ഭാ​ഗം 1: ആരോഹണം (75)

68. പ്രിയ പ്രാർത്ഥനകൾ

575. പ്രാർത്ഥനാരൂപി ആത്മാവിനെ ഒരേ ഭക്തിയിലും പ്രാർത്ഥനയിലും ഒരുതരം യഥാർത്ഥമായ പ്രായോഗികതയിലേക്കു നയിക്കുകയും തിന്മയ്ക്കെതിരായുള്ള പോരാട്ടത്തിലും നന്മയുടെ സമ്പാദനത്തിലും ഏറ്റവും ഫലപ്രദമായ രൂപങ്ങൾക്കും മാർഗ്ഗങ്ങൾക്കും പ്രാമുഖ്യം കല്പിക്കാൻ ആത്മാവിനെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. അപ്രകാരം, തുടർന്നു വരുന്ന വിവരങ്ങൾക്കു പുറമെ, ഒരു ആദ്ധ്യാത്മിക ഗുരുവിന്റെ സവിസ്തരമായ വിശദീകരണം ആവശ്യമായവ: ഭൂതോച്ചാടനങ്ങൾ, നാമജപങ്ങൾ, ആശീർവാദങ്ങൾ, ദണ്ഡനാജ്ഞകൾ, സമർപ്പണങ്ങൾ, ദിവ്യകാരുണ്യ സ്വീകരണങ്ങൾ, മദ്ധ്യസ്ഥപ്രാർത്ഥനകൾ, നിയോഗങ്ങൾ, തീരുമാനങ്ങൾ, പ്രതിഷ്ഠാജപങ്ങൾ, വാഗ്ദാനങ്ങൾ, വ്രതങ്ങൾ.

576. എന്തുകാര്യവും ഉപയോഗിക്കുന്നതിനു മുമ്പ്, യേശുക്രിസ്തുവിലുള്ള തന്റെ ഭാഗഭാഗിത്വത്തിൽ നിന്നും അവിടുത്തെ ദൈവിക പൗരോഹിത്യത്തിലുള്ള അതിന്റെ പങ്കാളിത്തത്തിൽ നിന്നും ഉരുത്തിരിഞ്ഞുവരുന്ന ഓരോ ക്രിസ്ത്യാനിയുടെയും ശക്തി പ്രയോജനപ്പെടുത്തിക്കൊണ്ട്, പിശാചിന്റെ എല്ലാ സ്വാധീനത്തിൽ നിന്നും സ്വതന്ത്രമാകാനും ഗുണപ്രദമായ ശക്തിയാൽ സ്വയം നിറയ്ക്കാനും, കുരിശടയാളത്താലും പരിശുദ്ധ ത്രിത്വത്തിന്റെയും തിരുക്കുടുംബത്തിന്റെയും തിരുനാമജപങ്ങളാലും അതോടൊപ്പം സ്വകാര്യ ആശീർവ്വാദങ്ങളോടും കൂടെ ആത്മാവു പരിശ്രമിക്കുന്നു. ഏതെങ്കിലും വസ്തുക്കൾക്കോ പ്രവൃത്തികൾക്കോ സവിശേഷമായ ആരാധനക്രമ ആശീർവ്വാദങ്ങൾ ഉള്ളപ്പോഴെല്ലാം തിരുസ്സഭയുടെ ഒരു ശുശ്രൂഷകനിൽ നിന്ന് അവ നേടാൻ നാം ശ്രമിക്കണം.

577. അതുപോലെ, ദിവ്യബലി, ദിവ്യകാരുണ്യ സ്വീകരണം, ദൈവവചനം, പഠനം, അദ്ധ്യാപനം തുടങ്ങി ദിവസത്തിന്റെ മുഖ്യ പ്രവൃത്തികൾക്കു മുമ്പായി, ഒരുവന്റെ കുറവുകളും അയോഗ്യതയും അപര്യാപ്തതയും ലഘൂകരിക്കാനും കർത്താവിന് ഉപരിമഹത്വവും ബഹുമാനവും നേടുന്നതിനും, മാലാഖമാർക്കും വിശുദ്ധർക്കും ആത്മീയ ക്ഷണങ്ങൾ ആത്മാവ് അയയ്ക്കുന്നു. അപ്രകാരം അവർ യാമപ്രാർത്ഥനയുടെയും ദിവ്യകാരുണ്യ സ്വീകരണത്തിന്റെയും ആഘോഷം, വചനത്തിന്റെയും ദിവ്യകാരുണ്യത്തിന്റെയും വിരുന്ന് ആദിയായവയിൽ പങ്കുകൊള്ളട്ടെ. അതിനു മുമ്പ്, സ്വകാര്യ ഭൂതോച്ചാടനങ്ങളോടുകൂടി, ആത്മാവ് തന്നിൽ നിന്നും മറ്റുള്ളവരിൽ നിന്നും കർത്താവിന്റെ മഹത്വത്തിനായി താൻ നിർവ്വഹിക്കാൻ പോകുന്നതിന്റെ ആത്മീയ ഫലം തടയാനിടയുള്ള പിശാചിന്റെ എല്ലാ സ്വീധീനവും ഒഴിവാക്കുന്നു.

578. തിന്മയ്ക്കെതിരായുള്ള യുദ്ധത്തിൽ മെച്ചപ്പെട്ട ഒരു സ്ഥാനം കരസ്ഥമാക്കുന്നതിനും കൂടുതൽ ഊർജ്ജസ്വലമായി ഈ യുദ്ധം നടത്തുന്നതിനും പരാജയത്തിന്റെ നിഴൽവെട്ടത്തുനിന്നു പോലും വിജയകരമായി സ്വയം സംരക്ഷിക്കുന്നതിനും ശത്രുവിന്റെ എല്ലാ സ്വാധീനത്തിനും പ്രകൃതിയുടെ എല്ലാ അതിശയത്തിനും വികലമായ ഏതൊരു സ്വതസിദ്ധമായ പ്രവൃത്തിക്കും ആപത്കരമായ ഓരോ അപൂർണ്ണതയ്ക്കും അർദ്ധ-മനസ്സോടെയുള്ള ഓരോ തെറ്റിനും, അങ്ങനെയുള്ളവയ്ക്കെല്ലാം... എതിരായി ആത്മാവ് സാഘോഷമായും നിരന്തരമായും യുദ്ധസജ്ജമാകുന്നു. നേരെതിരിച്ചും, തന്റെ സത്കർമങ്ങളും യോഗ്യതകളും കൂടുതൽ അമൂല്യമാകുന്നതിനുവേണ്ടി ശുദ്ധ നിയോഗങ്ങളെ കർതൃസന്നിധിയിൽ ഈ ശുദ്ധ നിയോഗങ്ങൾക്കും ശപഥങ്ങൾക്കും അവ നിർവ്വഹിച്ച സ്നേഹത്തിന്റെ അളവിന് ആനുപാതികമായുള്ള മൂല്യങ്ങളുടെ അറിവോടുകൂടെ ഇരട്ടിപ്പിക്കുകയും തീവ്രതരമാക്കുകയും ചെയ്യുന്നു. മനസ്സറിവോടെയുള്ള ഏതൊരു പാപത്തിന്റെയും അവസരങ്ങളിൽ സംഭവിക്കുന്നതായി അനുഭവപ്പെടുന്നതുപോലെ, അവ തിരിച്ചെടുക്കപ്പെടുന്നതു വരെയും അവ പ്രാബല്യത്തിൽ തുടരുന്നു. അപ്രകാരം, ഉടനടി പാപം നിർമാർജ്ജനം ചെയ്യപ്പെടുകയും ആ ശുദ്ധ നിയോഗങ്ങൾ നവീകരിക്കപ്പെടുകയും വേണം.

579. അതുപോലെ, നമ്മുടെ തെറ്റുകൾക്കെതിരായുള്ള യുദ്ധം തീവ്രമാക്കാനും പുണ്യം നേടുന്നതിനും നമ്മുടെ ഇച്ഛാശക്തിയെ ബലപ്പെടുത്താനും (അതിന്റെ ബലഹീനതയെക്കുറിച്ചുള്ള ഭയം ആർക്കും മതിയായ അളവിൽ ഉണ്ടാകാൻ കഴിയില്ല) ആത്മാവ് അതിന്റെ പരിശുദ്ധ നിയോഗങ്ങൾ നവീനമായ തീക്ഷ്ണതയോടുകൂടെ വർദ്ധമാനമാക്കുകയും പലപ്പോഴായി നവീകരിക്കുകയും ചെയ്യുന്നു, യേശുക്രിസ്തുവിൽ ശരണപ്പെട്ടുകൊണ്ട്: ഓരോ നല്ല തീരുമാനവും അതിനാൽത്തന്നെ പലപ്പോഴും കർത്താവിനെ മഹത്വപ്പെടുത്തുകയും നിമിഷത്തെ വിശുദ്ധീകരിക്കുകയും ചെയ്യുന്ന പ്രവൃത്തിയാണെന്നും ഇതുകൊണ്ടുമാത്രമേ അത് ഭാവിയെയും സ്വീധീനിക്കുന്നുള്ളൂവെന്നും മനസ്സിലാക്കിക്കൊണ്ട്, ഗതകാല പാപങ്ങളാൽ നിരാശപ്പെടാതെ, അവിടുത്തെ തിരുരക്തത്തിലും ആത്മാവിലും ശരണപ്പെട്ടുകൊണ്ട്. പ്രലോഭനങ്ങൾ പ്രത്യക്ഷപ്പെടുമ്പോൾ തന്റെ നല്ല തീരുമാനങ്ങൾ അപ്രത്യക്ഷമാകാതിരിക്കാനായി ആത്മാവ് പ്രാർത്ഥനയിൽ ജാഗരൂകമായിരിക്കണം. നിറവേറ്റിയ തീരുമാനം കൂടുതൽ സമഗ്രവും സമുന്നതവുമായ തീരുമാനങ്ങളിലേക്ക് പുരോഗമനാത്മകമായി നയിക്കണം.

580. തന്റെ തീരുമാനങ്ങൾക്കുമേൽ കൂടുതൽ മഹത്തായ കൃപാവരങ്ങൾ ആകർഷിക്കുന്നതിനുവേണ്ടി ആത്മാവ് ഉദാരമനസ്സോടുകൂടെ പ്രതിഷ്ഠകളുടെ മാർഗ്ഗത്തിൽ സഞ്ചരിക്കുന്നു. കർത്താവിന് തന്നെത്തന്നെ നല്കാൻ കഴിയുന്ന എല്ലാ മാർഗ്ഗങ്ങളും കർത്താവുമായി തനിക്കു സ്ഥാപിക്കാൻ കഴിയുന്ന എല്ലാ സംജ്ഞകളും ആത്മാവു പഠിക്കുകയും പരിശോധിക്കുകയും ചെയ്യുന്നു. കർത്താവ് ആഗ്രഹിക്കുന്ന അത്തരത്തിലുള്ളതും എന്നാൽ ആത്മാവിന്റെ സ്വാതന്ത്ര്യത്തിൽ ആശ്രയിച്ചിരിക്കുന്നതുമായ ധാരാളം സംജ്ഞകൾ ആത്മാവു കണ്ടെത്തും. അതേത്തുടർന്ന്, ആത്മാവ് പുരോഗമനാത്മകമായി സ്വയം ദൈവത്തിനു സമർപ്പിക്കുകയും അത്തരത്തിലുള്ള എല്ലാ മാർഗ്ഗങ്ങളിലൂടെയും അത്തരം എല്ലാ സംജ്ഞകളിലും ദൈവത്തിലായിരിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. അങ്ങനെ, പ്രതിഷ്ഠ നടക്കുന്നു. ഓരോ പ്രതിഷ്ഠയിലും ആത്മാവ് ഒരു പുതിയ പരിശുദ്ധ കടമ ഏറ്റെടുക്കുകയും ഒരു പുതിയ രീതിയിലും പുതിയ കാരണത്താലും പരിശുദ്ധമായിത്തീരുകയും ചെയ്യുന്നു. കർത്താവിനു സ്വയം സമർപ്പിക്കാൻ ഓരോ വിശുദ്ധനിൽ നിന്നും ആത്മാവ് പ്രചോദനമുൾക്കൊള്ളുകയും അവരുടെ മാതൃകകളിൽ നിന്ന് കർത്താവിന് നൂതനമായൊരു പ്രതിബദ്ധതയുടെ ആശയം സ്വീകരിക്കുകയും ചെയ്യുന്നു. തന്റെ സൃഷ്ടികളുടെ ഔദാര്യത്തിൽ ഒരിക്കലും പിന്നിലേക്കു പോകാത്ത കർത്താവിന്റെ ഭാഗത്തുനിന്ന് കൃപയുടെ ധാരാളം നൂതന ഫലങ്ങൾക്കും സ്നേഹധാരകൾക്കും കാരണമായിത്തീർന്നുകൊണ്ട്, സഭാനിയമാവലിയുടെയും അനുഷ്ഠാനവിധികളുടെയും എല്ലാ അനുശാസനങ്ങളും ഓരോന്നോരോന്നായി പ്രതിഷ്ഠകൾക്കു പദാർത്ഥമായിത്തീരുന്ന തരത്തിൽ ആത്മാവു പ്രവർത്തിക്കുന്നു. കർത്താവ് ഉയർത്തി തന്നിലേക്ക് കൂടുതൽക്കൂടുതലായി അതിനെ ഐക്യപ്പെടുത്തുന്നതിനായി സൃഷ്ടി സ്വയം അവിടുത്തേക്ക് സമർപ്പിക്കുകയും പ്രതിജ്ഞാബദ്ധമാവുകയും ചെയ്യുമെന്ന് കർത്താവ് പ്രതീക്ഷിക്കുന്നു.

581. പരിശുദ്ധമായ ഈ പ്രതിജ്ഞാബദ്ധതകൾക്ക് അഥവാ പ്രതിഷ്ഠകൾക്ക്, അവ മനഃസാക്ഷിയുടെ കടപ്പാടായിരിക്കുന്നിടത്തോളം, കൂടുതൽ ആഘോഷമായ തീരുമാനങ്ങളെക്കാൾ മറ്റൊരു ശക്തിയോ മൂല്യമോ ഇല്ല. ആത്മാവ്, കർത്താവിന് താൻ കൂടുതൽ പ്രീതികരമായിരിക്കാനും കർത്താവിനെ മഹത്വപ്പെടുത്തുന്നതിനുമായി, പാപഭയത്താൽ, വിശ്വാസമെന്ന പുണ്യം മൂലം സ്വയം കടപ്പെട്ട്, സത്യവും തനിമയാർന്നതും ഔദ്യോഗികവുമായ വാഗ്ദാനങ്ങളിലേക്ക് സന്തോഷത്തോടെ മുന്നേറുന്നു. തുടർന്ന്, തന്റെ പ്രവൃത്തികളെ വിശുദ്ധിയിലേക്ക് ഉയർത്തിക്കൊണ്ട് അവയുടെ മതാത്മക പുണ്യത്തിന്റെ ശക്തിപ്രഭാവം അവയോടു ചേർക്കുന്നു. തനിക്ക് ഏറ്റവും സംപ്രീതരും തന്റെ തിരഞ്ഞെടുക്കപ്പെട്ടവരുമായ വിശുദ്ധരിൽ കർത്താവ് പ്രചോദിപ്പിക്കുന്ന പരിശുദ്ധവും മഹത്വപൂർണ്ണവും അനുഗ്രഹീതവുമായ വ്രതങ്ങളെക്കുറിച്ച് പരിശുദ്ധമായ മത്സരബുദ്ധിയോടുകൂടെ ചിന്തിക്കുക. അവിവേകമോ ലാഘവബുദ്ധിയോ കൂടാതെ, പരിഗണനയോടും ആലോചനയോടും അനുവാദത്തോടും കൂടെ, ആദ്യം തന്റെ കടമകളായി നിർവ്വഹിക്കേണ്ടവയും തുടർന്ന് സ്നേഹത്തിന്റെയും സ്നേഹത്തോടുള്ള വിധേയത്വത്തിന്റെയും ആവശ്യകതയായി മാത്രമുള്ളവയും സ്നേഹത്തിന്റെ വ്രതത്തോടുകൂടെ ചെയ്തുകൊണ്ട് ആത്മാവ് ബലിയർപ്പിക്കുന്നു.

582. ആദ്യമായിത്തന്നെ, ആത്മീയ സിദ്ധികളുടെ പ്രവൃത്തികളെ വ്രതങ്ങളുടെ മഹനീയതയിലേക്കും മൂല്യത്തിലേക്കും ഉയർത്തിക്കൊണ്ട് ദൈവഹിതവുമായി ഐക്യപ്പെടാൻ ഒരുവൻ പരിശ്രമിക്കുന്നു. ഈ മാർഗ്ഗത്തിലൂടെ ഒരുവൻ തന്റെ സമ്പൂർണ്ണ സ്വത്വത്തെ ദൈവിക പരിപൂർണ്ണതകളുമായും വചനമാകുന്ന ദൈവിക വ്യക്തിയുമായും ഐക്യപ്പെടുന്നു. ഐക്യത്തിന്റെ ഈ പ്രവൃത്തികൾ സത്യമായ സംയോജനങ്ങളാണ്. അവയെ കൗദാശിക ഐക്യവുമായി വേർതിരിച്ചുമനസ്സിലാക്കാനാണ് നാമവയെ "ലഘുമായ സംയോജനങ്ങൾ'' എന്നു വിളിക്കുന്നത്. അപ്രകാരം, ഉദാഹരണത്തിന്, തിന്മയുടെ മുഖത്ത് നമ്മുടെ അയല്ക്കാരനിലെ തിന്മ ക്ഷമിച്ചുകൊണ്ടും കർത്താവിനു മുമ്പാകെ അതിനായി പരിഹാരമനുഷ്ഠിച്ചുകൊണ്ടും തിന്മയെത്തന്നെ വെറുക്കുന്നതിൽ ദൈവത്തിന്റെ പരിശുദ്ധിയോടും നീതിയോടും കരുണയോടും നാം സ്വയം എെക്യപ്പെടുന്നു. ആദ്യം, പരിശുദ്ധ കൂദാശയിലെ യേശുവോടൊപ്പമുള്ള ആദ്ധ്യാത്മിക ഐക്യം ഒരാൾ ജീവിക്കുന്നു. പിന്നീട്, ആദ്ധ്യാത്മിക എെക്യത്തിന്റെ അനുകരണത്തിൽ ദൈവിക മഹത്വവും സ്നേഹവും തിരുഹിതവുമായും പിതാവും പുത്രനും പരിശുദ്ധാത്മാവുമായും അവിടുന്നിലും അവിടുത്തെ ദൈവിക പരിപൂർണ്ണതയിലും കർമങ്ങളിലും അവിടുത്തെ മാലാഖമാരിലും വിശുദ്ധരിലും വി. യൗസേപ്പിലും മറിയത്തിലും വിജയ, സഹന, സമര സഭയിലും ദൈവവുമായുള്ള ഐക്യത്തിന്റെ പ്രവൃത്തികൾ അയാൾ ഇരട്ടിപ്പിക്കുന്നു. പിന്നീട് ഈ ചിന്തയും അനുസ്മരണവും ഈ സമാഗമവും ഐക്യവും, ഐക്യത്തിന്റെ പ്രവൃത്തിയിൽ നിന്ന് സംയോജിതാവസ്ഥയിലേക്കു പരിവർത്തനം ചെയ്യപ്പെടുന്നതിനായി അയാൾ ദീർഘിപ്പിക്കുന്നു. (സത്പ്രവൃത്തികളുടെ ആവർത്തനത്തിൽ നിന്ന് സത്കർമങ്ങളുടെ അവസ്ഥയിലേക്കു നാം നീങ്ങുന്നു.)

Comments

Popular posts from this blog

ഭാ​ഗം 1: ആരോഹണം (011)

(134) ഭാ​ഗം 1: ആരോഹണം

ഭാ​ഗം 1: ആരോഹണം (115)