ഭാ​ഗം 1: ആരോഹണം (76)

69. ഏറ്റവും അമൂല്യമായ തിരുരക്ത സമർപ്പണം

583. ആരാധനക്രമത്തിൽ ഏറ്റവും കൂടുതൽ തവണ നാം ആവശ്യപ്പെടുന്നത് നമുക്കായി നൽകുന്നതിനായി സദാ നാം കർത്താവിനോടപേക്ഷിക്കും: "നമ്മുടെ വീണ്ടെടുപ്പിന്റെ ഫലങ്ങൾ സദാ അനുഭവിക്കുന്നതിനായി അവിടുത്തെ തിരുശരീരരക്തങ്ങളുടെ പരിശുദ്ധ രഹസ്യങ്ങളെ ആദരിക്കുക.''

584. എല്ലാ കത്തോലിക്കാ ഭക്തകൃത്യങ്ങളിലും വച്ച് ഏറ്റവും പുരോഹിതപരമായ ഭക്തി ഏറ്റവും അമൂല്യമായ തിരുരക്തത്തോടുള്ളതാണ്. കാരണം കുരിശിലെയും അൾത്താരയിലെയും ബലിയോട് ഏറ്റവും ഗാഢമായി ബന്ധപ്പെട്ടിരിക്കുന്നതാണത്. അതുമൂലം, പൗരോഹിത്യ ആത്മാക്കൾക്ക് ഏറ്റവും അനുയോജ്യമാണത്.

585. മറ്റേതൊരു ഭക്തകൃത്യത്തിലുമെന്നതുപോലെ ഇതിലും, ഒരുവന്റെ അതിസ്വാഭാവിക കടമയിൽ നിന്നും ലഭിക്കാവുന്ന എല്ലാ സഹായങ്ങളിലൂടെയും അതു നിറവേറ്റാൻ സ്വയം സഹായിച്ചുകൊണ്ട്, പരിപൂർണ്ണതയുടെ പ്രായോഗിക തലവും ആത്മാവിന്റെ പരിപോഷണവും ശ്രദ്ധിക്കുന്നതാണ് ബുദ്ധി.

586. ഏറ്റവും അമൂല്യമായ തിരുരക്തത്തോടുള്ള നമ്മുടെ ഭക്തിയിൽ, തന്റെ രക്തത്തിലൂടെ നമ്മെ വീണ്ടെടുത്ത സത്യദൈവവവും സത്യമനുഷ്യനുമായ നമ്മുടെ കർത്താവീശോമിശിഹായുടെ ദൈവത്വത്തിനു കടപ്പെട്ടിരിക്കുന്ന ആരാധനയുടെയും സ്തുതിയുടെയും സ്നേഹത്തിന്റെയും കൃതജ്ഞതയുടെയും അനുതാപത്തിന്റെയും മദ്ധ്യസ്ഥപ്രാർത്ഥനയുടെയും പ്രാർത്ഥനാരൂതിയിൽ നമ്മെ സ്വയം പരിമിതപ്പെടുത്തരുത്.

587. എന്നാൽ, നമുക്കായി ചിന്തിയ തിരുരക്തത്തിൽ സന്നിഹിതമായ ദൈവിക പരിപൂർണ്ണതകളുടെ സ്വാംശീകരണത്തിലേക്കും യേശു രക്തം ചിന്തിയ ദൈവിക നിയോഗങ്ങളോടും മനോഭാവങ്ങളോടുമുള്ള ഐക്യത്തിലേക്കും അവിടുത്തെ ബലിയുടെ പ്രവർത്തനങ്ങളുടെയും അവസ്ഥകളുടെയും പുനരാവിഷ്കാരത്തിലേക്കും നാം ചായ്വുള്ളവരായിരിക്കണം. അങ്ങനെ, ആരാധന കൂടുതൽ പൂർണ്ണമായിരിക്കും.

588. ഈ ഭക്തിയുടെ പ്രത്യേക പ്രവർത്തനങ്ങളായ ഏറ്റവും അമൂല്യ തിരുരക്തത്തിന്റെ നിത്യവും വ്യത്യസ്തമായ പ്രയോഗങ്ങളുടെ അപ്പസ്തോലിക ഉപയോഗം വഴിയായി ദൈവിക രക്ഷകനുമായി നാം സഹകരിക്കുന്നു.

589. അവിടുത്തെ യാഗത്തിന്റെ പരമമായ പ്രവൃത്തിയെന്ന നിലയ്ക്ക് ഏറ്റവും അമൂല്യമായ തിരുരക്തം സത്താപരമായി സാർവ്വത്രികമായ വീണ്ടെടുപ്പിന്റെ വിലയായതിനാൽ, അതിന്റെ സവിശേഷമായ ഭക്തി, കൃപയുടെ എല്ലാ ഫലങ്ങളും നേടുന്നതിനായി തിരുസ്സഭ മുഴുവനിലേക്കും ലോകം മുഴുവനിലേക്കും ഈ ദൈവിക വില പ്രയോഗിക്കുന്നതിൽ അടങ്ങിയിരിക്കുന്നു.

590. എല്ലാ കടങ്ങളും വീട്ടിക്കൊണ്ടും എല്ലാ യോഗ്യതകളും നേടിക്കൊണ്ടും ഓരോ കറയും നീക്കിക്കൊണ്ടും അപ്രകാരം നമ്മുടെ സമ്പൂർണ്ണ സൗന്ദര്യം വെളിവാക്കിക്കൊണ്ടും ഓരോ മരുഭൂമിയും നനച്ചുകൊണ്ടും ഓരോ ശുദ്ധീകരണസ്ഥലത്തിലെയും അഗ്നി കെടുത്തിക്കൊണ്ടും ഓരോ അഗാധ ഗർത്തവും നികത്തിക്കൊണ്ടും സ്വർഗ്ഗത്തിന്റെ എല്ലാ കവാടങ്ങളും തുറന്നുകൊണ്ടും നമുക്കിത് എല്ലായിടത്തും വ്യാപിപ്പിക്കാം.

591. ഓരോ സംഭവത്തിൽ നിന്നും സാഹചര്യത്തിൽ നിന്നും പ്രാർത്ഥനയ്ക്കും ഓരോ നിമിഷത്തിനും അനുയോജ്യമായ ഏറ്റവും അമൂല്യമായ തിരുരക്ത സമർപ്പണത്തിനുള്ള പ്രചോദനം തിന്മയെ ചെറുക്കുന്നതിനും നന്മ പ്രവർത്തിക്കുന്നതിനുമായി സ്വാംശീകരിച്ചെടുക്കുവാൻ കഴിവുള്ളവൻ സത്യമായും അനുഗ്രഹീതൻ.

592. ക്രിസ്തീയ പ്രതിഷ്ഠാജപങ്ങൾ സാധാരണ പ്രാർത്ഥനകൾ പോലെയല്ല എന്നതുപോലെ തന്നെ, ഏറ്റവും അമൂല്യമായ തിരുരക്ത സമർപ്പണവും സാധാരണ പ്രാർത്ഥനാ രൂപമല്ല. എല്ലായ്പ്പോഴും, പ്രത്യേകിച്ച് ഇക്കാര്യത്തിലും, വാക്കുകളുടെ ബാഹുല്യത്തെയും വൈവിധ്യത്തെയും അടിസ്ഥാനപ്പെടുത്തി മൂല്യം കണക്കാക്കുന്നവർക്ക് സത്യമായും വലിയ തെറ്റാണു പറ്റുന്നത്.

593. എന്തെങ്കിലും യാചിക്കുന്ന ദരിദ്രരും അതു നൽകുന്ന ധനികരും തമ്മിൽ വ്യത്യാസമുള്ളതുപോലെ, ഒരെഴുത്തിലെ ഒപ്പും ഒരു കരാറിലെ ഒപ്പും തമ്മിൽ അന്തരമുള്ളതുപോലെ, ജനങ്ങളുടെ വെറും കൂട്ടംചേരലും ഒരു കുടുംബത്തിന്റെ പുനഃസമാഗമവും തമ്മിലും വ്യത്യാസമുള്ളതു പോലെ!

594. അപ്രകാരം, മറ്റ് പ്രാർത്ഥനകൾ തമ്മിലും - അവ എത്ര ദൈർഘ്യമുള്ളതും സൗന്ദര്യമുള്ളതുമായിരുന്നാലും - ഏതൊരു ഭക്തഭ്യാസവും - അവ എത്ര സങ്കീർണ്ണമായിരുന്നാലും - ഏറ്റവും അമൂല്യമായ തിരുരക്തത്തിന്റെ ഓരോ സമർപ്പണവും യഥാർത്ഥ പ്രതിഷ്ഠാജപവും മൂല്യത്തിലും ഫലപ്രാപ്തിയിലും വ്യത്യാസപ്പെട്ടിരിക്കുന്നു. യഥാർത്ഥത്തിൽ, സകല പ്രാർത്ഥനകളും പ്രതിഷ്ഠാജപങ്ങളും യേശുവിന്റെ തിരുരക്തത്താൽ പ്രചോദിതവും അനുവദനീയവും അമൂല്യമാക്കപ്പെടുന്നവയുമാണ്.

595. എന്തെങ്കിലും സ്വന്തമായുള്ളവനേ അതു സമർപ്പിക്കാനാകൂ. പൗരോഹിത്യത്തിൽ എന്തെങ്കിലും തരത്തിൽ പങ്കുപറ്റുന്ന ഒരാൾക്കേ ബലിയുടെ വില സമർപ്പിക്കാനാകൂ. യേശുവിന്റെ ഏറ്റവും അമൂല്യമായ തിരുരക്തത്തെ ആർക്കും വിളിച്ചപേക്ഷിക്കാം. അത് ഓരോരുത്തർക്കും പ്രത്യാശയുടെ അടിസ്ഥാനമായിരിക്കണം.

596. മാമ്മോദീസ വഴി, ക്രിസ്തീയ പൗരോഹിത്യത്തിൽ പങ്കുപറ്റുകയും കൃപാവരം വഴി ദൈവത്തിന്റെ ദത്തുപുത്രരുടെ പൈതൃകാവകാശമായ ഈ നിധി സ്വന്തമാക്കുകയും ചെയ്തവർക്കു മാത്രമേ യേശുവിന്റെ തിരുരക്തം സമർപ്പിക്കാനാവൂ.

597. ഒരാത്മാവ് എത്രത്തോളം കൃപയിൽ വളർന്നുവോ അത്രത്തോളം ആ ആത്മാവ് സഭയുടെ ആരാധനക്രമത്തിന്റെ ചൈതന്യത്താൽ പൂരിതമായിരിക്കും, എത്രമാത്രം അത് പുരോഹിതപരമായിരിക്കുന്നുവോ അത്രമാത്രം ഫലപ്രദമായി ഏറ്റവും അമൂല്യമായ തിരുരക്തം സമർപ്പിക്കാൻ അതിനു സാധിക്കും.

598. കൂടുതലായ വിശ്വാസം, കൂടുതൽ ഗാഢമായ സ്നേഹം, കൂടുതൽ ജ്വലിക്കുന്ന തീക്ഷ്ണത എന്നിവ ഏറ്റവും അമൂല്യമായ തിരുരക്ത സമർപ്പണത്തിന്റെ ഫലപ്രാപ്തിക്ക് കാതലായി സംഭാവന ചെയ്യുന്നു. എന്നിരുന്നാലും, ഇൗ ഫലപ്രാപ്തി സമർപ്പണം ചെയ്യുന്ന വ്യക്തിയുടെ കൃപാവരാവസ്ഥയിലും പൗരോഹിത്യത്തിലെ പങ്കാളിത്തത്തിലും ആശ്രയിച്ചിരിക്കുന്നു.

599. വി. സുൾപ്പിസിന്റെ താപസാത്മക ചിന്താധാരയുടെ ധ്യാനരീതിയിൽ, മാനസിക പ്രാർത്ഥനയുടെ മുഖ്യ ഘടകങ്ങൾ മൂന്ന് മികച്ച സൂത്രവാക്യങ്ങളിൽ തികച്ചും സംക്ഷിപ്തമായി പ്രകടമാക്കുന്നു: നമ്മുടെ കൺമുന്നിലെ യേശു (ആരാധന), ഹൃദയത്തിലെ യേശു (സാത്മീകരണം), കരങ്ങളിലെ യേശു (സഹകരണം).

600. മേൽപ്രസ്താവിച്ചവ നമ്മുടെ മുഖ്യ ഭക്തകൃത്യങ്ങളിൽ അനുരൂപപ്പെടുത്തിക്കൊണ്ട്, നമ്മുടെ കൺമുന്നിൽ യേശുവിന്റെ തിരുനാമവും തിരുമുഖവും (ആദർശവും പദ്ധതിയും) നമ്മുടെ ഹൃദയത്തിൽ തിരുഹൃദയവും പരിശുദ്ധ ദിവ്യകാരുണ്യവും (ആത്മാവും ജീവനും) നമ്മുടെ കരങ്ങളിൽ തിരുമുറിവുകളും ഏറ്റവും അമൂല്യമായ തിരുരക്തവും (സമർപ്പണവും പ്രേഷിതത്വവും) എന്നു നാം പറയുന്നു.

601. ഏറ്റവും അമൂല്യമായ തിരുരക്ത സമർപ്പണത്തിന്റെ ആവർത്തനം ഫലശൂന്യമാണെന്നു വിശ്വസിക്കുന്നതിൽ നിന്നും കർത്താവ് നമ്മെ സംരക്ഷിക്കട്ടെ!  ദൈവത്തിനു നൽകപ്പെടുന്ന മഹത്വത്തെയും ആത്മാക്കൾക്കു കൈവരുന്ന നന്മയെയും പ്രതി കർത്താവ് അതിന്റെ മൂല്യത്തെയും യോഗ്യതകളെയും കുറിച്ച് നമ്മെ ബോധദീപ്തമാക്കട്ടെ!

602. ജപമാലയിൽ 'നന്മനിറഞ്ഞ മറിയമേ' എന്ന പ്രാർത്ഥനയുടെ ആവർത്തനം ഫലശൂന്യമല്ല; യാമപ്രാർത്ഥനയിലെ സങ്കീർത്തനങ്ങളുടെ ആവർത്തനവും ലോകത്തിലെ അൾത്താരകളിൽ ദിനംപ്രതി നിരവധി തവണ അർപ്പിക്കപ്പെടുന്ന ദിവ്യബലിയുടെ ആവർത്തനവും അങ്ങനെ തന്നെ.

603. അപ്രകാരം, ഹ്രസ്വമായ ക്രിസ്തീയ ബലിയെന്നും ദിവ്യബലിയെന്ന മഹത്തായ ബലിയുടെ വ്യാപനവും ശാശ്വതീകരണവുമായി സമുചിതമായി പരിഗണിക്കപ്പെടാവുന്നതും വിളിക്കപ്പെടുന്നതുമായ ഏറ്റവും അമൂല്യമായ തിരുരക്ത സമർപ്പണത്തിന്റെ നിരന്തരമായ ആവർത്തനവും ഇരട്ടിപ്പും ഫലശൂന്യമല്ല!

604. ഏറ്റവും അമൂല്യമായ തിരുരക്തം നമ്മുടെ വീണ്ടെടുപ്പിനായാണ് ചിന്തപ്പെടുന്നത് എന്നത് സത്യമെന്നതു പോലെത്തന്നെ, അതു സ്വന്തമാക്കുന്ന ഓരോ ആത്മാവിനും അതു സമർപ്പിക്കാമെന്നതും അത്രതന്നെ സത്യമാണ്. ദൈവത്തിനായി മാത്രമേ ഒരുവന് ബലിയർപ്പിക്കാനാകൂ എന്നതിനാൽ ഇത് ദൈവത്തിനായി മാത്രമേ സമർപ്പിക്കാനാകൂ.

605. ഏറ്റവും അമൂല്യമായ തിരുരക്തത്തിന്റെ യോഗ്യതയും മൂല്യവും ദൈവത്തിനു മാത്രമേ അറിയാവൂ എന്നത് സത്യമാണെന്നതു പോലെ, ദൈവത്തിന്റെ പരിശുദ്ധിക്കും നീതിക്കും യോഗ്യമായ ഏക അർപ്പണം ഏറ്റവും അമൂല്യമായ തിരുരക്തമാണെന്നതു സത്യമാണെന്നതു പോലെ, ദൈവം അത് അനന്തമായ മതിപ്പോടുകൂടെ അതു സ്വീകരിക്കുമെന്നതും സത്യമാണ്.

606. ഏറ്റവും അമൂല്യമായ തിരുരക്തത്തിന്റെ ഓരോ സമർപ്പണത്തിലും അന്തർലീനമായി അഭ്യസിക്കുന്ന വിശ്വാസം, പ്രത്യാശ, ഉപവി എന്നിവയുടെ പ്രവർത്തനങ്ങളുടെ മൂല്യത്തിനും യോഗ്യതകൾക്കും പുറമെ, ഏറ്റവും അമൂല്യമായ തിരുരക്ത സമർപ്പണം അതിൽത്തന്നെയും അതിനാലെയും പിതാവിന്റെ ദൃഷ്ടിയിൽ നിർണ്ണയാതീതമായ ഒരു ഫലപ്രാപ്തി ഉൾക്കൊള്ളുന്നു.

607. നരകത്തിലെ എല്ലാ ഭീകരതയ്ക്കും കുരിശടയാളത്താലും സാർവ്വത്രിക വിധിദിനത്തിലെ വിധികർത്താവിന്റെ വിധിപ്രസ്താവത്താലും അന്ധകാരശക്തിയുടെ ബഹിഷ്കരണത്തിനും അവസാനത്തിലെ യുഗാന്തപരമായ സർവ്വനാശം മുഴുവനും, ഓരോ തവണയും പരിശുദ്ധാത്മാവിൽ പരിശുദ്ധ ത്രിത്വത്തിന് ഏറ്റവും അമൂല്യമായ തിരുരക്തം നാം സമർപ്പിക്കുമ്പോഴും, നമ്മോടുള്ള പിതാവിന്റെ ദൈവികമായ ആർദ്രതയുടെ അനന്തമായ വർഷത്തെയോ ലോകത്തിലെ അവിടുത്തെ ദൈവികമായ രക്ഷാകര പ്രവർത്തനത്തെക്കുറിച്ചോ ഉള്ള നീതിയുക്തമായ ഒരു രൂപവും നമുക്കു നൽകാനാവില്ല.

608. ദൈവപുത്രന്റെ രക്തത്തെക്കുറിച്ചുള്ള ചിന്തയിൽ കന്യകാമാതാവിന്റെ മനവും ഹൃദയവും നമുക്കുണ്ടെങ്കിൽ മാത്രമേ പരിശുദ്ധാത്മാവിന്റെ കൃപയാൽ നാം യേശുവിന്റെ തിരുനാമം നാമുപയോഗിക്കുകയും അവിടുത്തെ തിരുരക്തം സമർപ്പിക്കുകയും ചെയ്യുമ്പോൾ ദൈവത്വത്തിന്റെ വക്ഷസ്സിൽ എന്താണ് സംഭവിക്കുന്നതെന്നുള്ളതിന്റെ എന്തെങ്കിലും നമുക്ക് അനുഭവവേദ്യമാകൂ.

Comments

Popular posts from this blog

1 മുഖക്കുറിപ്പ്

ഭാ​ഗം 1: ആരോഹണം (011)

ഭാ​ഗം 1: ആരോഹണം (115)