ഭാ​ഗം 1: ആരോഹണം (67)

60. കുറിപ്പുകൾ, നോട്ടുപുസ്തകങ്ങൾ, വസ്തുക്കൾ

487. സമൂഹത്തിന്റെ ഭക്ത കൃത്യങ്ങൾക്കു പുറമെ, ഓരോരുത്തർക്കും സ്വകാര്യ പ്രാർത്ഥനകളുടെ വ്യക്തിപരമായ ഒരു പട്ടിക ഉണ്ടായിരിക്കണം. എന്നിരുന്നാലും ഇവ ഒരിക്കലും നിർബന്ധിതമോ മാറ്റാനാവാത്തതോ ആയി കണക്കാക്കപ്പെടരുത്.

488. സമൂഹത്തിന്റെ പ്രായശ്ചിത്ത പ്രവർത്തനങ്ങൾക്കു പുറമെ, ഓരോരുത്തർക്കും വ്യക്തിപരമായ ശാരീരിക ആശയടക്കങ്ങളുടെ സ്വന്തം പട്ടിക ഉണ്ടായിരിക്കണം. ഇവ കാലങ്ങൾക്കനുസരിച്ചും ശീലം അവയെ ഫലശൂന്യമാക്കുമ്പോഴും മാറ്റേണ്ടതുമാണ്.

489. വളരെ പ്രത്യേകമായി, വ്യത്യസ്ത വീട്ടുജോലികൾ ചെയ്യുമ്പോൾ നിർവ്വഹിക്കേണ്ട എളിമപ്പെടുത്തലുകളുടെ സ്വന്തമായൊരു പട്ടിക ഒാരോരുത്തർക്കും ഉണ്ടായിരിക്കണം. സ്വാഭാവികമായ വൈമനസ്യം പൂർണ്ണമായും തരണംചെയ്തു കഴിഞ്ഞാൽ ഇവയും മാറ്റേണ്ടതാണ്.

490. ശാരീരികവും ആദ്ധ്യാത്മികവുമയ കാരുണ്യ പ്രവൃത്തികളുടെ അഭ്യസനമെന്ന നിലയ്ക്ക്, തന്റെ സഹസന്യസ്തരുടെ വ്യക്തിത്വങ്ങൾക്കും ആവശ്യങ്ങൾക്കുമനുസരിച്ച് താൻ പരിശീലിക്കാൻ ആഗ്രഹിക്കുന്ന സഹോദര സ്നേഹ പ്രവൃത്തികളുടെ സ്വന്തമായൊരു പട്ടിക ഓരോരുത്തർക്കും ഉണ്ടായിരിക്കണം.

491. വചനശുശ്രൂഷയ്ക്കായി വ്യക്തിപരമായ ധ്യാനങ്ങളുടെയും സവിശേഷമായി കർത്താവിന്റെ ദൈവിക വചസ്സുകളെക്കുറിച്ചുള്ള തന്റെ വ്യാഖ്യാനങ്ങളുടെയും ആത്മീയോത്കർഷം നൽകുന്ന സംഭവങ്ങളുടെയും കൂടുതൽ പ്രാധാന്യമാർന്ന ചിന്തകളുടെയും സമാഹാരത്തിന്റെയും സ്വന്തമായൊരു കുറിപ്പു പുസ്തകം ഓരോരുത്തർക്കും ഉണ്ടായിരിക്കണം. 

492. ഓരോരുത്തരും കർത്താവിൽ നിന്ന് സ്വീകരിക്കുന്നതിന്റെയും കർത്താവിനു നല്കുന്നതിന്റെയുമെല്ലാമുള്ള ആന്തരികമായ ഒരു ഡയറി, അത് നമ്മിലുള്ള യേശുവിന്റെ സ്വന്തം ജീവിതമെന്നോണം, നമ്മുടെ സ്വന്തം സുവിശേഷം, നമ്മുടെ സ്വന്തം ഉത്തമഗീതമെന്നോണം, ഉണ്ടായിരിക്കണം.

493. പ്രത്യേകമാംവിധം, ആദ്ധ്യാത്മികോപദേശ സ്വീകരണത്തിനും ഒരുവന്റെ ജീവിതം, ജോലി, കടമകൾ ആദിയായവയുടെ തുടർച്ചയായ അഭിവൃദ്ധിക്കുമായി, ദൈനംദിന പ്രചോദനങ്ങൾ രേഖപ്പെടുത്താനായി ആത്മാവിന്റെ കൈപ്പുസ്തകം ഓരോരുത്തർക്കും ഉണ്ടായിരിക്കണം. ആദ്ധ്യാത്മിക ധ്യാനാവസരത്തിൽ ഈ കുറിപ്പുകളും കുറിപ്പുപുസ്തങ്ങളും കൈപ്പുസ്തകവും പ്രാർത്ഥനയിൽ പുനർവായന നടത്തുകയും ആദ്ധ്യാത്മികോപദേഷ്ടാവിന്റെ ഉപദേശപ്രകാരം അവ നവീകരിക്കുകയും ചെയ്യണം.

494. നമ്മെ സംബന്ധിച്ചിടത്തോളം, ദൈവിക പ്രചോദനങ്ങളോടും മാർഗ്ഗനിർദ്ദേശങ്ങളോടുമുള്ള മഹത്തായ ഭക്തിയായ, ദിവസവും രേഖപ്പെടുത്തുന്നതും നവീകരിക്കുനനതുമായ ആത്മാവിന്റെ കൈപ്പുസ്തകത്തിന്റെ ഈ ശീലം നമ്മെ അനുസ്മരിപ്പിക്കുന്നതിനായി ഓരോരുത്തർക്കും, ഏറെക്കുറെ ഒരു സന്യാസ വസ്തുവെന്ന നിലയ്ക്ക്, (എല്ലാ വസ്തുക്കൾക്കുമുളള പൊതുവായആശീർവ്വാദത്തോടുകൂടെ വെഞ്ചരിച്ച) നല്ലൊരു പേന ഉണ്ടായിരിക്കണം.

495. അതുപോലെ, നമ്മുടെ മർത്യ ജീവിതത്തിലെ സമയത്തിന്റെ ഏറ്റവും മികച്ച വിനിയോഗവും ക്രമവും വിശുദ്ധർ, മറിയം, മാലാഖമാർ ആദിയായവരുടെ മണിക്കൂറുകളും നമ്മെ അനുസ്മരിപ്പിക്കുന്നതിനായി ഓരോരുത്തർക്കും ഏറെക്കുറെ ഒരു സന്യാസ വസ്തുവെന്ന നിലയ്ക്ക് (പ്രത്യേകമായൊരു ആശീർവ്വാദം ഉണ്ടാകുന്നതുവരെ എല്ലാ വസ്തുക്കൾക്കുമുള്ള ആശീർവ്വാദത്തോടെ വെഞ്ചരിച്ച) ഒരു വാച്ച് ഉണ്ടായിരിക്കണം.

496. അതുപോലെ, തീർത്തും വ്യക്തിപരമായ ചെറിയ വസ്തുക്കൾ നിയതമായ ക്രമത്തിലും വൃത്തിയിലും സൂക്ഷിക്കാൻ മാത്രമല്ല, മേലധികാരിയുടെ സൂചനയിൽ ഈ ജീവിതത്തിലെ ഏതൊരു വേർപാടിനും യാത്രയ്ക്കും, നിത്യതയിലേക്കുള്ള പ്രയാണത്തിനും നാം സദാ സന്നദ്ധരായിരിക്കണമെന്ന് നമ്മെ ഓർമ്മിപ്പിക്കാനുമായി ഓരോരുത്തർക്കും ഒരു യാത്രപ്പെട്ടി ഉണ്ടായിരിക്കണം.


Comments

Popular posts from this blog

1 മുഖക്കുറിപ്പ്

ഭാ​ഗം 1: ആരോഹണം (011)

ഭാ​ഗം 1: ആരോഹണം (115)