ഭാ​ഗം 1: ആരോഹണം (73)

66. ആദ്ധ്യാത്മിക പാരായണം

550. ആദ്ധ്യാത്മിക പാരായണം വളരെ പ്രാധാന്യമുള്ളതിനാൽ എന്റെ പ്രഥമവും ഏറ്റവും പ്രാധാനവുമായ കടമകളിലൊന്നാക്കി അതിനെ മാറ്റാൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ വ്യക്തിപരമായ വളർച്ചയ്ക്കും സാർവ്വത്രിക വിശുദ്ധീകരണത്തിനായുള്ള പ്രേഷിതത്വത്തിനുവേണ്ടിയും ഞാനതു നിർവ്വഹിക്കുന്നു. പ്രാർത്ഥനയിൽ ഞാൻ കർത്താവിനോടു സംസാരിക്കുന്നു. ആദ്ധ്യാത്മിക പാരായണത്തിൽ കർത്താവ് എന്നോടു സംസാരിക്കുന്നു. ഇപ്പോൾ, എന്നേക്കാളധികം അവിടുന്ന് സംസാരിക്കുന്നതാണ് കൂടുതൽ ആവശ്യം. സംസാരിക്കുമ്പോൾ, അവിടുത്തെ വചനത്തിൽ നിന്നും വേർപെടുത്താനാവാത്ത അവിടുത്തെ ദാനത്താലും പ്രവൃത്തിയാലും അവിടുന്ന് എന്നെ പൂരിതനാക്കുന്നു. അവിടുത്തെ വചനവും ദാനവും പ്രവൃത്തിയും ആദ്യമേ സ്വീകരിച്ചില്ലെങ്കിൽ എനിക്കും എല്ലാ ആത്മാക്കൾക്കും യഥാർത്ഥത്തിൽ ഗുണപരമായ എന്തെങ്കിലും, അവിടുത്തേയ്ക്കർഹമായ എന്തെങ്കിലും എനിക്കു പറയാനോ സമർപ്പിക്കാനോ നിർവ്വഹിക്കാനോ സാധിക്കുകയില്ല.

551. ആദ്ധ്യാത്മിക പാരായണത്തിൽ, ഞാൻ എന്റെ സ്വന്തം ആത്മീയ വളർച്ച മാത്രമേ അന്വേഷിക്കുകയുള്ളൂ. എക്കാലവും അത് സമൂർത്തമായ ഒരു രീതിയിൽ, വളരെ പ്രായോഗികവും നേരിട്ടുള്ളതും വ്യക്തിപരവുമായ പ്രയോഗങ്ങളോടുകൂടെ, ഞാൻ അന്വേഷിക്കും. എന്റെ ആദ്ധ്യാത്മിക പാരായണത്തിൽ മറ്റുള്ളവരെപ്പറ്റിയുള്ള ചിന്തയും പ്രേഷിതപ്രവർത്തനത്തെക്കുറിച്ചുള്ള ഏതൊരു ഉത്കണ്ഠയും എന്റെ കർത്തവ്യത്തെക്കുറിച്ചുള്ള ഏതൊരു വ്യാകുലതയും ഞാൻ വായിക്കുന്നവ മറ്റുള്ളവരുടെമേൽ പ്രയോഗിക്കുന്ന എന്തും ഒരു പ്രലോഭനമായി ഞാൻ കരുതും. ഞാൻ എപ്പോഴും ഇത്തരത്തിൽ പെരുമാറും. ഞാൻ എല്ലായ്പ്പോഴും എല്ലായിടത്തും അന്വേഷിക്കേണ്ടതും നേടേണ്ടതും എന്റെ വ്യക്തിപരമായ വിശുദ്ധീകരണമാണ്. സ്വാഭാവികമായും, നല്ല കാര്യങ്ങളാൽ എന്റെ മനസ്സും ഹൃദയവും ജീവിതവും നിറഞ്ഞു കഴിഞ്ഞാൽ, മറ്റ് ആത്മാക്കളുമായി അവയെല്ലാം പങ്കുവയ്ക്കാൻ ഞാൻ പ്രാപ്തനും സന്നദ്ധനും ഉത്സുകനുമായിത്തീരും. എന്റെ ആന്തരിക സംതൃപ്തി മൂലം ഇത് അനായാസേന സംഭവിക്കും.

552. ബൈബിളിൽ നിന്നും അനുദിന പ്രാർത്ഥനക്കിടക്കുള്ളതുമായ സമൂഹത്തോടൊത്തുള്ള ആദ്ധ്യാത്മിക പാരായണത്തിലോ ഭക്ഷണസമയത്ത് ഞാൻ കേൾക്കുന്നവയിലോ ഞാൻ തൃപ്തനാവുകയില്ല. സ്വകാര്യമായി, താപസാത്മകതയുടെ തത്വത്തെയും പ്രയോഗത്തെയും സംബന്ധിക്കുന്ന ധാരാളം, ധാരാളം പുസ്തകങ്ങൾ ആർത്തിയോടെ വായിക്കാനും, അതിലുപരി ആസ്വദിക്കാനും സ്വാംശീകരിക്കാനും ഞാൻ സ്വയം സമർപ്പിക്കും. ഈ പുസ്തകങ്ങളെല്ലാം, എനിക്കുതന്നെയും മറ്റുള്ളവർക്കുമുള്ള ഒരു നിധിയെന്നപോലെ ഞാൻ ആഗ്രഹിക്കുന്നു. ദാരിദ്ര്യം എന്ന ആശയം ഒരിക്കലും ഗ്രന്ഥങ്ങൾക്കുമേൽ ഞാൻ പ്രയോഗിക്കുകയില്ല. കാരണം, അങ്ങനെ ചെയ്യുമ്പോൾ, ഒന്നുകിൽ ദാരിദ്ര്യത്തിന്റെ തെറ്റായ ധാരണയ്ക്ക് അഥവാ അതിന്റെ ദുരുപയോഗത്തിന് ഞാൻ തെറ്റുകാരനായിരിക്കും. ദിവസത്തിലെ ഒഴിവുസമയങ്ങൾക്കുവേണ്ടി, വേർപെടുത്താനാവാത്ത ഒരു സുഹൃത്തിനെപ്പോലെ, കാണപ്പെടുന്ന ഒരു മാലാഖയെപ്പോലെ, ഒരു ആദ്ധ്യാത്മിക ഗ്രന്ഥം ഞാൻ സദാ സൂക്ഷിക്കും.

553. ആത്മീയോത്ക്കർഷത്തിനും അനുകരണത്തിനും വേണ്ടി ഇനിയും വിശുദ്ധരായി പ്രഖ്യാപിക്കപ്പെടാത്ത ക്രിസ്തീയ വീരപുരുഷന്മാരെക്കുറിച്ച് ഞാൻ സ്വയം പരിചയപ്പെടുകയും അറിവു പകർന്നു കൊടുക്കുകയും ചെയ്യും. "നിർമല ഹൃദയർക്ക് എല്ലാം നിർമലമാണ്.'' "ദൈവത്തെ സ്നേഹിക്കുന്നവർക്ക് അവിടുന്ന് സകലതും നന്മയ്ക്കായി പരിണമിപ്പിക്കുന്നു.'' ഞാൻ നിർമലനായിരിക്കുകയും എന്റെ കർത്താവിനെ സ്നേഹിക്കുകയും ചെയ്യുന്നുവെങ്കിൽ, സാഹിത്യത്തിലെയും ശാസ്ത്രത്തിലെയും ചരിത്രത്തിലെയും മഹാരഥന്മാരുടെ ജീവിതങ്ങളും കൃതികളും, ഞാനവരുമായി സമ്പർക്കത്തിലായിരിക്കേണ്ടി വരുമ്പോൾ, കർത്താവിന്റെ പ്രവൃത്തിയിലെ ഉത്സാഹവും പ്രോത്സാഹനവും വളർത്തും. സത്യമോ സാധ്യമോ ആയ അവരുടെ മഹാ അഭിനിവേശങ്ങൾ വലിയ സ്നേഹിതനുവേണ്ടിയുള്ള യഥാർത്ഥ സ്നേഹം ഉണർത്തും.

554. വിശുദ്ധരുടെ തിരുശേഷിപ്പുകൾ വണങ്ങുക. വിശുദ്ധരുടെ ഭവനങ്ങൾ സന്ദർശിക്കുക. അവരുടെ ദേവാലയങ്ങളിലേയ്ക്ക് തീർത്ഥയാത്ര ചെയ്യുക. പ്രത്യേകമായി, അവരുടെ ദൈവാനുഭവത്താൽ പ്രചോദിതരാകുവാനും അവരെ അനുകരിക്കാനുമായി അവയെല്ലാം തീക്ഷ്ണമായ ഭക്തിയോടെ നിർവ്വഹിക്കുക. ഈ പ്രചോദനം ശാശ്വതീകരിക്കുന്നതിനുവേണ്ടി എനിക്കു ചുറ്റിലും, സാധ്യമെങ്കിൽ വലുതും അകൃത്രിമവുമായ അവരുടെ ചിത്രങ്ങൾ വയ്ക്കും. നാമെല്ലാവരും വിശുദ്ധരാകണമെന്ന് കർത്താവ് ആഗ്രഹിക്കുന്നുവെന്ന് നമ്മെ അനുസ്മരിപ്പിക്കുന്നതിനായി, വളരെ ഉയരത്തിലല്ലാതെ അവ ഞാൻ സ്ഥാപിക്കുന്നു. പ്രധാന തിരുനാൾ ദിനങ്ങളിൽ അവർക്കൊപ്പം ആഘോഷിക്കുന്നതിനായി ഇനിയും കൂടുതലടുത്ത് ഞാനവയെ സ്ഥാപിക്കും. ഉത്ഥാനത്തിന്റെയും സ്വർഗാരോഹണത്തിന്റെയും 'ഹല്ലേലൂയ്യ'യിൽ ഞാനവ അലങ്കരിച്ച് അവയ്ക്കു മുമ്പിൽ തിരികൾ തെളിക്കും. അയല്ക്കാരനുമായി ഞാനവ പങ്കിടും.

555. വാഴ്ത്തപ്പെട്ടവരെന്നു വിളിക്കപ്പെടുന്നതിന്റെ നടപടികൾ ആരംഭിക്കുന്ന ദൈവദാസന്മാരുടെ വീരോചിത പുണ്യത്തിന്റെ ഡിക്രികളെക്കുറിച്ചും, അതിലേറെ പുതിയ വിശുദ്ധരുടെ വിശുദ്ധപദ പ്രഖ്യാപന ഡിക്രികളെക്കുറിച്ചും ഞാൻ നല്ലപോലെ അറിവുള്ളവനായിരിക്കും. എപ്പോഴും അനുകരണത്തിനും ആത്മീയോത്ക്കർഷത്തിനുമായി, ഞാൻ വിവിധ ധന്യരെ വിളംബരംചെയ്യുന്നവനെയും പ്രഖ്യാപനംചെയ്യുന്നവനെയും പോലെയായിരിക്കും. പുതിയ വാഴ്ത്തപ്പെട്ടവർക്കും വിശുദ്ധർക്കും അനുയോജ്യമായ ആരാധനക്രമത്തോടും വചനപ്രസംഗത്തോടും അവരുടെ രൂപങ്ങളുടെ പ്രദർശനത്തോടും വണക്കത്തോടും കൂടെ റോമിലെ വി. പത്രോസിന്റെ ദേവാലയത്തിൽ ചെയ്യുന്നതുപോലെ, പ്രാദേശിക ദേവാലയങ്ങളിൽ അതു പുനരാവിഷ്കരിക്കാൻ ഞാൻ പരിശ്രമിക്കും.

556. അവരുടെ തിരുശേഷിപ്പുകളും ചിത്രങ്ങളും ജീവിതങ്ങളും വിലപ്പെട്ടതായി കരുതുന്നതോടൊപ്പം തന്നെ, പെരുകാനും മാനവരാശിയെ രക്ഷിക്കാനും യേശുവിനെയും അവിടുത്തെ പരിശുദ്ധാത്മാവിനെയും മഹത്വപ്പെടുത്താനും വേണ്ടിയുള്ള വിശുദ്ധരുടെയും വിശുദ്ധ പ്രവൃത്തികളുടെയും സമൃദ്ധിയുടെ വളർച്ചയിൽ, എന്റെ സ്വന്തം എളിയ രീതിയിൽ സഹകരിക്കുന്നതിനുവേണ്ടി അവരുടെ രചനകളുടെയും പ്രവർത്തനങ്ങളുടെയും ചൈതന്യത്തിന്റെയും അവബോധത്തിനും പ്രചരണത്തിനും ഞാൻ സ്വയം സമർപ്പിക്കുന്നു. ഞാൻ എന്റെ ആദ്ധ്യാത്മിക പാരായണം പ്രേഷിതത്വത്തിന്റെ ഏറ്റവും വളക്കൂറുള്ളതും അനുഗ്രഹീതവുമായ നിലമായ വിശുദ്ധരിൽ സവിശേഷമാംവിധം എന്റെ വചനശുശ്രൂഷ ശ്രദ്ധ കേന്ദ്രീകരിക്കും.

Comments

Popular posts from this blog

1 മുഖക്കുറിപ്പ്

ഭാ​ഗം 1: ആരോഹണം (011)

ഭാ​ഗം 1: ആരോഹണം (115)