ഭാ​ഗം 1: ആരോഹണം (64)

57. ആന്തരിക ചട്ടങ്ങൾ

465. ഒരുവൻ പ്രാർത്ഥിക്കുമ്പോഴെല്ലാം, അകന്ന ഒരുക്കം മുൻകൂട്ടി ഉദ്ദേശിക്കുന്ന അടുത്ത ഒരുക്കത്തിന് വലിയ പ്രാധാന്യം നല്കണം. അങ്ങനെ, ചെയ്യാൻ പോകുന്ന കാര്യത്തിലും താൻ സമയം ചിലവഴിക്കാൻ പോകുന്ന ദൈവത്തിലും വിചിന്തനം നടത്തുകയും ആമഗ്നനാകുകയും ആ ചിന്തകളോടുകൂടെ നിലനില്ക്കുകയും വേണം.

466. മനഃസാക്ഷി വലിയ ശാന്തതയിലായിരിക്കുകയും അപ്രകാരം പൂർണ്ണവും അവികലവുമായ അനുതാപത്തോടും കൂടുതൽ പരിപൂർണ്ണതയ്ക്കുവേണ്ടി സദാ യത്നിക്കുമെന്ന തത്തുല്യമായ സമ്പൂർണ്ണവും തികവാർന്നതുമായ നിശ്ചയദാർഢ്യത്തോടും കൂടെ കർത്താവിനോട് നമ്മുടെ തെറ്റുകളുടെ ഏറ്റുപറച്ചിൽ നിമിത്തം ഇതു നേടിയെടുക്കാമെന്ന് ഉറപ്പായിരിക്കുകയും ചെയ്യും.

467. ഒരു വിശ്വാസ പ്രകരണത്താൽ നാം ചെയ്യാനിരിക്കുന്നവയ്ക്ക് ഏറ്റവും അനുയോജ്യമായ സത്യത്തിൽ നാം മാനസികമായി ഉയരുകയും അതിസ്വാഭാവികതയിൽ പൂർണ്ണമായി നില്ക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. ഒരു നിയോഗമായി തുടങ്ങുന്ന ഒരു പ്രവൃത്തി ആന്തരികമായ ഒരു അവസ്ഥയായിത്തീരണം.

468. നാം നല്കുന്നതിനേക്കാൾ - നാം ഒരിക്കലും യഥാർത്ഥത്തിൽ നല്കുന്നില്ല - അധികമായി നാം സദാ സ്വീകരിക്കാൻ പോകുന്നുവെന്ന് നന്നായി അറിഞ്ഞുകൊണ്ട്, അതിസ്വാഭാവിക ദൈവിക കൃപകൾ പ്രതീക്ഷിച്ചുകൊണ്ട്, നമ്മുടെ ഹൃദയങ്ങൾ നാം തുറക്കേണ്ടത് അത്യാവശ്യമാണ്. നാം നേരിട്ടപേക്ഷിക്കുന്ന കൃപാവരങ്ങളിൽ പ്രകടവും നേരിട്ടുള്ളതുമായ പ്രത്യാശ പ്രകരണങ്ങളോടു കൂടെയാണ് നാമിതു നിർവ്വഹിക്കുന്നത്.

469. കർത്താവിൽ നിന്ന് സർവ്വവും പ്രതീക്ഷിച്ചുകൊണ്ടും ആവശ്യപ്പെട്ടുകൊണ്ടും, നമ്മുടെ സ്വന്തം സ്വത്വത്തിൽ ആശ്രയിക്കാതെ, പകരം യേശുവിലും ഏറ്റവും പരിശുദ്ധ ത്രിത്വത്തിലും മാത്രം ശരണംവച്ചുകൊണ്ട് ഈ പ്രത്യാശ പ്രകരണം ഒരു മനോഭാവമായി, തീക്ഷ്ണവും എളിയതുമായ ശരണത്തിന്റെ ആന്തരിക പ്രവൃത്തിയായി തുടരണം.

470. നമ്മുടെ പ്രാർത്ഥനയുടെ ഓരോ ഭാഗവും ബുദ്ധിശക്തിയാൽ മനസ്സിലാക്കപ്പെടണമെന്നു മാത്രമല്ല, സർവ്വോപരി ഇച്ഛാശക്തിയാൽ ആഗ്രഹിക്കുകയും നിർവ്വഹിക്കപ്പെടുകയും ചെയ്യേണ്ട ഒരു സന്യാസ പ്രവൃത്തിയെ പ്രകടമാക്കണം. കാരണം, ദൈവത്തിനു നേർക്കുള്ള ഇച്ഛാശക്തിയുടെ ചലനത്തിലും പ്രചോദനത്തിലും മാത്രമാണ് യഥാർത്ഥമായ പ്രാർത്ഥന കുടികൊളളുന്നത്.

471. ഓരോ പ്രാർത്ഥനയിലും ദൈവത്തിനുവേണ്ടിയുള്ള നമ്മുടെ സ്നേഹത്തിന്റെയും അതിലുപരി - ഓ എത്ര അധികമായി! - നമുക്കു വേണ്ടിയുള്ള ദൈവത്തിന്റെ സ്നേഹത്തിന്റെയും ഒരു പരിശീലനം മാത്രമേ നാം കാണുന്നുള്ളൂ. നമ്മുടെ നിയോഗത്തിലെങ്കിലും സർവ്വവും എക്കാലവും കൂടുതലായ തീവ്ര ഉപവിയുടെ ഒരു പ്രവൃത്തിയിലേക്ക് ലളിതമാക്കാനും ഐക്യപ്പെടുത്താനും ചുരുക്കാനും നാം പരിശ്രമിക്കുന്നു.


Comments

Popular posts from this blog

1 മുഖക്കുറിപ്പ്

ഭാ​ഗം 1: ആരോഹണം (011)

ഭാ​ഗം 1: ആരോഹണം (115)