ഭാഗം 1: ആരോഹണം (62)
55. ശുദ്ധീകരണം
454. ദൈവസ്നേഹ രഹസ്യത്തിൽ ഫലപ്രദമായും ഗാഢമായും ആഴമായും സ്വയം ഏർപ്പെടുന്നതിന്, ശുദ്ധത എന്ന പുണ്യം ഗുണപരമായി വളർത്തിയെടുത്താൽ മാത്രം പോരാ, നിഷ്ക്രിയമായ ശുദ്ധീകരണം ഉദാരമായി പുല്കാൻ സ്വയം സജ്ജമാകുന്നതിനുവേണ്ടി വികാരങ്ങളുടെ ക്രിയാത്മകമായ ശുദ്ധീകരണത്തിൽ നിശ്ചയദാർഢ്യത്തോടെ ഏർപ്പെടുകയും വേണം.
455. ശാരീരിക പരിത്യാഗം
1- ഓരോ ഋതുവിലുമുടനീളം, ദിവസത്തിന്റെ പ്രഥമ ഭക്തഭ്യാസം യഥാർത്ഥത്തിൽ പുലരിയിലാകുന്നതിനുവേണ്ടി പ്രഭാതത്തിൽ നേരത്തെ ഉണരുക.
2- നമ്മുടെ അയല്ക്കാരുടെ സന്മനസ്സുവഴി ദാനമായി ലഭിച്ചതല്ലാത്ത അവസരങ്ങളിൽ പ്രത്യേകിച്ചും, മാംസാഹാര ഭോജനത്തിൽ നിന്ന്, സാധിക്കുമ്പോഴെല്ലാം വിട്ടുനില്ക്കുക.
3- നമ്മുടെ ഭവനങ്ങൾക്കുള്ളിൽ മാത്രമല്ല പുറത്തായിരിക്കുമ്പോഴും ലഹരി പാനീയങ്ങൾ പതിവായി ഉപേക്ഷിക്കുക.
4- ദിവസത്തിന്റെ ശിഷ്ടഭാഗം കൂടുതൽ നന്നായി ജോലി ചെയ്യുന്നതിനുവേണ്ടി സ്വന്തം സ്ഥലത്ത് ഉച്ചമയക്കത്തിലായിരുന്നാൽ പോലും, ഉച്ചതിരിഞ്ഞ സമയത്ത് കിടക്കയിൽ വിശ്രമിക്കുന്നത് ഒഴിവാക്കുക.
5- പുറത്തുപോകാൻ വേണ്ടി മാത്രമായി പുറത്തുപോകുന്നത് വർജ്ജിക്കുക. നാം പുറത്തുപോവുകയും ധാരാളം നടക്കുകയും വേണം, പക്ഷേ എല്ലായ്പ്പോഴും കൂടുതൽ ഉയർന്നതും പരിപാവനവുമായ ലക്ഷ്യങ്ങൾക്കായി.
6- ആയാസരഹിതവും ആനന്ദപ്രദവുമായ കായികാദ്ധ്വാനം ചെയ്തുകൊണ്ടും ഭക്തിഗാനങ്ങൾ പഠിച്ചൊരുങ്ങിക്കൊണ്ടും അഥവാ മറ്റ് ഉപകാരപ്രദമായ സേവനത്താലും ഒഴുവുസമയത്തെ ഉല്ലാസവേളകൾ നിറയ്ക്കുക.
7- ഇളവുകൾ കൂടാതെ, ഒഴികഴിവില്ലാതെ എല്ലാ നിയമങ്ങളും നിയമാവലികളും അനുഷ്ഠാനവിധികളും പാലിക്കുക.
456. ധാർമിക പരിത്യാഗം
1- ആവശ്യമില്ലാതെ തന്നെക്കുറിച്ചും പ്രത്യക്ഷമായോ പരോക്ഷമായോ എന്നെ സംബന്ധിക്കുന്ന കാര്യങ്ങളെയും വ്യക്തികളെയും കുറിച്ച് മോശമോ നല്ലതോ ആയ യാതൊന്നും ഞാൻ സംസാരിക്കുകയില്ല.
2- പൊതുവും സ്വകാര്യവുമായ എല്ലാ ബാഹ്യ അതിക്രമങ്ങളെയുംപ്രതി, ബാഹ്യ വിധാനത്തിൽ, മേലധികാരികളോട് സ്വതസിദ്ധമായി സ്വയം കുറ്റമേല്ക്കുക.
3- പരിശുദ്ധമായ ഉപവിയുടെ പരിശീലനത്തിൽ, സകലരും സ്വതന്ത്രമായി, പൊതുസ്ഥലത്തുപോലും, നമ്മെ ശകാരിക്കുന്നതിൽ സംതൃപ്തരായിരിക്കുകയും ചേഷ്ടകൂടാതെ അതാവശ്യപ്പെടുകയും ചെയ്യുക.
4- ധാരാളം പേർ നമ്മെ നിരീക്ഷിക്കുന്നുവെന്നും കാര്യം ബോധിപ്പിക്കേണ്ടതുണ്ടെന്നു തോന്നുമ്പോഴെല്ലാം അവർ മേലധികാരികളോട് നമ്മെപ്പറ്റി വിവരം ധരിപ്പിക്കുന്നുവെന്നുമുള്ള വസ്തുത സ്വാഗതം ചെയ്യുകയും കൃതജ്ഞതയരുളുകയും ചെയ്യുക.
5- മേലധികാരികളുടെ വ്യക്തമായ കല്പന കൂടാതെ, മേലധികാരികളുടെയോ കീഴ്പ്പെട്ടവരുടെയോ തുല്യരുടെയോ അടുത്ത്, ആരോപണം എന്തുതന്നെയായിരുന്നാലും, ഒരിക്കലും ന്യായവാദം നടത്തരുത്.
6- മറ്റുള്ളവരുടെ പ്രർത്ഥനാ സഹായം കൂടെക്കൂടെ അഭ്യർത്ഥിക്കുക. വ്യക്തിപരമായും സ്വകാര്യമായും ആത്മാർത്ഥമായും അതു ചോദിക്കുക. അതുപോലെ, വൈദികരിൽനിന്ന് കൂടെക്കൂടെ ആശീർവ്വാദം ആവശ്യപ്പെടുക.
7- നിങ്ങളുടെ ആരോഗ്യത്തെയും താത്പര്യങ്ങളെയും ബാഹ്യവും ഭൗതികവുമായ ഭാവിയെയും കുറിച്ചുള്ള വിസ്മൃതിയിൽ ജീവിക്കുക. ഈ കാര്യങ്ങൾക്ക് മറ്റുള്ളവരെ ആശ്രയിക്കുകയും യേശുവിന്റെ താത്പര്യങ്ങൾ മാത്രം അന്വേഷിക്കുകയും ചെയ്യുക.
457. ത്യാഗത്തിന്റെ പരിത്യാഗം
1- പരാതികൾക്കും അന്യായമായ വിമർശനങ്ങൾക്കും നാം പാത്രമാണെന്ന വസ്തുത കർത്താവിൽ നിന്നുള്ള ഒരു പ്രത്യേക വരദാനമായി കണക്കാക്കുക (ഉദാഹരണത്തിന്, പരിശുദ്ധ മാതാവിന്റെ കീർത്തനം ഉപയോഗിച്ച് അവിടുത്തേയ്ക്ക് നന്ദിയർപ്പിക്കുകയും ചെയ്യുക). എന്നിരുന്നാലും, നാമൊരിക്കലും അതിനു കാരണമാവില്ല. അപ്രകാരം എന്തെങ്കിലുമുണ്ടെങ്കിൽ നാമതു നിർമാർജ്ജനം ചെയ്യും.
2- അതുപോലെ, നമ്മുടെ സ്വന്തം സംരംഭങ്ങളിലും സത്പ്രവൃത്തികളിലും നാം മനസ്സിലാക്കപ്പെടുകയോ സഹായിക്കപ്പെടുകയോ ആനുകൂല്യമനുഭവിക്കുകയോ സംരക്ഷിക്കപ്പെടുകയോ ചെയ്യുന്നില്ലെന്ന വസ്തുത ഒരു സവിശേഷ കൃപയായി നാം കരുതുന്നു. നമ്മുടെ ഉത്തമ നിയോഗങ്ങൾ ദുർവ്യാഖ്യാനം ചെയ്യപ്പെടുകയും വിലക്കപ്പെടുകയും എതിർക്കപ്പെടുകയും ചെറുത്തുതോല്പിക്കപ്പെടുകയും ചെയ്യുമ്പോൾ നാമത് ദൈവത്തിന്റെ പ്രത്യേക കൃപയായി പരിഗണിക്കുന്നു.
3- അതുപോലെ, എല്ലാ ആദരവും പിന്തുണയും മാനുഷിക ഉപാധികളും നമുക്കില്ലാതിരിക്കുന്നു എന്ന വസ്തുത, നാം ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു, തിരസ്കൃതരായിരിക്കുന്നു, നമ്മുടെ സുഹൃത്തുക്കൾ, നാം സഹായിച്ചവർ, നമ്മുടെ ബന്ധിക്കൾ എന്നിവർ നമ്മെ ചതിച്ചുവെന്ന വസ്തുത, കർത്താവിന്റെ പ്രത്യേക വരദാനമായി നാം കരുതുന്നു. അതുപോലെ, ഒറ്റപ്പെടലും ഏകാന്തതയും കർത്താവിന്റെ പ്രത്യേക വരമായി നാം കണക്കാക്കുന്നു.
4- നമുക്കു ചുറ്റിലും, നമ്മുടെ അന്തരീക്ഷത്തിലും സമൂഹത്തിലും നടക്കുന്ന മോശം കാര്യങ്ങൾക്കല്ലാം, നമ്മുടെ പ്രാർത്ഥനയുടെ കുറവിനും കൃപയോടുള്ള നമ്മുടെ സഹകരണത്തിന്റെ കുറവിനും മറ്റുളളവയ്ക്കും ആരോപിച്ചുകൊണ്ട്, നമ്മുടെ തെറ്റ് അംഗീകരിക്കുക.
5- കർത്താവിന്റെ പ്രീതിക്കായി യാചിക്കുമ്പോൾ, അവിടുത്തെ പ്രീതി ആസ്വദിക്കാൻ നീ അയോഗ്യനാണെന്നു ചിന്തിക്കുക. നിന്റെ ശക്തിയിൽപ്പെടുന്ന സർവ്വവും മനഃശാന്തിക്കായി ചെയ്യുമ്പോൾ, അതാസ്വദിക്കാൻ നീ അയോഗ്യനാണെന്ന്, ശുദ്ധീകരണസ്ഥലം ഒഴിവാക്കാൻ അയോഗ്യനാണെന്ന്, മുതലായവ ചിന്തിക്കുക.
6- ഓരോ ദിവസത്തിന്റെ അവസാനത്തിലും മുഖ്യമായ ഓരോ സംഭവത്തിനുശേഷവും ജീവിതത്തിലെ ഓരോ അപായഘട്ടത്തിലും മരണത്തെ, അതിനെ വലയംചെയ്യുന്ന സകല വേദനയോടും എളിമപ്പെടുത്തലുകളോടും കൂടെ, മരണത്തിന്റെ സ്വീകരണ പ്രാർത്ഥന നവീകരിച്ചുകൊണ്ട്, സ്നേഹപൂർവ്വം സ്വീകരിക്കുക (ഉദാഹരത്തിന് കൊടുങ്കാറ്റ്, വ്യാപക വിനാശം, രോഗം മുതലായവ).
7- എല്ലാക്കാര്യങ്ങളിലും, എല്ലാ വാത്സല്യപ്രകടനങ്ങളിലും ബന്ധങ്ങളിലും ഉദ്യോഗങ്ങളിലും തെറ്റായതും അമിതമായി മാനുഷികമോ ഭൗതികംമാത്രമോ ആയവയെ എല്ലാം ഫലപ്രദമായി മരണത്തിനു വിധിക്കുക.
Comments
Post a Comment