ഭാഗം 1: ആരോഹണം (71)
64. ഇച്ഛാശക്തിയുടെ വിശുദ്ധീകരണം
534. ഇച്ഛാശക്തി കൃപാവരത്താൽ അതിസ്വാഭാവിക തലത്തിലേക്ക് ഉയർത്തപ്പെടുകയും ഉപവിയാൽ അതിസ്വാഭാവികമായി സ്വാധീനിക്കപ്പെടുകയും ചെയ്യുന്നു. വിശ്വാസത്താലും മതബോധനത്താലും പ്രകാശിതമായ ബുദ്ധിശക്തിയിൽ നിന്ന്, അതിന്റെ ലക്ഷ്യമായ നന്മ തിരിച്ചറിയാനുള്ള പ്രകാശവും ഉടനടി അതു നേടാനുള്ള ശരിയായ ഉപാധിയും ഇച്ഛാശക്തി സ്വീകരിക്കുന്നു. കൃപയിൽ നിന്നും ഉപവിയിൽ നിന്നും ഇച്ഛാശക്തി സ്വീകരിക്കുന്ന സഹായത്തിനു പുറമെ നന്മയ്ക്കു നേരെ പായാനുള്ള ശക്തിയും നന്മയിലേക്കു നയിക്കുന്നതും അതു യഥാർത്ഥമായി സ്വീകരിക്കുന്നത് അതിന്റെ പരിശീലനം വഴിയാണ്.
535. ഇച്ഛാശക്തിയുടെ ഏറ്റവും ബലപ്പെടുത്തുന്ന പരിശീലനം എന്നത് ഇച്ഛാശക്തിയുടെ പരിത്യാഗം തന്നെയാണ്. കാരണം അതിൽ മാംസത്തിന്റെ ഏതെങ്കിലും വിധത്തിലുള്ള സ്വാധീനമോ ലോകത്തിന്റെ വശ്യതയോ പിശാചിന്റെ സ്വാധീനമോ ഇല്ല, പകരം കൃപയും ഉപവിയും മാത്രം, ആത്മനിയന്ത്രണം മാത്രം. നിർമലമായ ഇച്ഛാശക്തി. അതുകൊണ്ട്, സന്മനസ്സുള്ള ഒരാത്മാവാകാൻ ഇച്ഛാശക്തിയുടെ പ്രവൃത്തികൾ (പ്രവൃത്തികൾ, സദാ പ്രവൃത്തികൾ), പ്രത്യേകമായും ആത്മപരിത്യാഗത്തിന്റെ പ്രവൃത്തികൾ ക്രിസ്തീയ താപസാത്മകതയുടെ "വിപരീത പ്രവൃത്തികൾ'' നിർവ്വഹിക്കുന്നത് അത്യാവശ്യമാണ്.
536. നീതിക്കും ഉപവിക്കും ഉത്കർഷത്തിനും കടപ്പെട്ട ഇളവുകൾ സദാ അനുവദിച്ചുകൊണ്ട്, സ്വന്തം താത്പര്യവും ആഗ്രഹവും മുൻഗണനയും തിരിച്ചറിഞ്ഞ് അവയ്ക്കെതിരായവ ചെയ്യാൻ തീരുമാനിച്ചാൽ മാത്രം മതിയാകും താപസന്. ഏതെങ്കിലും കടമയുടെ പൂർത്തീകരണം സന്തോഷം കലർന്നതാണെങ്കിൽഉദ്ദേശത്താലോ ആഗ്രഹത്താലോ ആ ആനന്ദത്തിന്റെ ഉപയോഗത്താലോ ആസ്വാദനത്താലോ അതിൽ ആസക്തമാകാതിരിക്കുന്നതിന് താപസൻ വളരെ ശ്രദ്ധാലുവായിരിക്കും. ഒരിക്കലും സന്തോഷത്തിനുവേണ്ടി സന്തോഷമല്ല. സന്തോഷത്തിനുവേണ്ടി കടമയുമല്ല. പകരം കടമയിൽ സന്തോഷവും കർത്താവിനു പ്രീതി നല്കുന്ന കടമയും.
537. അതുകൊണ്ട്, ഇച്ഛാശശക്തിയുടെ താത്പര്യങ്ങളിലും ആഗ്രഹങ്ങളിലും ബുദ്ധിശക്തിയുടെ പദ്ധതികളിലും അഭിപ്രായങ്ങളിലും ആശാനിഗ്രഹത്തിനുള്ള അവസരങ്ങൾ ലഭിക്കുമ്പോൾ നാം കർത്താവിൽ ആനന്ദിക്കുന്നു. ക്ഷമയ്ക്കും ത്യാഗത്തിനുമുള്ള ഏറ്റവും സത്യമായ അവസരങ്ങളാണവ. ലോകവും ജീവിതവും ദിനംപ്രതി അത്തരം അവസരങ്ങളാൽ നിറയുകയും വക്കോളമെത്തുകയും കവിയുകയും ചെയ്യുന്നു. ഓരോ പുണ്യത്തിലും നമ്മെ പരീക്ഷിക്കാനും തത്ഫലമായി, എല്ലാ പുണ്യങ്ങളുടെയും ഇരിപ്പിടമായ നമ്മുടെ ഇച്ഛാശക്തിയെ പരീക്ഷിക്കുന്നതിനുമുള്ള ദൗത്യം ഓരോ സൃഷ്ടിക്കും ലഭിച്ചിരിക്കുന്നുവെന്ന് നാം വിശ്വസിക്കുന്നു. അനവസരത്തിലുള്ള ആപത്കരമായ താല്ക്കാലിക യുദ്ധവിരാമം പോലെ അത് കൂടുതൽ ഗൗരവമായ യുദ്ധങ്ങൾക്കു മുന്നോടിയാകുന്നതിനാൽ ആക്രമണത്തിലുള്ള ഏതൊരു വിരാമവും നമ്മെ അതിശയിപ്പിക്കുന്ന ഘട്ടംവരെയും ഇച്ഛാശക്തിയുടെ നിരന്തരമായ ആശാനിഗ്രഹത്തിൽ നമ്മെ പരിശീലിപ്പിക്കാനുള്ള ദൗത്യം ഓരോ സൃഷ്ടിക്കും ലഭിച്ചിരിക്കുന്നു എന്നു നാം വിശ്വസിക്കുന്നു.
538. സ്വയമേവ തന്റെ സ്വത്വത്തിനു വിരുദ്ധമായിരിക്കുന്ന താപസൻ മാത്രമാണ് പുണ്യത്തിന്റെ പൊതുവായതും ക്ഷമയുടെ പ്രത്യേകവുമായ എല്ലാ അവസരങ്ങളും വിജയകരമായി പിടിച്ചെടുക്കാൻ കഴിയുന്നവൻ. ദൈവഹിതം, അതെങ്ങനെ വെളിപ്പെട്ടാലും, അതിനോട് കൂടുതൽ പൂർണ്ണമായും നിരന്തരമായും ഐക്യപ്പെട്ടിരിക്കുന്ന ഏക വ്യക്തിയും അയാൾ തന്നെ. ദൈവഹിതത്തോടുള്ള ഈ യോജിപ്പാണ് ദൈവിക പരിശുദ്ധിയുമായുള്ള സത്യവും പ്രത്യേകവുമായ ഐക്യം. കർത്താവുമായുള്ള സത്യവും പ്രത്യേകവുമായ ഐക്യമാണത്. കാരണം, അവിടുന്ന് ഉപവിയാണ്. അതായത്, എക്കാലവും പ്രവർത്തനനിരതമായ സ്നേഹേച്ഛ. ഈ ഇച്ഛ-ഉപവിയാണ് ദൈവിക പരിശുദ്ധി.
539. ഇച്ഛാശക്തിയുടെ ഈ പരിത്യാഗം വഴി, ശുദ്ധതയുടെയും എളിമയുടെയും ഉപവിയുടെയും നീതിയുടെയും ആത്മധൈര്യത്തിന്റെയും വിവേകത്തിന്റെയും ഓരോ ക്രിസ്തീയ പുണ്യത്തിന്റെയും എല്ലാ വിജയങ്ങളും നമുക്കു കൊയ്തെടുക്കാൻ കഴിയും. ഇച്ഛാശക്തിയുടെ ഈ പരിത്യാഗം വഴി, ഒരുവൻ യഥാർത്ഥമായും നിത്യമായും യേശുവിന്റെ ശിഷ്യനും അനുയായിയുമായിരുന്ന് സുവിശേഷത്തിന്റെയും കുരിശിന്റെ യഥാർത്ഥ ശക്തിയുടെയും പൂർണ്ണമായ അറിവിലേക്കും രക്ഷയുടെയും വിശുദ്ധിയുടെയും കർമത്തിൽ ഏർപ്പെടുന്നതിലേക്കും മറ്റുള്ളവരുമായുള്ള സഹകരണത്തിലേക്കും ഒരുവൻ പ്രവേശിക്കുന്നു.
540. ദിവ്യബലിക്കു മുമ്പ്, മഹത്തായ ക്രിസ്തീയ തിരുനാളുകൾക്കു മുമ്പ്, ജീവിതത്തിന്റെ സുന്ദരവും മഹത്തും പരിശുദ്ധവുമായ മുഹൂർത്തങ്ങളും അവയുടെ അനാവരണത്തിലും ചിലപ്പോൾ വീരോചിത തലത്തിലേക്കു നീളുന്ന ആത്മപരിത്യാഗത്തിന്റെയും, തദ്വാരാ ക്രിസ്തീയ ക്ഷമയുടെയും അവസരങ്ങൾ വർദ്ധിക്കുന്നതെങ്ങനെയെന്ന് ഓരോരുത്തരും ശ്രദ്ധിക്കും. യാതൊരു അതിശയവുമില്ല. ക്ഷമയുടെ പരിശീലനമില്ലാതെ, അത്തരം പരിശുദ്ധ അവസരങ്ങളിൽ നമുക്കായി ഒരുക്കി നല്കുന്ന അതിസ്വാഭാവിക നന്മകൾ നമുക്ക് ആസ്വദിക്കാനാവില്ല. പകരം, ക്ഷമയുടെ പുഷ്പാലംകൃത കിരീടങ്ങളുമായി ദൈവിക കാര്യങ്ങളിലേക്കു പോകുകയാണെങ്കിൽ, നാം പൂർണ്ണമായും രക്ഷയിലേക്കും വിശുദ്ധീകരണത്തിലേക്കും പ്രവേശിക്കും. ആമ്മേൻ.
Comments
Post a Comment