ഭാഗം 1: ആരോഹണം (74)
67. വിശുദ്ധരുടെ ജീവചരിത്ര പാരായണത്തിനുള്ള കാരണങ്ങൾ
557. അവരിൽ ക്രിസ്തു ജീവിച്ചതിനാൽ, ഓരോ വിശുദ്ധന്റെ ജീവിതവും യേശുവിന്റെ ജീവിതത്തിന്റെ ഒരേടായി പരിഗണിച്ചുകൊണ്ട്, യേശുവിനെക്കുറിച്ചുള്ള ജ്ഞാനത്തിൽ വളരാൻ.
558. ഇനിയും കൂടുതൽ മെച്ചമായി കർത്താവിനെ മഹത്വപ്പെടുത്തുന്നതിനുവേണ്ടി. കാരണം വിശുദ്ധരുടെ ജീവിതങ്ങൾ പ്രകൃതിയുടെയും കൃപാവരത്തിന്റെയും (രണ്ടിന്റെയും നാഥൻ ദൈവം തന്നെ) ഉത്കൃഷ്ടസൃഷ്ടിയുടെ ഏറ്റവും മികച്ച പ്രദർശിത വസ്തുക്കളെപ്പോലെയാണവ.
559. ആത്മാവിൽ വസിക്കുന്ന പരിശുദ്ധ ത്രിത്വത്തിന്റെ ബഹുമാനാർത്ഥം, അതിനെ ഒരു പറുദീസ പോലെ സൃഷ്ടിക്കാൻ. കാരണം, ആ വായന മുഖാന്തിരം നമ്മുടെ മനസ്സിലും ഹൃദയത്തിലുമെങ്കിലും നാം അവരിലും അവർ നമ്മിലും ജീവിക്കുന്നു.
560. ആത്മാവിന് ആപത്കരമായ ബാഹ്യ ചുറ്റുപാടുകളിൽ നിന്ന് സ്വയം പിന്മാറാനും ആ വായനകളാൽ വിശുദ്ധി തഴച്ചുവളരുന്ന വളരെ സമുന്നതമായ ആന്തരിക പരിതഃസ്ഥിതി നമ്മിൽ മെനഞ്ഞെടുക്കാനും.
561. അവരുടെ മാതൃകകളാൽ പിന്തുണയ്ക്കപ്പെടാൻ. സത്വചനം നമ്മെ പ്രേരിപ്പിക്കുക മാത്രം ചെയ്യുമ്പോൾ സന്മാതൃകകൾ നമ്മെ ആകർഷിക്കുന്നു. വിശുദ്ധരുടെ ജീവിതങ്ങളിലല്ലാതെ മറ്റൊരിടത്ത് നമുക്കതു കണ്ടെത്താൻ പ്രയാസമാണെന്ന് നമുക്കറിയാം.
562. ക്രിസ്തീയ വീരോചിത തലത്തിനനുഗുണമായി നമ്മെത്തന്നെ രൂപപ്പെടുത്താൻ. കാരണം, സാമാന്യത്വമല്ല കർത്താവിനെ മഹത്വപ്പെടുത്തുന്നത്. നമുക്ക് ഏറ്റവും പ്രാപ്യമായ നിർവ്യാജമായ വീരോചിതത്വം വിശുദ്ധരുടെ ജീവിതങ്ങളിലാണ് കാണപ്പെടുന്നത്.
563. സാധാരണ അതിസാധാരണത്വത്തിൽ ജീവിക്കുന്നതും അസാധാരണമായ അതിസ്വാഭാവികത വിവേചിച്ചറിയാനും ശീലിക്കുന്നതിന്. സാധാരണ അതിസാധാരണത്വം സദാ അസാധാരണമായ അതിസ്വാഭാവികയ്ക്കുമേൽ ആധിപത്യം പുലർത്തുന്നു. വിശുദ്ധരുടെ ജീവിതത്തിൽ ഇത് പലപ്പോഴും കടന്നുവരുന്നു.
564. വിശുദ്ധർ പരിശീലിച്ചതുപോലെ, പുണ്യങ്ങളെയും യോഗ്യതകളെയും ആസ്വദിച്ചും അംഗീകരിച്ചും സ്തുതിച്ചുംകൊണ്ട് അവയാൽ സ്വയം സമ്പന്നരാകുന്നതിന്. നേരെമറിച്ച്, തിന്മയെ അംഗീകരിക്കുകയും വാഴ്ത്തുകയും ആസ്വദിക്കുകയും ചെയ്യുന്നവനെ ആ തിന്മയുടെ ദുഷ്ടത ബാധിക്കുന്നു.
565. അവർക്കു നല്കപ്പെട്ട എല്ലാ കൃപവരങ്ങളും കർത്താവിൽ നിന്നും നേടിയെടുക്കാൻ. അവ അറിയാൻ അവിടുന്ന് നമ്മെ അനുവദിക്കുന്നുവെങ്കിൽ അവ ആശിക്കാനും അവിടുന്ന് നമ്മെ പ്രാപ്തരാക്കുന്നു. അവ ആശിക്കാൻ അവിടുന്നു നമ്മെ പ്രാപ്തരാക്കുന്നുവെങ്കിൽ അവ നമുക്കു നല്കാനും അവിടുന്ന് ആഗ്രഹിക്കുന്നു.
566. അവരുടെ എല്ലാ പുണ്യങ്ങളുടെയും യോഗ്യതകളുടെയും സുകൃതങ്ങളുടെയും സംഗ്രഹത്തിലേക്കും സമന്വയത്തിലേക്കും ഒരുവിധത്തിൽ സ്വയം ഉയർത്താനും അപ്രകാരം ആത്യന്തിക മാതൃകയായ യേശുക്രിസ്തുവിനെപ്പോലെ ആയിത്തീരാനും.
567. വിശുദ്ധരും അവരുടെ ജീവിതങ്ങളുടെ വായനയിലൂടെ പുനർജീവിക്കുന്നവരും തമ്മിൽ പ്രത്യേകമായൊരു ബന്ധം രൂപപ്പെടുന്നതിനാൽ സ്വർഗ്ഗത്തിൽ കൂടുതൽ വാസ്തവമായ സംരക്ഷകരും കൂടുതൽ ഗാഢ സുഹൃത്തുക്കളും ഉണ്ടാകുന്നതിന്.
568. ഒരുവന്റെ മനസ്സിലും ഹൃദയത്തിലും ജീവിതത്തിലും പുണ്യവാന്മാരുടെ ഐക്യം എന്ന വിശ്വാസസത്യം വളർത്തിയെടുക്കാനും അപ്രകാരം തിരുസ്സഭയുടെ സമ്പത്തിന്റെ ആനന്ദത്തിലേക്കു പ്രവേശിക്കാനും സ്വന്തം സംഭാവനകൾ ചേർത്തുവയ്ക്കാനും.
569. കർത്താവുമായുള്ള നമ്മുടെ സംഭാഷണം പരിപോഷിപ്പിക്കാനും ഉയർത്താനും. നദിപോലെ വിശുദ്ധരുടെ ജീവിതത്തിൽ നിന്നും പ്രവഹിക്കുന്ന ആശയങ്ങളുടെ അഭാവം നിമിത്തം പലപ്പോഴും പ്രാർത്ഥന ശുഷ്കവും ശൂന്യവും വിരസവുമായിത്തീരുന്നു.
570. അയല്ക്കാരുമായുള്ള നമ്മുടെ സംഭാഷണം പരിപോഷിപ്പിക്കാനും ഉയർത്താനും. കാരണം, നാം മറ്റുള്ളവരെക്കുറിച്ചു സംസാരിച്ചാൽ നാം ഉപവിയെ അപകടത്തിലാക്കിയേക്കാം. നമ്മെക്കുറിച്ചു തന്നെ നാം സംസാരിച്ചാൽ നാം എളിമയെ അപകടത്തിലാക്കിയേക്കാം. വിശുദ്ധരെക്കുറിച്ചു സംസാരിക്കുന്നതിൽ മാത്രം നമുക്കു തന്നെയും മറ്റെല്ലാവർക്കും ഉത്ക്കർഷമുണ്ടാകുന്നു.
571. പരിശുദ്ധാത്മാവിന്റെ ദിവ്യപ്രചോദനങ്ങൾക്ക് കൂടുതൽ സമൃദ്ധവും കൂടുതൽ തിരഞ്ഞെടുക്കപ്പെട്ടതുമായ പദാർത്ഥം നല്കുന്നതിന്. കാരണം, പരിശുദ്ധാത്മാവിന് നവീന ആശയങ്ങൾ പ്രചോദിപ്പിക്കാമെങ്കിലും നാം നേരത്തെ ആർജ്ജിച്ചെടുത്ത ആശയങ്ങൾ അവിടുന്ന് ഉപയോഗിക്കുന്നു.
572. കത്തോലിക്കാ സഭയുടെ പ്രതിരോധത്തിൽ, അതിന്റെ സാധുതയുടെയും വിശുദ്ധിയുടെയും തദ്വാരാ അതിന്റെ ദൈവത്വത്തിന്റെയും ഏറ്റവും മഹത്തായതും ശക്തമായതും ബോധ്യപ്പെടുത്തുന്നതുമായ തെളിവുകൾ ... വിശുദ്ധർ സദാ ഉണ്ടാകുന്നതിന്.
573. നമ്മുടെ മതപഠനം സമ്പന്നമാക്കാനും ആഴപ്പെടുത്താനും. കാരണം ഓരോ വിശുദ്ധന്റെ ജീവിതത്തിലും ഫലപ്രാപ്തിയോടുകൂടെയുള്ള മതാത്മക സത്യങ്ങളുടെ സമൂർത്ത ഭാവങ്ങളും ഏറ്റവും സുന്ദര നിമിഷങ്ങളോടു കൂടെയുള്ള തിരുസ്സഭാ ചരിത്രവും നാം കണ്ടെത്തുന്നു.
574. ക്ഷീണിതമായ നമ്മുടെയും രോഗാതുരമായ നമ്മുടെ അയല്ക്കാരന്റെയും അനുഗ്രഹീത വിശ്രമവും സത്യമായ ഉന്മേഷവും ആസ്വദിക്കുന്നതിന്. അതിസ്വാഭാവിക സാഹചര്യങ്ങളെപ്രതി നമുക്കനുഭവപ്പെടുന്ന ആനന്ദം ക്രിസ്തീയ പുണ്യത്തിന്റെ ഉയരങ്ങളിലേക്കു നാം വിളിക്കപ്പെട്ടിരിക്കുന്നു എന്നു പ്രഖ്യാപിക്കുന്നു.
Comments
Post a Comment