ഭാ​ഗം 1: ആരോഹണം (65)

58. ബാഹ്യ ചട്ടങ്ങൾ

472. സാമൂഹികമോ വ്യക്തിപരമോ ആയ ഓരോ പ്രവർത്തനത്തിനും മുമ്പേ, ലക്ഷ്യംവയ്ക്കേണ്ട ഒരു പ്രത്യേക കൃപ അദ്ധ്യക്ഷൻ സൂചിപ്പിക്കും. സാഹചര്യങ്ങൾക്കനുരിച്ച് ഇതു വ്യത്യാസപ്പെട്ടിരിക്കും. ഓരോരുത്തർക്കും രഹസ്യമായ മറ്റു നിയോഗങ്ങൾ ഉണ്ടായിരിക്കണം. ഉദാഹരണത്തിന്, നമ്മുടെ പ്രത്യേക ആത്മശോധനയ്ക്കു പദാർത്ഥമായ, ഉന്മൂലനം ചെയ്യേണ്ട ഒരു അപാകത അഥവാ ആർജ്ജിച്ചെടുക്കേണ്ട ഒരു പുണ്യം.

473. ഓരോ അഭ്യാസവും തുടങ്ങുന്നതും അവസാനിക്കുന്നതും ഉയർന്ന സ്വരത്തിലും പ്രാർത്ഥനാനിർഭരമായ ഒരു അംഗവിന്യാസത്തോടും കൂടെയുള്ള ആഘോഷമായ കുരിശടയാളത്തോടുകൂടിയാണ്. തുടക്കത്തിൽ ഈ കുരിശടയാളത്തിനു ശേഷവും അവസാനത്തിൽ അതിനു മുമ്പും മാലാഖമാരോടും വിശുദ്ധരോടും കന്യകാമറിയത്തോടും ദിവ്യകാരുണ്യത്തിലെ യേശുവിനോടുമുള്ള നാമജപവും ഐക്യപ്രാർത്ഥനയും ഉണ്ടായിരിക്കും.

474. നിന്നുകൊണ്ടോ മുട്ടുകുത്തിയോ, ചാരാതെ, ശരീരം ലംബമായ സ്ഥിതിയിൽ, കൈകൾ ആരാധനക്രമ രീതിയിൽ വച്ച്, കണ്ണുകൾ പാതി തുറന്ന് നാം പ്രാർത്ഥിക്കണം. പ്രാർത്ഥനാ സമയത്ത് ഒരുവന്റെ സ്ഥാനത്തുനിന്നും മാറുന്നത് തീർത്തും വിലക്കിയിരിക്കുന്നു. ഏതൊരു ശബ്ദവും അംഗവിന്യാസവ്യതിയാനവും ഒഴിവാക്കണം.

475. 'കർത്താവിന്റെ മാലാഖ'യുടെ, കുരിശുമണിയുടെ മൂന്നാവർത്തിയുള്ള ആശീർവ്വാദം ദൈവവിളികൾക്കുവേണ്ടി പ്രാർത്ഥിച്ചുകൊണ്ട് നിശ്ശബ്ദതയിലാണ് ശ്രവിക്കേണ്ടത്. സ്വകാര്യമായി, 'പിതാവിനും പുത്രനും' എന്ന പ്രാർത്ഥനയോട് കുരിശുമുദ്രയും മുട്ടുകുത്തലും നാം കൂട്ടിച്ചേർക്കുന്നു. നമ്മുടെ മുറികളിൽ, സാധിക്കുമ്പോൾ, കുരിശിലെന്നപോലെ കരങ്ങൾ വിരിച്ചുപിടിച്ച് നാം പ്രാർത്ഥിക്കുന്നു.

476. സമൂഹപ്രാർത്ഥനയും ആരാധനക്രമ ഗീതങ്ങളും എല്ലായ്പ്പോഴും ഇരുഗണമായി മാറിമാറിയാണ് ചൊല്ലുന്നത്. പ്രാർത്ഥനയും ഗീതവും വരികളായി തിരിച്ചിട്ടില്ലെങ്കിൽ പൂർണ്ണവിരാമങ്ങൾ ഈ ഉദ്ദേശ്യത്തിനായി ഉപയോഗിക്കും. സ്പഷ്ടമായ ഉച്ചാരണത്തോടും കൃത്യമായ നിറുത്തലുകളോടുംകൂടെ താഴ്ന്ന സ്വരത്തിൽ നാം പ്രാർത്ഥിക്കുന്നു.

477. ആരാധനക്രമം സ്വകാര്യമായി അനുകരിച്ചുകൊണ്ട് നാം കൂദാശാനുകരണങ്ങളും ഭക്തിഗാനങ്ങളും ലഘുപ്രദക്ഷിണങ്ങളും നിരന്തരം ഉപയോഗിക്കുന്നു. നാം ഉപയോഗിക്കുന്ന ഓരോന്നും കുരിശടയാളത്താൽനാം ആശീർവ്വദിക്കുന്നു. ദിവ്യകാരുണ്യ ആശീർവ്വാദവും പുരോഹിതാശീർവ്വാദവും സ്വീകരിക്കാൻ നാം സദാ സന്തോഷവാന്മാരാണ്. കുരിശടയാളവും മുട്ടുകുത്തലും പോലെയുള്ള ബാഹ്യമായ ഭക്തഭ്യാസങ്ങളിൽ വി. പാട്രിക്കിന്റെയും വി. ഫ്രാൻസീസ് ബോർജിയയുടെയും മാതൃകയെപ്പറ്റി ചിന്തിക്കുക.

478. പ്രാർത്ഥിക്കുമ്പോൾ നാം പ്രാദേശിക ഭാഷയാണ് ഉപയോഗിക്കുന്നത്. ഗാനാലാപനത്തിന് നാം ഗ്രിഗോറിയൻ സംഗീതത്തിനോ അത്തരത്തിലുള്ളവയുടെ അനുകരണത്തിനോ നാം മുൻഗണന നൽകുന്നു. ഭക്തിഗാനങ്ങൾക്ക് പ്രാർത്ഥനയുടെയും ദുഃഖത്തിന്റെയും ചൈതന്യമുള്ളതുപോലെ പ്രാർത്ഥനയുടെയും വിലാപത്തിന്റെയും താളം സദാ ഉണ്ടായിരിക്കണം.

479. കൂടുതൽ മാനസികാദ്ധ്വാനം ആവശ്യമുള്ള ഭക്തഭ്യാസങ്ങൾ ഇരുന്നുകൊണ്ട്, അച്ചടക്കത്തോടെ, മുന്നിൽ ഊന്നാതെ, ലംബാകൃതിയിൽ ശരീരം നിലനിർത്തി ചൊല്ലാവുന്നതാണ്. ആത്മശോധനയ്ക്കും ധ്യാനാത്മക പാരായണത്തിനും ദൈവവചനത്തിനും ധ്യാനത്തിനും ഇതു ബാധകമാണ്. അവയ്ക്കുള്ള ഒരുക്കവും കൃതജ്ഞതയും മുട്ടുകുത്തിയാണ് എല്ലായ്പ്പോഴും നിർവ്വഹിക്കുന്നത്.

Comments

Popular posts from this blog

1 മുഖക്കുറിപ്പ്

ഭാ​ഗം 1: ആരോഹണം (011)

ഭാ​ഗം 1: ആരോഹണം (115)