്റി ചിന്തിക്കുന്നതിൽ നിന്നു പോലും നാം ഒഴിഞ്ഞുനില്ക്കുമെന്നു മാത്രമല്ല, പെട്ടെന്നു തന്നെ ദൈവ-മനുഷ്യനായ യേശുവിലേക്കു തിരിഞ്ഞ് നമ്മുടെ എല്ലാ ആർദ്രസ്നേഹവും അവിടുത്തെ ദൈവിക മനുഷ്യത്വത്തിൽ കേന്ദ്രീകരിക്കും. ദൈവം മാത്രം, ദൈവം മാത്രം!
619. അതുകൊണ്ട്, പാപത്തിനു നേർക്കു മാത്രം, ലഘു പാപത്തിനു പോലും എതിരായി യഥാർത്ഥമായ ഏക തിന്മയെന്ന നിലയ്ക്ക്, കർത്താവായ ദൈവത്തോടുള്ള അപരാധമെന്ന നിലയ്ക്ക്, അവിടുന്നിൽ നിന്നുള്ള വേർപാടും അവിടുത്തോടുള്ള എതിർപ്പും അവിടുത്തെ നഷ്ടമാകുന്നുവെന്ന നിലയ്ക്ക്, നമുക്കു സാധ്യമായ സകല ശത്രുതയും ദേഷ്യവും ലക്ഷീകരിക്കുകയുംകേന്ദ്രീകരിക്കുകയും ചെയ്യുന്നു.
620. ഭൗതിക വസ്തുക്കളോടുള്ള ഏതൊരാഗ്രഹവും, അതു അടിച്ചമർത്തിക്കൊണ്ടല്ല, പകരം നിത്യമായ നന്മയ്ക്കായി, ദൈവത്തിൽ നിന്നു വരുന്ന നന്മയ്ക്കുവേണ്ടി, ദൈവമായ നന്മയ്ക്കുവേണ്ടിയുള്ള മാർഗ്ഗങ്ങളും ഉപകരണങ്ങളുമാക്കി സർവ്വതും പരിണമിപ്പിച്ചുകൊണ്ട് നാം ഉപേക്ഷിക്കുന്നു.
621. യാതൊന്നും അതിന്റെ സന്തോഷത്തിനുവേണ്ടി മാത്രമായി നാം ഒരിക്കലും ചെയ്യാത്തതുപോലെ, ആ സന്തോഷം സ്ഥിരപ്പെടുത്താനും ആസ്വദിക്കാനുമായി നാം തന്നിലേക്കു തന്നെ ഒരിക്കലും തിരിയുകയില്ല. കാരണം, നമ്മുടെ ഏക സന്തോഷം കർത്താവിനെ പ്രീതിപ്പെടുത്തുന്നതും കർത്താവിന്റെ നന്മയുമാണ്. യാതൊരു നന്മയിലും നമ്മെത്തന്നെ കാണുകയോ പിന്തുടരുകയോ ആസ്വദിക്കുകയോ ചെയ്യാൻ ആഗ്രഹിക്കുന്നില്ല, പകരം ദൈവത്തിൽ മാത്രം, ദൈവം മാത്രം!
622. നമ്മുടെ സ്വാർത്ഥമായ അസംതൃപ്ത സുഖലോലുപതയും നമ്മുടെ മുറിവേറ്റ അഹന്തയും മൂലമുണ്ടായ ഭൗതികവും ലൗകികവുമായ ഒാരോ വേദനയ്ക്കും ദുഃഖത്തിനുമെതിരായി, വിട്ടുകൊടുത്തുകൊണ്ടല്ല, കർത്താവിനെതിരായുള്ള അതിക്രമമായി, യഥാർത്ഥമായ തിന്മയോരോന്നിനുമെതിരായി ഇനിയും കൂടുതലായി പ്രവർത്തിക്കാനും പോരാടാനും സ്വയം ഉറച്ചുകൊണ്ട് നാം പ്രതികരിക്കുന്നു.
623. സമാന രീതിയിൽ, വേദനയുടെയും ചില ഭൗതിക വസ്തുക്കളുടെ നഷ്ടത്തിന്റെയും സകല ഭയത്തിനുമെതിരായി നാം പ്രതികരിക്കുന്നു. ദൈവകൃപയുടെ നഷ്ടത്തെയും കർത്താവിനെതിരായ അപരാധത്തെയും പരിശുദ്ധാത്മാവിന്റെ ദാനമായ വിശുദ്ധവും പുത്രസഹജവുമായ ആ ഭയത്തോടുകൂടെയുള്ള ആത്മാവിന്റെ വിധിയെയും മാത്രമേ നാം ഭയക്കാൻ ആഗ്രഹിക്കുകയും ഭയക്കുന്നുമുള്ളൂ.
Comments
Post a Comment