ഭാ​ഗം 1: ആരോഹണം (66)

59. ബാഹ്യമായ ആഘോഷം

480. തനിച്ചായും സമൂഹമായും ചെയ്യുന്ന നമ്മുടെ ബാഹ്യമായ എല്ലാ ഭക്തകൃത്യങ്ങളുടെയും മികച്ചുനില്ക്കുന്ന ഭാഗം സന്യാസ ആഘോഷത്തിന്റേതായിരിക്കണം. ആന്തരിക പ്രത്യേകതയായി മികച്ചു നില്ക്കേണ്ടതുമായി, അതായത്, പരിശുദ്ധ ത്രിത്വത്തിനുള്ള മഹത്വത്തിന്റെ നിർമലമായ നിയോഗവുമായി പരിശുദ്ധ ത്രിത്വത്തോടുള്ള സ്നേഹത്തിന്റെ നിർമല മനോഭാവവുമായി (രണ്ടും ദൈവൈക്യത്തിലേക്കുള്ള ആത്മാവിന്റെ എളിയതും എന്നാൽ തീക്ഷ്ണവുമായ ആകർഷണത്തിൽ കാണപ്പെടുന്നവയാണ്) ഇതു ചേർന്നുപോകുന്നു.

481. ബാഹ്യമായ ഇൗ ആഘോഷത്തിനായി, സമൂഹത്തിന്റെ എല്ലാ ഭക്തഭ്യാസങ്ങളും മണിയടിയോടുകൂടെയാണ് പ്രഖ്യാപിക്കപ്പെടുന്നത്. ഉത്കൃഷ്ടമായ നമ്മുടെ മുഖ്യ ഭക്തികളിൽ, അതായത്, നമ്മുടെ ഭക്ത പ്രതിഷ്ഠാജപങ്ങളിൽ സാഘോഷം മണിമുഴക്കും, ദിവ്യബലിയിലെ പരിശുദ്ധൻ ഗീതത്തിനും കൂദാശാവചനങ്ങൾക്കും ദിവ്യകാരുണ്യ ഉയർത്തലിനും എന്നതുപോലെ. കാരണം ക്രൂശിതനും കൂദാശയുമായ യേശുവിനോടൊപ്പം ദൈവിക പരിശുദ്ധിയിലേക്കുള്ള ആത്മാവിന്റെ ഗാനവും ഉയർച്ചയുമാണ് അതിന്റെ പ്രതിഷ്ഠകൾ.

482. ഈ ആഘോഷത്തിനായി, സമൂഹവുമായുള്ള ഭക്തഭ്യാസങ്ങൾക്കു പോകുമ്പോൾ നാം നമ്മുടെ ഏറ്റവും മികച്ച വസ്ത്രം ധരിക്കുന്നു. നമ്മുടെ ദേഹഭാവം, നടത്തം, നിറുത്തലുകൾ എന്നിവ മഹത്തായ നമ്മുടെ സന്യാസാത്മക ആഘോഷം പ്രകടമാക്കണം. ഉച്ചാരണത്തിലെ ഏതൊരു ധൃതിയും വ്യക്തിപരമായ ഓരോ അനാവശ്യ ചലനവും തീർത്തും ഒഴിവാക്കുക.

483. നമ്മുടെ മദ്ധ്യസ്ഥ വിശുദ്ധരുടെ ആദ്യ വേസ്പരയിലും തിരുനാൾ ദിനങ്ങളിലെ സാഘോഷ ബലിയിലും എല്ലാവരും സൂർപ്ലസ് ധരിച്ച് പ്രദക്ഷിണമായി പ്രവേശിക്കും. സൂർപ്ലസ് നീണ്ടതും അയഞ്ഞതുമായിരിക്കണം, ഏവർക്കും ഒരുപോലെ. വലിയ നോമ്പിലെയും ജാഗരണങ്ങളിലെയും പോലെ പ്രായശ്ചിത്ത ദിനങ്ങളിൽ, ഭക്തഭ്യാസങ്ങൾക്കുള്ള പ്രദക്ഷിണങ്ങൾക്ക് കുരിശ് മുമ്പേ പോകും.

484. ആന്തരികമായ നമ്മുടെ പരിഗണനയിലും ബാഹ്യമായ നമ്മുടെ നിർവ്വഹണത്തിലും സന്യാസ ശുശ്രൂഷകൾക്ക് സദാ പ്രഥമ സ്ഥാനമുണ്ടായിരിക്കണം. അതുകൊണ്ട്, സമയക്കുറവുമൂലം,മേലധികാരി കൂടുതൽ സൗകര്യപ്രദമെന്നു ചിന്തിക്കുന്നപക്ഷം മറ്റേതൊരു കടമയോ കർത്തവ്യമോ ചുരുക്കുകയോ ഒഴിവാക്കുകയോ ചെയ്താലും സന്യാസ ശുശ്രൂഷകൾ ഒരിക്കലും ചുരുക്കുകയോ ഒഴിവാക്കുകയോ അരുത്. സന്യാസ ശുശ്രൂഷയ്ക്ക് എപ്പോഴും സമയമുണ്ട്! സന്യാസ ശുശ്രൂഷകൾ തമ്മിൽ പ്രാമുഖ്യം കല്പിക്കണമെങ്കിൽ, ദിവ്യബലിക്കും ദിവ്യകാരുണ്യത്തിനുമാണ് സദാ ഒന്നാം സ്ഥാനം. മാനസിക പ്രാർത്ഥനയ്ക്ക് വാചിക പ്രാർത്ഥനയേക്കാൾ പ്രാധാന്യമുണ്ട്. തിരുരക്ത സമർപ്പണ പ്രാർത്ഥനയിൽ നിന്നോ പരിശുദ്ധ മാതാവിന്റെ ജപമാലയിൽ നിന്നോ ആരും സ്വയം ഒഴിവു തേടരുത്.

485. എല്ലാ ഭക്തകൃത്യങ്ങൾക്കും അവയ്ക്കു നിശ്ചയിക്കപ്പെട്ട സമയമുണ്ട്. ആയതിനാൽ, ചുരുക്കലും നീട്ടലും ഒഴിവാക്കണം. സ്വകാര്യമായി, വാചികപ്രാർത്ഥനയ്ക്കു പകരം മാനസിക പ്രാർത്ഥന ചൊല്ലാൻ, അതു സ്വാഭാവികമായി വരുമ്പോൾ, ആരും ഭയപ്പെടേണ്ടതില്ല. ഒരൊറ്റ ലക്ഷ്യത്തോടുകൂടെയാണ് ഏവരും പ്രാർത്ഥന ആരംഭിക്കേണ്ടത്: കർത്താവിനെ പ്രീതിപ്പെടുത്തുകയും അവിടുന്നുമായി എെക്യപ്പെടുകയും ചെയ്യുക. പ്രാർത്ഥനയ്ക്കു നിശ്ചയിക്കപ്പെട്ട സമയം തീർന്നുപോയാൽ ശാന്തമായി മറ്റു കർത്തവ്യങ്ങളിലേക്കു കടക്കുക.

486. സമൂഹ ജീവിതവും ഇടവകയിലെ ആരാധനക്രമ ജീവിതവും പ്രാർത്ഥനകളാൽ സമ്പുഷ്ടവും നിർഭരവും സകല പുണ്യങ്ങളും അഭ്യസിക്കുന്നതിനുള്ള അവസരങ്ങൾ നല്കുകയും ചെയ്യുന്നുവെങ്കിലും തീക്ഷ്ണമതിയായ ആത്മാവ് അവ കൊണ്ടുമാത്രം തൃപ്തിപ്പെടുകയില്ല. പകരം, സ്വകാര്യമായി, വ്യക്തിപരമായ വളർച്ചയ്ക്കുവേണ്ടി, ഭക്തകൃത്യങ്ങളുടെ മറ്റൊരു സ്വകാര്യ കർമപദ്ധതി, എല്ലായ്പ്പോഴും ഒന്നിനെ മറ്റൊന്നുകൊണ്ട് പൂർണ്ണമാക്കുകയും അവികലമാക്കുകയും ചെയ്യാൻ ശ്രമിച്ചുകൊണ്ട്, ആവിഷ്കരിക്കുകയും വളർത്തിയെടുക്കുകയും ചെയ്യുന്നു. സമൂഹ ജീവിതത്തിൽ മാത്രമേ ഒരാൾക്ക് വ്യക്തിപരവും സാർവ്വത്രികവുമായ വിശുദ്ധീകരണം കൈവരിക്കാൻ കഴിയൂ എന്ന വിധത്തിൽ സദാ അതിനു പ്രാമുഖ്യം നല്കുകയും വലിയ ഒരൗത്സുക്യം അതിൽ പ്രതിഷ്ഠിക്കുകയും ചെയ്യുന്നു.


Comments

Popular posts from this blog

1 മുഖക്കുറിപ്പ്

ഭാ​ഗം 1: ആരോഹണം (011)

ഭാ​ഗം 1: ആരോഹണം (115)