ഭാഗം 1: ആരോഹണം (69)
62. ആരോഹണത്തിന്റെ പരിശീലനം
513. എല്ലാ സൃഷ്ടികളിലും നിന്ന്, ദൈവമഹത്വത്തെപ്രതി, ദൈവിക പരിപൂർണ്ണതകളുടെ ജ്ഞാനത്തിലേക്കും തുടർന്ന് അവയുടെ സ്തുതിയിലേക്കും സ്നേഹത്തിലേക്കും അനുകരണത്തിലേക്കും ഉയരുക.
514. നമ്മുടെ ഇച്ഛാശക്തിയിൽ നിന്നും സ്വതന്ത്രമായ ചെറുതും വലുതുമായ എല്ലാ സംഭവങ്ങളിൽ നിന്നും ദൈവേഷ്ടത്തിന്റെ ജ്ഞാനത്തിലേക്കും, തുടർന്ന് അതിന്റെ ആരാധനയിലേക്കും അനുസരണത്തിലേക്കും ഉയരുക.
515. നമുക്കു ചുറ്റുമുള്ള എല്ലാ ജനങ്ങളിൽ നിന്നും അവരുടെ മാലാഖമാരുടെയും വിശുദ്ധരുടെയും മേരിമാതാവിന്റെയും അനുസ്മരണത്തിലേക്കും വിശ്വാസ ദർശനത്തിലേക്കും ഉയരുക.
516. ദൃശ്യവും അദൃശ്യവുമായ എല്ലാ വസ്തുക്കളിലും നിന്ന് യേശു എന്ന വ്യക്തിയോടുള്ള സ്നേഹത്തിന്റെയും സേവനത്തിന്റെയും വിശ്വാസദർശനത്തിലേക്ക് ഉയരുക.
517. ദൈവ-മനുഷ്യനായ യേശുവിൽ നിന്നു തന്നെയും, അവിടുത്തെ നാമത്തിൽ നിന്നും ഹൃദയത്തിൽ നിന്നും രക്തത്തിൽ നിന്നും അവിടുത്തെ എല്ലാ അവസ്ഥകളിൽ നിന്നും പ്രവൃത്തികളിലും നിന്നും യേശു ആത്യന്തിക വെളിപാടും വിനിമയവുമായിരിക്കുന്ന ത്രിത്വത്തിലെ മറ്റ് ദൈവിക വ്യക്തികളിലേക്ക് ഉയരുക.
518. പ്രകൃതിയിൽ, വിശേഷിച്ചും നമ്മുടെ മാനുഷിക ഭൗതിക സ്വത്വത്തിൽസംഭവിക്കുന്ന സകലതിൽ നിന്നും ദൈവകൃപയുടെ നിയമങ്ങളുടെയും അനിവാര്യ മാർഗ്ഗങ്ങളുടെയും വിധങ്ങളുടെയും അറിവിലേക്ക് ഉയരുക.
519. നമ്മുടെ ഹൃദയം, മനസ്സ്, ഇന്ദ്രിയങ്ങൾ മുതലായവയിൽ സംഭവിക്കുന്ന സകലതിൽ നിന്നും നമ്മുടെ അയല്ക്കാരനെയും അതിലുപരി യേശുവിനെയും ആനന്ദിപ്പിക്കുകയോ നീരസപ്പെടുത്തുകയോ ചെയ്യുന്നവയുടെ അറിവിലേക്ക് ഉയരുക. അവിടുത്തെ അപ്രീതിപ്പെടുത്തുന്നവ ഒഴിവാക്കുകയും അവിടുത്തെ പ്രീതിപ്പെടുത്തുന്നതിനായി എന്തും ചെയ്യുകയും സഹിക്കുകയും ചെയ്യുക. അപ്രകാരം, എപ്പോഴും എല്ലായിടത്തും, ദൈവിക ത്രിത്വത്തിന്റെ മഹത്വത്തിലേക്കും സ്നേഹത്തിലേക്കും തിരുവിഷ്ടത്തിലേക്കും ഉയരുക. പ്രവൃത്തികളെ, ഏകോപിപ്പിക്കുന്ന സ്നേഹത്തിന്റെ പ്രവൃത്തികളാക്കുന്നതിനായി ത്രിത്വത്തിൽ നമ്മുടെ എല്ലാ പ്രവൃത്തികളെയും അവസ്ഥകളെയും തീവ്രതരമാക്കുകയും ലളിതമാക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുക.
Comments
Post a Comment