ഭാ​ഗം 1: ആരോഹണം (72)

65. നമ്മുടെ അയല്ക്കാരനോടുള്ള ഉപവി

541. നമ്മുടെ ആദരവും ബഹുമാനവും സേവനവും സ്വീകരിക്കാൻ നമ്മുടെ കർത്താവ് ആഗ്രഹിക്കുന്ന അവിടുത്തെ സജീവവും സത്യവുമായ ഛായയും സാദൃശ്യവും നമുക്കു നൽകിയിരിക്കുന്നു: നമ്മുടെ പ്രിയ അയല്ക്കാരൻ. നമ്മുടെ അയല്ക്കാരനുവേണ്ടി നാം ചിന്തിക്കുന്നതും സംസാരിക്കുന്നതും ചെയ്യുന്നതും കൃത്യമായി അവിടുത്തേയ്ക്കായി ചിന്തിച്ചതും സംസാരിച്ചതും പ്രവർത്തിച്ചതുമായി സത്യത്തിൽ അവിടുന്ന് കണക്കാക്കുന്നു. അവിടുത്തെ ദൈവിക സ്നേഹത്തിന്റെ ശക്തിമൂലം നമ്മുടെ അയല്ക്കാരുമായി അവിടുന്ന് യഥാർത്ഥത്തിൽ ഒന്നായിത്തീരുന്നു.

542. നരകത്തിന്റെ ആഴങ്ങളിലല്ലാത്തിടത്തോളം ആത്മാവ് ദൈവത്തിന്റെ ആദരവിനും സ്നേഹത്തിനും സദാ പദാർത്ഥമാണ്. അതായത്, തനിക്കു യോഗ്യമല്ലാത്തതിനെ ആദരിക്കാനോ സ്നേഹിക്കാനോ ദൈവത്തിനു സാധ്യമല്ലാത്തതിനാൽ ആത്മാവ് ദൈവത്തിന് അർഹമാണ്. അതുകൊണ്ട്, എന്റെ അയൽക്കാരന്റെ ഒരു തെറ്റോ അബദ്ധമോ, കർത്താവിൽ അദ്ദേഹത്തോടുള്ള എന്റെ ബഹുമാനത്തെയും സ്നേഹത്തെയും ആന്തരികമായോ ബാഹ്യമായോ തടസ്സപ്പെടുത്തരുത്.

543. സമുദ്രത്തിന്റെ അഗാധ ഗർത്തങ്ങൾക്കും ഉത്തുംഗ പർവ്വത ശൃംഗങ്ങൾക്കും ഭൂമിയുടെ ഗോളാകൃതിയെ ഒരിക്കലും നഷ്ടപ്പെടുത്താനാവില്ല. കാരണം ഭൂമിയുടെ ഭീമാകാരമായ വലിപ്പം അവയെ വളരെയധികമായി മറികടക്കുന്നു. അതുപോലെ, നമ്മുടെ അയല്ക്കാരന്റെ സകല തെറ്റുകൾക്കും അബദ്ധങ്ങൾക്കും അതിസ്വാഭാവിക തലത്തിലെ അദ്ദേഹത്തിന്റെ അടിസ്ഥാനപരമായ ആദരണീയതയും സ്നേഹയോഗ്യതയും ഒഴിവാക്കാനാവില്ല. കാരണം സ്വന്തം തിന്മയെക്കാൾ ഏറെ ഉന്നതനാണവൻ.

544. യാതൊരു നിർദ്ദയ ചിന്തയ്ക്കും പ്രതികൂല വിധിക്കും യോജിക്കാതിരിക്കാൻ ആന്തരിക ലോകത്തിൽ നാം വളരെ ജാഗ്രതയുള്ളവരായിരിക്കണം. അതേസമയം, സഹോദരങ്ങളോടുള്ള സാധ്യമായ ഒാരോ സ്നേഹാർദ്രതയും നാം വളർത്തിയെടുക്കണം. ഏതു പ്രകാരത്തിലും സമയത്തും സ്ഥലത്തും നമ്മുടെ അയല്ക്കാരനുള്ള പ്രശംസയോ നേട്ടമുണ്ടാക്കുന്നതോ അല്ലാത്ത ഒന്നും പറയുന്നത്, സത്യസന്ധമായി പറഞ്ഞാൽ, എപ്പോഴും നീതിക്കും ഉപവിക്കും മറ്റ് നിരവധി പുണ്യങ്ങൾക്കും എതിരായുള്ള ഒരു പാപമാണ്.

545. നമുക്കുവേണ്ടി ഇതു നാം ആഗ്രഹിക്കുന്നതുപോലെ നമ്മുടെ അയല്ക്കാരനുവേണ്ടി നമുക്കുണ്ടാകേണ്ട കരുണയുടെ പ്രഥമവും സർവ്വപ്രധാനവുമായ രൂപമാണിത്. കരുണ കാണിച്ചില്ലെങ്കിലുള്ള കർത്താവിന്റെ നിർദ്ദയമായ വിധി നമ്മെ ഭീഷണിപ്പെടുത്തുന്നു. നമ്മുടെ അയല്ക്കാരന്റെ ഒരബദ്ധത്തെയോ തെറ്റിനെയോ കുറിച്ച് നമുക്ക് അവബോധമുണ്ടാകുമ്പോൾ, നമ്മിൽ ആ അറിവ് അടക്കം ചെയ്യപ്പെടുമെന്നും നമ്മെ സംബന്ധിച്ചിടത്തോളം അനുകമ്പയുടെയും മാധുര്യത്തിന്റെയും കടലിൽ ഈ ചിന്ത മൃതിപ്പെടുമെന്നും നാം ഉറപ്പുവരുത്തും.

546. ഒരു സഹോദരന്റെ ഒരു തെറ്റോ കുറ്റമോ അറിയാൻ കർത്താവ് നമ്മെ അനുവദിക്കുന്നത്, കർത്താവിനു മുമ്പിൽ നാം തന്നെ അതു സംവഹിക്കാനും പ്രാർത്ഥനയാലും യേശുവിന്റെ തിരുരക്തത്താലും അതു തുടച്ചുനീക്കാനുമാണെന്ന വസ്തുതയെക്കുറിച്ച് ഓരോരുത്തരും അവബോധമുള്ളവരായിരിക്കണം. മേലധികാരികളെ വിവരമറിയിക്കുന്നതിനെ സംബന്ധിച്ചിടത്തോളം, ധാർമ്മികമായി സാംക്രമികമോ പൊതുനന്മയ്ക്കു ഭീഷണിയോ ആവുന്ന സന്ദർഭങ്ങളൊഴികെ, അതു നിർവ്വഹിക്കുന്നതിൽ നിന്ന് നാം ഒഴിഞ്ഞുനില്ക്കണം. അധികാരം കയ്യാളുന്നവരെല്ലാം, സാധ്യമാകുമ്പോഴെല്ലാം, കൂടുതൽ ഉന്നതാധികാരികളെ വിവരം ധരിപ്പിക്കാതെ തനിച്ചു കാര്യങ്ങൾ കൈകാര്യം ചെയ്യണം.

547. പ്രശ്നത്തിന്റെ ആദ്യ സൂചനയിൽത്തന്നെ ഓരോരുത്തരും കർത്താവിലേക്ക് തന്റെ ആകുലത കൊണ്ടുവരികയും പ്രാർത്ഥനയാലും യേശുവിന്റെ തിരുരക്തത്താലും പരിപാരം തേടുകയും ചെയ്താൽ ആരെയും വിവരം ധരിപ്പിക്കേണ്ട കാര്യം ഒരിക്കലും ഉണ്ടാവുകയില്ല. ദൈവത്തോടുള്ള ഉപവിയേക്കാൾ ഒട്ടും കുറയാതെ തന്നെ നമ്മുടെ അയല്ക്കാരനോടുള്ള ഉപവി വീരോചിതമായി നമുക്കു പരിശീലിക്കാം. കാരണം രണ്ടും ഒന്നു തന്നെയാണ്. സാർവ്വത്രിക നന്മയ്ക്കുള്ള ഏറ്റവും ഫലവത്തായ മാർഗ്ഗം സാർവ്വത്രിക ആദരവാണെന്ന് നമുക്കറിവുള്ളതാണല്ലോ.

548. യഥാർത്ഥത്തിൽ, സ്നേഹത്തേക്കാൾ മനുഷ്യന് ആവശ്യം ആദരവാണ്. ഓരോ പ്രേഷിത പ്രവർത്തനവും, ആത്മാക്കളുടെ എല്ലാ ശ്രദ്ധയും സദാ ആരംഭിക്കേണ്ടത് അതിസ്വാഭാവികമായ ആദരവോടെയാണ്. ഏതൊരു പാപിയുടെയും സമ്പൂർണ്ണ മാനസാന്തരത്തിനും മന്ദോഷ്ണരുടെ ഏറ്റവും സമ്പൂർണ്ണ തീക്ഷ്ണതയ്ക്കും എല്ലാ നീതിമാന്മാരുടെയും സമ്പൂർണ്ണ വിശുദ്ധീകരണത്തിനുമുള്ള സാധ്യതയെ ഒരിക്കലും സംശയിക്കരുത്! ഉപവി സർവ്വം വിശ്വസിക്കുന്നു, സകലതും പ്രത്യാശിക്കുന്നു.

549. ഭൂതകാലത്തിലെ ഏതൊരു പാപത്തിനുമുള്ള പ്രായശ്ചിത്തത്തെയും നിലവിലെ ഏതൊരു പാപത്തിന്റെയും ഉന്മൂലനത്തെയും ഭാവികാലത്തിൽ ഏതൊരു പാപത്തിൽ നിന്നുമുള്ള സംരക്ഷയെയും ദൈവരാജ്യത്തിന്റെ ആഗമനത്തെയും വിജയത്തെയും കുറിച്ച് ഒരിക്കലും നിരാശപ്പെടരുത്. എല്ലാ ദൈവിക പരിപൂർണ്ണതകളുടെയും പ്രചോദനങ്ങളുടെയും ദൗത്യങ്ങളുടെയും ആഹ്വാനങ്ങളുടെയും പ്രവൃത്തികളുടെയും പരീക്ഷണശാലയാണ് നമ്മുടെ അയല്ക്കാരൻ. തന്റെ ജോലിയിൽ, തന്റെ സ്വന്തം ഉപവിയുടെ കൂടെ ദൈവിക കലാകാരൻ നമ്മുടെ സഹകരണം ആഗ്രഹിക്കുന്നു.

Comments

Popular posts from this blog

1 മുഖക്കുറിപ്പ്

ഭാ​ഗം 1: ആരോഹണം (011)

ഭാ​ഗം 1: ആരോഹണം (115)