ഭാ​ഗം 1: ആരോഹണം (78)

71. ദൈവിക പുണ്യങ്ങൾ ജീവിക്കുമ്പോൾ

610. മരണംവരെയും ദൈവിക പുണ്യങ്ങളുടെ (മൗലിക സുകൃതങ്ങളുടെയും പരിശുദ്ധാത്മാവിന്റെ ദാനങ്ങളുടെയും ഫലങ്ങളുടെയും കാര്യത്തിലും ഇപ്രകാരം തന്നെ) വളർച്ചയ്ക്കും പരിപൂർണ്ണതയ്ക്കും ദിവസത്തിന്റെ മുഖ്യപ്രവർത്തനങ്ങളിൽ അവയുടെ പ്രകടവും പ്രത്യേകവുമായ പ്രവർത്തനങ്ങളുടെ പരിശീലനത്തിനുമായി നാം സദാ പ്രാർത്ഥിക്കും.

611. പ്രകടവും പ്രത്യേകവുമായ ഈ പ്രവർത്തനങ്ങളുടെ ലക്ഷ്യത്തെ സംബന്ധിച്ചിടത്തോളം പരിശീലനം ഈ അഭ്യസനത്തെ കൂടുതൽ സുഗമവും ഗുണത്തിൽ കൂടുതൽ തീക്ഷ്ണവും ദൈർഘ്യത്തിൽ കൂടുതലും കർത്താവുമായുള്ള ഐക്യത്തിന്റെ ഫലത്തെ സംബന്ധിച്ചിടത്തോളം കൂടുതൽ ഫലപ്രദവുമാക്കും.

612. വിശ്വാസത്തിന്റെ ദർശനവും പ്രത്യാശയുടെ ശരണവും സ്നേഹത്തിന്റെ അഗ്നിയും യേശുവിനായുള്ള തീവ്രമായ ഉത്സാഹവും ആത്മാക്കൾക്കായുള്ള തീക്ഷ്ണതയും ത്രിത്വത്തിലേക്ക് അതിന്റെ മഹത്വത്തിലും സ്നേഹത്തിലും തിരുവിഷ്ടത്തിലുമുള്ള ഉയർച്ചയും സൃഷ്ടിക്കുന്ന നിർമലമായ സ്നേഹം.

613. നവീനമായ ഈ പ്രകാശത്തോടും തീക്ഷ്ണതയോടും കൂടെ, സകലതിലും കർത്താവിന്റെ കാല്പാടുകളും അടയാളങ്ങളും ആത്മാവിനു കണ്ടെത്താനാകും. അത് നവീനമായ ഒരു വെളിപാടിനെക്കുറിച്ച് അവബോധമുള്ളതാവുകയും അവിടുത്തെ വചനം ശ്രവിക്കുകയും അവിടുത്തെ ദാനം സ്വീകരിക്കുകയും അവിടുന്നുമായുള്ള നവീനമായൊരു കൂടിക്കാഴ്ച ആഘോഷിക്കുകയും ചെയ്തേക്കാം.

614. ഓരോ മുഖ്യ പ്രവൃത്തിക്കും മുമ്പേയുള്ള പ്രകടവും പ്രത്യേകവുമായ വിശ്വാസത്തിന്റെ പ്രവൃത്തികൾക്ക് അവയുടെ ലക്ഷ്യമായി എപ്പോഴും യേശു മാത്രമാണുള്ളത്. എല്ലാ മുഖ്യ പ്രവർത്തനങ്ങൾക്കും മുമ്പേയുള്ള പ്രകടവും പ്രത്യേകവുമായ പ്രത്യാശയുടെ പ്രവൃത്തികൾക്ക് ഏറെക്കുറെ എല്ലായ്പ്പോഴും യേശുമാത്രമാണ് ലക്ഷ്യമായിട്ടുള്ളത്. എല്ലായിടത്തും ആത്മാവ് അവിടുത്തെ ദർശിക്കുകയും അവിടുത്തെ ആഗ്രഹിക്കുകയും ചെയ്യുന്നു.

615. അതുകൊണ്ട്, ഉദാഹരണത്തിന് ഭക്ഷണത്തിനു മുമ്പ്: "യേശുവാണ് എന്റെ പോഷണവും ജീവനും എന്നു ഞാൻ വിശ്വസിക്കുന്നു. യേശുവേ, എന്റെ ജീവനേ, ഞാൻ അങ്ങയിൽ പ്രത്യാശിക്കുന്നു, ഞാനങ്ങയെ ആഗ്രഹിക്കുന്നു.'' ഉറങ്ങുന്നതിനു മുമ്പ്: "യേശുവാണ് വിശ്രമവും ജീവനുമെന്ന് ഞാൻ വിശ്വസിക്കുന്നു. എന്റെ പറുദീസയായ യേശുവേ, ഞാനങ്ങിൽ പ്രത്യാശിക്കുകയും ഞാനങ്ങയെ ആഗ്രഹിക്കുകയും ചെയ്യുന്നു.'' പഠനത്തിനു മുമ്പ്: "യേശുവാണ് സത്യവും ജീവനുമെന്ന് ഞാൻ വിശ്വസിക്കുന്നു. എന്റെ പ്രകാശവും ചിന്തയും വചനവുമായ യേശുവേ, ഞാനങ്ങിൽ പ്രത്യാശിക്കുകയും അങ്ങയെ ആഗ്രഹിക്കുകയും ചെയ്യുന്നു.''

616. മൂന്നു ദൈവിക വ്യക്തികളുടെ ആത്യന്തിക വെളിപാടായി ആത്മാവിന് യേശു സദാ സ്വയം വെളിപ്പെടുത്തുന്നു. മൂന്ന് ദൈവിക വ്യക്തികളുടെ ആത്യന്തികമായ വിനിമയമായി ആത്മാവിന് അവിടുന്ന് സ്വയം നല്കുന്നു. അപ്രകാരം ആത്മാവിനും ത്രിത്വത്തിനും മദ്ധ്യേയുള്ള ദൈവിക, നിത്യമായ മദ്ധ്യസ്ഥനാണ് അവിടുന്ന്.


Comments

Popular posts from this blog

1 മുഖക്കുറിപ്പ്

ഭാ​ഗം 1: ആരോഹണം (011)

ഭാ​ഗം 1: ആരോഹണം (115)