ഭാ​ഗം 1: ആരോഹണം (77)

70. നമ്മുടെ ആത്മാവുകളിൽ അധിവസിക്കുന്ന പരിശുദ്ധ ത്രിത്വത്തോടുള്ള ആരാധന

609. - 1) നാം തനിച്ചായിരിക്കുമ്പോഴും സ്വന്തം മുറിയിലായിരിക്കുമ്പോൾ പോലും ആരാധനക്രമ മിതത്വത്തിന്റെ പാലനം.

- 2) അനാവശ്യമായ  ഓരോ വാക്കും മനഃപൂർവ്വമുള്ള അലസതയുടെ ഓരോ നിമിഷവും ഉപയോഗശൂന്യമായ എല്ലാ അമിത ജിജ്ഞാസയും ഒഴിവാക്കുക.

- 3) നമ്മുടെ അയല്ക്കാരെയും മാലാഖമാരെയും അവരുടെ എല്ലാ ആദ്ധ്യാത്മിക സുഹൃത്തുക്കളെയും അഭിവാദനം ചെയ്തുകൊണ്ട് പരിശുദ്ധ ത്രിത്വത്തെ ആരാധിക്കുക.

- 4) പരിശുദ്ധ ത്രിത്വത്തിന്റെ സന്നിധിയിലും അവിടുത്തെ സ്വർഗ്ഗീയ സ്നേഹ സദസ്സിലും നിന്റെ പ്രാർത്ഥനാ ജീവിതം മുഴുവൻ ചിലവഴിക്കുക.

- 5) ദൈവിക കുടുംബത്തിലെ ദൈവിക ബന്ധങ്ങളുടെ പാവന നാമങ്ങൾ സ്നേഹം മൂലം വിളിച്ചപേക്ഷിക്കുക: പിതാവേ, പുത്രാ, പരിശുദ്ധാത്മാവേ.

- 6) ദൈവിക മാർഗ്ഗനിർദ്ദേശത്തിന്റെ കൃപയുടെ ഓരോ പ്രചോദനത്തോടും ആന്തരികമായും ബാഹ്യമായും സദാ പ്രശാന്തനും പ്രസന്നനും വിധേയനുമായിരിക്കുക.

- 7) യേശുവിന്റെ തിരുരക്തത്തിന്റെയും തിരുസ്സഭയുടെയും പ്രപഞ്ചത്തിന്റെയും ആരാധന മുഴുവന്റെയും അർപ്പണം കൂടെക്കൂടെ നടത്തുക.

Comments

Popular posts from this blog

1 മുഖക്കുറിപ്പ്

ഭാ​ഗം 1: ആരോഹണം (011)

ഭാ​ഗം 1: ആരോഹണം (115)