ഭാ​ഗം 1: ആരോഹണം (63)

56. ഭക്തഭ്യാസങ്ങൾ

458. പൊതുവെ, അവയ്ക്കുമുമ്പേ ഹ്രസ്വ ഭൂതോച്ചാടനങ്ങളും മഹാ ക്ഷണങ്ങളും ബാഹ്യമായ പ്രഖ്യാപനങ്ങളുടെയും നിയോഗങ്ങളുടെയും നവീകരണങ്ങളും ഉണ്ടായിരിക്കും. ഈ സകല നിയോഗങ്ങളിലും വച്ച് ഏറ്റവുമടുത്ത പ്രായോഗിക ലക്ഷ്യത്തിനു ചേർന്ന ഒരെണ്ണം മികച്ചു നില്ക്കണം.

459. അതുപോലെ, അവയ്ക്കു മുമ്പും ശേഷവും ദൈവിക പുണ്യങ്ങളുടെയും തിരുസ്സഭയുമായും തിരുക്കുടുംബവുമായും യേശുക്രിസ്തുവിൽ ദൈവിക ത്രിത്വവുമായും ക്രൂശിതനും കൂദാശയുമായ യേശുവുമായുള്ള ഐക്യത്തിന്റെയും പ്രകരണങ്ങളുണ്ടായിരിക്കും.

460. സ്തുതിയുടെയും ആരാധനയുടെയും കൃതജ്ഞതയുടെയും സ്നേഹത്തിന്റെയും അനുതാപത്തിന്റെയും പാപപ്പരിഹാരത്തിന്റെയും തിന്മയോടുള്ള വിദ്വേഷത്തിന്റെയും അനുതാപത്തിന്റെയും മാദ്ധ്യസ്ഥ്യത്തിന്റെയും ഏറ്റവും അമൂല്യ തിരുരക്ത സമർപ്പണത്തിന്റെയും സ്വയംദാനത്തിന്റെയും ആത്മാർപ്പണത്തിന്റെയും പ്രകരണങ്ങൾ അവ ഉൾക്കൊള്ളുകയും ഐക്യത്തിൽ പരിസമാപിക്കുകയും വേണം.

461. അവ നിർവ്വഹിക്കേണ്ടത് ബാഹ്യമായ ആത്യന്തിക ആദരവോടെയും ആന്തരിക വിചിന്തനത്തോടെയുമാണ്. അതായത്, യഥാർത്ഥമായ, സമഗ്ര ശ്രദ്ധയോടെ, സ്വത്വത്തെക്കാൾ കർത്താവിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, പറയുന്നതിനേക്കാൾ അയാൾ കേൾക്കുന്നതിൽ, നല്കുന്നതിനെക്കാൾ സ്വീകരിക്കുന്നതിൽ.

462. സ്വകാര്യമായി പ്രാർത്ഥിക്കുമ്പോൾ, യാമപ്രാർത്ഥന പോലെ കടപ്പെട്ട പ്രാർത്ഥനകൾ ചൊല്ലാത്തപ്പോൾ, ജപങ്ങളുടെ അളവിനെക്കുറിച്ചോ മനസ്സിലുണ്ടായിരുന്നതു പൂർത്തിയാക്കുന്നതിനെക്കുറിച്ചോ ഒരിക്കലും ആകുലപ്പെടരുത്. ശാന്തമായി കർത്താവിനെ മഹത്വപ്പെടുത്തുന്നതിൽ ശ്രദ്ധകേന്ദ്രീകരിക്കുക.

463. ആയതിനാൽ, ഒരിക്കൽ ഒരാൾ പ്രാർത്ഥനയിൽ ലയിച്ചാൽ, ലഭ്യമായ സമയം മുഴുവനും അതു സ്വച്ഛന്ദമായി ഒഴുകട്ടെ. നിശ്ചയിച്ച സമയം കഴിഞ്ഞാൽ, ഖേദം കൂടാതെ പുറത്തുപോകുക, കൂട്ടിച്ചേർക്കാൻ നീ എന്തു മനസ്സിൽ കരുതിയിരുന്നുവെങ്കിലും നീ നന്നായി പ്രാർത്ഥിച്ചുകഴിഞ്ഞിരിക്കുന്നു.

464. മാനസിക പ്രാർത്ഥനയെക്കുറിച്ചെന്ന പോലെ വാചികത്തിനും ഇതു സത്യമാണ്. കാരണം, ഓരോ വാചിക പ്രാർത്ഥനയും, അതു പൂർണ്ണമാകണമെങ്കിൽ, അതേ സമയം തന്നെ അത് മാനസികവുമായിരിക്കണം. ഓരോ സാധാരണ മാനസിക പ്രാർത്ഥനയും, അതു സമ്പൂർണ്ണമാകണമെങ്കിൽ, പൊതുവെ അത് വാചികം കൂടിയായിരിക്കണം, നിയതമായ ജപരൂപങ്ങളല്ലെങ്കിൽ പോലും.

Comments

Popular posts from this blog

1 മുഖക്കുറിപ്പ്

ഭാ​ഗം 1: ആരോഹണം (011)

ഭാ​ഗം 1: ആരോഹണം (115)